കോഴിക്കോട്ടെ സദാചാര ഗുണ്ടാ ആക്രമണത്തില്‍ പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധം

October 9th, 2012
കോഴിക്കോട്: സാമൂഹ്യ പ്രവര്‍ത്തകരെ സദാചാര ഗുണ്ടകള്‍ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് എതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധം. കോഴിക്കോട് ചേവായൂ‍രില്‍ വാടക വീട്ടില്‍ താമസിക്കുന്ന കെ.പി.ലിജു കുമാര്‍, സ്മിത എസ് എന്നീ ദമ്പതികളേയും അവരുടെ സഹോദരനേയും സുഹൃത്തിനേയും ഒരു സംഘം സദാചാര ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ പോലീസിന്റെ നിഷ്ക്രിയത്വമാണ് വിവാദമായിരിക്കുന്നത്. ചൊവ്വ ബുധന്‍ എന്നീ ദിവസങ്ങളില്‍ ഇവരുടെ വീട്ടിലെത്തിയ സദാചാര ഗുണ്ടകള്‍ അവിടെ എത്തിയ സ്മിതയുടെ സഹോദരിയേയും തടഞ്ഞു വെച്ചു. സദാചാര ഗുണ്ടകള്‍ക്കെതിരെ പരാതിയുമായി സി.ഐയെ സമീപിച്ച ലിജുവിനോടും ഭാര്യയോടും അപമര്യാദയായി പെരുമാറിയതായും ആരോപണമുണ്ട്. ഇതിനെതിരെ പെണ്‍കൂട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സദാചാര ഗുണ്ടകളെ ശക്തമായി നേരിടുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രിയും ഡി.ജി.പിയും മാധ്യമങ്ങളിലൂടെ പറയുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ഇത്തരം പലയിടങ്ങളില്‍ നിന്നും സംഭവങ്ങള്‍   റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on കോഴിക്കോട്ടെ സദാചാര ഗുണ്ടാ ആക്രമണത്തില്‍ പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധം

നിയമ സഭയില്‍ നീലച്ചിത്രം കണ്ട മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു

February 8th, 2012
Karnatka_Minister-epathram
ബാംഗ്ലൂര്‍: കര്‍ണ്ണാടക നിയമസഭയില്‍ മൊബൈല്‍ ഫോണില്‍ അസ്ലീല ദൃശ്യങ്ങള്‍ ആസ്വദിച്ച മൂന്നു മന്ത്രിമാര്‍ രാജി വെച്ചു. മന്ത്രിമാര്‍ അസ്ലീല ദൃശ്യങ്ങള്‍ ഒരുമിച്ചിരുന്ന് കാണുന്ന ദൃശ്യങ്ങള്‍ ചില ചാനലുകള്‍ പുറത്തു വിട്ടിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി സി. സി. പാട്ടീല്‍, സഹകരണ മന്ത്രി ലക്ഷ്മണ്‍ സവേദി, പരിസ്ഥിതി വകുപ്പ് മന്ത്രി കൃഷ്ണ പലേമാര്‍ എന്നിവര്‍ രാജിവെച്ചത്.
പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നിയമസഭയില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു മന്ത്രിമാരുടെ നീല‌ച്ചിത്ര ആസ്വാദനം. നിയമസഭയിലെ ജോലിക്കാരന്‍ അടുത്തെത്തിയപ്പോള്‍ മന്ത്രി മുണ്ടിനിടയില്‍ മൊബൈല്‍ ഒളിപ്പിക്കുകയായിരുന്നു. മന്ത്രിമാരുടെ ഈ പ്രവര്‍ത്തി കര്‍ണ്ണാടകയിലെ ബി. ജെ. പി സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. ഭാരതീയ സദാചാര മൂല്യങ്ങളെ കുറിച്ച് മേനി പറയുന്ന ബി. ജെ. പി ഉള്‍പ്പെടെ ഉള്ള സംഘപരിവാര്‍ സംഘടനകള്‍ക്ക്  വലിയ നാണക്കേടാണ് ഈ സംഭവം മൂലം ഉണ്ടായിട്ടുള്ളത്.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

Page 43 of 43« First...102030...3940414243

« Previous Page « ക്രിക്കറ്റ് സ്‌റ്റേഡിയം കഴുകി ഫുട്‌ബോള്‍ താരങ്ങള്‍ ബൂട്ട് വാങ്ങി
Next » അഞ്ചാം മന്ത്രി: കെ. പി. സി. സി യിലും ഭിന്നത »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha