22 June 2009
രണ്ടു പെണ്ണും മൂന്നാണും - റഫീക്ക് വടക്കാഞ്ചേരി
എഴുതാതെ ഇരുന്നപ്പോഴൊക്കെ ത്തന്നെയും നിര്ബന്ധി ച്ചെഴുതിക്കുന്ന എന്തോ ഒരു ശക്തി കാമ്പസില്‍ ഇപ്പോഴും ഉണ്ട്. ഒറ്റക്കാ വുമ്പോള്‍ ഓര്മ്മകളുടെ മഞ്ഞ മരങ്ങളെ പോലും കട പുഴക്കുന്ന ഒരു ന്യൂന മര്ദ്ദം രൂപം കൊണ്ട് കൊടുംങ്കാറ്റായി ആഞ്ഞടിക്കുന്നു. അലറി ക്കരഞ്ഞു കൊണ്ട് ഇലകള്‍ ദൂരേക്ക് ഞെട്ടറ്റ് തെറിച്ചു വീഴുന്നു.
ഇപ്പോള്‍ ഞാന്‍ ഒരു ഓട്ടോറിക്ഷയിലാണ്. പോരുന്നോ എന്റെ ഗ്രാമത്തിലേക്ക് എന്നു പുറകു വശത്തും ചിരിയില്‍ ചില്ലറ ഒതുക്കല്ലേ എന്നു അകത്തും എഴുതി വച്ചിട്ടു ആ ഓട്ടോ റിക്ഷയില്‍ എന്നോടൊപ്പം വിയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു പോലീസ് കാരനുമുണ്ട്. ചാഞ്ഞും, ചരിഞ്ഞും, ഓവര്ട്ടേക്ക് ചെയ്തും, ത്രിശ്ശൂരില്‍ നിന്നും ചീറിപ്പാഞ്ഞു വരുന്ന ബസ്സുകള്ക്ക് വഴി മാറി ക്കൊടുത്തും ഞങ്ങളുടെ യാത്ര മുളങ്കുന്നത്തു കാവു മെഡിക്കല്‍ കോളേജില്‍ അബോധാ വസ്ഥയില്‍ കിടക്കുന്ന ഒരു യുവാവിനെ തിരിച്ചറി യുന്നതിനു വേണ്ടിയാണ്. കേച്ചേരിക്കടുത്ത ഒരു ഗ്രാമത്തിലെ ഇടവഴിക ളിലൊന്നില്‍ ഇടതു കയ്യിലെ ഞരമ്പ് മുറിച്ച് ചോര വാര്ന്ന് കിടക്കുന്ന ആ യുവാവിനെ പോലീസ് കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചു. അയാളെ തിരിച്ചറി യുന്നതിനു സഹായകമായി പോക്കറ്റില്‍ ഒരു കത്ത് മാത്രമാണ് ഉണ്ടായിരുന്നത്. അതാവട്ടെ വര്ഷങ്ങള്ക്കു മുന്പ് കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ എന്റെ ക്ലാസ്സിലെ ഒരു പെണ്കുട്ടി ഒരു ക്രിസ്തുമസ് അവധിക്കാലത്ത് ഇന്‍ലന്‍ഡില്‍ എനിക്ക് എഴുതിയ കത്താണ്. അജ്ഞാത സുഹൃത്തിന്റെ ഷര്ട്ടിന്റെ പോക്കറ്റില്‍ നെഞ്ചോ ടൊട്ടിച്ചേര്ന്ന് കുറേ നാള്‍ കിടന്നതു കൊണ്ട് പരന്നു തുടങ്ങിയെങ്കിലും നീല മഷി കൊണ്ട് എഴുതിയ എന്റെ പേരും വീട്ടഡ്രസ്സും വായിച്ചെടുക്കാന്‍ ഇപ്പോഴും പറ്റും. “പ്രിയ റഫീക്കിന്... എന്നു തുടങ്ങുന്ന ആ കത്ത്... സ്നേഹപൂര്‍വ്വം ദേവിക. എന്നെഴുതിയാണ് അവസാനിക്കുന്നത്. ആകാശത്തെ തൊട്ടുരുമ്മുന്ന കരിമ്പന ക്കൂട്ടങ്ങള്‍ ഉള്ള ഒരു പാലക്കാടന്‍ ഗ്രാമത്തില്‍ നിന്നും ഈ ക്യാമ്പസില്‍ എത്തുകയും, കോളേജി നടുത്തുള്ള ആശ്രമം വക ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയും ചെയ്ത ദേവിക എന്ന പെണ്കുട്ടി അവധിക്കു നാട്ടില്‍ പോയപ്പോള്‍ നാട്ടിലെ വിശേഷങ്ങളെഴുതി അയച്ച ഒരു സാധാരണ എഴുത്ത്. അതൊരിക്കലും ഒരു പ്രണയ ലേഖനം ആയിരുന്നില്ല. ഇപ്പോഴിതാ നാലായി മടക്കി, മടക്കുകളില്‍ പഴമയുടെ മഞ്ഞ കയറിയ സൌഹൃദത്തിന്റെ കളിമണ്‍ ഗന്ധമുള്ള ഈ കത്ത് അജ്ഞാതനായ യുവാവിന്റെ പോക്കറ്റി ലെത്തിയിരിക്കുന്നു. മറവിയുടെ സൌരയൂഥ ത്തിലെ പ്ലൂട്ടോ ആയി കരുതി പുറത്താക്കിയ ദേവിക വീണ്ടും ഓര്‍മ്മകളില്‍ സൂര്യനായി കത്തി ത്തുടങ്ങുന്നു. എത്ര പറഞ്ഞാലും തീരാത്ത വിശേഷ പ്പെരുമഴയായി നിറഞ്ഞു നിന്ന ദേവിക ക്ലാസ്സില്‍ എല്ലാവരുമായും കൂട്ടായിരുന്നു. തന്നെക്കാള്‍ സീനിയറായ മറ്റു മൂന്നു പെണ്കുട്ടി കള്ക്കൊപ്പം ഹോസ്റ്റല്‍ ജീവിതം അടിച്ചു പൊളിച്ചു ആഘോഷി ക്കുന്നതിന്റെ എല്ലാ ത്രില്ലും ദേവികയുടെ വാക്കുകളില്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ജീവിതത്തിന് പുതിയ അര്ത്ഥം കൈ വന്നതും നല്ല കുറേ കൂട്ടുകാരെ കിട്ടിയതും ഈ ക്യാമ്പസില്‍ വന്നതിനു ശേഷമാണെന്ന് ദേവിക എത്രയോ തവണ പറഞ്ഞിട്ടുമുണ്ട്. ദേവിക ഒരു റോള്‍ മോഡലാ യെടുത്തത് ഒപ്പം താമസിക്കുന്ന ഡിഗ്രീ ഫൈനല്‍ ഇയര്‍ വിദ്യാര്ത്ഥിയായ സിന്ധു വിനെ യാണ്. നല്ല നല്ല കവിതകളെ കുറിച്ച് അറിയാമായിരുന്ന സിന്ധു വലിയ ഒരു ഇല്ലത്തെ നമ്പൂതിരി പെണ്കുട്ടി യാണെന്ന അറിവും എനിക്കു കിട്ടിയത് ദേവിക വഴിയാണ്. യാഥാസ്ഥിതിക സമ്പ്രദായങ്ങളും ചിട്ടകളും മുറുകെ പിടിച്ചു ജീവിക്കുന്ന സിന്ധു കോളേജ് കാന്റീനില്‍ നിന്നു ചായയോ മറ്റു ഭക്ഷണ സാധങ്ങളോ കഴിക്കില്ല, ശുദ്ധിയുള്ള ഭോജ്യങ്ങള്‍ മാത്രെ മതാനുഷ്ഠാന പ്രകാരം ആ കുട്ടി കഴിക്കുള്ളൂ എന്നൊക്കെ ആശ്ചര്യത്തോടെ അതിലേറെ കൌതുകത്തോടെ എന്നോടു പറയുന്ന ദേവിക യെ ഞാനിപ്പോഴും ഓര്ക്കുന്നു. ഒരിക്കല്‍ ദേവിക സിന്ധുവുമായി ചെറുതായൊന്ന് പിണങ്ങി. കാരണം അന്വേഷിച്ചപ്പോള്‍ ഒരു പ്രീഡിഗ്രി ക്കാരന് പരിഹരിക്കാന്‍ പറ്റാത്ത ഒന്നായിരുന്നു. ഒരു ദിവസം ദേവികയെ കാണാന്‍ ഒരു പയ്യന്‍ ഹോസ്റ്റലില്‍ വന്നു. കുഞ്ഞു നാളില്‍ ദേവികയുടെ കളിക്കൂട്ടുകാരനും, ജിജ്ഞാസയുടെ നാളുകളില്‍ അവന്‍ പ്രിയപ്പെട്ട വനുമായിരുന്നു. മംഗലാപുരത്ത് മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന ആ പയ്യന് ദേവികയെ ഇഷ്ടമായിരുന്നു. വിവാഹം കഴിക്കാന്‍ ആഗ്രഹവുമുണ്ട്. അഹമ്മദ് സാദത്ത് എന്നു പേരായ ആ പയ്യനെ വിവാഹം കഴിക്കരുത് എന്ന് ദേവികയോട് സിന്ധു ശക്തിയുക്തം ഉപദേശിച്ചു. ജാതിയും മതവും ഒന്നാമത്തെ പ്രശ്നം. മറ്റൊന്ന് ഇത്രയും കാലം പൊന്നു പോലെ നോക്കിയ അച്ഛനെ, അമ്മയെ, ചേട്ടനെയൊക്കെ വിട്ടു ദേവികക്ക് എങ്ങനെ പോകാന്‍ പറ്റും എന്നതുമായിരുന്നു സിന്ധു ഉയര്ത്തിയ വലിയ ചോദ്യങ്ങള്‍. രണ്ടാഴ്ചയോളം ദേവികയെ കുഴക്കിയതും സിന്ധു എന്ന റൂം മെയ്റ്റിന്റെ ഈ ഇടപെടലായിരുന്നു. സിന്ധുവിന്റെ ഉപദേശ പ്രകാരം ദേവിക ആ ബന്ധം വേണ്ടെന്നു വച്ചു. കരച്ചി ലൊതുക്കാന്‍ പാടു പെട്ട് ഡോക്ടര്‍ അഹമ്മദ് സാദത്ത് കൂട്ടുകാരന്റെ ബൈക്കിനു പുറകിലിരുന്നു യാത്രയാകുമ്പോള്‍ സാക്ഷികളായി ഞാനും സിന്ധുവും നിറ കണ്ണുകളോടെ ദേവികയും ഉണ്ടായിരുന്നു. രണ്ടു വര്ഷത്തെ പഠനം കഴിഞ്ഞാല്‍ സ്വന്തം പേരിനു മുന്നില്‍ ഡോക്ടര്‍ എന്ന് ചേര്ത്ത് അഭിമാനത്തോടെ പറയാന്‍ കഴിയുമായിരുന്ന അഹമ്മദ് സാദത്തിനെ ദേവിക മറക്കാന്‍ തയ്യാറായി എന്നത് എനിക്കു ഇന്നും ഞെട്ടലോടെ മാത്രമെ ചിന്തിക്കാന്‍ പറ്റൂ. അത്ര മാത്രം സിന്ധു എന്ന കൂട്ടുകാരി ദേവികയെ സ്വാധീനിച്ചിരുന്നു. അനുഷ്ഠാനങ്ങളുടെയും ആചാരങ്ങളുടേയും പേരില്‍ വല്ലാത്ത ഒരു പശ്ചാത്തലം ദേവികയില്‍ സിന്ധു ഉണ്ടാക്കി യെടുത്തിരുന്നു. അത് സിന്ധുവിനോടുള്ള ഭയവും ബഹുമാനവും എന്റെയും വര്‍ദ്ധിപ്പിച്ചു. ഈ സംഭവത്തിനു ശേഷമുള്ള ഒരു അവധി ക്കാലത്താണ് ദേവിക എനിക്കു കത്തയച്ചിട്ടുള്ളത്. പടിയിറങ്ങിയ ഡോക്ടര്‍ അഹമ്മദ് സാദത്ത് ദേവികയുടെ മനസ്സില്‍ ഇല്ലെന്നു കാണിക്കാനും കൂടിയുള്ളതാണ് ഈ കത്ത്. ആ കത്താണ് ഒരു തിരിച്ചറിയല്‍ പരേഡിന്റെ രൂപത്തില്‍ മുന്നിലെത്തിയത്. ഓട്ടോറിക്ഷ മെഡിക്കല്‍ കോളേജിലെ ഒരു മൂലയില്‍ കിതച്ചു നിന്നു. പുതിയ അതിഥി ആക്സിഡന്റ് കേസാണോ അതോ വെട്ടും കുത്തുമാണോ എന്നറിയാന്‍ ആശുപത്രി പരിസര ത്തുള്ളവര്‍ ഓട്ടോറിക്ഷ യിലേക്കു എത്തി നോക്കി. ഒരു പോലീസു കാരനൊപ്പം അവിടെ യിറങ്ങിയ എന്നെ കണ്ട് ചിലരെങ്കിലും കരുതീട്ടുണ്ടാവും ഇതു അതിലും വലിയ എന്തോ ഒന്നാണെന്ന്. മരുന്നുകളുടെ മണം നിറഞ്ഞു നില്ക്കുന്ന വരാന്തകളിലൂടെ പോലീസു കാരനൊപ്പം നടന്നു ചെന്ന് ആ യുവാവിന്റെ ബെഡ്ഡിന ടുത്തെത്തി. പച്ച റെക്സിന് കൊണ്ടുള്ള ബെഡ്ഡില്‍ കിടക്കുന്ന ആളെ ഒറ്റ നോട്ടത്തില്‍ തന്നെ പിടി കിട്ടി. ക്ലാസ്സില്‍ മൂന്നാമത്തെ ബഞ്ചില്‍ ഇരുന്നിരുന്ന രാജേഷ്. കുറ്റി ത്തലമുടിയും വെട്ടി യൊതുക്കാന്‍ മറക്കുന്ന താടിയും മീശയും ഉള്ള രാജേഷിനെ ഞാന്‍ എങ്ങനെ മറക്കാന്‍. അവധി ദിവസങ്ങളില്‍ വാര്പ്പു പണിക്കും,കരിങ്കല്‍ പണിക്കും പോയി കുടുംബം നോക്കാന്‍ ഉത്സാഹം കാണിച്ചിരുന്ന രാജേഷിനെ പഠിച്ചിരു ന്നപ്പോള്‍ ഞങ്ങള്‍ പലപ്പോഴും സഹായിച്ചിട്ടുണ്ട്. രാജേഷിനെ കുറിച്ചുള്ള പോലീസു കാരുടെ ചോദ്യങ്ങള്ക്ക് യാന്ത്രികമായി ഉത്തരം പറയുമ്പോഴും മനസ്സ് എന്നോട് ചോദിക്കു ന്നുണ്ടായിരുന്നു. ദേവിക എഴുതിയ കത്തുമായി ഇത്രയും കാലം ഇവന്‍ എന്തു ചെയ്യുകയായിരുന്നു..??? അവന്റെ കൈത്തണ്ട യിലേക്കു മാത്രമായി ഒറ്റി വീണു കൊണ്ടിരുന്ന ഗ്ലൂക്കോസ് തീരാറായിരിക്കുന്നു. ഒരു ഞരക്കം... കണ്ണുകള്‍ തുറക്കാനുള്ള ഒരു ശ്രമം..? രാജേഷ്... ഞാന്‍ വിളിച്ചു നോക്കി. ഏറെ പ്രയാസപ്പെട്ട് കണ്ണുകള്‍ തുറന്നു. എടാ... ഇതു ഞാനാണ്. നിന്റെ യൊപ്പം പഠിച്ചിരുന്ന... ഞാന്‍ പേരു പറഞ്ഞു. അവന് എന്നെ മനസ്സിലായെന്നു തോന്നുന്നു. എന്തോ പരതി ക്കൊണ്ട് വലതു കൈ അവന്റെ ഷര്ട്ടിന്റെ പോക്കറ്റിലേക്കു കൊണ്ടു പോയി. ഞാന്‍ എന്റെ കയ്യിലു ണ്ടായിരുന്ന ദേവികയുടെ എഴുത്ത് കാണിച്ചു. അതിനു വേണ്ടി അവന്‍ കൈ നീട്ടി. അടുത്തു നിന്നിരുന്ന പോലീസുകാരന്‍ ആ കത്ത് കൊടുക്കേണ്ട എന്നും പറഞ്ഞ് എന്റെ പക്കല്‍ നിന്നും വാങ്ങി വച്ചു. ഇനിയിപ്പോള്‍ ഈ കേസ് എങ്ങനെ യെങ്കിലും ഒന്നൊതുക്കി ത്തീര്ക്കണം. അറിയാവുന്ന രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് പോലീസ് ഇടപെടല്‍ അവസാനിപ്പിച്ച് തല്ക്കാലം രാജേഷിനെ അവിടെ അഡ്മിറ്റ് ചെയ്തു. അല്പ സമയത്തിനു ശേഷം രാജേഷിന്റെ അമ്മയും ആശുപത്രിയില്‍ എത്തി ച്ചേര്ന്നു. മകനെ കാണാന്‍ പരിഭ്രമത്തോടെ ഓടി വന്ന അവരെ ആശ്വസിപ്പിച്ച് ഒരു ബഞ്ചില്‍ കൊണ്ടിരുത്തി. അപ്പോഴാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒരു ദു:സ്വപ്നം പോലെ ആ അമ്മയെ വേട്ടയാടിയിരുന്ന മറ്റൊരു കഥ ഞാനറിയുന്നത്. അറിഞ്ഞോ അറിയാതെയോ ദേവികയായിരുന്നു അതിലെ നായിക. പഠന കാലത്തെ ഏതോ മുഹൂര്ത്തത്തില്‍ രാജേഷിന്റെ മനസ്സില്‍ ദേവിക എന്ന സുന്ദരി കയറി ക്കൂടി. ഒന്നും മിണ്ടാതെ ഒളിച്ചു നിന്നും, അവളറിയാതെ അവള്ക്കൊപ്പം നടന്നും രാജേഷ് ആ പ്രണയം ആഘോഷിച്ചു. ദേവിക ചുരുട്ടി എറിയുന്ന പേപ്പറുകള്‍, ദേവിക ഉപയോഗിച്ച പേന ഇതെല്ലാം രാജേഷിന് അമൂല്യമായ വസ്തുക്കളായിരുന്നു. രണ്ടു വര്ഷത്തെ പ്രീഡിഗ്രി പഠനത്തിനു ശേഷവും പറിച്ചെറിയാന്‍ പറ്റാത്ത വിധത്തില്‍ രാജേഷിനെ ദേവികയുടെ ഓര്മ്മകള്‍ ചുറ്റി വരിഞ്ഞു. ക്യാമ്പസില്‍ വച്ച് എന്റെ കയ്യില്‍ നിന്നും വീണു കിട്ടിയ ആ എഴുത്ത് രാജേഷിനു ദേവികയുടെ നിറ സാന്നിദ്ധ്യമായി. ദേവിക എഴുതിയ ആ വരികളില്‍ അവന്‍ ദേവികയെ തന്നെ കാണുകയായിരുന്നു. രാജേഷിന്റെ പിന്നീടുള്ള യാത്രകള്‍ അവളെ തേടിയായിരുന്നു. കൂട്ടിനു നെഞ്ചോടു ചേര്ത്ത് ആ കത്തും. ദേവികയുടെ ഗ്രാമത്തില്‍, വീടിന്റെ പരിസരങ്ങളില്‍ അവളെ ഒരു നോക്കു കാണാന്‍, ഒന്നു സംസാരിക്കാന്‍, രാജേഷ് അലഞ്ഞു നടന്നു. ഒരു പെണ്കുട്ടിയുടെ പേരില്‍ മകനെ നഷ്ടപ്പെടും എന്ന ഘട്ടം വന്നെത്തിയപ്പോള്‍ ആ അമ്മയും ദേവികയെ തേടി ചെന്നു. സാമ്പത്തികമായി ഒരു തരത്തിലും ചേര്ക്കാന്‍ പറ്റാത്ത ബന്ധമാണ് അതെന്ന തിരിച്ചറിവ് അമ്മയെ പിന്നിലേക്കു വലിച്ചു. അമ്മ കരുതിയ പോലെ ദേവികക്കു കൂടി ഇഷ്ടമായിട്ടുള്ള ബന്ധമല്ല ഇതെന്നും അറിഞ്ഞപ്പോള്‍ അവര്ക്ക് രാജേഷിന്റെ പതനത്തിനു സാക്ഷ്യയാവാന്‍ മാത്രമെ സാധിക്കു മായിരുന്നുള്ളൂ. ഇങ്ങനെ യൊരു സംഭവം നടക്കുന്ന തറിയാതെ ദേവികയെ വീട്ടുകാര്‍ വിവാഹം കഴിച്ചയച്ചു. കേച്ചേരിയിലുള്ള ദേവികയുടെ ഭര്ത്താവിന്റെ വീടിനടുത്താണ് രാജേഷ് കയ്യിലെ ഞരമ്പ് അറുത്തു മരണത്തെ കാത്തു കിടന്നത്. ഒരു പക്ഷെ വലിയ ജീവിത ദുരന്തം തന്നെ ദേവികക്ക് ഉണ്ടാക്കാമായിരുന്ന ആ ആത്മഹത്യാ ശ്രമത്തില്‍ ഒരു നിയോഗം പോലെ ആ എഴുത്തും ഞാനും കഥാപാത്രമായി. സംസാരിക്കു ന്നതിനിടയില്‍ പലപ്പോഴും പൊട്ടി ക്കരഞ്ഞ ആ അമ്മയെ ആശ്വസിപ്പിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്ജ് ആയതിനു ശേഷം രാജേഷിനെ കുറിച്ച് ഞാനൊന്നും അറിഞ്ഞില്ല. ദേവികയെ കുറിച്ചും പിന്നീട് ഞാന് ഒന്നും അന്വേഷിച്ചില്ല. കളമശ്ശേരിയില്‍ മാസ്സ് കമ്മ്യൂണിക്കേഷന് പഠിക്കുന്ന സമയം, ആലുവ റെയില്‍ വേ സ്റ്റേഷനില്‍ വച്ചു ഞാന്‍ സിന്ധുവിനെ കണ്ടു. ഡോക്ടര്‍ അഹമ്മദ് സാദത്തും ദേവികയുമായുള്ള ബന്ധത്തെ ജാതിയുടെയും മതത്തിന്റെയും പേരു പറഞ്ഞ് തട്ടിക്കളഞ്ഞ അതേ സിന്ധുവിനെ തന്നെ. സിന്ധുവിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല. കൂടെ പക്ഷെ ഒരാളുണ്ട്, വീട്ടുകാരുടെ എതിര്പ്പുകള്‍ വക വക്കാതെ സിന്ധു വിവാഹം കഴിച്ച അന്യ മതസ്ഥനായ ഭര്ത്താവ് സ്റ്റീഫന് ജോര്ജ്ജ്. സ്റ്റീഫന്‍ ജോര്ജ്ജിനെ സിന്ധു പരിചയ പ്പെടുത്തി ത്തരുന്ന തിനിടയില്‍ വലിയൊരു കൂവലോടു കൂടി ചെന്നൈ ആലപ്പി എക്സ്പ്രസ്സ് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തി ച്ചേര്ന്നു. (ഈ കഥയിലെ സ്ഥല നാമങ്ങളും കഥാപാത്ര ങ്ങളുടെ പേരുകളും യഥാര്ത്ഥമല്ല) - റഫീക്ക് വടക്കാഞ്ചേരി ഇപ്പോള്‍ ദുബായ് ഏഷ്യാനെറ്റ് റേഡിയോയില്‍ സൌണ്ട് എഞ്ചിനീയറാണ് ലേഖകന്‍ ബ്ലോഗ് : www.radiorafeek.blogspot.com ഇ മെയില്‍ വിലാസം : rafeeknm at gmail dot com Labels: rafeek-vadakkanchery |
3 Comments:
ഹ ഹ ഹ.....ചിരിക്കണൊ? കരയണൊ? ഏതായാലും ഞാന്‍ ചിരിക്കുന്നു. സൂപ്പര്‍ ക്ലൈമാക്സ്
ബ്ലോഗ് വാായിച്ചു.. ഇപ്പോൾ ഇവിടെയൂം
ആശംസകൾ
എനീക്ക് ചിരിക്കാൻ എന്തായാലും തോന്നിയില്ല..എന്റെകുഴപ്പമാായിരിക്കൂം :(
azeezfromprairies
rafeeq ,
interesting.
this is a cross section of human life lived by many ; and it is well narrated by you wihout losing its humour and seriousness.
life is nothing but a graveyard of dreams, after all, yeah.
keep on writing.
i shall read other writings later.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്