ചാരക്കേസില്‍ സി. ബി. ഐ. അന്വേഷണം വേണ്ട : സുപ്രീം കോടതി

May 9th, 2018

isro-case-verdict-nambi-narayanan-ePathram
ന്യൂഡല്‍ഹി : ഐ. എസ്. ആര്‍. ഒ. ചാരവൃത്തി ക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ സി. ബി. ഐ. അന്വേഷണം ആവശ്യമില്ല എന്ന് സുപ്രീം കോടതി പരാ മര്‍ശം. ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രിമിനല്‍ പ്രോസി ക്യൂഷന് നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ലാ എന്നും കോടതി.

ഉദ്യോഗസ്ഥര്‍ക്ക് എതിരെ സി. ബി. ഐ. അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജി യില്‍ വാദം കേള്‍ക്കു മ്പോഴാണ് സുപ്രീം കോടതി ഈ പരാ മര്‍ശം നടത്തിയത്.

നഷ്ട പരിഹാര ത്തുക നമ്പി നാരായണന് സര്‍ ക്കാര്‍ നല്‍കണം. കുറ്റക്കാര്‍ എന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥ രില്‍ നിന്നും പിന്നീട് ഈ തുക ഈടാക്കണം എന്നും കോടതി പറഞ്ഞു.

ഐ. എസ്. ആര്‍. ഒ. ചാര വൃത്തി ക്കേസില്‍ ഗൂഢാ ലോചന നടന്നിട്ടുണ്ട് എന്നും അന്വേഷണ ത്തിന് തയ്യാ റാണ് എന്നും സി. ബി. ഐ. സുപ്രീം കോടതി യില്‍ വ്യക്ത മാക്കി യിരുന്നു.

നമ്പി നാരായണൻ ഹൈക്കോടതിയിൽ

- pma

വായിക്കുക: , , , , , ,

Comments Off on ചാരക്കേസില്‍ സി. ബി. ഐ. അന്വേഷണം വേണ്ട : സുപ്രീം കോടതി

മധു വിന്റെ മരണം : ജുഡീഷ്യൽ അന്വേഷണം തുടങ്ങി

March 10th, 2018

tribal-man-madhu-by-davinchi-suresh-ePathram
തിരുവനന്തപുരം : അട്ടപ്പാടി യിൽ ആൾക്കൂട്ട ത്തിന്റെ മദ്ദന ത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധു വിനെ മരണവു മായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് തല അന്വേഷണം തുടങ്ങി. മധുവിന്റെ അമ്മ, സഹോ ദരി മാർ എന്നിവ രിൽ നിന്നും മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തും.

മധു വിനെ പിടി കൂടിയ മുക്കാലി വന മേഖല യിലും മറ്റു സ്ഥല ങ്ങ ളിലുമെല്ലാം മജിസ്ട്രേറ്റ് സന്ദർ ശിച്ച് തെളി വെടുപ്പ് നടത്തും. മധു വിനെ നാട്ടുകാർ പിടി കൂടി മർദ്ദിച്ച് പൊലീസിന് കൈമാറുക യായിരുന്നു. എന്നാൽ സ്റ്റേഷനി ലേക്ക് പോവുന്ന വഴി യിൽ മധു മരിച്ചു.

ഇക്കാര്യത്തിലെ ദുരൂഹത യെ ക്കുറിച്ച് അന്വേഷണം വേണം എന്നും ആവശ്യം ഉയർ ന്നിരുന്നു. ഇതേ ക്കുറി ച്ചും അന്വേഷണം നടക്കും.

-Image Credit : davinchi suresh 

- pma

വായിക്കുക: , , , , ,

Comments Off on മധു വിന്റെ മരണം : ജുഡീഷ്യൽ അന്വേഷണം തുടങ്ങി

മധു വിന്റെ കുടുംബ ത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം

February 24th, 2018

tribal-man-madhu-by-davinchi-suresh-ePathram
തിരുവനന്തപുരം : അട്ടപ്പാടി യിൽ മർദനമേറ്റു മരിച്ച ആദി വാസി യുവാവ് മധു വിന്റെ കുടുംബ ത്തിന് 10 ലക്ഷം രൂപ ധന സഹായം നൽ കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തുക എത്രയും വേഗം ലഭ്യമാക്കാന്‍ ചീഫ് സെക്രട്ടറി യോട് നിര്‍ദേശിച്ചു എന്ന് മുഖ്യമന്ത്രി പിണ റായി വിജയന്‍.

മര്‍ദ്ദനം മൂല മാണ് മരണം സംഭവിച്ചത് എന്നു പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. ആന്തരിക രക്ത സ്രാവ മാണ് മരണ കാരണം. തലക്ക് ശക്ത മായ അടിയേറ്റിട്ടുണ്ട് ഇത് ഗുരുതര പരി ക്കേല്‍ ക്കാന്‍ കാരണ മായി. മധു വി ന്റെ വാരിയെല്ലും തകര്‍ന്നിട്ടുണ്ട്. മാത്രമല്ല നെഞ്ചി ലും മര്‍ദ്ദനം ഏറ്റിട്ടുണ്ട് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്ത മാക്കുന്നു.

സംഭവം കൊല ക്കുറ്റമാണ് എന്ന്‌ തെളിഞ്ഞ തോടെ പ്രതി കള്‍ക്ക് എതിരെ ഐ. പി. സി. 307, 302, 324 വകുപ്പു കളും എസ്. സി.എസ്.ടി. ആക്ടും ചേര്‍ത്ത് കേസ് അന്വേ ഷിക്കും എന്ന് തൃശ്ശൂര്‍ റെയ്ഞ്ച് ഐ. ജി. എം. ആര്‍. ആജിത്കുമാര്‍ അറിയിച്ചി രുന്നു. മോഷണ ക്കുറ്റം ആരോപിച്ച് വ്യാഴാഴ്ച യാണ് ആദി വാസി യുവാവ് മധു വിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.

-Image Credit : davinchi suresh 

- pma

വായിക്കുക: , , , , ,

Comments Off on മധു വിന്റെ കുടുംബ ത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം

അനാഥാലയത്തിൽ 13 കാരിക്ക് പീഡനം : ഒരാൾ പിടിയിൽ

January 28th, 2018

child-rape-epathram

കുന്ദമംഗലം : കോഴിക്കോട് കുന്ദമംഗലത്ത് അനാഥാലയത്തിൽ 13 കാരിക്ക് പീഡനം. അനാഥാലയത്തിന്റെ ഡയറക്ടറുടെ മകൻ ഓസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. പോക്സോ ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതിയെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച കേസ് രജിസ്റ്റർ ചെയ്തു.

കുട്ടിയുടെ മൊഴി മജിസ്ട്രേറ്റിനു മുമ്പിൽ രേഖപ്പെടുത്തിയതിനു ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കുറച്ചു നാളായി പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നു എന്നാണ് കുട്ടിയുടെ മൊഴി.

- അവ്നി

വായിക്കുക: , , , , ,

Comments Off on അനാഥാലയത്തിൽ 13 കാരിക്ക് പീഡനം : ഒരാൾ പിടിയിൽ

റോഹിംഗ്യ : അഭയാര്‍ത്ഥി കള്‍ക്ക് നേരെ നടന്നത് നര നായാട്ട് എന്ന് ആംനെസ്റ്റി

October 19th, 2017

srilankan-war-crimes-epathram

ന്യൂയോര്‍ക്ക് : മ്യാൻമറിൽ സ്ത്രീ – പുരുഷ ഭേദമന്യേ ആയിര ക്കണ ക്കിന് റോഹിംഗ്യന്‍ അഭയാര്‍ത്ഥി കള്‍ക്ക് നേരെ ആസൂത്രി തവും ഏക പക്ഷീയവു മായ ആക്ര മണ വും നര നായാട്ടു മാണ് നടന്നത് എന്ന് മനുഷ്യാ വ കാശ സംഘടന യായ ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ ആരോ പിച്ചു.

മുഴുവന്‍ റോഹിംഗ്യ കളേയും രാജ്യത്ത് നിന്ന് ഓടി ക്കുക എന്ന ലക്ഷ്യ ത്തോടെ നടന്ന ആക്രമ ങ്ങള്‍ പ്രധാന മായും അരങ്ങേറിയത് വടക്കന്‍ റാഖീന്‍ പ്രവിശ്യ യില്‍ ആയിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.

റോഹിംഗ്യന്‍ അഭ യാര്‍ത്ഥി കളേയും ഇവരെ സഹായി ക്കുവാന്‍ എത്തിയ സാമൂഹ്യ പ്രവര്‍ ത്തകര്‍, മാധ്യമ പ്രവര്‍ ത്തകര്‍, ബാംഗ്ലാ ദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നി വരില്‍ നിന്നും ലഭിച്ച വിവര ങ്ങള്‍ ഉൾ ക്കൊള്ളി ച്ചു കൊണ്ടാണ് ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ റിപ്പോര്‍ട്ട് തയ്യാ റാക്കി യിരി ക്കുന്നത്.

ഗ്രാമങ്ങളി ലേക്ക് കടന്നു വന്ന സൈന്യം ആളു കളെ ബന്ദി കളാക്കി. പുരുഷന്‍ മാരേയും മുതി ര്‍ന്ന ആണ്‍ കുട്ടി കളേ യും വെടി വെച്ചു കൊന്നു. പിന്നീട് കൊള്ള യടി ക്കുക യും സ്ത്രീകളെ ക്രൂര മായി മര്‍ദ്ദി ക്കുകയും ബലാ ത്സംഗം ചെയ്യുകയും ചെയ്തു. സൈന്യം ഗ്രാമ ങ്ങള്‍ക്ക് കൂട്ട ത്തോടെ തീ വെച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

- pma

വായിക്കുക: , , , , , , , , ,

Comments Off on റോഹിംഗ്യ : അഭയാര്‍ത്ഥി കള്‍ക്ക് നേരെ നടന്നത് നര നായാട്ട് എന്ന് ആംനെസ്റ്റി

Page 5 of 7« First...34567

« Previous Page« Previous « രജനി ദുബായില്‍ – യന്തിരന്‍ രണ്ടാം ഭാഗം ഓഡിയോ ലോഞ്ചിംഗ് 27ന്
Next »Next Page » ഗൾഫ് സത്യധാര അഞ്ചാം വാർഷികം വെള്ളിയാഴ്ച »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha