ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു

September 28th, 2023

dr-ms-swaminathan-ePathram
ചെന്നൈ : ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന എം. എസ്. സ്വാമി നാഥന്‍ (98) അന്തരിച്ചു. അസുഖ ബാധിതനായി ദീര്‍ഘനാളായി കിടപ്പില്‍ ആയിരുന്നു. ചെന്നൈ യിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മങ്കൊമ്പ് സാംബശിവന്‍ സ്വാമി നാഥൻ എന്നാണ് മുഴുവന്‍ പേര്.

1925 ആഗസ്റ്റ് 7 ന് തമിഴ് നാട്ടിലെ കുംഭ കോണത്ത് ജനിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ്‌ തറവാട്.

ആദ്യമായി ലോക ഭക്ഷ്യ പുരസ്‌കാരം നേടിയ ശാസ്ത്രജ്ഞനാണ് എം. എസ്. സ്വാമി നാഥന്‍.

പത്മശ്രീ, പത്മഭൂഷൺ, പത്മ വിഭൂഷൺ എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. രാജ്യത്തും വിദേശത്തുമായി 84 ഓണററി ഡോക്ടറേറ്റുകള്‍ നേടി.

എം. എസ്. സ്വാമി നാഥനു ലഭിച്ച മറ്റു പ്രധാന ബഹുമതികൾ ;
1961-ൽ ഭട് നഗർ അവാർഡ്.
1971-ൽ മാഗ്സാസെ അവാർഡ്.
1987-ൽ റോമിൽ നടന്ന ഐക്യ രാഷ്ട്ര ഭക്ഷ്യ കോൺഗ്രസ്സ് അദ്ധ്യക്ഷ പദവി.
1987-ൽ വേൾഡ് ഫുഡ് പ്രൈസ്.
2000-ൽ ഫ്രങ്ക്ലിൻ റൂസ്‌വെൽറ്റ് പുരസ്ക്കാരം.
2021-ൽ കേരള ശാസ്ത്ര പുരസ്കാരം.

- pma

വായിക്കുക: , , , , , ,

Comments Off on ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം : കേന്ദ്ര ആരോഗ്യ മന്ത്രാലയം

April 22nd, 2023

covid-19-quarantine-in-india-for-passengers-from-gulf-ePathram

ന്യൂഡല്‍ഹി : കൊവിഡ് പോസിറ്റീവ് കേസുകള്‍ വീണ്ടും അധികരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തണം എന്ന് കേരളം അടക്കം എട്ട് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

കേരളത്തിന് പുറമെ തമിഴ്‌ നാട്, കര്‍ണ്ണാടക, മഹാ രാഷ്ട്ര, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.

ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആയിരത്തിന് മുകളിലും കേരളത്തില്‍ 2000 വുമാണ് പ്രതി ദിന കൊവിഡ് കണക്ക്. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 11,692 കൊവിഡ് കേസുകളും19 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ സജീവ കേസുകളുടെ എണ്ണം 66,170 ആണ്. പോസിറ്റിവിറ്റി നിരക്ക് 5.09 %

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം : കേന്ദ്ര ആരോഗ്യ മന്ത്രാലയം

ആര്‍. എസ്. എസ്‌. റൂട്ട് മാര്‍ച്ച് : തമിഴ്‌ നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

April 11th, 2023

rss-route-march-ePathram
ന്യൂഡല്‍ഹി : ആര്‍. എസ്. എസ്‌. റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയില്‍ തമിഴ്‌ നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരി വെച്ചു.

തമിഴ്നാട്ടിലെ ആര്‍. എസ്. എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണം എന്ന് ആവശ്യ പ്പെട്ടു കൊണ്ടായിരുന്നു തമിഴ് നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കാന്‍ പൊലീസിന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. റൂട്ട് മാര്‍ച്ചിന് മൂന്ന് തീയ്യതികള്‍ നിര്‍ദ്ദേശിക്കുവാനും പൊലീസിന്‍റെ അനുമതി ലഭിക്കാന്‍ അപേക്ഷ നല്‍കണം എന്നും ആയിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

അപേക്ഷ നിയമാനുസൃതം പരിഗണിക്കണം എന്ന് പൊലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും ആരെയും പ്രകോപിക്കാതെ മാര്‍ച്ച് നടത്തുവാനും ആര്‍. എസ്. എസ്സിനോടും ഹൈക്കോടതി ആവശ്യപ്പെട്ടു.

നിയന്ത്രണങ്ങള്‍ ഇല്ലാതെ റൂട്ട് മാര്‍ച്ച് അനുവദിക്കുന്നത് ക്രമ സമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണം ആയി തീരും എന്നായിരുന്നു തമിഴ്നാട് സര്‍ക്കാരിന്‍റെ വാദം. റൂട്ട് മാര്‍ച്ചിന് എതിരല്ല, എന്നാല്‍ കര്‍ശ്ശന ഉപാധികളോടെ മാത്രമേ മാര്‍ച്ച് അനുവദിക്കാന്‍ കഴിയൂ എന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , , , ,

Comments Off on ആര്‍. എസ്. എസ്‌. റൂട്ട് മാര്‍ച്ച് : തമിഴ്‌ നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

വിവാഹ മോചനത്തിന് കുടുംബ കോടതിയെ സമീപിക്കണം : മദ്രാസ് ഹൈക്കോടതി

February 2nd, 2023

madras-high-court-in-chennai-ePathram
ചെന്നൈ : വിവാഹ മോചനത്തിനായി മുസ്ലീം സ്ത്രീകള്‍ കുടുംബ കോടതിയെ സമീപിക്കണം എന്ന് മദ്രാസ് ഹൈക്കോടതി. അതല്ലാതെ ശരീഅത്ത് കൗണ്‍സില്‍ പോലെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലല്ല മുസ്ലീം വിവാഹ മോചന കേസുകള്‍ക്കായി സ്ത്രീകള്‍ സമീപിക്കേണ്ടത്. ശരീഅത്ത് കൗണ്‍സിലുകള്‍ കോടതികളും മധ്യസ്ഥരും അല്ല.

വിവാഹം അസാധുവാക്കുന്നത് സംബന്ധിച്ച് വിധി പറയാനുള്ള അധികാരം കോടതിക്ക് മാത്രമാണ് എന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

ഭാര്യക്ക് വിവാഹ മോചനം നല്‍കിയ തമിഴ്നാട് തൗഹീദ് ജമാഅത്ത് ശരീഅത്ത് കൗണ്‍സില്‍ നടപടിയെ ചോദ്യം ചെയ്ത് മുഹമ്മദ് റാഫി എന്ന വ്യക്തിയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

മുസ്‌ലിം വ്യക്തി നിയമ പ്രകാരം വിവാഹ ബന്ധം സ്വയം വേര്‍പ്പെടുത്തുവാന്‍(ഖുലാ) മുസ്‌ലിം സ്ത്രീക്ക് അവകാശങ്ങളുണ്ട്. എന്നാല്‍ ഇതില്‍ അന്തിമമായ തീരുമാനം എടുക്കാന്‍ കുടുംബ കോടതിയെ സമീപിക്കണം എന്നും ഹൈക്കോടതി ജസ്റ്റിസ് സി. ശരവണണ്‍ വ്യക്തമാക്കി. Twitter , WiKi : Khula

- pma

വായിക്കുക: , , , , , , ,

Comments Off on വിവാഹ മോചനത്തിന് കുടുംബ കോടതിയെ സമീപിക്കണം : മദ്രാസ് ഹൈക്കോടതി

പ്ലാസ്റ്റിക് നിര്‍മ്മിത പൂവുകൾക്ക് നിരോധനം വരുന്നു

January 13th, 2023

plastic-made-colorful-artificial-flowers-ePathram
ന്യൂഡൽഹി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ നിരോധിക്കുന്നതിന്‍റെ ഭാഗമായി പ്ലാസ്റ്റിക് നിര്‍മ്മിത പൂവുകള്‍, അലങ്കാര ചെടികള്‍ തുടങ്ങി യവക്ക് വിലക്ക് ഏർപ്പെടുത്തണം എന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് (Central Pollution Control Board – CPCB) ദേശീയ ഹരിത ട്രിബ്യൂണൽ നിർദ്ദേശം നൽകി. വിഷയത്തില്‍ രണ്ടു മാസത്തിനകം സി. പി. സി. ബി. റിപ്പോർട്ട് സമർപ്പിക്കണം എന്നും ആവശ്യപ്പെട്ടു.

പ്ലാസ്റ്റിക് പൂക്കള്‍, ഇലകള്‍, ചെടികള്‍ അടക്കമുള്ള പ്ലാസ്റ്റിക് നിര്‍മ്മിത അലങ്കാര വസ്തുക്കളും പൂർണ്ണമായി നിരോധിക്കണം എന്നുള്ള ആവശ്യവുമായി പൂനെ സ്വദേശിയായ കർഷകന്‍ സമർപ്പിച്ച ഹർജിയിലാണ് നടപടി.  -Tag : Environment

- pma

വായിക്കുക: , , , , , , ,

Comments Off on പ്ലാസ്റ്റിക് നിര്‍മ്മിത പൂവുകൾക്ക് നിരോധനം വരുന്നു

Page 1 of 1112345...10...Last »

« Previous « നീലക്കുറിഞ്ഞി ഇനി മുതല്‍ സംരക്ഷിത സസ്യം
Next Page » ആറു യൂട്യൂബ് ചാനലുകൾ കൂടി അടച്ചു പൂട്ടി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha