ഉമ്മന്‍ ചാണ്ടി എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി

May 27th, 2018

oommen-chandy-epathram
തിരുവനന്തപുരം : എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി യായി ഉമ്മന്‍ ചാണ്ടിയെ നിയമിച്ചു. ആന്ധ്ര പ്രദേശി ന്റെ ചുമതല യാണ് അദ്ദേഹ ത്തിന് നൽകുക. ദിഗ്‍ വിജയ് സിംഗി നെ മാറ്റി യാണ് ഉമ്മൻ ചാണ്ടിക്കു സ്ഥാനം നൽകി യത്.

എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി യായി നിയമിക്ക പ്പെടുന്ന തോടെ ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗ മായി മാറി. അടുത്ത ലോക്‌സഭാ തെര ഞ്ഞെടു പ്പില്‍ ആന്ധ്രാ പ്രദേശില്‍ കോണ്‍ഗ്രസ്സി നെ ശക്തി പ്പെടുത്തുക എന്ന ചുമതലയാണ് ഇതോടെ ഉമ്മന്‍ ചാണ്ടി യില്‍ വന്നു ചേര്‍ന്നിരിക്കുന്നത്.

ബംഗാൾ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപു കളുടെ ചുമ തല യില്‍ നിന്നും സി. പി. ജോഷി യെയും മറ്റി. പകരം ഗൗരവ് ഗൊഗോയ് ക്കാണ് പുതിയ ചുമതല നല്‍കി യിരി ക്കുന്നത്. ഇരുവരും ഉടൻ തന്നെ പുതിയ ഉത്തര വാദി ത്വങ്ങള്‍ ഏറ്റെടുക്കണം എന്ന് കോൺഗ്രസ്സ് പ്രസിഡണ്ട് രാഹുൽ ഗാന്ധി നിര്‍ദ്ദേശിച്ചു.

- pma

വായിക്കുക: , ,

Comments Off on ഉമ്മന്‍ ചാണ്ടി എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി

മേഘാലയ മുഖ്യ മന്ത്രി യായി കോണ്‍ റാഡ് സാംഗ്മ സത്യ പ്രതിജ്ഞ ചെയ്തു

March 6th, 2018

conrad-sangma-meghalaya-chief-minister-ePathram
ഷില്ലോംഗ് : മേഘാലയ യില്‍ കോണ്‍റാഡ് സാംഗ്മ മുഖ്യ മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു അധി കാര മേറ്റു. ലോക്സഭ മുന്‍ സ്പീക്കർ പി. എ. സാംഗ്മ യുടെ മക നാണ് കോണ്‍റാഡ് സാംഗ്മ.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ബി. ജെ. പി. പ്രസിഡണ്ട് അമിത് ഷാ തുട ങ്ങി യവര്‍ രാജ് ഭവനിൽ നടന്ന ചടങ്ങിൽ സന്നി ഹിത രായിരുന്നു.

60 അംഗ നിയമ സഭ യിൽ 19 സീറ്റ് നേടിയ നാഷ്ണലിസ്റ്റ് പീപ്പിൾസ് പാർട്ടി (എന്‍. പി. പി.), രണ്ടു സീറ്റു മാത്ര മുള്ള ബി. ജെ. പി.യുടെ യും ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോ ക്രാറ്റിക് പാര്‍ട്ടി (എച്ച്. എസ്. പി. ഡി. പി) അടക്ക മുള്ള മറ്റു സഖ്യകക്ഷി കളു ടെയും പിന്തുണ യോടെ 34 അംഗ ങ്ങ ളുടെ ഭൂരി പക്ഷ വു മായിട്ടാണ് സർക്കാർ രൂപീ കരി ച്ചിരി ക്കുന്നത്.

ഭരണ ത്തിലു ണ്ടായിരുന്ന കോൺഗ്രസ്സ്, 21 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ കക്ഷി യായി നിൽക്കു മ്പോ ഴാണ് രണ്ടു സീറ്റു മാത്ര മുള്ള ബി. ജെ. പി. യുടെ നേതൃ ത്വ ത്തിൽ കോണ്‍റാഡ് സാംഗ്മ അധി കാര ത്തിൽ ഏറി യിരി ക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on മേഘാലയ മുഖ്യ മന്ത്രി യായി കോണ്‍ റാഡ് സാംഗ്മ സത്യ പ്രതിജ്ഞ ചെയ്തു

സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും കാനം രാജേന്ദ്രൻ

March 4th, 2018

kanam rajendran_epathram

മലപ്പുറം : സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും കാനം രാജേന്ദ്രനെ തെരെഞ്ഞെടുത്തു. പുതിയ സംസ്ഥാന കൗൺസിലിന്റെ ആദ്യ യോഗത്തിലാണ് കാനത്തെ തെരെഞ്ഞെടുത്തത്. ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയാണ് കാനത്തിന്റെ പേരു നിർദ്ദേശിച്ചത്.

ഇത് രണ്ടാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറി പദവിയിലെത്തുന്നത്. നേരത്തെ സി ദിവാകരനോട് സെക്രട്ടറി പദവിയിലേക്ക് മൽസരിക്കാൻ ഇസ്മായിൽ പക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാർട്ടി ഐക്യത്തിനാണ് പ്രാധാന്യം എന്ന കാര്യം ചൂണ്ടിക്കാണിച്ച് ദിവാകരൻ പിന്മാറുകയായിരുന്നു.

- അവ്നി

വായിക്കുക: , , ,

Comments Off on സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും കാനം രാജേന്ദ്രൻ

ത്രിപുര യില്‍ താമര വിരിഞ്ഞു

March 3rd, 2018

lotus-bjp-logo-ePathram
ന്യൂഡല്‍ഹി : സംസ്ഥാന നിയമ സഭകളിലേക്കു തെരഞ്ഞെ ടുപ്പു നടന്ന ത്രിപുര, മേഘാലയ, നാഗാ ലാൻഡ് എന്നി വിട ങ്ങളിലെ ഫലം പുറത്തു വന്നപ്പോള്‍ ത്രിപുര യില്‍ വ്യക്തമായ ഭൂരി പക്ഷം നേടി ബി. ജെ. പി. അധികാര ത്തില്‍ എത്തും.

നാഗാ ലാന്‍ഡില്‍ എന്‍. ഡി. പി. പി.- ബി. ജെ. പി. സഖ്യം മുന്നേ റുക യാണ്. മേഘാ ലയ യില്‍ ഭരണ കക്ഷി യായ കോണ്‍ ഗ്രസ്സ് മുന്നിട്ടു നില്‍ ക്കുന്നു. കഴിഞ്ഞ തവണ ഒരു സീറ്റിൽ പോലും ജയിക്കാതിരുന്ന ബി. ജെ. പി. മൂന്നിൽ രണ്ട് ഭൂരി പക്ഷ ത്തി ലാണ് ത്രിപുര യിൽ സർക്കാർ രൂപീകരിക്കുക. ത്രിപുരയിലും നഗാ ലാന്‍ഡിലും ഉണ്ടായ ബി. ജെ. പി. തരംഗ ത്തില്‍ ഒരു സീറ്റ് പോലും ലഭിക്കാതെ കോണ്‍ഗ്രസ്സ് നാമാ വശേഷ മായി.

ത്രിപുര യിൽ മുഖ്യ മന്ത്രി മണിക് സർക്കാർ, മേഘാ ലയ യിൽ കോൺഗ്രസ്സ് മുഖ്യ മന്ത്രി മുകുൽ സാംഗ്മ, എൻ. പി. പി. നേതാവ് അഗതാ സാംഗ്മ, ജയിംസ് കെ. സാംഗ്മ, സെനിത് സാംഗ്മ, ടി. ആർ. സെലിംഗ് തുടങ്ങിയവര്‍ വിജ യിച്ചു.

- pma

വായിക്കുക: , , ,

Comments Off on ത്രിപുര യില്‍ താമര വിരിഞ്ഞു

ത്രിപുര യില്‍ താമര വിരിഞ്ഞു

March 3rd, 2018

lotus-bjp-logo-ePathram
ന്യൂഡല്‍ഹി : സംസ്ഥാന നിയമ സഭകളിലേക്കു തെരഞ്ഞെ ടുപ്പു നടന്ന ത്രിപുര, മേഘാലയ, നാഗാ ലാൻഡ് എന്നി വിട ങ്ങളിലെ ഫലം പുറത്തു വന്നപ്പോള്‍ ത്രിപുര യില്‍ വ്യക്തമായ ഭൂരി പക്ഷം നേടി ബി. ജെ. പി. അധികാര ത്തില്‍ എത്തും.

നാഗാ ലാന്‍ഡില്‍ എന്‍. ഡി. പി. പി.- ബി. ജെ. പി. സഖ്യം മുന്നേ റുക യാണ്. മേഘാ ലയ യില്‍ ഭരണ കക്ഷി യായ കോണ്‍ ഗ്രസ്സ് മുന്നിട്ടു നില്‍ ക്കുന്നു. കഴിഞ്ഞ തവണ ഒരു സീറ്റിൽ പോലും ജയിക്കാതിരുന്ന ബി. ജെ. പി. മൂന്നിൽ രണ്ട് ഭൂരി പക്ഷ ത്തി ലാണ് ത്രിപുര യിൽ സർക്കാർ രൂപീകരിക്കുക.

ത്രിപുരയിലും നഗാ ലാന്‍ഡിലും ഉണ്ടായ ബി. ജെ. പി. തരംഗ ത്തില്‍ ഒരു സീറ്റ് പോലും ലഭിക്കാതെ കോണ്‍ഗ്രസ്സ് നാമാ വശേഷ മായി.

ത്രിപുര യിൽ മുഖ്യ മന്ത്രി മണിക് സർക്കാർ, മേഘാ ലയ യിൽ കോൺഗ്രസ്സ് മുഖ്യ മന്ത്രി മുകുൽ സാംഗ്മ, എൻ. പി. പി. നേതാവ് അഗതാ സാംഗ്മ, ജയിംസ് കെ. സാംഗ്മ, സെനിത് സാംഗ്മ, ടി. ആർ. സെലിംഗ് തുടങ്ങിയവര്‍ വിജ യിച്ചു.

- pma

വായിക്കുക: , , ,

Comments Off on ത്രിപുര യില്‍ താമര വിരിഞ്ഞു

Page 22 of 26« First...10...2021222324...Last »

« Previous Page« Previous « മദ്യം നിരോധി ക്കുന്നത് ഗുണ കരമല്ല : കമല്‍ ഹാസന്‍
Next »Next Page » സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും കാനം രാജേന്ദ്രൻ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha