സലിം അനാര്‍ക്കലി – ഒരു മുഗള്‍ പ്രണയഗാഥ അരങ്ങിലേക്ക്

November 1st, 2013

salim-anarkali-isc-drama-ePathram
അല്‍ഐന്‍ : ഈദ് ആഘോഷ ങ്ങളോട് അനുബന്ധിച്ച് അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ കലാ വിഭാഗം സംഘടിപ്പിക്കുന്ന ‘സലിം അനാര്‍ക്കലി – ഒരു മുഗള്‍ പ്രണയഗാഥ’ എന്ന ചരിത്ര നാടകം നവംബര്‍ ഒന്ന് വെള്ളിയാഴ്ച രാത്രി 8.30-ന് അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററില്‍ നടക്കും.

സാജിദ് കൊടിഞ്ഞി യുടെ സംവിധാന ത്തില്‍ ഒന്നര മാസ ത്തോള മായി നടക്കുന്ന റിഹേഴ്‌സല്‍ ക്യാമ്പില്‍ 20-ല്പരം ആര്‍ട്ടിസ്റ്റുകള്‍ അണി നിരക്കുന്നു.

അക്ബര്‍ ചക്രവര്‍ത്തി യായി ബൈജു പട്ടാളിയും സലീം രാജകുമാരനായി ഷറഫ് നേമവും അഭിനയിക്കുന്ന ഈ ചരിത്ര നാടകത്തില്‍ അനാര്‍ക്കലി യായി എത്തുന്നത് നിരവധി ടെലിവിഷന്‍ പരിപാടി കളില്‍ പങ്കെടുത്ത ഷബ്‌നം ഷെരീഫ്.

കഴിഞ്ഞ ആഴ്ച നടക്കേണ്ടി യിരുന്ന ഈ നാടകം, റിഹേഴ്സല്‍ ക്യാമ്പില്‍ ഉണ്ടായ അപകടത്തില്‍ അഭിനേതാവിനു പരിക്ക് പറ്റിയതിനാല്‍ മാറ്റി വെക്കുക യായിരുന്നു.

വിവരങ്ങള്‍ക്ക് : 050 49 35 402.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: ,

Comments Off on സലിം അനാര്‍ക്കലി – ഒരു മുഗള്‍ പ്രണയഗാഥ അരങ്ങിലേക്ക്

ബിരിയാണി സദ്യയോടെ ഈദാഘോഷം

October 17th, 2013

അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്‍ററിന്റെ ഈദ് ആഘോഷം ബിരിയാണി സദ്യ യോടെയും വിവിധ കലാപരിപാടി കളോടെയും ഐ. എസ്. സി. ഓഡിറ്റോറിയ ത്തില്‍ നടന്നു. ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് മുഖ്യാതിഥി ആയിരുന്നു. സാമൂഹ്യ സാംസ്കാരിക രംഗത്തെയും ബിസിനസ് രംഗ ത്തെയും പ്രമുഖരും ഐ. എസ്. സി. അംഗ ങ്ങളും പങ്കെടുത്തു.

സെന്‍റര്‍ പ്രസിഡന്‍റ് ജോയ് തോമസ് ജോണ്‍, ആക്ടിംഗ് സെക്രട്ടറി എം. എ. വഹാബ്, എന്‍റര്‍ടെയ്ന്‍മെന്‍റ് സെക്രട്ടറി ഏലിയാസ് പടവെട്ടി എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , ,

Comments Off on ബിരിയാണി സദ്യയോടെ ഈദാഘോഷം

Page 27 of 27« First...1020...2324252627

« Previous Page « സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം
Next » സിംഫണി 2013 സംഘാടക സമിതി രൂപീകരിച്ചു »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha