പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സാക്കിയാല്‍ സ്വാഗതം ചെയ്യുമെന്ന് കാന്തപുരം

June 30th, 2013

കോഴിക്കോട്: പെണ്‍കുട്ടികള്‍ സദാചാരപരമായും മറ്റും വഴിതെറ്റി പോകാതിരിക്കുവാന്‍ അവരുടെ വിവാഹപ്രായം 16 വയസ്സാക്കുന്നത് സഹാ‍യകരമാകുമെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍. മറ്റുള്ളവര്‍ക്ക് സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം. 16 വയസ്സിനു ശേഷം ഉള്ള വിവാഹങ്ങള്‍ ശൈശവ വിവാഹമായി കാണാന്‍ കഴിയില്ലെന്നും വിവാഹപ്രായം 16 വയസ്സാക്കി കുറക്കുകയാണെങ്കില്‍ തങ്ങള്‍ അത് സ്വാഗതം ചെയ്യും. അഖിലേന്ത്യാ സുന്നി ജം‌ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറികൂടിയായ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശൈശവ വിവാഹം നിരോധിച്ചിട്ടുള്ളതാണ് ഇന്ത്യയില്‍ എന്നിരിക്കെയാണ് 16 വയസ്സുള്ളവരുടെ വിവാഹം റജിസ്റ്റര്‍ ചെയ്തു നല്‍കുവാന്‍ കേരള സര്‍ക്കാര്‍ ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നത്. ഇത് വിവാദമായതിനെ തുടര്‍ന്ന് 16 വയസ്സ് കഴിഞ്ഞവരുടെ ജൂണ്‍ 27 വരെ ഉള്ള വിവാഹങ്ങള്‍ റജിസ്റ്റര്‍ ചെയ്തു നല്‍കിയാല്‍ മതി എന്ന് മറ്റൊരു സര്‍ക്കുലര്‍ ഇറക്കുകയായിരുന്നു. ജൂണ്‍ 27 വരെ ആയി നിജപ്പെടുത്തിയാലും പ്രത്യക്ഷത്തില്‍ ഇത് 18 വയസ്സ് പൂര്‍ത്തിയാകണം എന്ന നിയമത്തിന്റെ ലംഘനമായി മാറുമെന്നാണ് പ്രായപരിധി യെ 16 ആയി കുറക്കുവാനുള്ള ശ്രമങ്ങളെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സാക്കിയാല്‍ സ്വാഗതം ചെയ്യുമെന്ന് കാന്തപുരം

മുസ്ലിം ലീഗിനെ കുറിച്ചുള്ള ചെന്നിത്തലയുടെ പരാമര്‍ശം വളച്ചൊടിച്ചു: മുഖ്യമന്ത്രി

June 30th, 2013

കൊച്ചി: മുസ്ലിം ലീഗിനെ കുറിച്ചുള്ള രമേശ് ചെന്നിത്തലയുടെ പരാമര്‍ശം വളച്ചൊടിച്ചതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുസ്ലിം ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകം ആണെന്നും, മുന്നണിയെ ശക്തിപ്പെടുത്തുന്നതില്‍ മുസ്ലിം ലീഗിന്റെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഘടക കക്ഷികളാണ് യു.ഡി.എഫിന്റെ ശക്തിയെന്നും മുസ്ലിം ലീഗ് കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവന അദ്ദേഹം തന്നെ തിരുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. ചെന്നിത്തലയുടെ പ്രസ്ഥാവനയ്ക്കെതിരെ കെ.പി.എ മജീദ് ഉള്‍പ്പെടെ മുസ്ലിം ലീഗിന്റെ മുതിരന്ന നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച സി.കെ.ഗോവിന്ദന്‍ നായര്‍ അനുസ്മരണ ചടങ്ങില്‍ പ്രസംഗിക്കവെ ആണ് രമേശ് ചെന്നിത്തല മുസ്ലിം ലീഗിനെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തിയത്. ഇന്ന് അവര്‍ ചോദിക്കുന്നത് കൊടുത്താല്‍ നാളെ കൂടുതല്‍ ചോദിക്കും പിന്നെ അത് സമ്മര്‍ദ്ദമാകും എന്ന് മുസ്ലിം ലീഗിനെ കുറിച്ച് സി.കെ.ഗോവിന്ദന്‍ നായര്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് പില്‍ക്കാല കേരള രാഷ്ടീയം തെളിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. വര്‍ഗ്ഗീയ കക്ഷികളുമായും സാമുദായിക സംഘടനകളുമായും കോണ്‍ഗ്രസ്സ് പുലര്‍ത്തേണ്ട ബന്ധത്തിനു ലക്ഷ്മണ രേഖ വേണമെന്ന സി.കെ.ജിയുടെ വാക്കുകളെ കെ.പി.സി.സി പ്രസിഡണ്ട് എന്ന നിലയില്‍ താന്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നു എന്നും ആ ലക്ഷ്മണ രേഖ കടന്ന സന്ദര്‍ഭങ്ങളിലെല്ലാം കോണ്‍ഗ്രസ്സിനു ശക്തിക്ഷയം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൂടര്‍ന്ന് പ്രസംഗിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദും, കെ.മുരളീധരന്‍ എം.എല്‍.എയും രമേശ് ചെന്നിത്തലയെ പിന്താങ്ങി മുസ്ലിം ലീഗിനെതിരെ സംസാരിച്ചു. ലീഗിനെ കുറിച്ച് സി.കെ.ജി അന്നു പറഞ്ഞത് ഇന്നും ലൈവാണെന്നും ഇന്നത്തെ പ്രസ്താവനയോടെ ആണ് കെ.പി.സി.സി പ്രസിഡണ്ട് ശരിക്കും കെ.പി.സി.സി പ്രസിഡണ്ടായതെന്നും ആര്യാടന്‍ പറഞ്ഞു. ലീഗ് അടക്കമുള്ള വര്‍ഗ്ഗീയ സംഘടനകളോടും സാമുദായിക സംഘടനാകളോടും എതിരിട്ടു നില്‍ക്കുന്ന ഒറ്റയാനാണ് താനെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഘടക കക്ഷികള്‍ മുന്നണി വിട്ട് പോകും എന്ന് പറഞ്ഞാണ് പേടിപ്പിക്കുന്നതെന്നും എന്നാല്‍ അവര്‍ എവിടേക്കും പോകില്ലെന്നും പോയാലും ആരും എടുക്കിലെന്നും കെ.മുരളീധരന്‍ എം.എല്‍.എ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ്സില്‍ കുഴിക്കുന്നത് പോലെ അവിടെ ഒന്നും പോയി കുഴിക്കുവാന്‍ ആകില്ലെന്നും ഘടക കക്ഷികളുമായുള്ള ബന്ധത്തീല്‍ നിയന്ത്രണം വേണം എന്ന് നേരത്തെ മനസ്സിലാക്കേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on മുസ്ലിം ലീഗിനെ കുറിച്ചുള്ള ചെന്നിത്തലയുടെ പരാമര്‍ശം വളച്ചൊടിച്ചു: മുഖ്യമന്ത്രി

നിയമ സഭയില്‍ നീലച്ചിത്രം കണ്ട മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു

February 8th, 2012
Karnatka_Minister-epathram
ബാംഗ്ലൂര്‍: കര്‍ണ്ണാടക നിയമസഭയില്‍ മൊബൈല്‍ ഫോണില്‍ അസ്ലീല ദൃശ്യങ്ങള്‍ ആസ്വദിച്ച മൂന്നു മന്ത്രിമാര്‍ രാജി വെച്ചു. മന്ത്രിമാര്‍ അസ്ലീല ദൃശ്യങ്ങള്‍ ഒരുമിച്ചിരുന്ന് കാണുന്ന ദൃശ്യങ്ങള്‍ ചില ചാനലുകള്‍ പുറത്തു വിട്ടിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി സി. സി. പാട്ടീല്‍, സഹകരണ മന്ത്രി ലക്ഷ്മണ്‍ സവേദി, പരിസ്ഥിതി വകുപ്പ് മന്ത്രി കൃഷ്ണ പലേമാര്‍ എന്നിവര്‍ രാജിവെച്ചത്.
പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നിയമസഭയില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു മന്ത്രിമാരുടെ നീല‌ച്ചിത്ര ആസ്വാദനം. നിയമസഭയിലെ ജോലിക്കാരന്‍ അടുത്തെത്തിയപ്പോള്‍ മന്ത്രി മുണ്ടിനിടയില്‍ മൊബൈല്‍ ഒളിപ്പിക്കുകയായിരുന്നു. മന്ത്രിമാരുടെ ഈ പ്രവര്‍ത്തി കര്‍ണ്ണാടകയിലെ ബി. ജെ. പി സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. ഭാരതീയ സദാചാര മൂല്യങ്ങളെ കുറിച്ച് മേനി പറയുന്ന ബി. ജെ. പി ഉള്‍പ്പെടെ ഉള്ള സംഘപരിവാര്‍ സംഘടനകള്‍ക്ക്  വലിയ നാണക്കേടാണ് ഈ സംഭവം മൂലം ഉണ്ടായിട്ടുള്ളത്.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

Page 40 of 40« First...102030...3637383940

« Previous Page « മലയാളിയുടെ ഗോളില്‍ ബംഗാളിനു വിജയം
Next » അഞ്ചാം മന്ത്രി: കെ. പി. സി. സി യിലും ഭിന്നത »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha