അമേരിക്കയ്ക്കെതിരെ യാത്രാ മുന്നറിയിപ്പ്

July 25th, 2012

batman-massacre-epathram

തിരുവനന്തപുരം : സിനിമ കണ്ടു കൊണ്ടിരുന്നവർക്ക് നേരെ നടന്ന വെടി വെപ്പിൽ അനേകം പേർ കൊല്ലപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി അമേരിക്കയിലേക്ക് ഇന്ത്യാക്കാർ യാത്ര ചെയ്യരുത് എന്ന് ഇന്ത്യ തങ്ങളുടെ പൌരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകണം എന്ന് അമേരിക്കൻ വിരുദ്ധ മുന്നണി തിരുവനന്തപുരം ഘടകം ആവശ്യപ്പെട്ടു. ഇന്ത്യയിൽ എന്തെങ്കിലും ഒരു അനിഷ്ട സംഭവം നടക്കുമ്പോഴേക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യരുത് എന്ന് സ്വന്തം പൌരന്മാരെ ഉപദേശിക്കുന്ന അമേരിക്കയ്ക്ക് തക്ക മറുപടി ആയിരിക്കും ഇത് എന്നും മുന്നണി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

Comments Off on അമേരിക്കയ്ക്കെതിരെ യാത്രാ മുന്നറിയിപ്പ്

ടി. പി. വധം ഓണ്‍ലൈന്‍ പ്രതിഷേധവും പ്രതിരോധവും ചൂടു പിടിക്കുന്നു

July 16th, 2012

online-abuse-epathram

ഒഞ്ചിയം: റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി. ചന്ദ്രശേഖരന്റെ നിഷ്ഠൂരമായ കൊലപാതക ത്തിനെതിരെ അദ്ദേഹം കൊല്ലപ്പെട്ട മെയ് 4 മുതല്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്രതിഷേധങ്ങള്‍ ഇപ്പോളും തുടരുന്നു. പല ഓണ്‍ലൈന്‍ പോസ്റ്റുകളിലും രൂക്ഷമായ ഭാഷയാണ് സി. പി. എമ്മിനു നേരെ പ്രയോഗിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, ബ്ലോഗ്ഗുകള്‍, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്, വിവിധ മാദ്ധ്യമങ്ങളുടെ വെബ്സൈറ്റുകള്‍ തുടങ്ങി വിവിധ ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിളും വെബ്സൈറ്റുകളിലും ആയിരക്കണക്കിനു സന്ദേശങ്ങളും ചിത്രങ്ങളുമാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. സി. പി. എം. അനുഭാവികളും അവരുടെ കൂട്ടായ്മകളും ഇതിനെതിരെ മറു പ്രചാരണവുമായി രംഗത്തുണ്ട്. എന്നാല്‍ ടി. പി. വധം അന്വേഷണ സംഘം സി. പി. എമ്മിന്റെ ജില്ലാ നേതാക്കളെ വരെ അറസ്റ്റു ചെയ്തതോടെ ഇവരും പ്രതിരോധത്തിലായി. ലീഗ് ഉള്‍പ്പെടെ ഉള്ള മുസ്ലിം സംഘടനകളെ അനുകൂലിക്കുന്നവര്‍ ഷുക്കൂര്‍, ഫസല്‍ എന്നിവരുടെ വധത്തെ കുറിച്ചും പൊതുവില്‍ എണ്ണത്തില്‍ കുറവാണെങ്കിലും സംഘപരിവാര്‍ അനുകൂലികള്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തെ കുറിച്ചും പ്രത്യേകം എടുത്തു പറയുമ്പോള്‍ നിഷ്പക്ഷരും അരാഷ്ടീയവാദികളും സി. പി. എമ്മിനോട് മാനസികമായി വിയോജിപ്പുള്ളവരും എല്ലാ കൊലപാതകങ്ങളേയും ഒരേ രീതിയില്‍ കമന്റുകളിലൂടെ എതിര്‍ക്കുന്നു. ടി. പി. യുടേത് ആദ്യത്തെ രാഷ്ടീയ കൊലപാതകമല്ല എന്നതില്‍ തുടങ്ങിയാണ് സി. പി. എം. അനുഭാവികള്‍ പ്രതിരോധത്തിനായി ശ്രമിക്കുന്നത്. ഇതിനു മറുപടിയെന്നോണം മറുപക്ഷം വെട്ടിക്കൊന്നു, തല്ലിക്കൊന്നു, വെടി വെച്ചു കൊന്നു എന്നെല്ലാമുള്ള എം. എം. മണിയുടെ വിവാദ പ്രസംഗത്തിന്റെ ക്ലിപ്പിങ്ങുകളെ ഉപയോഗപ്പെടുത്തുന്നു. ഇതിനും കമന്റുകള്‍ ധാരാളമായി വരുന്നുണ്ട്.

ഒരു കാലത്ത് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത സി. പി. എം. ഇപ്പോള്‍ തങ്ങളുടെ ആശയ പ്രചാരണത്തിനായി ഫേസ് ബുക്ക് ഉള്‍പ്പെടെ ഓൺ ലൈനിലെ വിവിധ സാദ്ധ്യതകളെ പ്രയോജന പ്പെടുത്തുന്നതി നെതിരെയും കൂട്ടത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ലീഗ് – സി. പി. എം. അനുകൂലികളാണ് കടുത്ത ഭാഷയില്‍ ഏറ്റുമുട്ടുന്നതില്‍ മുന്‍ പന്തിയില്‍. ധാരാളം വ്യാജ പ്രൊഫൈലുകള്‍ പ്രചാരണത്തിനായും പ്രതിരോധത്തിനായും ഉപയോഗപ്പെടുത്തുന്നതായും സൂചനയുണ്ട്. കേരളത്തിനു പുറത്തുള്ള സംഭവങ്ങളില്‍ പോലും സജീവമായി ഇടപെട്ടു കൊണ്ട് ലേഖനങ്ങള്‍ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യുന്ന കെ. ഈ. എന്‍. കുഞ്ഞമ്മദ് ഉള്‍പ്പെടെ ഉള്ള സാംസ്കാരിക – ബുദ്ധി ജീവി വൃന്ദങ്ങള്‍ ടി. പി. വധത്തിനെതിരെ ഉള്ള പ്രതികരണങ്ങളില്‍ നിന്നും ഉള്‍‌വലിഞ്ഞു നില്‍ക്കുന്നതും ഓണ്‍ലൈനില്‍ ചര്‍ച്ചയായിട്ടുണ്ട്. ടി. പി. വധത്തെ തുടര്‍ന്നുള്ള പ്രതികരണം ആരാഞ്ഞപ്പോള്‍ എല്ലാ സംഭവങ്ങള്‍ക്കും പ്രതികരിക്കല്‍ അല്ല തങ്ങളുടെ ജോലിയെന്ന് പറഞ്ഞ സാംസ്കാരിക നായകന്മാരില്‍ ഒരു വിഭാഗത്തിനു നേരെയും കടുത്ത പരിഹാസമാണ് പല കമന്റുകളിലും പ്രത്യക്ഷപ്പെടുന്നത്. കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ട നേതാക്കന്മാരുടെ കേസു നടത്തുവാനായി പണ പിരിവു നടത്തുവാന്‍ ഉള്ള സി. പി. എമ്മിന്റെ തീരുമാനത്തെയും ഓണ്‍‌ലൈനിലെ കൊലപാതക വിമര്‍ശകരുടെ പട വെറുതെ വിടുന്നില്ല.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on ടി. പി. വധം ഓണ്‍ലൈന്‍ പ്രതിഷേധവും പ്രതിരോധവും ചൂടു പിടിക്കുന്നു

മുസ്ലിം ലീഗിനെതിരെ മഹിളാ കോണ്‍ഗ്രസിന്റെ രൂക്ഷ വിമര്‍ശനം

July 16th, 2012

kerala-muslim-league-campaign-epathram

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനം. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് പങ്കെടുക്കുന്ന ചടങ്ങില്‍ ടീച്ചര്‍മാരോട് പച്ച ബ്ലൌസ് ഇട്ട് വരാന്‍ ഉത്തരവിട്ടതും, 33 എയ്ഡഡ് സ്കൂളുകള്‍ അനുവദിച്ചതും, കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഭൂമി ലീഗുമായി ബന്ധമുള്ള ട്രസ്റ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുവാന്‍ ശ്രമിച്ചതുമെല്ലാം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ലീഗിന്റെ നിലപാടുകളെ ശക്തമായ ഭാഷയിലാണ് പ്രമേയം വിമര്‍ശിച്ചിരിക്കുന്നത്. മലപ്പുറം ജില്ല മറ്റൊരു പാക്കിസ്ഥാനായി മാറുമെന്ന ആശങ്കയും മഹിളാ കോണ്‍ഗ്രസ്സ് പങ്കു വെയ്ക്കുന്നു.

പാമ്പ് കീരിയെ വേളി കഴിച്ചതു പോലെയാകും നായര്‍ – ഈഴവ ഐക്യമെന്നും, ഭരണത്തേയും കോണ്‍ഗ്രസ് പാര്‍ട്ടിയേയും ദോഷകരമായി ബാധിക്കുന്ന തരത്തില്‍ ഏതു സമുദായത്തിന്റെ ഭാഗത്തു നിന്നും നീക്കമുണ്ടായാലും അത് മുളയിലേ നുള്ളണമെന്നും പ്രമേയം പറയുന്നു. ഒഞ്ചിയത്തെ ടി. പി. ചന്ദ്രശേഖരന്‍ വധത്തെ അപലപിക്കുന്ന പ്രമേയം ആ സംഭവത്തോടെ കൊലപാതക രാഷ്ടീയത്തിനെതിരെ മുഴുവന്‍ സ്ത്രീകളും നിലയുറപ്പിച്ചതിന്റെ ഫലമായാണ് ഇടത് എം. എല്‍. എ. യെ കോണ്‍ഗ്രസ്സ് എം. എല്‍. എ. ആക്കിയതെന്നും വ്യക്തമാക്കുന്നു. ഡി. സി. സി. പ്രസിഡണ്ട് സ്ഥാനത്തിൽ ഒരെണ്ണം സ്ത്രീകള്‍ക്ക് നീക്കി വെയ്ക്കണമെന്നും കെ. പി. സി. സി. – ഡി. സി. സി. പുനസംഘടനയില്‍ 33 ശതമാനം സംവരണം വനിതകള്‍ക്ക് നല്‍കുണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ. സ്വപ്ന ജോര്‍ജ്ജ് രാഷ്ടീയ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡണ്ട് അനിത വര്‍മ്മ ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രി ഡോ. പുരന്ദരേശ്വരി മുഖ്യാതിഥിയായ ചടങ്ങില്‍ ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ചു. ഷാനിമോള്‍ ഉസ്മാൻ ‍,ശശി തരൂര്‍ എം. പി., വി. എം. സുധീരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on മുസ്ലിം ലീഗിനെതിരെ മഹിളാ കോണ്‍ഗ്രസിന്റെ രൂക്ഷ വിമര്‍ശനം

നിയമ സഭയില്‍ നീലച്ചിത്രം കണ്ട മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു

February 8th, 2012
Karnatka_Minister-epathram
ബാംഗ്ലൂര്‍: കര്‍ണ്ണാടക നിയമസഭയില്‍ മൊബൈല്‍ ഫോണില്‍ അസ്ലീല ദൃശ്യങ്ങള്‍ ആസ്വദിച്ച മൂന്നു മന്ത്രിമാര്‍ രാജി വെച്ചു. മന്ത്രിമാര്‍ അസ്ലീല ദൃശ്യങ്ങള്‍ ഒരുമിച്ചിരുന്ന് കാണുന്ന ദൃശ്യങ്ങള്‍ ചില ചാനലുകള്‍ പുറത്തു വിട്ടിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി സി. സി. പാട്ടീല്‍, സഹകരണ മന്ത്രി ലക്ഷ്മണ്‍ സവേദി, പരിസ്ഥിതി വകുപ്പ് മന്ത്രി കൃഷ്ണ പലേമാര്‍ എന്നിവര്‍ രാജിവെച്ചത്.
പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നിയമസഭയില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു മന്ത്രിമാരുടെ നീല‌ച്ചിത്ര ആസ്വാദനം. നിയമസഭയിലെ ജോലിക്കാരന്‍ അടുത്തെത്തിയപ്പോള്‍ മന്ത്രി മുണ്ടിനിടയില്‍ മൊബൈല്‍ ഒളിപ്പിക്കുകയായിരുന്നു. മന്ത്രിമാരുടെ ഈ പ്രവര്‍ത്തി കര്‍ണ്ണാടകയിലെ ബി. ജെ. പി സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. ഭാരതീയ സദാചാര മൂല്യങ്ങളെ കുറിച്ച് മേനി പറയുന്ന ബി. ജെ. പി ഉള്‍പ്പെടെ ഉള്ള സംഘപരിവാര്‍ സംഘടനകള്‍ക്ക്  വലിയ നാണക്കേടാണ് ഈ സംഭവം മൂലം ഉണ്ടായിട്ടുള്ളത്.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

Page 41 of 41« First...102030...3738394041

« Previous Page « ക്രിക്കറ്റ് സ്‌റ്റേഡിയം കഴുകി ഫുട്‌ബോള്‍ താരങ്ങള്‍ ബൂട്ട് വാങ്ങി
Next » അഞ്ചാം മന്ത്രി: കെ. പി. സി. സി യിലും ഭിന്നത »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha