നമസ്തേ ട്രംപ് : ഗുജറാത്തില്‍ ചേരി നിവാസി കളെ ഒഴിപ്പിക്കുന്നു

February 18th, 2020

narendra-modi-namaste-trump-india-visit-2020-ePathram
അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന ത്തിനു മുന്നോടി യായി അഹമ്മദാബാദിലെ ചേരി ഒഴിപ്പിക്കുന്നു.

നരേന്ദ്ര മോഡിയും ഡൊണാള്‍ഡ് ട്രംപും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുവാന്‍ പോകുന്ന മോട്ടേറ സ്‌റ്റേഡിയ ത്തിന്റെ സമീപം ചേരിയില്‍ താമസിക്കുന്നവര്‍ക്ക് ഏഴ് ദിവസത്തിനകം വീടു കള്‍ ഒഴിഞ്ഞു പോകുവാന്‍ അഹ മ്മദാ ബാദ് കോർപ്പറേഷൻ നോട്ടീസ് നൽകി.

നിര്‍മ്മാണ ത്തൊഴിലാളി കളായ അറുപത്തി അഞ്ചോളം കുടുംബ ങ്ങളാണ് ഈ ചേരി യിലെ താമസക്കാര്‍. ഇതില്‍ 45 കുടുംബ ങ്ങള്‍ ക്കാണ് ഒഴിയാന്‍ നോട്ടീസ് നല്‍കി യിരി ക്കുന്നത്.

ഫെബ്രുവരി 24, 25 തീയ്യതികളി ലാണ് ‘നമസ്തേ ട്രംപ്’ എന്ന പേരു നല്‍കിയിരിക്കുന്ന ഡൊണാള്‍ഡ് ട്രംപി ന്റെ ഇന്ത്യാ സന്ദര്‍ശനം. അമേരിക്കന്‍ പ്രസിഡണ്ടിന്റെ യാത്ര യില്‍ കാണാവുന്ന ചേരി പ്രദേശം മതില്‍ കെട്ടി മറക്കു വാന്‍ ശ്രമിച്ചത് വിവാദം ആയതിനു പിന്നാലെ യാണ് ഈ കുടിയൊഴിപ്പിക്കല്‍.

മതില്‍ നിർമ്മാണം താത്കാലികമായി നിർത്തി വെച്ചിരി ക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

- pma

വായിക്കുക: , , , , , , ,

Comments Off on നമസ്തേ ട്രംപ് : ഗുജറാത്തില്‍ ചേരി നിവാസി കളെ ഒഴിപ്പിക്കുന്നു

വിയോജിപ്പ് : ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവ്

February 16th, 2020

logo-law-and-court-lady-of-justice-ePathram
ഗാന്ധിനഗർ : ജനാധിപത്യ ത്തി ന്റെ സുരക്ഷാ വാല്‍വ് വിയോജിപ്പ് എന്നു സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്.

സര്‍ക്കാര്‍ നയങ്ങളോട് വിയോജി ക്കുന്ന വരെ രാജ്യ ദ്രോഹികളും ജനാധിപത്യ വിരുദ്ധരും ആക്കു ന്നത് ജനാധി പത്യ മൂല്യ ങ്ങളെ തന്നെ ബാധിക്കും. വിയോ ജിപ്പു കൾ തടയു ന്നതിന് സർക്കാ രുകൾ ശ്രമിക്കുന്നത് ഭയം ഉണ്ടാക്കുന്നു.

അതു നിയമ വാഴ്ച ലംഘിക്കുന്നതും ബഹു സ്വര സമൂഹ ത്തി ന്റെ ഭരണ ഘടനാ കാഴ്ച പ്പാടിൽ നിന്ന് വ്യതി ചലി ക്കുന്നതും ആണ്. ചോദ്യം ചെയ്യലിനും വിയോജി പ്പിനും ഉള്ള ഇട ങ്ങൾ നശിപ്പി ക്കുന്നത് രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, സാമൂഹിക വളർച്ചയെ തന്നെ ബാധിക്കും.

ഈ അർഥത്തിൽ, വിയോജിപ്പ് ജനാധി പത്യ ത്തിന്റെ സുരക്ഷാ വാൽവ്‌. ഗുജറാത്തി ലെ ഗാന്ധി നഗറിൽ നിയമ വിദ്യാർ ത്ഥികളോടു സംവദിക്കുക യായിരുന്നു അദ്ദേഹം.

- pma

വായിക്കുക: , , , , ,

Comments Off on വിയോജിപ്പ് : ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവ്

പാചക വാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചു.

February 12th, 2020

lpg-gas-cylinder-epathram
ന്യൂഡൽഹി : ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചു. 14 കിലോഗ്രാം സിലിണ്ടറിന് 146 രൂപ 50 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. 850 രൂപ 50 പൈസ യാണ് പുതിയ വില. എല്ലാ മാസവും പാചക വാതക വില യില്‍ മാറ്റം വരാറുണ്ട്. എന്നാല്‍ ഡല്‍ഹി നിയമ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഫെബ്രുവരി മാസ ത്തില്‍ വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല.

ഇപ്പോള്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം വന്നതിന്‌ പിന്നാലെ പാചക വാതക ത്തിന്റെ വില കുത്തനെ വര്‍ദ്ധിപ്പി ക്കുക യാണ് ഉണ്ടായത്. വിവിധ നഗരങ്ങ ളിലെ പുതുക്കിയ വില വിവരം  പാചക വാതക കമ്പനി പുറത്തിറക്കി. സബ്‌സിഡി ലഭിക്കുന്ന ഉപ ഭോക്താ ക്കള്‍ക്ക് ബാങ്ക് എക്കൗണ്ടില്‍ തിരികെ ലഭിക്കും എന്ന് എണ്ണ കമ്പനി അധികൃതര്‍ വിശദീകരിച്ചു.

- pma

വായിക്കുക: , , , ,

Comments Off on പാചക വാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചു.

കെജ്രിവാള്‍ ഹാട്രികിലേക്ക്: ബിജെപി പിന്നോട്ട്, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

February 11th, 2020

arvind-kejriwal-epathram

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ രാജ്യതലസ്ഥാനം പിടിച്ചെടുത്ത് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി. അമ്പതിലേറെ സീറ്റുകള്‍ നേടി ആം ആദ്മി പാര്‍ട്ടി മുന്നേറുകയാണ്. എന്നാല്‍, ബിജെപി ഡല്‍ഹിയില്‍ ആദ്യം നില മെച്ചപ്പെടുത്തിയെങ്കിലും പിന്നീട് പിന്നോട്ടു പോകുകയാണ്. ഒരിടത്തു പോലും ലീഡ് ചെയ്യാനാകാതെ കോണ്‍ഗ്രസ് തകര്‍ന്നടിയുകയാണ്. ഒരു സീറ്റില്‍ ലീഡ് ചെയ്‌തെങ്കിലും പിന്നീടത് നഷ്ടമാകുകയായിരുന്നു. ഒരു മാസം നീണ്ടുനിന്ന പോരാട്ടത്തിന്റെ അന്തിമ ഫലമറിയാന്‍ രാജ്യമെമ്പാടും ആകാംഷയോടെ കാത്തിരിക്കുകയാണ്. വോട്ടെണ്ണല്‍ രാവിലെ എട്ടുമണിക്കാണ് ആരംഭിച്ചത്. 21 കേന്ദ്രങ്ങളില്‍ 70 സീറ്റുകളുടെ വോട്ടെണ്ണലാണ് നടക്കുന്നത്.

- അവ്നി

വായിക്കുക: , ,

Comments Off on കെജ്രിവാള്‍ ഹാട്രികിലേക്ക്: ബിജെപി പിന്നോട്ട്, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

ഡല്‍ഹി: എക്സിറ്റ്പോള്‍ ഫലങ്ങള്‍ തള്ളി ബി.ജെ.പി

February 9th, 2020

bjp_epathram

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി തൂത്തുവാരുമെന്ന എക്സിറ്റ്പോള്‍ ഫലങ്ങളെ തള്ളി ബി.ജെ.പി രംഗത്ത്. 48 സീറ്റുകള്‍ നേടി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍റെ അവകാശവാദം രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചു. രണ്ട് മുതല്‍ 23 സീറ്റുകളാണ് ബി.ജെ.പിക്ക് സര്‍വേകള്‍ പ്രവചിക്കുന്നത്.

ഡല്‍ഹിയിലെ ഏഴ് ബി.ജെ.പി എം.പിമാരുടെയും യോഗം വിളിച്ച് പാര്‍ട്ടി അധ്യക്ഷന്‍ ജഗത് പ്രകാശ് നദ്ദ അസംബ്‌ളി തെരഞ്ഞെടുപ്പിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തതിനു ശേഷമാണ് ഡല്‍ഹിയിലെ മുതിര്‍ന്ന നേതാക്കളായ മനോജ് തിവാരിയും മീനാക്ഷി ലേഖിയും എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത്.

- അവ്നി

വായിക്കുക: , ,

Comments Off on ഡല്‍ഹി: എക്സിറ്റ്പോള്‍ ഫലങ്ങള്‍ തള്ളി ബി.ജെ.പി

Page 22 of 97« First...10...2021222324...304050...Last »

« Previous Page« Previous « ഉപന്യാസ രചനാ മത്സര വിജയി കളെ പ്രഖാപിച്ചു
Next »Next Page » ശബരി മലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രം ആക്കാന്‍ ആവില്ല : കേന്ദ്ര സര്‍ക്കാര്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha