ഈജിപ്റ്റിൽ പ്രതിഷേധം തുടരുന്നു

February 2nd, 2013

egypt-revolt-epathram

കൈറോ : ഈജിപ്റ്റിൽ മുസ്ലിം ബ്രദർഹുഡ് നടപ്പിലാക്കുന്ന ഇസ്ലാമിക നയങ്ങൾക്ക് എതിരെയുള്ള പ്രതിഷേധം ഈജിപ്റ്റ് പ്രസിഡണ്ട് മൊഹമ്മദ് മുർസിയുടെ പടിവാതിലിൽ എത്തി. സുരക്ഷാ സേന പ്രതിഷേധക്കാർക്കെതിരെ കണ്ണീർ വാതകവും ജല പീരങ്കിയും ഉപയോഗിച്ച് പ്രതിരോധിച്ചെങ്കിലും പ്രതിഷേധം കൊടുമ്പിരി കൊള്ളുകയാണ്. ഒരു പ്രതിഷേധക്കാരനെ പോലീസ് നഗ്നനാക്കി ചവിട്ടുന്നതിന്റെ വീഡിയോ ദൃശ്യം അസോസിയേറ്റഡ് പ്രസ് പുറത്തു വിട്ടു. വണ്ടി ചക്രങ്ങൾക്ക് തീ കൊളുത്തിയും കല്ലെറിഞ്ഞും പടക്കം പൊട്ടിച്ച്ഹും പ്രതിഷേധക്കാർ പോലീസിനെ നേരിട്ടു. നെറ്റിയിലും നെഞ്ഞത്തും വെടിയേറ്റ ഒരു 23കാരൻ കൊല്ലപ്പെട്ടു.

അധികാരം കയ്യടക്കി വെച്ച മുസ്ലിം ബ്രദർഹുഡിനെതിരെയും പോലീസ് അതിക്രമങ്ങളെ പ്രകീർത്തിച്ചു സംസാരിക്കുന്ന മുർസിക്കെതിരെയുമാണ് പ്രതിഷേധം മുറുകുന്നത്. മുർസിയെ സ്ഥാനഭ്രഷ്ട്ടനാക്കണം എന്നാണ് ഉയർന്നു വരുന്ന ആവശ്യം.

തന്റെ കൊട്ടാരത്തിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുന്ന പ്രതിഷേധക്കാർക്ക് പുറകിൽ രാഷ്ട്രീയ ശക്തികളാണെന്നും അക്രമത്തെ എല്ലാ കക്ഷികളും അപലപിക്കണമെന്നുമാണ് മുർസിയുടെ പ്രസ്താവന.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on ഈജിപ്റ്റിൽ പ്രതിഷേധം തുടരുന്നു

മെക്കഫി പോലീസിൽ നിന്നും ഓടുന്നു

November 16th, 2012

john-mcafee-epathram

സാൻ പെദ്രോ : ലോകപ്രശസ്ത ആന്റി വയറസ് സോഫ്റ്റ്വെയർ ആയ മെക്കഫി യുടെ സ്ഥാപകൻ ജോൺ മെക്കഫി പോലീസ് പിടിക്കാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ. തന്റെ അയൽക്കാരൻ വെടിയേറ്റ് മരിച്ച കേസിൽ തന്നെ പ്രതിയാക്കാനായി പോലീസ് ശ്രമിക്കുകയാണെന്നും പടിയിലായാൽ അവർ തന്നെ കൊല്ലുമെന്നും ഭയന്നാണ് താൻ ഒളിവിൽ കഴിയുന്നത് എന്നും കഴിഞ്ഞ ദിവസം അസോസിയേറ്റ് പ്രസ് എന്ന മാദ്ധ്യമ സ്ഥാപനത്തെ ടെലിഫോണിൽ വിളിച്ച് മെക്കഫി അറിയിച്ചു.

സോഫ്റ്റ്വെയർ രംഗത്തെ ഭീമന്മാരായ മെക്കഫിയുടെ സ്ഥാപകനും കോടീശ്വരനുമായ ജോൺ മെക്കഫി ദക്ഷിണ അമേരിക്കയിലെ തീരദേശ രാഷ്ട്രമായ ബെലീസിലാണ് കുറേ വർഷമായി താമസിക്കുന്നത്. അദ്ദേഹത്തിന്റെ വളർത്തു നായ്ക്കളും അംഗരക്ഷകന്മാരും അടുത്ത വീടുകളിലും മറ്റും അതിക്രമിച്ചു കയറുന്നതുമായി ബന്ധപ്പെട്ട് അയൽക്കാരനായ ഗ്രിഗറി ഫോൾ എന്ന വ്യക്തി മെക്കഫിയുമായി കലഹിക്കുകയും ഉണ്ടായതാണ് പിന്നീട് ഗ്രിഗറി വധിക്കപ്പെട്ടപ്പോൾ മെക്കഫി പോലീസിന്റെ നോട്ടപ്പുള്ളിയാവാൻ കാരണമായത്.

ബെലീസിലെ പോലീസ് തന്നെ പിടികൂടിയാൽ മർദ്ദിച്ച് തന്നെ കൊണ്ട് കുറ്റം സമ്മതിപ്പിക്കും എന്നും കസ്റ്റഡിയിൽ തന്നെ താൻ വധിക്കപ്പെടും എന്നുമാണ് മെക്കഫി ഭയക്കുന്നത് എന്ന് അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിക്കുന്നു. പോലീസ് കടപ്പുറത്തുള്ള തന്റെ വീട്ടിൽ എത്തിയപ്പോൾ മണലിൽ സ്വയം കുഴിച്ചിട്ടാണ് മെക്കഫി പോലീസിന്റെ പിടിയിൽ അകപ്പെടാതെ രക്ഷപ്പെട്ടത്. ഇപ്പോൾ ഒരു യുവതിയോടൊപ്പം അജ്ഞാത കേന്ദ്രങ്ങളിൽ മാറി മാറി താമസിച്ചു വരികയാണ് എന്നും തന്റെ ടെലഫോൺ നമ്പർ പോലീസ് കണ്ടെത്താതിരിക്കാനായി ഇടയ്ക്കിടെ മാറ്റി വരികയാണ് എന്നും അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on മെക്കഫി പോലീസിൽ നിന്നും ഓടുന്നു

ഡോക്ടറുടെ കൊലപാതകം : പ്രതി ആത്മഹത്യക്ക് ശ്രമിച്ചതായി പോലിസ്‌

November 7th, 2012

killer-of-dr-rajan-danial-jameel-ePathram
അബുദാബി : അഹല്യ ആശുപത്രിയിലെ യൂറോളജിസ്റ്റ് ഡോക്ടര്‍ രാജന്‍ ഡാനിയലിന്റെ ദാരുണമായ കൊലപാതകവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ പ്രതി പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ്‌ ജമീല്‍ പോലിസ്‌ കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ചതായി പോലിസ്‌ അറിയിച്ചു.

ഇയാളെ മനോരോഗ ചികിത്സക്കായി ആശുപത്രി യിലേക്ക് മാറ്റിയതായി അബുദാബി പൊലീസ് സി. ഐ. ഡി. വിഭാഗം മേധാവി കേണല്‍ ഡോ. റാശിദ് മുഹമ്മദ് ബൂര്‍ശിദ് അറിയിച്ചു.

25 ദിവസത്തോളം ഡോക്ടര്‍ രാജന്‍റെ ചികില്‍സ യില്‍ ഉണ്ടായിരുന്ന പ്രതി, തന്റെ രോഗത്തിന് ശമനം കാണാത്ത തിനാല്‍ ഡോക്ടറുടെ കണ്‍സല്‍ട്ടിംഗ് മുറിയില്‍ എത്തി റൂമിലെ ഉപകരണങ്ങള്‍ എടുത്തു ഡോക്റ്ററെ ആക്രമിക്കുകയും ഹോസ്പിറ്റലിനടുത്തുള്ള കടയില്‍ നിന്നും വാങ്ങി കയ്യില്‍ കരുതിയിരുന്ന കിച്ചന്‍ കത്തിയെടുത്ത് ഡോക്റ്ററെ കൊലപെടുത്തുകയും ചെയ്യുകയായിരുന്നു എന്ന് അബുദാബി പൊലീസ് കുറ്റാന്വേഷണ വിഭാഗം കേണല്‍ ജുമാ അല്‍കാബി പറഞ്ഞു.

പോലീസ് ഓപ്പറേഷന്‍സ് റൂമില്‍ സംഭവം അറിയിച്ചു കൊണ്ട് ഉടനെ പോലീസ് വിഭാഗം കുതിച്ചെത്തുകയും ഹോസ്പിറ്റലില്‍ ജീവനക്കാര്‍ കയ്യോടെ പിടികൂടിയ പ്രതിയെ പോലീസിനു കൈമാറുകയും ചെയ്യുകയുമാണ് ഉണ്ടായത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

-അബൂബക്കര്‍ പുറത്തീല്‍ -അബുദാബി

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ഡോക്ടറുടെ കൊലപാതകം : പ്രതി ആത്മഹത്യക്ക് ശ്രമിച്ചതായി പോലിസ്‌

ഡോക്ടറുടെ കൊലപാതകം പ്രതികാരം എന്ന വാര്‍ത്ത അടിസ്ഥാന രഹിതം : ആശുപത്രി മാനേജ് മെന്‍റ്

November 5th, 2012

dr-rajan-danial-ahalya-hospital-ePathram
അബുദാബി : അഹല്യ ആശുപത്രി യിലെ യൂറോളജിസ്റ്റും മലയാളി യുമായ ഡോ. രാജന്‍ ഡാനിയേലിന്റെ കൊലപാതകം ചികിത്സാ പിഴവിനുള്ള പ്രതികാരം ആണെന്ന രീതിയില്‍ ചില മാധ്യമ ങ്ങളില്‍ വന്നിരുന്ന വാര്‍ത്തകള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

കൊലപാതക ത്തിന്റെ കാരണം എന്താണെന്ന് അറിയില്ല എന്ന് വ്യക്തമാക്കിയ മാനേജ്മെന്‍റ്, കൊല നടത്തിയ ആളുടെ ബന്ധുവിന് ഡോക്ടര്‍ തെറ്റായ ചികിത്സ നല്‍കി യതിന്റെയോ ശസ്ത്രക്രിയ നടത്തിയ തിന്റെയോ പ്രതികാരം ആണെന്ന രീതിയില്‍ ചില മാധ്യമ ങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം ആണെന്ന് ചൂണ്ടിക്കാട്ടി.

കൊലപാതക ത്തിന് ശേഷം പൊലീസ് പിടിയില്‍ ആയ മുഹമ്മദ് ജാമില്‍ അബ്ദുല്‍ റഷീദ്, ഡോ. രാജന്‍ ഡാനിയേലിന്റെ ചികിത്സയില്‍ ആയിരുന്നു എന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അനില്‍ കുമാര്‍ നല്‍കിയ വിശദീകരണ ക്കുറിപ്പില്‍ പറയുന്നു.

മുമ്പും ഇയാള്‍ ആശുപത്രി യില്‍ വന്നിട്ടുണ്ട്. ഇതിന് മുമ്പ് ഇയാള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പി ക്കുകയോ സംശയാസ്പദമായ സാഹചര്യത്തില്‍ പെരുമാറുകയോ ചെയ്തിട്ടില്ല. സംഭവം നടന്ന വ്യാഴാഴ്ച വൈകീട്ട് ഇയാള്‍ പതിവു പോലെ ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് റൂമില്‍ എത്തുക യായിരുന്നു.

കുറച്ചു സമയം കഴിഞ്ഞ് ഇയാള്‍ രക്തം പുരണ്ട കത്തിയുമായി ചോരയില്‍ കുളിച്ച് ഓടി രക്ഷപ്പെടുന്നതാണ് വെളിയില്‍ കാത്തിരുന്ന മറ്റ് രോഗികള്‍ കണ്ടത്. ഓടി ആശുപത്രിയിലെ അത്യാഹിത വിഭാഗ ത്തില്‍ എത്തിയ ഇയാളെ ആശുപത്രി ജീവനക്കാര്‍ കീഴടക്കി പൊലീസില്‍ വിവരം അറിയിക്കുക യായിരുന്നു.

2007 മേയ് മുതല്‍ അഹല്യ യില്‍ ജോലി ചെയ്യുന്ന ഡോ. രാജന്‍ ഡാനിയേല്‍ രോഗികളെ പരിചരി ക്കുന്നതില്‍ മികവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹ ത്തിന്റെ കൊലപാതക ത്തിലേക്ക് നയിച്ച കാരണങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്രയും വേഗം കണ്ടെത്തേണ്ടത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തി ക്കാതിരിക്കാന്‍ ഉള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ യു. എ. ഇ. യിലെ മെഡിക്കല്‍ സമൂഹത്തിന് കഴിയും.

നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഡോക്ടറുടെ മൃതദേഹം എത്രയും വേഗം ജന്മദേശത്ത് എത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും വിശദീകരണ ക്കുറിപ്പില്‍ പറയുന്നു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ഡോക്ടറുടെ കൊലപാതകം പ്രതികാരം എന്ന വാര്‍ത്ത അടിസ്ഥാന രഹിതം : ആശുപത്രി മാനേജ് മെന്‍റ്

വാഹന യാത്രക്കാര്‍ക്കായി അബുദാബി പോലീസിന്റെ മധുരം

October 29th, 2012

awareness-from-abudhabi-police-ePathram
അബുദാബി: ബലി പെരുന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് വാഹന യാത്രക്കാര്‍ക്കായി അബുദാബി പോലീസ് മിഠായി പൊതികള്‍ വിതരണം ചെയ്തു. നഗര ത്തിലും പുറത്തുമുളള വിവിധ റോഡുകളില്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് മധുരം വിതരണം ചെയ്തത്.

പൊതുജന ബോധവല്‍കരണ ത്തിന്റെ ഭാഗമായി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.

സുരക്ക്കായുള്ള സീറ്റ് ബെല്‍റ്റുകള്‍ ധരിക്കുക, മൊബൈല്‍ സംഭാഷണം ഒഴിവാക്കുക, പത്ത് വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ മുന്‍ സീറ്റില്‍ ഇരുത്താതിരിക്കുക, വാഹനങ്ങള്‍ തമ്മിലുള്ള ദൂരം പാലിക്കുക, കാല്‍ നട യാത്രക്കാരെ മാനിക്കുക, സീബ്ര ക്രോസിംഗു കളില്‍ റോഡ് മുറിച്ചു കടക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുക, പാര്‍ക്കുകള്‍ക്ക്‌ അടുത്തു സംയമനം പാലിച്ചു കൊണ്ട് വാഹനം ഓടിക്കുക, ഡ്രൈവിംഗിനിടെ മന:സാന്നിധ്യം നഷ്ട പ്പെടാതിരിക്കുക തുടങ്ങിയവ കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശിച്ച പോലീസ് ഉദ്യോഗസ്ഥര്‍ പെരുന്നാള്‍ ആശംസകള്‍ കൂടാതെ ‘നിങ്ങളുടെ സുരക്ഷയ്ക്ക്’ എന്ന ക്യാമ്പയിനെ കുറിച്ചും വിവരിച്ചു കൊടുക്കുകയും ചെയ്തു.


-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തീല്‍ – അബുദാബി

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on വാഹന യാത്രക്കാര്‍ക്കായി അബുദാബി പോലീസിന്റെ മധുരം

Page 25 of 26« First...10...2223242526

« Previous Page« Previous « ശ്രേയ ഘോഷല്‍ ലൈവ് ഇന്‍ ഖത്തര്‍ അല്‍ അഹ് ലി സ്റ്റേഡിയ ത്തില്‍ അരങ്ങേറി
Next »Next Page » അബുദാബി യില്‍ ജനജീവിതം നിശ്ചലമാക്കിയ പൊടിക്കാറ്റ് വീശി »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha