രൂപയുടെ ഇടിവ് തുടരുന്നു; 1 ഡോളറിന് 68 രൂപ72 പൈസ

August 28th, 2013

മുംബൈ:
ഡോളറിനെതിരെ ഉള്ള രൂപയുടെ മൂല്യത്തകര്‍ച്ച തുടര്‍ക്കഥയാകുന്നു. ഇന്നലെ 66 രൂപയിലെത്തിയ രൂപ ഇന്ന് വീണും ഇടിഞ്ഞ് 68 രൂപ 72 പൈസ എന്ന നിലയില്‍ എത്തി. ഈ സ്ഥിതി തുടര്‍ന്നാല്‍ രൂപയുടെ തകര്‍ച്ച തുടരാന്‍ സാധ്യതയുണ്ടെന്നാണ്‍` സാമ്പത്തിക വിഗദര്‍ ഭയപ്പെടുന്നത്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും വിലയിരുത്തപ്പെടുന്നു. ഈ ആഴ്ചയില്‍ എട്ടുശതമാനത്തിലധികമാണ് രൂപയുടെ തകര്‍ച്ച രേഖപ്പെടുത്തിയത്. തര്‍കര്‍ച്ചയെ പിടിച്ചു നിര്‍ത്തുവാന്‍ ആര്‍.ബി.ഐ നടപടിയെടുത്തിരുന്നു എങ്കിലും കാര്യമായ ഫലം കണ്ടില്ലെന്ന് വേണം കരുതുവാന്‍. ഓഹരിവിപണിയിലും കനത്ത ഇടിവാണ് സംഭവിച്ചുകൊണ്ടിര്‍ക്കുന്നത്. ഇന്നലെ 590 പോയന്റോളം സെന്‍സെക്സ് തകര്‍ന്നു. ഇന്ന് വ്യാപാരം ആരംഭിച്ച് ആദ്യമണിക്കൂറുകളില്‍ തന്നെ 300 പോയന്റോളം സെന്‍സെക്സ് താഴേക്ക് പോയി. നിഫ്റ്റിയിലും തകര്‍ച്ച തുടരുകയാണ്.രൂപ തിരിച്ചു കയറുവാന്‍ ക്ഷമയോടെ കാത്തിരിക്കുവാനാണ് ധനകാര്യ മന്ത്രി പി.ചിതംബരത്തിന്റെ ഉപദേശം.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on രൂപയുടെ ഇടിവ് തുടരുന്നു; 1 ഡോളറിന് 68 രൂപ72 പൈസ

രൂപ 66 ലേക്ക് കൂപ്പുകുത്തി:സെന്‍സെക്സ് ഇടിഞ്ഞു

August 27th, 2013

ന്യൂഡെല്‍ഹി: ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം ഒരു ഡോളറിന് 66.09 എന്ന നിലയിലേക്ക് എത്തി. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ച് അധികം താമസിയാതെ 104 പൈസയുടെ ഇടിവ് സംഭവിച്ചു. തുടര്‍ന്ന് 66.09 ലേക്ക് ഇടിയുകയായിരുന്നു. 65.56 എന്ന കഴിഞ്ഞ ആഴ്ചയിലെ റെക്കോര്‍ഡ് ഇതോടെ മറികടന്നത്. ചരിത്രത്തില്‍ എങ്ങുമില്ലാത്തവിധം വന്‍ തോതിലുള്ള ഇടിവാണ് ഡോളറുമായി ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ സംഭവിച്ചിരിക്കുന്നത്. മാസാന്ത്യമായതോടെ ഇറക്കുമതിക്കാരില്‍ നിന്നും വലിയ തോതില്‍ ഉള്ള ഡിമാന്റ് ഉണ്ടായതാണ് പെട്ടെന്നുള്ള തിരിച്ചടിക്ക് കാരണം എന്ന് കരുതുന്നു. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍‌വലിയുന്നതും ഇടിവിന്റെ ആഘാതം കൂട്ടി. രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയേയും സാരമായി ബാധിച്ചു. സെന്‍സെക്സ് 600 പോയന്റിന്റെ നഷ്ടം രേഖപ്പെടുത്തി. വലിയ വില്പന സമ്മര്‍ദ്ദമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രകടമായത്. ബാങ്കിങ്ങ് ഓഹരികള്‍ക്ക് കനത്ത പ്രഹരമാണ് ഉണ്ടായത്. ഏഷ്യന്‍ ഓഹരിവിപണികളില്‍ ഉണ്ടായ ഇടിവും ഇന്ത്യന്‍ ഓഹരിവിപണിയുടെ തകര്‍ച്ചക്ക് കാരണമായി.

രൂപയുടെ മൂല്യത്തകര്‍ച്ച വന്‍ വിലക്കയറ്റത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ക്ക് പ്രത്യക്ഷത്തില്‍ ആഹ്ലാദം പകരുന്ന വാര്‍ത്തയാണെങ്കിലും ഇന്ത്യയിലെ കമ്പോളത്തില്‍ നിത്യോപയഓഗ സാധനങ്ങള്‍ക്കുണ്ടായ വന്‍ വിലവര്‍ദ്ധനവ് നാട്ടിലുള്ള കുടുമ്പങ്ങളുടെ ബഡ്ജറ്റിനെ സാരമായി ബാധിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും വന്‍ തോതിലാണ് ഇന്ത്യയിലേക്ക് പണം ഒഴുകുന്നത്. കടം വാങ്ങിയും മറ്റുമാണ് പലരും പണം നാട്ടിലേക്ക് അയക്കുന്നത്. മാസാവസാനമായിട്ടു പോലും പല വിദേശ പണമിടപാടു സ്ഥാപനങ്ങളിലും നാട്ടിലേക്ക് പണമയക്കാന്‍ എത്തുന്നവരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 28 മുതല്‍ പല കമ്പനികളിലും ശമ്പളം നല്‍കും. ഇതോടെ പണമയക്കുന്നതിന്റെ തിരക്ക് വര്‍ദ്ദിക്കും.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on രൂപ 66 ലേക്ക് കൂപ്പുകുത്തി:സെന്‍സെക്സ് ഇടിഞ്ഞു

ഭക്ഷ്യ സുരക്ഷാ ബില്‍ പാസ്സായി

August 27th, 2013

food-ePathram
ന്യൂഡല്‍ഹി : നീണ്ട ചര്‍ച്ചകള്‍ക്കും സര്‍ക്കാറിനെ മുള്‍മുന യില്‍നിര്‍ത്തിയ പ്രതിപക്ഷ ഭേദഗതി വോട്ടുകള്‍ക്കും ശേഷം ഭക്ഷ്യ സുരക്ഷാ ബില്‍ ലോക്‌ സഭയില്‍ പാസ്സായി.

ദുര്‍ബല വിഭാഗ ങ്ങള്‍ക്ക് അരി മൂന്നു രൂപ ക്കും ഗോതമ്പ് രണ്ടു രൂപ ക്കും പയറു വര്‍ഗങ്ങള്‍ ഒരു രൂപക് കും നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഭക്ഷ്യ സുരക്ഷാ നിയമം. രാജ്യത്തെ ജന സംഖ്യയില്‍ 70 ശതമാന ത്തിന് നിയമം മൂലം ഭക്ഷ്യ ധാന്യം ഉറപ്പാക്കുന്ന ഈ ബില്‍ യു. പി. എ. സര്‍ക്കാറിന്റെ സ്വപ്ന പദ്ധതി എന്ന വിശേഷണം ഉള്ളതാണ്.

ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കി ക്കൊണ്ട് ജൂലായ് അഞ്ചിന് പുറപ്പെടു വിച്ച വിജ്ഞാപന ത്തിന് ബദല്‍ ആയിട്ടുള്ള ബില്ലാണ് പാസ്സാക്കിയത്. ഈ ആഴ്ച രാജ്യ സഭയും ബില്‍ പാസ്സാക്കുന്ന തോടെ പദ്ധതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരമാവും. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുമ്പോള്‍ കേരള വും തമിഴ്‌ നാടും ഉള്‍പ്പെടെ 18 സംസ്ഥാന ങ്ങളുടെ ഭക്ഷ്യ വിഹിതം കുറയും എന്ന ആശങ്ക പരിഹരി ക്കുന്നതിന് സര്‍ക്കാര്‍ തന്നെ ഭക്ഷ്യ സുരക്ഷാ ബില്ലില്‍ ഭേദഗതി വരുത്തി.

ഭക്ഷ്യ സുരക്ഷാ പദ്ധതിക്ക് അര്‍ഹരായവരും അല്ലാത്തവരും എന്ന രണ്ടു വിഭാഗമാണ് ഇനി ഉണ്ടാവുക. അന്ത്യോദയ അന്ന യോജന പദ്ധതി അതേ പടി നിലനിര്‍ത്തിയാണ് ഭക്ഷ്യ സുരക്ഷാ നിയമം പ്രാബല്യത്തില്‍ വരുന്നത്. ഈ പദ്ധതിക്കു കീഴില്‍ വരുന്ന ഏറ്റവും പിന്നാക്ക വിഭാഗത്തില്‍ പെടുന്ന കുടുംബ ങ്ങള്‍ക്ക് 35 കിലോ ഭക്ഷ്യ ധാന്യം നല്‍കണമെന്ന് നിയമ നിര്‍മാണം വ്യവസ്ഥ ചെയ്യുന്നു.

ബി. പി. എല്‍. വിഭാഗ ത്തിനും കുടുംബ ത്തില്‍ ഒരാള്‍ക്ക് പ്രതിമാസം അഞ്ചു കിലോ എന്ന കണക്കില്‍ മൂന്നു രൂപ നിരക്കില്‍ ധാന്യം ലഭിക്കും. പുതിയ സമ്പ്രദായത്തിലേക്ക് വരുന്ന തോടെ എ. പി. എല്‍. വിഭാഗം ഇല്ലാതാവും. ഗര്‍ഭിണി കള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്ക് പ്രസവ ത്തിനു ശേഷം ആറു മാസം വരേയും സമീപത്തെ അങ്കണ വാടിയിലൂടെ ഭക്ഷണം ഉറപ്പു വരുത്തും. 14 വയസ്സു വരെയുള്ള കുട്ടികള്‍ക്കും ഭക്ഷണത്തിന് അവകാശമുണ്ടാവും.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on ഭക്ഷ്യ സുരക്ഷാ ബില്‍ പാസ്സായി

ദുര്‍മന്ത്രവാദത്തിനെതിരെ പോരാടിയ നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചു

August 20th, 2013

പൂനെ: ദുര്‍മന്ത്രവാദത്തിനും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാടിയ പ്രമുഖ യുക്തിവാദിയും സാമൂഹികപ്രവര്‍ത്തകനുമായ നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചു. പ്രഭാതസവാരിയ്ക്കിടെ നഗരത്തിലെ ഓംങ്കാരേശ്വര്‍ മന്ദിറിനു സമീപം വച്ച് ബൈക്കില്‍ വന്ന അഞ്ജാതരുടെ വെടിയേറ്റായിരുന്നു മരണം സംഭവിച്ചത്. വെടിയേറ്റ വീണുകിടന്ന അവസ്ഥയില്‍ കണ്ടെത്തിയ ധബോല്‍ക്കറെ സാസ്സൂണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വൈദ്യശാസ്ത്രത്തില്‍ ബിരുധം നേടിയ ധാബോല്‍ക്കര്‍ മഹാരാഷ്ട്ര അന്ധശാസ്ത്ര നിര്‍മൂലന്‍ സമിതിയുടെ നേതാവായിരുന്നു. സാധന എന്ന പേരില്‍ പുരോഗമനാശയങ്ങളുടെ പ്രചാരണത്തിനായി പുറത്തിറക്കിയിരുന്നു മാസികയുടെ പത്രാധിപരായിരുന്നു. ദുര്‍മന്ത്രവാദവും അനാചാരങ്ങളും നിരോധിക്കുന്ന ബില്ലിനായി സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. ഇന്ത്യന്‍ കബഡി ടീമിലെ അംഗവുമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on ദുര്‍മന്ത്രവാദത്തിനെതിരെ പോരാടിയ നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചു

മധുരമില്ലാത്ത ഈദ്

August 10th, 2013

pakistan terrorist-epathram

ജമ്മു : 5 ഇന്ത്യൻ സൈനികർ പാൿ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഇത്തവണ അതിർത്തിയിൽ ഇരു രാജ്യങ്ങളിലെയും സൈനികർ പതിവിനു വിപരീതമായി ഈദ് ആഘോഷങ്ങളുടെ ഭാഗമായി മധുരം പങ്കു വെച്ചില്ല. ജമ്മു കാശ്മീർ പ്രദേശത്തെ നിയന്ത്രണ രേഖയിൽ സാധാരണ ഈദിന് പതിവുള്ളതാണ് ഇത്തരത്തിലുള്ള മധുരം പങ്കു വെയ്ക്കൽ. എന്നാൽ ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള സംഘർഷം കണക്കിലെടുത്ത് ഇത്തവണ പതിവ് ആചാരങ്ങളൊന്നും തന്നെ നടന്നില്ല.

പൂഞ്ച് പ്രദേശത്ത് നിയന്ത്രണ രേഖ ഭേദിച്ച് നുഴഞ്ഞു കയറിയ ഇരുപതോളം വരുന്ന പാക്ക് സൈനികരാണ് പതിവ് പോലെ പട്രോളിങ്ങ് നടത്തുകയായിരുന്ന ഇന്ത്യൻ സൈനികർക്ക് നേരെ വെടിയുതിർത്തത്. ഈ ആക്രമണത്തിൽ 5 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

Comments Off on മധുരമില്ലാത്ത ഈദ്

Page 76 of 77« First...102030...7374757677

« Previous Page« Previous « ദല സാഹിത്യോത്സവം ലോഗോ പ്രകാശനംചെയ്തു
Next »Next Page » കളിമണ്ണിന്റെ പ്രദർശനം കോടതി തടയില്ല »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha