ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത് മൗലിക അവകാശം : സുപ്രീം കോടതി

March 28th, 2018

marriage-fundamental-right-choose-a-partner-ePathram
ന്യൂഡല്‍ഹി : പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ വിവാഹി തര്‍ ആവുന്നതിന് കുടുംബ ത്തിന്റെയോ സമുദായ ത്തിന്റെയോ സമ്മതം ആവശ്യമില്ല എന്ന് സുപ്രീം കോടതി.

ഇഷ്ടമുള്ള ജീവിത പങ്കാളിയെ തെരഞ്ഞെടു ക്കുന്നത് മൗലിക അവകാശം ആണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. പ്രായ പൂര്‍ത്തിയായ രണ്ടു പേരുടെ വിവാഹ ത്തില്‍ ഖാപ് പഞ്ചായത്തു കളോ ഏതെങ്കിലും നാട്ടുക്കൂട്ട ങ്ങളോ ഇടപെടുന്നത് നിയമ വിരുദ്ധമാണ്.

പ്രായ പൂര്‍ത്തി യായവര്‍ പരസ്പര സമ്മത ത്തോടെ വിവാഹം കഴിക്കുന്നത് തടയു വാനോ അവരെ ഭീഷണി പ്പെടുത്തുവാനോ ആര്‍ക്കും അധികാരം ഇല്ല എന്നും കേസിന്റെ വാദ ത്തിനിടെ സുപ്രീം കോടതി വ്യക്ത മാക്കി യിരുന്നു. ഭീഷണി നില നില്‍ക്കുന്ന തായി അറി യിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണം നല്‍കണം എന്നും വിധി പ്രസ്താവന യില്‍ പറയുന്നു.

ദുരഭിമാന ക്കൊല യില്‍നിന്ന് ദമ്പതി കള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് ശക്തി വാഹിനി എന്ന സന്നദ്ധ സംഘടന 2010 – ല്‍ ഫയല്‍ ചെയ്ത ഹര്‍ജി യിലാണ് ഇപ്പോള്‍ വിധി വന്നിരി ക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത് മൗലിക അവകാശം : സുപ്രീം കോടതി

വാഹനങ്ങളെയും ആധാറുമായി ബന്ധിപ്പിക്കും

March 26th, 2018

vehicle-in-indian-road-by-m-vedhan-ePathram
ചെന്നൈ : രാജ്യത്തെ എല്ലാ വാഹന ങ്ങളെയും ഉടമ കളുടെ ആധാറു മായി ബന്ധിപ്പി ക്കുവാനുള്ള ശ്രമ വു മായി കേന്ദ്ര ആഭ്യ ന്തര മന്ത്രാലയം രംഗത്ത്.

രാജ്യത്തെ മുഴുവന്‍ വാഹന ങ്ങളു ടെയും വിവര ങ്ങള്‍ ശേഖരി ക്കുവാനായി എകീകൃത സംവിധാനം വേണം. ഇതിനു സാധ്യ മാവണം എങ്കില്‍ ഉടമകളുടെ ആധാര്‍ ലിങ്ക് ചെയ്യുന്ന തിലൂടെ മാത്രമേ സാധിക്കൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ച സമിതി സമർപ്പിച്ച ശുപാര്‍ശ പ്രകാരമാണ് ഈ തീരുമാനം.

വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിലവില്‍ ആധാര്‍ നമ്പര്‍ നിര്‍ബ്ബന്ധം ഇല്ല. ഡ്രൈവിംഗ് ലൈസന്‍ സു കള്‍ ആധാറു മായി ബന്ധിപ്പിക്കണം എന്ന് കേന്ദ്രം ഉത്തരവ് ഇറക്കിയിരുന്നു. ഇക്കാര്യം ഇപ്പോഴും കോടതിയുടെ പരിഗണന യിലാണ്.

നിലവില്‍ വാഹനങ്ങളുടെ വിവരങ്ങള്‍ സംസ്ഥാന ങ്ങളില്‍ ആണുള്ളത്. മോട്ടോര്‍ വാഹന നിയമം രാജ്യത്ത് ഏകീ കൃത മാക്കു കയും വാഹന ങ്ങള്‍ ആധാറു മായി ബന്ധിപ്പി ക്കുകയും ചെയ്താല്‍ വാഹനങ്ങള്‍ കണ്ടെ ത്തല്‍ വളരെ എളുപ്പം ആയിരിക്കും എന്നും സമിതി യുടെ ശുപാര്‍ശ യില്‍ പറയുന്നു.

- pma

വായിക്കുക: , , , ,

Comments Off on വാഹനങ്ങളെയും ആധാറുമായി ബന്ധിപ്പിക്കും

വിദേശ ജോലിക്കു മുന്‍പ് നിശ്ചിതകാലം ഡോക്​ടർമാർ ഇന്ത്യയില്‍ സേവനം അനു​ഷ്​​ഠി​ക്കണം

March 26th, 2018

medical-student-stethescope-ePathram
ന്യൂഡല്‍ഹി : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജു കളില്‍ പഠിച്ച ഡോക്ടര്‍മാര്‍ വിദേശ ജോലി സ്വീകരിക്കും മുന്‍പ് രാജ്യത്ത് നിശ്ചിത കാല വൈദ്യ സേവനം നിര്‍ബ്ബന്ധം ആക്കണം എന്ന് പാര്‍ല മെന്ററി സമിതി യുടെ ശുപാര്‍ശ.

നികുതി ദായകരുടെ പണം ഉപയോഗിച്ച് മെഡിക്കൽ കോളജു കളിൽ പഠിച്ചിറങ്ങുന്ന ഡോക്ടര്‍ മാര്‍ മെച്ചപ്പെട്ട അവസരം ലഭിക്കുന്ന ഉടൻ തന്നെ രാജ്യം വിടുകയാണ് എന്ന് ചൂണ്ടി ക്കാട്ടിയാണ് ആരോഗ്യ – കുടുംബ ക്ഷേമ മന്ത്രാലയ വുമായി ബന്ധപ്പെട്ട സമിതി ഇൗ ശുപാര്‍ശ സമർപ്പി ച്ചത്.

മെഡിക്കല്‍ കോളേജു കളില്‍ നിന്നും പഠിച്ചിറ ങ്ങുന്ന വര്‍ക്ക് ഒരുവര്‍ഷത്തെ ഗ്രാമീണ സേവന വും നിര്‍ബ്ബന്ധം ആക്കണം.

ഇതിന് മാന്യമായ വേതനവും അവർക്കു വേണ്ടുന്നതായ അടി സ്ഥാന സൗകര്യ ങ്ങള്‍, അനു ബന്ധ ജീവന ക്കാര്‍, മെഡി ക്കല്‍ ഉപകരണ ങ്ങള്‍ എന്നിവയും സര്‍ക്കാര്‍ ലഭ്യമാ ക്കണം.

പരിശീലന ത്തോ ടൊപ്പം ഗ്രാമീണ മേഖല യിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനും കഴിയും  എന്നും പ്രൊഫ. രാം ഗോപാല്‍ യാദവ് അദ്ധ്യ ക്ഷ നായ സമിതി നിര്‍ദ്ദേശിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on വിദേശ ജോലിക്കു മുന്‍പ് നിശ്ചിതകാലം ഡോക്​ടർമാർ ഇന്ത്യയില്‍ സേവനം അനു​ഷ്​​ഠി​ക്കണം

അമേരിക്കക്കെതിരെ ഇന്ത്യ ലോകവ്യാപാര സംഘടനയിലേക്ക്

March 24th, 2018

WTO_epathram

ന്യൂഡൽഹി : അമേരിക്കയുടെ വ്യവസായ നയങ്ങൾക്കെതിരെ ഇന്ത്യ ലോകവ്യാപാര സംഘടനയെ സമീപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സ്റ്റീലിന്റെയും അലൂമിനിയത്തിന്റെയും ഇറക്കുമതി ചുങ്കം വർധിപ്പിച്ച യു.എസ് ഭരണകൂടത്തിന്റെ നടപടിക്കെതിരെയാണ് ഇന്ത്യ ലോകവ്യാപാര സംഘടനയെ സമീപിക്കുന്നത്.

ചില രാജ്യങ്ങൾക്ക് മാത്രം ഇറക്കുമതി ചുങ്കത്തിൽ അനുവദിച്ച ഇളവിനെതിരെയാണ് ഇന്ത്യയുടെ പ്രതിഷേധം. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം നികുതിയും അലൂമിനിയത്തിന് 15 ശതമാനം നികുതിയും ചുമത്താനാണ് ട്രംപ് ഭരണകൂടം തീരുമാനം എടുത്തത്.

- അവ്നി

വായിക്കുക: , , ,

Comments Off on അമേരിക്കക്കെതിരെ ഇന്ത്യ ലോകവ്യാപാര സംഘടനയിലേക്ക്

ആന്ധ്രക്ക് പ്രത്യേക പദവി നല്‍കില്ല : അരുണ്‍ ജെയ്റ്റ്‌ലി

March 8th, 2018

arun_epathram
ന്യൂഡല്‍ഹി : ആന്ധ്രക്ക് പ്രത്യേക പദവിയല്ല പ്രത്യേക പാക്കേജ് ആയിരിക്കും നല്‍കുക എന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ആന്ധ്രക്ക് പ്രത്യേക പദവി നല്‍കി യില്ല എങ്കില്‍ എന്‍. ഡി. എ. യുമായുള്ള സഖ്യം പിന്‍ വലിക്കും എന്ന തെലുങ്കു ദേശം പാര്‍ട്ടി (ടി. ഡി. പി.) യുടെ ഭീഷണി നില നില്‍ക്കെ യാണ് ധന മന്ത്രിയുടെ ഈ പ്രസ്ഥാവന

പാക്കേജ് എന്നത് പ്രത്യേക പദവി യില്‍ നിന്ന് വ്യത്യാസം ഇല്ലാ എന്നും സാമ്പത്തിക കമ്മീ ഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇതിനെ പ്രത്യേക പാക്കേജ് എന്ന് വിശേഷിപ്പിക്കുക മാത്ര മാണ് ചെയ്യുന്നത് എന്നും പ്രത്യേക പദവിക്ക് ലഭി ക്കുന്ന എല്ലാ ആനുകൂല്യ ങ്ങളും സഹായ ങ്ങളും പാക്കേജിലും ലഭിക്കും എന്നും മന്ത്രി പറഞ്ഞു.

മറ്റുള്ള സംസ്ഥാന ങ്ങള്‍ക്ക് എന്ന പോലെ ആന്ധ്രക്കും സാമ്പത്തിക വിഹിതം നല്‍കുവാന്‍ കേന്ദ്ര സര്‍ ക്കാര്‍ പ്രതിജ്ഞാ ബദ്ധ മാണ് എന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. സാമ്പത്തിക മാന്ദ്യ ത്തിന്റെ സമയ ത്തും 4000 കോടി രൂപ ആന്ധ്രക്ക് സഹായ മായി അനുവദിച്ചി ട്ടുണ്ട്. ഇനി 138 കോടി രൂപ മാത്ര മാണ് ബാക്കി യുള്ളത്.

എല്ലാ സംസ്ഥാന ങ്ങള്‍ക്കും കേന്ദ്ര വിഹിതം തുല്യ രീതി യില്‍ ലഭിക്കുവാനുള്ള അവകാശം ഉണ്ട് എന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on ആന്ധ്രക്ക് പ്രത്യേക പദവി നല്‍കില്ല : അരുണ്‍ ജെയ്റ്റ്‌ലി

Page 63 of 97« First...102030...6162636465...708090...Last »

« Previous Page« Previous « ഇലക്ട്രോണിക്‌ മാധ്യമ ങ്ങള്‍ക്ക് യു. എ. ഇ. യില്‍ ​പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
Next »Next Page » ഷക്കീല യുടെ ജീവിതം സിനിമ യാകുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha