അബുദാബി യിലെ റോഡു കളില്‍ പുതിയ റഡാറുകള്‍

November 24th, 2013

traffic-police-installed-infra-red-camera-ePathram
അബുദാബി : അതി വേഗക്കാരായ ഡ്രൈവര്‍മാരെ കുടുക്കാനായി തലസ്ഥാന നഗരി യിലെ നിരത്തു കളില്‍ പുതിയ റഡാറുകള്‍ സ്ഥാപിച്ചു. മുസഫ ട്രക്ക് റോഡ്, അല്‍ മഖ്ത പാല ത്തില്‍ നിന്നുള്ള അബുദാബി-അല്‍ഐന്‍ റോഡ്, ഉമ്മുന്നാര്‍ റോഡ്, അല്‍ റഹ ബീച്ച്, അബുദാബി-ശഹാമ എക്‌സ്പ്രസ് പാത യിലെ ശൈഖ് മക്തൂം ബിന്‍ റാഷിദ് സ്ട്രീറ്റ്, വിമാന ത്താവള റോഡ്, സുവെയ്ഹാന്‍ റോഡ് എന്നിവിട ങ്ങളില്‍ പുതുതായി സ്ഥാപിച്ച റഡാറു കളാണ് പ്രവര്‍ത്തന സജ്ജമായത് എന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

റഡാറു കള്‍ സ്ഥാപിച്ചി രിക്കുന്നത് വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധയും ഉത്തര വാദിത്വവും പുലര്‍ത്തുന്ന തിനാ യിട്ടാണ്. വാഹനം ഓടിക്കുന്നവരില്‍ നിന്ന് കൂടുതല്‍ പിഴ ഈടാക്കുക എന്ന ഉദ്ദേശ്യം പോലീസിനില്ല. വാഹനം ഓടിക്കുന്ന വര്‍ പിഴയില്‍ നിന്ന് രക്ഷ നേടാന്‍ മാത്രമല്ല ശ്രമിക്കേണ്ടത്. നിശ്ചിത വേഗ പരിധിക്കുള്ളില്‍ വാഹനം ഓടിച്ചു കൊണ്ട് അവനവന്റെയും മറ്റുള്ള വരുടെയും സുരക്ഷ ഉറപ്പാക്കുക യാണ് വേണ്ടത് എന്നും അധികാരികള്‍ പറഞ്ഞു.

– Photo Courtesy : Abu dhabi Police

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , , ,

Comments Off on അബുദാബി യിലെ റോഡു കളില്‍ പുതിയ റഡാറുകള്‍

രണ്ടു മാസത്തിനിടെ 2,494 ഗതാഗത ലംഘന ങ്ങള്‍

November 10th, 2013

accident-epathram

അബുദാബി : നഗരത്തില്‍ സ്ഥാപിച്ച പുതിയ നിരീക്ഷണ ക്യാമറ കളിലൂടെ ആഗസ്റ്റ്, സെപ്തംബര്‍ മാസ ങ്ങളിലായി 2,494 നിയമ ലംഘനങ്ങള്‍ പിടിക്ക പ്പെട്ടതായി അബുദാബി പോലീസ്‌.

അമിത വേഗവും ചുവന്ന സിഗ്നല്‍ മറി കടക്കലും നിയമ വിരുദ്ധ മായ പാര്‍ക്കിംഗുകളും ക്യാമറ യില്‍ പതിഞ്ഞിട്ടുണ്ട് എന്നും അബുദാബി പോലീസ് ഗതാഗത വിഭാഗം ഡയറക്ടര്‍ ക്യാപ്റ്റന്‍ അബ്ദുള്ള അല്‍ ഖുബൈസി പറഞ്ഞു. നിയമ വ്യവസ്ഥകള്‍ പാലിച്ച് അപകട ങ്ങളും നിയമ ലംഘന ങ്ങളും കുറയ്ക്കാന്‍ അദ്ദേഹം പൊതു ജനങ്ങളെ ഓര്‍മ്മപ്പെടുത്തി.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , , ,

Comments Off on രണ്ടു മാസത്തിനിടെ 2,494 ഗതാഗത ലംഘന ങ്ങള്‍

ഈദാഘോഷങ്ങള്‍ : സുരക്ഷാ മുന്‍ കരുതലുകളുമായി പോലീസ്‌

October 15th, 2013

അബുദാബി : ബലി പെരുന്നാളിനോട് അനുബന്ധിച്ചു നടക്കുന്ന ആഘോഷ പരിപാടി കള്‍ക്കിടെ അപകടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കളെ മുന്നില്‍ കണ്ടു കൊണ്ട് അബുദാബി പോലീസ് അത്യാഹിത വിഭാഗ ത്തിന്റെ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കുന്നു.

പൊതു ജനങ്ങള്‍ തിങ്ങി ക്കൂടുന്ന സ്ഥലങ്ങളിലും ആഘോഷ പരിപാടികള്‍ നടക്കുന്ന ഇടങ്ങളിലും എല്ലാ സജ്ജീകരണങ്ങളോടു കൂടി സുരക്ഷാ ഉദ്യോഗസ്ഥരെയും ആംബുലന്‍സും സജ്ജമാക്കും എന്ന് അബുദാബി പോലീസ് പൊതു ജന സുരക്ഷാ വിഭാഗ ത്തിന്റെ ഡയറക്ടര്‍ ലഫ്റ്റ്‌നന്‍റ് കേണല്‍ മുഹമ്മദ് ഇബ്രാഹിം അല്‍ അമീരി അറിയിച്ചു.

ആഘോഷ വേളകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി ആളുകള്‍ നിയമ ങ്ങള്‍ ലംഘിക്കുന്നതും മറ്റും സര്‍വ്വ സാധാരണ മാണ്. ഇത് പ്രധാന റോഡുകളിലും മറ്റും ഗതാഗത ക്കുരുക്ക് ഉണ്ടാക്കുകയും വലിയ തോതിലുള്ള അപകട ങ്ങളിലേക്ക് വഴി വെക്കാവുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് നിയന്ത്രിക്കാനുമായിട്ടാണ് പോലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിത പ്പെടുത്തുന്നത്.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , ,

Comments Off on ഈദാഘോഷങ്ങള്‍ : സുരക്ഷാ മുന്‍ കരുതലുകളുമായി പോലീസ്‌

Page 41 of 41« First...102030...3738394041

« Previous Page « പെരുന്നാൾ നിലാവ് പ്രകാശനം ചെയ്തു
Next » സംസ്ഥാനത്ത് സിമി സജീവമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha