പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നവംബര്‍ രണ്ടു മുതല്‍ ആരംഭിക്കും

October 26th, 2020

covid-19-online-class-started-in-kerala-ePathram
തിരുവനന്തപുരം : പ്ലസ് വണ്‍ ക്ലാസ്സു കളിലേക്കുള്ള പ്രവേശനം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ നവംബര്‍ 2 തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. രാവിലെ 9 : 30 മുതല്‍ 10 : 30 വരെ രണ്ട് ക്ലാസ്സുകള്‍ ആയിരിക്കും പ്ലസ് വണ്ണിന് തുടക്കത്തില്‍ ഉണ്ടാവുക. വിവിധ തലങ്ങളില്‍ നടന്നു വന്നിരുന്ന എല്ലാ മീഡിയ ത്തിലെ ക്ലാസ്സു കളും ഇനി ‘ഫസ്റ്റ് ബെല്‍’ എന്ന പോര്‍ട്ട ലില്‍ ലഭ്യമാകും.

- pma

വായിക്കുക: , , , ,

Comments Off on പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നവംബര്‍ രണ്ടു മുതല്‍ ആരംഭിക്കും

ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതു വഴികള്‍ : മുന്നറിയിപ്പുമായി പോലീസ്

October 8th, 2020

logo-kerala-police-alert-ePathram കൊച്ചി : വാട്ട്സ് ആപ്പ് സ്റ്റാറ്റസ് വഴി പണം സമ്പാദിക്കാം എന്ന തരത്തില്‍ വ്യാപകമായ ഓണ്‍ ലൈന്‍ തട്ടിപ്പിന്റെ വിവര ങ്ങളും ജാഗ്രതാ നിര്‍ദ്ദേശ വും മുന്നറി യിപ്പു മായി കേരളാ പോലീസ്. വാട്ട്സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ മുപ്പതില്‍ കൂടുതല്‍ പേര്‍ കാണുന്നു എങ്കില്‍ നിങ്ങള്‍ ക്കും ദിവസേന 500 രൂപ വരെ സ്വയം സമ്പാദിക്കാം എന്നാണ് തട്ടിപ്പു കാരുടെ ഓഫര്‍.

ഇതു വിശ്വസിക്കുന്ന വരുടെ ബാങ്ക് അക്കൗണ്ട് വരെ സംഘടിപ്പിച്ച് പണം തട്ടുന്ന സംഘങ്ങള്‍ സജീവ മായി ട്ടുണ്ട് എന്ന് കേരള പോലീസിന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റു കളിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.

സ്റ്റാറ്റസ്സിന് കൂടെ നല്‍കിയിട്ടുള്ള ലിങ്ക് വഴി ഒരു വെബ് സൈറ്റ് കണക്റ്റ് ചെയ്യും. വാട്ട്സ് ആപ്പില്‍ നിങ്ങള്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസ്സുകള്‍ മുപ്പതില്‍ കൂടുതല്‍ ആളു കള്‍ കാണുന്നു എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ എന്നാണ് തട്ടിപ്പുകാര്‍ നല്‍കി യിരിക്കുന്ന പരസ്യം.

മാത്രമല്ല പ്രമുഖ ബ്രാന്‍ഡു കളുടെ പരസ്യങ്ങള്‍ സ്റ്റാറ്റസ്സ് ഇട്ടാല്‍ ഒരു സ്റ്റാറ്റസിന് 10 രൂപ മുതല്‍ 30 രൂപ വരെ ലഭിക്കും എന്നും വാട്ട്സ് ആപ്പിലൂ ടെ മാത്രം 500 രൂപ നേടാം എന്നും ഇതിനായി അവരുടെ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യു കയും തുടര്‍ന്ന് വ്യക്തി വിവര ങ്ങള്‍ ആവശ്യപ്പെടുകയും പണം നിക്ഷേപിക്കു വാന്‍ എന്ന രീതിയില്‍ എക്കൗണ്ട് വിവര ങ്ങള്‍ ശേഖരിച്ചു ബാങ്കിംഗ് തട്ടിപ്പു കള്‍ നടത്തുവാന്‍ സാദ്ധ്യത ഉണ്ട് എന്നും മുന്നറിയിപ്പ് നല്‍കുന്നു.

തട്ടിപ്പ് പരസ്യങ്ങള്‍ വലിയ രീതിയില്‍ ഷെയര്‍ ചെയ്യുന്നു എന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് ഔദ്യോഗിക ട്വിറ്റര്‍ – ഫേയ്സ് ബുക്ക് പേജ് വഴി പോലീസ് മുന്നറി യിപ്പ് നല്‍കിയത്.

മാത്രമല്ല ഒരു കാരണ വശാലും ആധാര്‍ കാര്‍ഡ് പോലെ യുള്ള ഔദ്യോഗിക രേഖ കളുടെ വിശദ വിവരങ്ങള്‍ ഓണ്‍ ലൈന്‍ വഴിയോ ഫോണ്‍ വഴി യോ ആര്‍ക്കും നല്‍കരുത് എന്നും കേരളാ പോലീസ് സൈബര്‍ സെല്ലും മുന്നറിയിപ്പ് നല്‍ കിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതു വഴികള്‍ : മുന്നറിയിപ്പുമായി പോലീസ്

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ നിയമ നടപടി

October 5th, 2020

pocso-act-punishment-for-child-abuse-ePathram
മലപ്പുറം : സോഷ്യൽ മീഡിയകളിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും പ്രചരി പ്പിക്കുകയും ചെയ്തവര്‍ക്ക് എതിരെ നിയമ നടപടികളുമായി കേരളാ പോലീസ്.

മലപ്പുറം ജില്ലയില്‍ 69 സ്ഥലങ്ങളില്‍ പരിശോധന നടത്തി പോക്‌സോ, ഐ. ടി. നിയമങ്ങള്‍ പ്രകാരം 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 44 മൊബൈല്‍ ഫോണുകളും 2 ലാപ്പ്‌ ടോപ്പു കളും കണ്ടെടുക്കുകയും 3 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.

കൊച്ചി കലൂര്‍ ആസാദ് റോഡില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശിയെ അറസ്റ്റു ചെയ്തു. 6 വയസ്സു മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന നിരവധി അശ്ലീല വീഡിയോകള്‍ ഇയാളുടെ ഫോണിൽ നിന്നും കണ്ടെടുത്തു എന്ന് പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ നിയമ നടപടി

അബുദാബി ക്വാറന്റൈന്‍ വ്യവസ്ഥകള്‍ : ബോധ വല്‍ക്കരണ വീഡിയോ ഹിറ്റ്

September 20th, 2020

quarantine-guidelines-for-arrivals-to-abu-dhabi-ePathram

അബുദാബി : കൊവിഡ് വൈറസ് വ്യാപനം തടയുന്ന തിനു വേണ്ടി യാത്രി കര്‍ക്ക് കര്‍ശ്ശന നിര്‍ദ്ദേശങ്ങളു മായി സോഷ്യല്‍ മീഡിയ കളിലൂടെ നടത്തുന്ന ബോധ വല്‍ക്കരണ വീഡിയോ വൈറല്‍. ഇംഗ്ലീഷ് ഭാഷയില്‍ വിവരങ്ങള്‍ വിശദീകരിക്കുന്ന ഈ വീഡിയൊ ഡൗണ്‍ ലോഡ് ചെയ്ത് മലയാളി വാട്സാപ്പ് കൂട്ടായ്മ കളിലും പ്രചരിച്ചു കഴിഞ്ഞു.

അബുദാബി യിൽ വിമാനം ഇറങ്ങുന്നവർക്ക് 14 ദിവസ ത്തെ സ്വയം നിരീക്ഷണം നിർബ്ബന്ധം എന്ന് പ്രത്യേകം തയ്യാറാക്കിയ വീഡിയോ യിലൂടെ അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

രാജ്യത്ത് എത്തുന്നവരെ ക്വാറന്റൈന്‍ സംവിധാന ത്തിൽ രജിസ്റ്റർ ചെയ്ത ശേഷം 14 ദിവസ ത്തേക്ക് കയ്യില്‍ റിസ്റ്റ് ബാൻഡ് ധരിപ്പിക്കും. 14 ദിവസത്തെ ക്വാറന്റൈന്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുവാന്‍ കൂടിയാണ് ഇത്. മാത്രമല്ല ഈ റിസ്റ്റ് ബാന്‍ഡ് വഴി ദിവസേന വ്യക്തി യുടെ ശരീര ഊഷ്മാവും രേഖപ്പെടുത്തും.

12 ദിവസം പിന്നിട്ടാൽ പി. സി. ആർ. പരിശോധന നടത്തു കയും കൊവിഡ് നെഗറ്റീവ് ഫലം ലഭി ച്ചാൽ 14 ദിവസ ത്തിനു ശേഷം റിസ്റ്റ് ബാൻഡ് ഒഴിവാക്കു കയും ചെയ്യാം.

അബുദാബി യിലേക്ക് എത്തുന്ന അന്താ രാഷ്ട്ര വിമാന യാത്രക്കാര്‍ക്ക് എന്ന പോലെ ഇതര എമി റേറ്റുകളില്‍ നിന്നും വരുന്ന വര്‍ക്കും വ്യവസ്ഥകൾ ബാധകമാണ്.

അബുദാബിയിൽ ഇറങ്ങി മറ്റു എമിറേറ്റു കളി ലേക്ക് പോകേണ്ടവർക്ക് യാത്രയ്ക്ക് 96 മണി ക്കൂറി നുള്ളിൽ പി. സി. ആർ. പരി ശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചിരിക്കണം.

വിവിധ രാജ്യങ്ങളിൽ നിന്നും എത്തി 14 ദിവസ ത്തിൽ കൂടുതൽ മറ്റു എമിറേ റ്റിൽ കഴിഞ്ഞാൽ അബുദാബി യിലേക്ക് പ്രവേശി ക്കുന്നവർ ക്കുള്ള സ്വാഭാവിക നടപടി ക്രമ ങ്ങൾ പൂർത്തി യാക്കണം. മറ്റു എമിറേറ്റിൽ 14 ദിവസ ത്തിൽ താഴെ കഴിഞ്ഞവർ അബു ദാബി യിലേക്ക് പ്രവേശിച്ചാൽ ബാക്കി ദിവസ ങ്ങൾ ക്വറന്റൈൻ പൂർത്തിയാക്കണം.

- pma

വായിക്കുക: , , , , , , , ,

Comments Off on അബുദാബി ക്വാറന്റൈന്‍ വ്യവസ്ഥകള്‍ : ബോധ വല്‍ക്കരണ വീഡിയോ ഹിറ്റ്

ഐ. ടി. ഐ. പ്രവേശനം : സെപ്റ്റംബര്‍ 24 വരെ അപേക്ഷിക്കാം

September 17th, 2020

job-hunter-interview-government-job-ePathram
തിരുവനന്തപുരം : 2020 വർഷത്തേക്കുള്ള ഐ. ടി. ഐ. അഡ്മിഷനുള്ള അപേക്ഷ കള്‍ സെപ്റ്റംബര്‍ 24 വൈകു ന്നേരം 5 മണിക്കു മുന്‍പായി അക്ഷയ സെന്റർ വഴിയോ സ്വന്തമായോ ഓൺ ലൈൻ ആയി സമർപ്പിക്കാം.

അപേക്ഷ ഫീസ് 100 രൂപ. ആകെ സീറ്റു കളുടെ 10 % മുന്നാക്ക വിഭാഗ ങ്ങളിലെ സാമ്പത്തിക പിന്നാക്ക ക്കാര്‍ക്ക് സംവരണം ചെയ്തി ട്ടുണ്ട്. വനിതാ ട്രെയിനി കൾക്കായി 30 % സീറ്റ് മാറ്റി വെച്ചിട്ടുണ്ട്.

പട്ടിക വർഗ്ഗം, ന്യൂനപക്ഷം, എൽ. ഡബ്ല്യു. എഫ്. ട്രെയിനി കളിൽ നിന്നും വേണ്ടത്ര അപേക്ഷ കൾ കഴിഞ്ഞ വർഷത്തിൽ ലഭിക്കാത്തതിനാൽ ഈ വിഭാഗത്തിൽ പ്പെട്ട ട്രെയിനി കൾ അപേക്ഷിക്കണം എന്നും പബ്ലിക് റിലേഷന്‍ പ്രസിദ്ധീകരിച്ച വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

വിശദ വിവര ങ്ങൾക്ക് വെബ് സൈറ്റില്‍  ഐ. റ്റി. ഐ. അഡ്മിഷൻസ് 2020 ൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്‌ പെക്ടസിൽ ലഭിക്കും.

- pma

വായിക്കുക: , , , ,

Comments Off on ഐ. ടി. ഐ. പ്രവേശനം : സെപ്റ്റംബര്‍ 24 വരെ അപേക്ഷിക്കാം

Page 9 of 28« First...7891011...20...Last »

« Previous Page« Previous « നൂതന സാങ്കേതിക വിദ്യാ പഠന ത്തിന്ന് നോർക്ക സ്‌കോളർ ഷിപ്പ്
Next »Next Page » ഹയർ സെക്കൻഡറി ഒന്നാം വർഷ തുല്യത ഇംപ്രൂവ്‌മെന്റ് പരീക്ഷ ഹാൾ ടിക്കറ്റ് 17 മുതൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha