ലേബര്‍ ക്യാമ്പിലെ ഇഫ്താര്‍ ശ്രദ്ധേയമായി

July 7th, 2014

kala-iftar-party-2014-at-labor-camp-ePathram
അബുദാബി : മുസഫ യില്‍ നാഫ്കോ ലേബര്‍ ക്യാമ്പിന് സമീപം വെച്ച് ആയിരത്തി അഞ്ഞൂറോളം ആളുകൾക്ക് ഇഫ്താര്‍ ഒരുക്കി സാംസ്കാരിക കൂട്ടായ്മ യായ കല അബുദാബി മാതൃക യായി.

ഇന്ത്യാ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സാധാരണ ക്കാരായ തൊഴിലാളി കള്‍ പങ്കെടുത്ത ഇഫ്താർ വിരുന്നി ലേക്ക് കല യുടെ വനിതാ വിഭാഗ ത്തിന്റെ നേതൄത്വ ത്തില്‍ ഒരുക്കിയ ഭക്ഷണ വിഭവ ങ്ങളാണ് വിതരണം ചെയ്തത്.

കല പ്രസിഡന്റ് വേണു ഗോപാല്‍, ജനറല്‍ സെക്രട്ടറി ബിജു കിഴക്കനേല, വനിതാ വിഭാഗം കണ്‍വീനര്‍ ബിന്നി ടോമിച്ചന്‍ മറ്റ് കലാ കുടുംബാങ്ങളും ചേര്‍ന്ന് പരിപാടി കള്‍ക്ക് നേതൄത്വം നല്‍കി.

സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖരും സന്ധിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ലേബര്‍ ക്യാമ്പിലെ ഇഫ്താര്‍ ശ്രദ്ധേയമായി

ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ വിരുന്ന്

July 2nd, 2014

kala-abudhabi-logo-epathram അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ കല അബു ദാബി യുടെ ഇഫ്താര്‍ വിരുന്ന് മുസഫ വ്യവസായ മേഖല യില്‍ ‘നാഫ്കോ’ ലേബര്‍ ക്യാമ്പ് പരിസരത്ത് ജൂലൈ 4 വെള്ളിയാഴ്ച്ച നടക്കും.

ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, നേപ്പാള്‍ സ്വദേശികള്‍ തിങ്ങി പ്പാര്‍ക്കുന്ന ഈ പ്രദേശത്തെ രണ്ടായിര ത്തോളം ​തൊഴിലാളി കള്‍ ഇഫ്താര്‍ സംഗമ ത്തില്‍ പങ്കെടുക്കും.

തുടര്‍ച്ച യായി ഇതു മൂന്നാം വര്‍ഷമാണ് മുസഫ വ്യാവസായിക പ്രദേശത്ത് ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നത്.

കല അബുദാബി യുടെ വനിതാ വിഭാഗ ത്തിന്റെ നേതൄത്വ ത്തില്‍ അബുദാബി മലയാളി സമാജ ത്തില്‍ വച്ചാണ് ഇഫ്താര്‍ വിഭവ ങ്ങള്‍ പാചകം ചെയ്യുക എന്നു കണ്‍വീനര്‍ ബിന്നി ടോമിച്ചന്‍ അറിയിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ വിരുന്ന്

കല അബുദാബിക്ക് പുതിയ സാരഥികള്‍

June 1st, 2014

kala-abudhabi-logo-epathram അബുദാബി : കല അബുദാബിയുടെ പുതിയ ഭാരവാഹി കളെ അബുദാബി മലയാളീ സമാജ ത്തില്‍ വെച്ചു നടന്ന ജനറല്‍ ബോഡി യോഗ ത്തില്‍ വെച്ച് തെരഞ്ഞെടുത്തു.

പ്രസിഡന്റ് : വേണു ഗോപാല്‍, ജനറല്‍ സെക്രട്ടറി ബിജു കിഴക്കനേല എന്നിവരാണ്. വൈസ് പ്രസിഡന്റുമാര്‍ : മെഹബൂബ് അലി, ജയരാജ്, മോഹന്‍ ദാസ് എന്നിവർ. സെക്രട്ടറിമാർ : ദിനേശ് ബാബു, അനില്‍ കര്‍ത്ത, ട്രഷറർ: പ്രശാന്ത്, കലാ വിഭാഗം സെക്രട്ടറി : മധു വാര്യര്‍.

വനിതാ വിഭാഗം കണ്‍വീനര്‍ ബിന്നിമോള്‍ ടോമിച്ചന്‍, ജോയിന്റ് കണ്‍ വീനര്‍മാരായി സന്ധ്യ ഷാജു, സുമിത്ര അനില്‍, ബാലവേദി പ്രസിഡന്റായി ടി. പി. ഹരികൃഷ്ണൻ, സെക്രട്ടറി യായി ഷമീല്‍ മെഹബൂബ് എന്നിവരേയും തെരഞ്ഞെടുത്തു.

അബുദാബി മലയാളി സമാജ ത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ സുരേഷ് പയ്യന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജയപ്രകാശ് വര്‍ക്കല റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കല യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ‘കേരളീയം 2014‘ എന്ന പേരില്‍  ജൂണ്‍ 6 വെള്ളിയാഴ്ച അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറും.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on കല അബുദാബിക്ക് പുതിയ സാരഥികള്‍

കേരളീയം 2014 : കഥകളിയും ചാക്യാര്‍ കൂത്തും ഒരേ വേദിയില്‍

May 28th, 2014

kala-abudhabi-logo-epathram അബുദാബി : കല അബുദാബിയുടെ പുതിയ വര്‍ഷത്തെ ഭരണ സമിതി യുടെ പ്രവര്‍ത്തന ഉദ്ഘാടന ത്തിന്റെ ഭാഗമായി സംഘടിപ്പി ക്കുന്ന ‘കേരളീയം 2014’ ല്‍ കഥ കളിയും ചാക്യാര്‍ കൂത്തും ഓട്ടന്‍ തുള്ളലും ഒരേ വേദി യില്‍ അരങ്ങേറും.

അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ജൂണ്‍ 6 ന് വെള്ളിയാഴ്ച ഏഴ് മണി ക്ക് കേരളീയം ആരംഭിക്കും.

കഥകളി യില്‍ ‘കുചേല വൃത്തവും’ ചാക്യാര്‍ കൂത്തില്‍ ‘ലങ്കാ ദഹനവും’ ഓട്ടന്‍ തുള്ളലില്‍ ‘ഗരുഡ പര്‍വ്വവും’ അവതരി പ്പിക്കും.

കലാ നിലയം ഗോപിയാശാന്‍, കലാ മണ്ഡലം രാധാ കൃഷ്ണന്‍, കലാ നിലയം രാജീവന്‍, കലാ നിലയം കൃഷ്ണനുണ്ണി, ഡോ. രാജീവന്‍ തുടങ്ങി യവരുടെ നേതൃത്വ ത്തില്‍ 16 അംഗ സംഘ മാണ് കേരളീയം അവതരി പ്പിക്കുന്നത്.

കല അബുദാബി ഈയിടെ സംഘടിപ്പിച്ച ‘യുവ ജനോ ത്സവ’ ത്തിലെ വിജയി കള്‍ക്കും കലാ തിലക ത്തിനും ട്രോഫി കള്‍ സമ്മാനിക്കും.

വിവരങ്ങള്‍ക്ക്: 050 27 37 406.

- കറസ്പോണ്ടന്റ്

വായിക്കുക: , , , , ,

Comments Off on കേരളീയം 2014 : കഥകളിയും ചാക്യാര്‍ കൂത്തും ഒരേ വേദിയില്‍

കല യുവജനോല്‍സവം : അനുഷ്ക വിജു കലാതിലകം

May 12th, 2014

അബുദാബി : കലാ സാംസ്കാരിക കൂട്ടായ്മ യായ കല സംഘടിപ്പിച്ച യുവ ജനോല്‍സവ ത്തില്‍ അബുദാബി ഭവന്‍സ് സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിനി അനുഷ്ക വിജു കലാ തിലക മായി തെരഞ്ഞെടുക്കപ്പെട്ടു.

കേരള സോഷ്യല്‍ സെന്ററില്‍ നടന്ന യുവജനോല്‍സവ ത്തില്‍ ഭാരത നാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, പ്രച്ഛന്ന വേഷം എന്നിവ യില്‍ ഒന്നാം സ്ഥാനവും നാടോടി നൃത്ത ത്തില്‍ രണ്ടാം സ്ഥാനവും നേടി യാണ് തൃശൂര്‍ വലപ്പാട് സ്വദേശി വിജു പ്രഭാകരന്റെയും സാലി യുടെയും മകള്‍ അനുഷ്ക കലാതിലക പട്ടം നേടിയത്.

യു എ ഇ തല ത്തില്‍ നടന്ന കലോല്‍സവ ത്തില്‍ വിവിധ എമിരേറ്റു കളിലെ സ്കൂളുകളിൽ നിന്നായി നൂറു കണക്കിന് വിദ്യാര്‍ഥികള്‍ മത്സരിച്ചു.

6 – 9 വയസു കാരുടെ വിഭാഗ ത്തില്‍ അഞ്ജന സുബ്രഹ്മണ്യം, 12-15 വയസു കാരുടെ വിഭാഗ ത്തില്‍ ശാലിനി ശശികുമാര്‍, 15-18 പ്രായ ക്കാരുടെ വിഭാഗ ത്തില്‍ അമല്‍ ബഷീര്‍ എന്നിവര്‍ വ്യക്തി ഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

കലാമണ്ഡലം രാജലക്ഷ്മി, കലാമണ്ഡലം അംബിക എന്നിവരുടെ നേതൃത്വ ത്തിലായിരുന്നു വിധി നിര്‍ണയം. കല അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന കേരളീയം 2014ല്‍ കലാ പ്രതിഭ കള്‍ക്കുള്ള പുരസ്കാരങ്ങൾ സമ്മാനിക്കും.

- കറസ്പോണ്ടന്റ്

വായിക്കുക: , , , , , ,

Comments Off on കല യുവജനോല്‍സവം : അനുഷ്ക വിജു കലാതിലകം

Page 3 of 41234

« Previous Page« Previous « ‘ഇമ’ ഭാരവാഹികള്‍
Next »Next Page » ചായില്യം അബുദാബിയില്‍ പ്രദര്‍ശിപ്പിക്കുന്നു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha