റോഡ് സുരക്ഷാ നിയമം ലംഘിച്ചാൽ 50,000 ദിർഹം വരെ പിഴ  

September 11th, 2020

abudhabi-police-new-logo-2017-ePathram
അബുദാബി : റോഡ് സുരക്ഷ നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ കസ്റ്റഡി യിൽ എടുത്ത് കണ്ടു കെട്ടുകയും 50,000 ദിർഹം വരെ പിഴ ചുമത്തും എന്നും അബുദാബി പോലീസ്.

റോഡിൽ മത്സര ഓട്ടം, റെഡ് സിഗ്നൽ മറി കടക്കല്‍, പോലീസ് വാഹന ങ്ങൾ കേടു വരുത്തുക, സാധുത യുള്ള ലൈസൻസ് പ്ലേറ്റ് വെക്കാതെ വാഹനം തെരുവില്‍ ഇറക്കു കയുംചെയ്യുന്ന ഡ്രൈവർ മാര്‍ക്ക് എതിരെ 50,000 ദിർഹം വരെ പിഴ ചുമത്തും.

- pma

വായിക്കുക: , , ,

Comments Off on റോഡ് സുരക്ഷാ നിയമം ലംഘിച്ചാൽ 50,000 ദിർഹം വരെ പിഴ  

ഹെൽത്ത്‌ കെയർ ലിങ്ക് ബസ്സ് സർവ്വീസ് നിർത്തലാക്കുന്നു

September 3rd, 2020

abu-dhabi-health-care-link-service-ePathram
അബുദാബി : ആരോഗ്യ പ്രവർത്ത കർക്കു വേണ്ടി യുള്ള സൗജന്യ ബസ്സ് സർവ്വീസ് ‘അബു ദാബി ഹെൽത്ത്‌ കെയർ ലിങ്ക്’ സെപ്റ്റംബര്‍ 5 ശനിയാഴ്ച മുതല്‍ നിര്‍ത്തലാക്കും എന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

കൊവിഡ് വൈറസ് വ്യാപന ത്തിന്റെ മുന്‍ കരുതല്‍ എന്ന നിലയില്‍ ബസ്സ്, ടാക്സി സർവ്വീ സുകൾ നിർത്ത ലാക്കിയ പ്പോഴാണ് ആരോഗ്യ മേഖല യിലെ ജീവന ക്കാരെ വീടു കളിൽ നിന്നും ജോലി സ്ഥലത്തേക്ക് കൊണ്ടു പോകുന്ന തിനും തിരികെ കൊണ്ടു വിടുന്ന തിനും വേണ്ടി ‘അബുദാബി ഹെൽത്ത്‌ കെയർ ലിങ്ക്’ സൗജന്യ ബസ്സ് സംവിധാനം ഏപ്രില്‍ ആദ്യ വാരം മുതല്‍ നിലവിൽ വന്നത്.

ഇപ്പോള്‍ പൊതു ഗതാഗത ശൃംഖല വിപുലീ കരിച്ചു കൊണ്ട് എല്ലാ റൂട്ടു കളിലും ബസ്സു കളുടെ എണ്ണം വർദ്ധിപ്പിച്ചതോടെ യാണ് സൗജന്യ ബസ്സ് സർവ്വീസ് അവസാനി പ്പിക്കുന്നത്.

- pma

വായിക്കുക: , , ,

Comments Off on ഹെൽത്ത്‌ കെയർ ലിങ്ക് ബസ്സ് സർവ്വീസ് നിർത്തലാക്കുന്നു

രജിസ്‌ട്രേഷൻ റദ്ദ് ചെയ്യുവാന്‍ അപേക്ഷ ഓഫീസു കളിൽ എത്തിക്കണം 

August 27th, 2020

logo-mvd-kerala-motor-vehicles-ePathram
തിരുവനന്തപുരം : വാഹന രജിസ്‌ട്രേഷൻ റദ്ദ് ചെയ്യു വാനുള്ള അപേക്ഷകൾ, ഇനി ഒരു അറിയിപ്പ് ഉണ്ടാകു ന്നതു വരെ രജിസ്റ്റേർഡ് ആയോ നേരിട്ടോ മാത്രമേ സ്വീകരിക്കുക യുള്ളൂ എന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. മുൻപ് ഓൺ ലൈനില്‍ അപേക്ഷി ക്കുവാന്‍ കഴിയുമായിരുന്നു.

വാഹനം ഉപയോഗിച്ച ദിവസം വരെ യുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാ ക്കാത്തവരിൽ നിന്നും പിഴ ഈടാക്കും. രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിന് രജിസ്‌ട്രേ ഷൻ സർട്ടിഫിക്കറ്റും അനു ബന്ധ രേഖ കളും ബന്ധപ്പെട്ട ഓഫീസിൽ ഹാജരാക്കണം.

(പി. എൻ. എക്‌സ്. 2928/2020)

- pma

വായിക്കുക: , , ,

Comments Off on രജിസ്‌ട്രേഷൻ റദ്ദ് ചെയ്യുവാന്‍ അപേക്ഷ ഓഫീസു കളിൽ എത്തിക്കണം 

ചരക്കു വാഹന ങ്ങൾക്ക് ജി. പി. എസ്. വേണ്ട

August 27th, 2020

gps-mandatory-for-public-transport-vehicles-in-kerala-ePathram
തിരുവനന്തപുരം : ജി. പി. എസ്. ഘടിപ്പി ക്കുന്നതിൽ നിന്നും സംസ്ഥാനത്തെ ചരക്കു വാഹന ങ്ങളെ ഒഴി വാക്കു വാന്‍ ഗതാഗത വകുപ്പു മന്ത്രി എ. കെ. ശശീന്ദ്രൻ ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകി. കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ 2016 ൽ നില വിൽ വന്ന ചട്ടത്തി ന്റെ അടിസ്ഥാന ത്തില്‍ ആയിരുന്നു കേരള ത്തിലും ഇത് നടപ്പിലാക്കി യിരുന്നത്.

ഓട്ടോ റിക്ഷ ഒഴികെ യുള്ള പൊതു ഗതാഗത വാഹന ങ്ങളിൽ 2019 ജൂണ്‍ മുതല്‍ ജി. പി. എസ്. നിർബ്ബന്ധം ആക്കിയിരുന്നു.

യാത്രാ വാഹനങ്ങളിൽ മാത്രം ജി. പി. എസ്. (ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം) ഘടിപ്പി ച്ചാൽ മതി എന്നാണ് ഇപ്പോൾ നിർദ്ദേശം നൽകി യിട്ടുളളത്. സംസ്ഥാന മോട്ടോർ വാഹന ചട്ട ങ്ങളിൽ ഇത് സംബന്ധിച്ച് ആവശ്യ മായ ഭേദഗതി വരുത്തു വാനും മന്ത്രി നിർദ്ദേശം നൽകി.

(പി. എൻ. എക്‌സ്. 2921/2020)

- pma

വായിക്കുക: , , , ,

Comments Off on ചരക്കു വാഹന ങ്ങൾക്ക് ജി. പി. എസ്. വേണ്ട

വാഹന രേഖകളുടെ കാലാവധി ഡിസംബർ 31വരെ നീട്ടി

August 25th, 2020

motor vehicle act_epathram
തിരുവനന്തപുരം : ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ് സര്‍ട്ടി ഫിക്കറ്റ്, പെർമിറ്റ് തുടങ്ങി കേന്ദ്ര മോട്ടോർ വാഹന ചട്ടം, മോട്ടോർ വാഹന നിയമം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രേഖ കളു ടേയും കാലാവധി 2020 ഡിസം ബർ 31 വരെ നീട്ടാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു.

കൊവിഡ് വൈറസ് വ്യാപനം കാരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മോട്ടോര്‍ വാഹന ചട്ടങ്ങളുടെ പരിധിയില്‍ വരുന്ന രേഖകള്‍ പുതുക്കു വാനുള്ള കാലാവധി 2020 സെപ്റ്റംബര്‍ 30 വരെ നീട്ടിയിരുന്നു.

2020 ഫെബ്രുവരി ഒന്നു മുതൽ 2020 ഡിസംബർ 31 വരെ യുള്ള തിയ്യതി കളില്‍ കാലഹരണ പ്പെടുകയും ലോക്ക് ഡൗണ്‍ കാരണം പുതുക്കു വാന്‍ കഴിയാത്ത തുമായ എല്ലാ രേഖ കളും ഇപ്പോഴത്തെ അറിയിപ്പ് അനുസരിച്ച് 2020 ഡിസംബർ 31 വരെ  സാധുത ഉള്ളവ ആയിരിക്കും.

Press Release :

Tag : ഗതാഗത വകുപ്പ്  

പിഴ ഇല്ലാതെ ലൈസന്‍സ് പുതുക്കാം

- pma

വായിക്കുക: , , , ,

Comments Off on വാഹന രേഖകളുടെ കാലാവധി ഡിസംബർ 31വരെ നീട്ടി

Page 23 of 56« First...10...2122232425...304050...Last »

« Previous Page« Previous « ചന്ദ്രക്കല ദൃശ്യമായി : മുഹറം ഒന്ന് വ്യാഴാഴ്ച
Next »Next Page » മാസ്സാണ് തൃശൂർ… മാസ്‌കാണ് നമ്മുടെ ജീവൻ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha