രണ്ടു ദിവസം കൂടി അതി ശക്തമായ മഴ പെയ്യും

August 7th, 2020

rain-in-kerala-monsoon-ePathram
കൊച്ചി : കേരളത്തില്‍ അതിശക്തമായ കാലവര്‍ഷം രണ്ടു ദിവസം കൂടി തുടരും എന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

വയനാട്, ഇടുക്കി, കോട്ടയം, പത്തനം തിട്ട, തൃശ്ശൂര്‍, പാലക്കാട് ജില്ല കളില്‍ ഞായറാഴ്ച വരെ അതിതീവ്ര മഴക്കു സാദ്ധ്യത. മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാദ്ധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം ജില്ല കളില്‍ തീവ്ര മഴക്കു സാദ്ധ്യത ഇല്ല എങ്കിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട്.

ആഗസ്റ്റ് ഒന്‍പത് ഞായറാഴ്ച മറ്റൊരു ന്യൂന മര്‍ദ്ദം കൂടി ബംഗാള്‍ ഉള്‍ക്കടലിൽ രൂപം കൊള്ളും. അതോടെ മഴയുടെ ശക്തി തിങ്കളാഴ്ച വരെ തുടരും.

മല്‍സ്യത്തൊഴിലാളികള്‍ ഈ ദിവസ ങ്ങളില്‍ കടലില്‍ പോകരുത് എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on രണ്ടു ദിവസം കൂടി അതി ശക്തമായ മഴ പെയ്യും

മഴ ശക്തമായി : വെള്ളപ്പൊക്ക മുന്നറിയിപ്പ് 

August 6th, 2020

lightning-rain-thunder-storm-kerala-ePathram
കോഴിക്കോട് : സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമായ തോടെ വെള്ള പ്പൊക്ക സാദ്ധ്യത എന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴയോടൊപ്പം ശക്തമായ കാറ്റും വീശുന്നതി നാല്‍ വ്യാപകമായ നാശ നഷ്ടങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ നദികളില്‍ ജല നിരപ്പ് അതി വേഗം ഉയര്‍ന്നു എന്നതിനാലും കാറ്റും മഴയും ഞായറാഴ്ച വരെ തുടരും എന്നതിനാലും ജാഗ്രതാ മുന്നറിപ്പ് നല്‍കി യിട്ടുണ്ട്. മാത്രമല്ല മരങ്ങള്‍ കടപുഴകി വീണതും വെള്ള ക്കെട്ട് രൂപപ്പെട്ടതിനാലും റോഡ് ഗതാഗതം താറു മാറായിട്ടുണ്ട്. കോഴിക്കോട്, വയനാട് എന്നീ ജില്ല കളില്‍ റെഡ് അലര്‍ട്ടും പുറപ്പെടുവിച്ചു.

ചാലിയാർ, ഇരുവഴഞ്ഞി, പൂനൂര്‍ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. വടക്കന്‍ കേരള ത്തിന്റെ മലയോര മേഖല കള്‍ പൊട്ടല്‍ ഭീതി യിലാണ്. നദികള്‍ക്ക് സമീപം താമസിക്കുന്ന ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

ഉരുൾ പൊട്ടൽ സാദ്ധ്യതയുള്ള പ്രദേശ ങ്ങളിൽ താമസി ക്കുന്നവർ മരുന്നും വെള്ളവും ലഘു ഭക്ഷണ ങ്ങളും അടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ അടങ്ങിയ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കു കയും വേണം എന്നും മലപ്പുറം ജില്ലാ കളക്ടര്‍ മുന്നറിയിപ്പു നല്‍കി.

ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ബന്ധു വീടു കളിലേക്ക് അല്ലെങ്കില്‍ ദുരിതാശ്വാസ ക്യാമ്പു കളിലേക്ക് മാറി താമസിക്കണം എന്നും അധികൃതർ മുന്നറിയിപ്പു നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on മഴ ശക്തമായി : വെള്ളപ്പൊക്ക മുന്നറിയിപ്പ് 

മഴ ശക്തമായി : വെള്ളപ്പൊക്ക മുന്നറിയിപ്പ് 

August 6th, 2020

lightning-rain-thunder-storm-kerala-ePathram
കോഴിക്കോട് : സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമായ തോടെ വെള്ള പ്പൊക്ക സാദ്ധ്യത എന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴയോടൊപ്പം ശക്തമായ കാറ്റും വീശുന്നതി നാല്‍ വ്യാപകമായ നാശ നഷ്ടങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ നദികളില്‍ ജല നിരപ്പ് ഉയര്‍ന്നതിനാലും കാറ്റും മഴയും ഞായറാഴ്ച വരെ തുടരും എന്നതിനാലും ജാഗ്രതാ മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല വെള്ളക്കെട്ട് രൂപപ്പെട്ട തിനാൽ റോഡ് ഗതാഗതം താറു മാറായിട്ടുണ്ട്. കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ടും പുറപ്പെടുവിച്ചു.

ചാലിയാർ, ഇരുവഴഞ്ഞി, പൂനൂര്‍ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. വടക്കന്‍ കേരളത്തി ന്റെ മലയോര മേഖലകള്‍ ഉരുള്‍ പൊട്ടല്‍ ഭീതിയിലാണ്. നദികള്‍ക്ക് സമീപം താമസി ക്കുന്ന ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

ഉരുൾ പൊട്ടൽ സാദ്ധ്യതയുള്ള പ്രദേശ ങ്ങളിൽ താമസി ക്കുന്നവർ മരുന്നും വെള്ളവും ലഘു ഭക്ഷണ ങ്ങളും അടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ അടങ്ങിയ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കു കയും വേണം എന്നും മലപ്പുറം ജില്ലാ കളക്ടര്‍ മുന്നറിയിപ്പു നല്‍കി.

ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ബന്ധു വീടു കളിലേക്ക് അല്ലെങ്കില്‍ ദുരിതാശ്വാസ ക്യാമ്പു കളിലേക്ക് മാറി താമസിക്കണം എന്നും അധികൃതർ മുന്നറിയിപ്പു നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on മഴ ശക്തമായി : വെള്ളപ്പൊക്ക മുന്നറിയിപ്പ് 

കേരളത്തിൽ കനത്ത മഴ പെയ്യും : ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

August 1st, 2020

rain-in-kerala-monsoon-ePathram

തിരുവനന്തപുരം : കേരളത്തില്‍ ആഗസ്റ്റ് മൂന്നു മുതൽ കനത്ത മഴക്കു സാദ്ധ്യത ഉള്ളതിനാല്‍ ജാഗ്രതാ മുന്നറി യിപ്പു മായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മുന്‍ വര്‍ഷങ്ങളിലും ആഗസ്റ്റു മാസത്തില്‍ തന്നെയാണ് ന്യൂന മര്‍ദ്ദം കാരണം അതി ശക്തമായ മഴയും തുടര്‍ന്ന് പ്രളയവും ഉണ്ടായത്. അതു കൊണ്ട് തന്നെ കൂടുതല്‍ ജാഗ്രത പാലിക്കണം.

തീരപ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം എന്നും മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗത യിൽ ശക്തമായ കാറ്റു വീശു വാനുള്ള സാദ്ധ്യത ഉള്ളതിനാല്‍ ആഗസ്റ്റ് നാലു വരെ മത്സ്യ ത്തൊഴിലാളികൾ കടലില്‍ പോകരുത് എന്നുള്ള മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on കേരളത്തിൽ കനത്ത മഴ പെയ്യും : ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരളത്തില്‍ മണ്‍സൂണ്‍ വൈകും : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

May 15th, 2020

rain-in-kerala-monsoon-ePathram

തിരുവനന്തപുരം : സാധാരണയിലും നാലു ദിവസം വൈകി ഈ വര്‍ഷം ജൂണ്‍ അഞ്ചിന് ആയിരിക്കും തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരള ത്തിലേക്ക് എത്തുക എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആന്‍ഡമാന്‍ തീരത്തിന് സമീപം കടലില്‍ ന്യൂന മര്‍ദ്ദം രൂപപ്പെട്ട തിനാല്‍ ശനിയാഴ്ച യോടെ ഇത് ശക്തി പ്രാപിച്ച് ചുഴലി ക്കാറ്റ് ആയി മാറാന്‍ സാദ്ധ്യത ഉണ്ട് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

എന്നാല്‍ മെയ് 28 ന് കേരളത്തില്‍ മണ്‍സൂണ്‍ എത്തും എന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സി യായ സ്‌കൈ മെറ്റ് പ്രഖ്യാപിച്ചത്. രണ്ട് ദിവസ ത്തെ വരെ വ്യതിയാനം ഉണ്ടായേക്കാം എന്നും അവര്‍ പറയുന്നു.

- pma

വായിക്കുക: , , ,

Comments Off on കേരളത്തില്‍ മണ്‍സൂണ്‍ വൈകും : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

Page 3 of 712345...Last »

« Previous Page« Previous « ഒരു രാജ്യം ഒരൊറ്റ റേഷന്‍ – ഒരു രാജ്യം ഒരു കൂലി : പുതിയ പദ്ധതി കളുമായി കേന്ദ്ര സര്‍ക്കാര്‍
Next »Next Page » പൊതുസ്ഥല ങ്ങളില്‍ അണു നാശിനി തളിച്ചതു കൊണ്ട് വൈറസ് നശിക്കുകയില്ല »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha