മിസ്റ്റർ ഐ. എസ്. സി. : ബോഡി ബിൽഡിംഗ് മത്സരങ്ങൾ

September 4th, 2014

mister-isc-body-building-2014-press-meet-ePathram
അബുദാബി : ഇന്ത്യാ സോഷ്യൽ സെന്റർ യു. എ. ഇ. തല ഓപ്പണ്‍ ബോഡി ബിൽഡിംഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മിസ്റ്റർ ഐ. എസ്. സി. പട്ടം നേടുന്നതിനായി 4 വിഭാഗ ങ്ങളിലായി ഡിസംബർ മാസം 19 ന് മത്സര ങ്ങൾ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

യു. എ. ഇ. ബോഡി ബിൽഡിംഗ് അസോസി യേഷനുമായി ചേർന്നു സംഘടി പ്പിക്കുന്ന മത്സര ത്തിൽ യു. എ. ഇ. യിൽ താമസിക്കുന്ന എല്ലാ രാജ്യക്കാർക്കും മത്സര ത്തിൽ പങ്കെടുക്കാം. 150 ഓളം പേരെ യാണ് പ്രതീക്ഷി ക്കുന്നത്.

70 കിലോ വരെ യുള്ള വിഭാഗം, 70 നും 80 നും ഇടയിൽ, 80 നും 90 നും ഇടയിൽ, 90 നു മുകളിൽ എന്നിങ്ങനെ 4 വിഭാഗ ങ്ങളിലെ വിജയി കൾക്കായി മൊത്തം 50,000 ദിർഹ ത്തിന്റെ ക്യാഷ് അവാർഡുകൾ ആണ് സമ്മാന മായി നൽകുക.

വാർത്താ സമ്മേളന ത്തിൽ ഇന്ത്യാ സോഷ്യൽ സെന്റർ പ്രസിഡന്റ് ഡി. നടരാജൻ, ജനറൽ സെക്രട്ടറി ജി. വിനോദ്, കായിക വിഭാഗം സെക്രട്ടറിമാരായ മാത്യു വർഗീസ്‌, നൗഷാദ് നൂർ മുഹമ്മദ്‌, സെക്ഷൻ സെക്രട്ടറി കുര്യാക്കോസ്. എം. ചെറിയാൻ, സ്പോണ്‍സർ ബിൻ സാഗർ ഗ്രൂപ്പിന്റെ പ്രതിനിധി കൾ സുരേന്ദ്ര നാഥ്‌, അമിൻ അബ്ദുൽ ഖാദർ തുടങ്ങിയവർ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on മിസ്റ്റർ ഐ. എസ്. സി. : ബോഡി ബിൽഡിംഗ് മത്സരങ്ങൾ

കുട്ടികള്‍ക്കായി ‘സമ്മർ ഫ്രോസ്റ്റ്’

August 4th, 2014

അബുദാബി : ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ കുട്ടികൾക്കായി ഒരുക്കിയ ‘സമ്മർ ഫ്രോസ്റ്റ്’ എന്ന വേനലവധി ക്യാമ്പിനു വർണ്ണാഭമായ തുടക്കം.

കുട്ടികളിലുള്ള കലാ കായിക സാഹിത്യ അഭിരുചി കളെ കണ്ടെത്തി പ്രോത്സാഹി പ്പിക്കുവാനും ഈ വേനൽ അവധി ക്കാലം കൂടുതൽ ക്രിയാത്മക മായി ഉപയോഗി ക്കാനും ലക്ഷ്യ മിട്ടാണ് ഡോക്ടർ രാജാ ബാലകൃഷ്ണന്റെ നേതൃത്വ ത്തിൽ സമ്മർ ഫ്രോസ്റ്റ് സംഘടിപ്പിച്ചി ട്ടുള്ളത്.

കൂടാതെ പഠന വിഷയ ങ്ങളിൽ കൂടുതൽ പ്രോത്സാഹനം ആവശ്യമായ കുട്ടികൾക്ക് വിവിധ ഭാഗങ്ങൾ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനവും നല്കും.

ഇന്ത്യാ സോഷ്യൽ സെന്റ റിൽ നടന്ന ഉത്ഘാടന ചടങ്ങിൽ ഐ. എസ്. സി. പ്രസിഡന്റ് ഡി. നടരാജൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി. വിനോദ്, സാഹിത്യ വിഭാഗം സെക്രട്ടറി ജയചന്ദ്രൻ നായർ, ഷിജിൽ തുടങ്ങിയവർ പരിപാടി കള്‍ക്ക് നേതൃത്വം നല്കി. ‘സമ്മർ ഫ്രോസ്റ്റ്’ ആഗസ്റ്റ്‌ 28 വരെ നീണ്ടു നില്ക്കും.

- pma

വായിക്കുക: , , ,

Comments Off on കുട്ടികള്‍ക്കായി ‘സമ്മർ ഫ്രോസ്റ്റ്’

ഖുറാൻ പാരായണ മത്സരം

July 17th, 2014

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർത്ഥം ഖുറാൻ പാരായണ മത്സരം സംഘടി പ്പിക്കുന്നു.

ഇസ്ലാമിക് അഫയേഴ്സ് അതോറിറ്റി യുടെ അനുമതി യോടെ ജൂലായ് 19, 20, 21, 22 തിയതി കളിൽ രാത്രി 10.30 മുതൽ 12.30 വരെ യാണ് ഖുറാൻ പാരായണ മത്സരം നടത്തുന്നത്. നാല് ദിവസവും തറാവീഹ് നമസ്കാരാ നന്തരം ഐ. എസ്. സി. പ്രധാന ഒാഡിറ്റോ റിയ ത്തിലാണ് മത്സരം.

അബുദാബി എമിഗ്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് യൂസുഫ് ഇസ്മായില്‍ അല്‍ ഖൂരി യുടെ മേല്‍ നോട്ട ത്തിലാണ് പരിപാടി നടക്കുക എന്ന് ഐ. എസ്. സി. യിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ സംഘാടകര്‍ അറിയിച്ചു.

അബുദാബി എമിരേറ്റിൽ താമസ ക്കാരായ ഏഴു വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷ ന്മാർക്ക് നാല് വിഭാഗ ങ്ങളി ലായി നടക്കുന്ന ഖുറാൻ പാരായണ മത്സര ത്തിൽ പങ്കെടുക്കാം.

യു. എ. ഇ. മത കാര്യ വകുപ്പി ന്റെ നേതൃത്വത്തിൽ ഉള്ള ജഡ്ജിംഗ് പാനൽ ആയിരിക്കും വിജയി കളെ കണ്ടെത്തുക.

ഇന്ത്യാ സോഷ്യല്‍ സെന്റര്‍ മറ്റു റജിസ്റ്റേര്‍ഡ് സംഘടന കളുടെ സഹകരണ ത്തോടെ നടത്തുന്ന മത്സര ത്തില്‍ സംബന്ധി ക്കാൻ പൊതു ജനങ്ങൾക്ക്‌ എത്തിച്ചേരു വാനായി അബുദാബി യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നും വാഹന സൌകര്യവും ഏർപ്പാട് ചെയ്തിട്ടുണ്ട് എന്നും സംഘാട കര്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 052 – 8111 627 എന്ന നമ്പരിൽ ബന്ധപ്പെടുക.

- pma

വായിക്കുക: , , ,

Comments Off on ഖുറാൻ പാരായണ മത്സരം

ഐ. എസ്. സി. ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

July 11th, 2014

logo-isc-abudhabi-epathram
അബുദാബി : അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ നോമ്പ് തുറ സംഘടി പ്പിച്ചു.

ഇന്ത്യൻ അംബാസ്സിഡർ ടി. പി. സീതാറാം മുഖ്യ അതിഥി ആയിരുന്നു. ഐ. എസ്. സി. മുൻ പ്രസിഡന്റ് വൈ. സുധീർകുമാർ ഷെട്ടി, അബുദാബി കമ്യൂണിറ്റി പോലീസ് ഉദ്യോഗ സ്ഥർ, ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥർ, ഐ. എസ്. സി. ഖുറാന്‍ മത്സര പരിപാടി യുടെ രക്ഷാധി കാരി ക്യാപ്റ്റന്‍ മുഹമ്മദ് യൂസഫ് അല്‍ ഖൂറി, അബ്ദുള്ള അല്‍ സാബി, മാര്‍ത്തോമാ ചര്‍ച്ച് വികാരി പ്രകാശ് അബ്രഹാം, ഫാ. ജിബി വര്‍ഗീസ്, ഫാ. സി. സി. ഏലിയാസ്, വിവിധ സംഘടനാ നേതാക്കൾ തുടങ്ങീ സമൂഹ ത്തിലെ നാനാ തുറകളിലെ പ്രമുഖർ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on ഐ. എസ്. സി. ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

Page 26 of 26« First...10...2223242526

« Previous Page « നിലമേല്‍ പ്രവാസി ‘ഇഫ്താര്‍ സംഗമം 2014’
Next » അബ്ദുള്‍ നാസര്‍ മ‌അദനിക്ക് ഉപാധികളോടെ ജാമ്യം »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha