അബുദാബി യില്‍ മവാഖിഫ്‌ സമയ ത്തില്‍ മാറ്റം

July 20th, 2012

mawaqif-pay-to-park-epathram അബുദാബി : റമദാനില്‍ മവാഖിഫ്‌ (പെയ്ഡ്‌ പാര്‍ക്കിംഗ്) സമയ ത്തില്‍ മാറ്റം വരുത്തി യതായി ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ട്രാന്‍സ്പോര്‍ട്ട് (DoT) പത്രക്കുറിപ്പില്‍ അറിയിച്ചു.

രാവിലെ 9 മണി മുതല്‍ വൈകീട്ട് 4 മണി വരെയും രാത്രി 10.30 മുതല്‍ പുലര്‍ച്ചെ 2.30 വരെയുമാണ് പാര്‍ക്കിങ്ങിനു പണം ഈടാക്കുക. എന്നാല്‍ പ്രാര്‍ത്ഥന സമയത്ത് പള്ളികള്‍ക്ക് സമീപം നിസ്കാര ത്തിനായി 45 മിനുട്ട് സൌജന്യമായി പാര്‍ക്ക് ചെയ്യാം.

വൈകീട്ട് 4 മുതല്‍ രാത്രി 10.30 വരെയും പുലര്‍ച്ചെ 2.30 മുതല്‍ കാലത്ത് 9 വരെ യുമായി ദിവസം 13 മണിക്കൂര്‍ സൌജന്യ പാര്‍ക്കിംഗ് ലഭിക്കും.

റമദാന്‍ 29 മുതല്‍ മൂന്നാം പെരുന്നാള്‍ ദിനം വരെ പാര്‍ക്കിംഗ് സൌജന്യ മായിരിക്കും. എന്നാല്‍ ഈദുല്‍ ഫിത്വര്‍ അവധിക്കു ശേഷം അബുദാബി യില്‍ മവാഖിഫ്‌ സമയ പരിധി മാറ്റും. രാവിലെ 8 മണി മുതല്‍ അര്‍ദ്ധരാത്രി 12 മണി വരെ നഗര ത്തിലെ വിവിധ ഭാഗങ്ങളില്‍ മവാഖിഫ്‌ കേന്ദ്ര ങ്ങളില്‍ പണം നല്‍കി വാഹനം പാര്‍ക്ക് ചെയ്യണം.

-പി. എം. അബ്ദുല്‍ റഹിമാന്‍ അബുദാബി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on അബുദാബി യില്‍ മവാഖിഫ്‌ സമയ ത്തില്‍ മാറ്റം

അബുദാബിയില്‍ വാഹനാപകടം : മലയാളി അടക്കം മൂന്നു മരണം

July 16th, 2012

accident-epathram
അബുദാബി : ഞായറാഴ്ച പുലര്‍ച്ചെ അബുദാബി – മുസ്സഫ റോഡില്‍ മുഷ്‌റിഫ് ഡല്‍മ സിഗ്നലില്‍ ഉണ്ടായ വാഹന അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു.

വയനാട് മാനന്തവാടി പിലാക്കാവ് നരിപ്പറ്റ പരേതനായ അബുവിന്റെ മകന്‍ ഷഫീര്‍ (23), ഫിലിപ്പീന്‍സിലെ മനില സ്വദേശി എമേഴ്സണ്‍ (20) എന്നിവര്‍ക്ക് പുറമെ മറ്റൊരു ഫിലിപ്പീനോ കൂടി മരിച്ചു. മലയാളികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു ഫിലിപ്പീനികള്‍ക്ക് ഗുരുതര പരിക്കാണ്. ഇവരെ മഫ്റഖ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.

അബുദാബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്നോക്) യില്‍ ജോലി ചെയ്യുന്ന ഷഫീര്‍ ഉള്‍പ്പെടെ ഉള്ളവര്‍ അല്‍ ഖലീജിലെ പെട്രോള്‍ പമ്പിലേക്ക് ജോലിക്ക് പോയതാണ്. ഇവര്‍ സഞ്ചരിച്ച മിനി വാനും ടാക്സിയും സിഗ്നലില്‍ വെച്ച് കൂട്ടിയിടിക്കുക യായിരുന്നു. ഷഫീറും എമേഴ്സണും തല്‍ക്ഷണം മരിച്ചു. അപകട ത്തില്‍ മരിച്ച മൂന്നാമത്തെ വ്യക്തി ടാക്സിയില്‍ ഉണ്ടായിരുന്നയാളാണ്.

ഷഫീര്‍ അഡ്നോകില്‍ ജോലിക്കായി എത്തിയത് മേയ് 24നാണ്. എമേഴ്സണ്‍ ജൂണ്‍ ആദ്യമാണ് ജോലിയില്‍ എത്തിയത്. രണ്ടു മൃതദേഹങ്ങളും ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടി കള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ടുപോകും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on അബുദാബിയില്‍ വാഹനാപകടം : മലയാളി അടക്കം മൂന്നു മരണം

കപ്പല്‍ സര്‍വ്വീസ് പുന:രാരംഭിക്കണം : ഐ. എം. സി. സി.

June 19th, 2012

ദുബായ് : മലയാളികള്‍ അടക്കമുള്ള പ്രവാസി കളുടെ യാത്രാ പ്രശ്‌നത്തിന്ന് പരിഹാര മെന്നോണം മുന്‍പ് കൊച്ചി യിലേക്ക് ഉണ്ടായിരുന്ന കപ്പല്‍ സര്‍വീസ് പുനരാരംഭിക്കാനായി സംസ്ഥാന സര്‍ക്കാറും കേന്ദ്ര പ്രവാസി കാര്യ വകുപ്പും മുന്‍കൈ എടുക്കണമെന്ന് ഐ. എം. സി. സി. ദുബായ് കമ്മിറ്റി ആവശ്യപ്പെട്ടു.

കുറഞ്ഞ ചെലവില്‍ പ്രവാസി കള്‍ക്ക് യാത്രാ സൗകര്യം നല്‍കിയിരുന്ന കപ്പല്‍ സര്‍വീസ് നീണ്ട പരാധീനതകള്‍ നിരത്തി വിമാന ക്കമ്പനികളുടെയും മറ്റും സമ്മര്‍ദ്ദ ഫലമായാണ് നിര്‍ത്തലാക്കിയത്. വളരെ കുറഞ്ഞ യാത്രാ നിരക്കും 100 കിലോയോളം ലഗേജ് കൊണ്ടു പോകാനുള്ള സൗകര്യവും നേരത്തേ ലഭ്യമായിരുന്നു.

യാത്രാസമയം കൂടുതല്‍ ആണെങ്കില്‍ കൂടിയും മുന്‍പുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് സര്‍വീസ് തുടങ്ങാനായാല്‍ പ്രവാസികളായ മലയാളി കള്‍ക്ക് വലിയ അനുഗ്രഹമായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പ് വീണ്ടും കപ്പല്‍ സര്‍വീസ് ആരംഭിക്കുമെന്ന് പ്രവാസികള്‍ പ്രതീക്ഷിച്ചിരുന്നു എങ്കിലും അത്‌ സഫലമായില്ല.

വിമാന സമരം അനന്തമായി നീണ്ടു പോകുന്നതിനാല്‍ പ്രവാസി കളുടെ യാത്രാ പ്രശ്‌നം പരിഹരി ക്കുന്നതിന് ബദല്‍ സംവിധാനം തേടുകയാണ് അഭികാമ്യം എന്നും അതിനായുള്ള നടപടിക്രമങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നത് വിദേശ മലയാളി കളോട് കാണിക്കുന്ന ക്രൂരത യാണെന്നും താമസംവിനാ ഇതിന് ഒരു പരിഹാരം ഉണ്ടാക്കണമെന്നും പത്രക്കുറിപ്പില്‍ ഐ. എം. സി. സി. ദുബായ് ഘടകം ആവശ്യപ്പെട്ടു.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on കപ്പല്‍ സര്‍വ്വീസ് പുന:രാരംഭിക്കണം : ഐ. എം. സി. സി.

Page 26 of 26« First...10...2223242526

« Previous Page « സമാജത്തില്‍ അക്ഷര ജ്യോതി
Next » സൗദി കിരീടാവകാശി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ »ശാസ്ത്രജ്ഞർ കൃത്രിമ നേത്ര...
കേരളത്തില്‍ ജനിതകമാറ്റം വ...
ന്യൂട്ടന് വെല്ലുവിളിയുമായ...
ജപ്പാൻ ആണവ നിലയങ്ങൾ വീണ്ട...
ഇന്ത്യ പ്രവര്‍ത്തിക്കുന്ന...
സ്പെയിനിലെ ബാങ്കുകള്‍ നഷ്...
അതിരപ്പിള്ളി പദ്ധതിക്കായി...
ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മായാവതി ഉത്തര്‍പ്രദേശ്‌ വ...
ന്യൂമോണിയ : ശിശു മരണങ്ങള്...
മൈക്കള്‍ ജാക്സന്‍റെ മരണത്...
162 എം.പിമാര്‍ ക്രിമിനല്‍...
ഭക്ഷ്യവില കുതിക്കുന്നു, ജ...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha