ലോക്സഭയിലേക്ക് മത്സരിക്കാനില്ല; മായാവതി

March 21st, 2019

mayawati-epathram

ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ബിഎസ്പി അദ്ധ്യക്ഷ മായാവതി. ‘ഏത് സീറ്റിൽ നിന്നാലും ജയിക്കും. എന്നാലും ഇന്നത്തെ പ്രത്യേക രാഷട്രീയ സാഹചര്യത്തിൽ മത്സരിക്കാനില്ല.’ മായാവതി വ്യക്തമാക്കി.

2014ൽ 503 ലോക്സഭാ മണ്ഡലങ്ങളിൽ ബിഎസ്പി മത്സരിച്ചിരുന്നെങ്കിലും ഒരെണ്ണത്തിൽ പോലും വിജയിക്കാൻ സാധിച്ചിരുന്നില്ല. ഇത്തവണ ഉത്തർപ്രദേശിൽ എസ്പിയും ബിഎസ്പിയും സഖ്യം രൂപീകരിച്ച് ഒരുമിച്ചാണ് മത്സരിക്കുന്നത്.

- അവ്നി

വായിക്കുക: , ,

Comments Off on ലോക്സഭയിലേക്ക് മത്സരിക്കാനില്ല; മായാവതി

മണ്ഡ്യയില്‍ സുമലത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും

March 19th, 2019

sumalatha_epathram

ബംഗളൂരു: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കര്‍ണാടകത്തിലെ മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അന്തരിച്ച കോണ്‍ഗ്രസ് എംപി എം.എച്ച്.അംബരീഷിന്റെ ഭാര്യ സുമലതയുടെ പ്രഖ്യാപനം. അംബരീഷിന്റെ പാരമ്പര്യം നിലനിര്‍ത്താനാണ് താന്‍ ജനവിധി തേടുന്നതെന്നും അവര്‍ പറഞ്ഞു. മാണ്ഡ്യയില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് സ്വതന്ത്രയായി മത്സരിക്കാന്‍ സുമലത തീരുമാനിച്ചത്.

“മാണ്ഡ്യയില്‍ ഞാന്‍ നേരില്‍ക്കണ്ട ജനങ്ങളെല്ലാം അംബരീഷില്‍ അവര്‍ക്കുണ്ടായിരുന്ന വിശ്വാസത്തെക്കുറിച്ച് എന്നോട് പറഞ്ഞു. ആ വിശ്വാസം അവര്‍ക്ക് എന്നോടുമുണ്ട്. അദ്ദേഹത്തിന്റെ ഓര്‍മ്മയും പാരമ്പര്യവും നിലനിര്‍ത്താനാണ് എന്റെയീ പോരാട്ടം. എന്റെ തീരുമാനം ആരെയെങ്കിലും വേദനിപ്പിക്കുന്നുവെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.” സുമലത പറഞ്ഞു.

- അവ്നി

വായിക്കുക: , ,

Comments Off on മണ്ഡ്യയില്‍ സുമലത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും

ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണം; ഇന്ത്യ ന്യൂസിലന്‍റിലെ ജനങ്ങൾക്കൊപ്പം: മോദി

March 16th, 2019

modi-epathram

ദില്ലി : ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂസിലന്‍റിലെ ജനങ്ങൾക്കൊപ്പമാണ് ഇന്ത്യയെന്ന് നരേന്ദ്രമോദി പറഞ്ഞു. വിദ്വേഷത്തിനും അക്രമത്തിനും ജനാധിപത്യത്തിൽ സ്ഥാനമില്ലെന്നും മോദി കൂട്ടിച്ചേർത്തു.

ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളില്‍ പ്രാര്‍ത്ഥനക്ക് ഏത്തിയവര്‍ക്ക് നേരെയാണ് ഇന്ന് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ 49 പേര്‍ മരിക്കുകയും നിരവധി ആളുകൾക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഓസ്ട്രേലിയന്‍ പൗരത്വമുള്ള ആളാണ് അക്രമി.

- അവ്നി

വായിക്കുക: , , ,

Comments Off on ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണം; ഇന്ത്യ ന്യൂസിലന്‍റിലെ ജനങ്ങൾക്കൊപ്പം: മോദി

വോട്ട്‌ ആയുധമാണ്‌; മോദിക്കെതിരെ ആഞ്ഞടിച്ച്‌ പ്രിയങ്ക

March 13th, 2019

priyanka-gandhi-epathram

ഗാന്ധിനഗര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയുടെ ആദ്യ തെരഞ്ഞെടുപ്പ്‌ പ്രചാരണ യോഗം. തൊഴിലില്ലായ്‌മ, കള്ളപ്പണം, സ്‌ത്രീസുരക്ഷ എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു മോദിക്കെതിരായ പ്രിയങ്കയുടെ ആക്രമണം. വോട്ടവകാശം ജനങ്ങളുടെ ആയുധമാണെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

ഗുജറാത്തില്‍ ജനസങ്കല്‍പ്‌ യാത്രയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പ്രിയങ്ക. തെരഞ്ഞെടുപ്പില്‍ സ്വന്തം പങ്ക്‌ എന്താണ്‌ എന്ന്‌ ഓരോരുത്തരും മനസ്സിലാക്കണം. ജനങ്ങള്‍ അവരുടെ ഭാവിയാണ്‌ ഇതിലൂടെ തീരുമാനിക്കാന്‍ പോകുന്നത്‌. തെരഞ്ഞെടുപ്പ്‌ സമയത്തെ പ്രധാന ചര്‍ച്ചാവിഷയം പുരോഗതിയുമായി ബന്ധപ്പെട്ടതാവണം. രാജ്യത്തെ ഭരണസംവിധാനങ്ങള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന്‌ സ്വാതന്ത്ര്യസമരത്തോളം തന്നെ പ്രാധാന്യത്തോടെ കാണണമെന്നും അവര്‍ പറഞ്ഞു.

- അവ്നി

വായിക്കുക: , ,

Comments Off on വോട്ട്‌ ആയുധമാണ്‌; മോദിക്കെതിരെ ആഞ്ഞടിച്ച്‌ പ്രിയങ്ക

പാന്‍ കാര്‍ഡ് – ആധാര്‍ ബാന്ധവം : മാര്‍ച്ച് 31 വരെ മാത്രം

March 12th, 2019

indian-identity-card-pan-card-ePathram

ന്യൂഡല്‍ഹി : മാര്‍ച്ച് 31 നുള്ളില്‍ പാന്‍ കാര്‍ഡ് നിങ്ങളു ടെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പി ച്ചില്ലാ എങ്കില്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് ഉപ യോഗ ശൂന്യം ആവും. കേന്ദ്ര നികുതി ബോർഡ് (സി. ബി. ഡി. ടി.) പ്രഖ്യാ പനം അനു സരിച്ച് ആധാര്‍ – പാൻ കാർഡ് ലിങ്കിംഗ് അവ സാന ദിവസം ആണ് മാര്‍ച്ച് 31. പാൻ കാർഡ് ആധാറു മായി ബന്ധിപ്പിക്കല്‍ നിര്‍ബ്ബന്ധം എന്ന് സുപ്രീം കോടതി യും വിധി ച്ചിരുന്നു. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം എന്നുണ്ടെങ്കില്‍ പാന്‍ കാര്‍ഡ് ആധാറു മായി ബന്ധി പ്പി ക്കണം. ബാങ്ക് അക്കൗണ്ട് തുടങ്ങു ന്നതിനും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തു ന്നതിനും പാന്‍ ആവശ്യ മാണ്.

ബാങ്കുമായും മറ്റു സാമ്പത്തിക ആവശ്യ ങ്ങളു മായും പാന്‍ കാര്‍ഡും ആധാറും ഉപയോഗി ക്കുന്ന തിനാല്‍ ഇവ തമ്മില്‍ ബന്ധിപ്പിക്കേണ്ടത് സാങ്കേ തിക മായി സൗകര്യ പ്രദം ആയിരിക്കും എന്നും ബാങ്കു കള്‍ പറ യുന്നു.

മാത്രമല്ല പാൻ കാർഡ് വിശദാശ ങ്ങൾ എല്ലാം ബാങ്ക് അക്കൗ ണ്ടു കൾ ക്കും ആവശ്യമാണ്. ഇതു വരെ പാന്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടു മായി ബന്ധി പ്പിച്ചി ട്ടില്ല എങ്കില്‍ ബാങ്കി ന്റെ ശാഖ യില്‍ പാന്‍ കാര്‍ഡ് വിവര ങ്ങള്‍ നല്‍കേ ണ്ടതാണ്.

ആദായ നികുതി വകുപ്പിന്റെ ഇ- ഫയലിംഗ് പോര്‍ട്ടല്‍ വഴി ബാങ്ക് അക്കൗണ്ട് വെരിഫൈ ചെയ്യുക യും വേണം. നെറ്റ് ബാങ്കിംഗ് സൗകര്യം ഉണ്ട് എങ്കില്‍ മാത്രമെ ഇത് സാദ്ധ്യമാവുകയുള്ളൂ. ഇതിന് കഴിഞ്ഞില്ല എങ്കില്‍ നിങ്ങള്‍ നല്‍കി യിട്ടുള്ള വിവര ങ്ങ ളുടെ അടി സ്ഥാന ത്തില്‍ ആദായ നികുതി വകുപ്പ് വെരിഫൈ ചെയ്യും.

- pma

വായിക്കുക: , , , , ,

Comments Off on പാന്‍ കാര്‍ഡ് – ആധാര്‍ ബാന്ധവം : മാര്‍ച്ച് 31 വരെ മാത്രം

Page 45 of 97« First...102030...4344454647...506070...Last »

« Previous Page« Previous « ജോസഫിന് സീറ്റില്ല ; കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ മല്‍സരിക്കും
Next »Next Page » ദിലീപും അനു സിത്താര യും വിവാഹ വേഷ ത്തിൽ : ഫോട്ടോ വൈറല്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha