ഗൂഗിള്‍ പ്ലസ് ഇനി ഇല്ല – ഏപ്രില്‍ രണ്ടു വരെ നിങ്ങളുടെ ഡേറ്റ എടുക്കാം

February 2nd, 2019

google-blocked-epathram
ഗൂഗിളിന്റെ സോഷ്യല്‍ മീഡിയാ സംവിധാന മായ ‘ഗൂഗിള്‍ പ്ലസ്’ 2019 ഏപ്രില്‍ രണ്ടു മുതല്‍ സേവനം അവ സാനി പ്പിക്കും. നിങ്ങളുടെ ഗൂഗിള്‍ പ്ലസ് എക്കൗ ണ്ടും ഗൂഗിള്‍ പ്ലസ് പേജുകളും 2019 ഏപ്രില്‍ രണ്ടു മുതല്‍ പിന്‍ വലിക്കും എന്നു കാണിച്ച് ഇതിനെ ക്കുറിച്ചുള്ള അറി യിപ്പ് തങ്ങ ളുടെ ഉപ യോ ക്താ ക്കള്‍ക്ക് ഗൂഗിള്‍ അയച്ചു തുടങ്ങി.

ഗൂഗിള്‍ പ്ലസില്‍ ഷെയര്‍ ചെയ്തി ട്ടുള്ള ചിത്ര ങ്ങള്‍, വീഡി യോ കള്‍, ആല്‍ബം ആര്‍ ക്കൈവ്, ഗൂഗിള്‍ പ്ലസ് പേജു കള്‍ എല്ലാം ഏപ്രില്‍ രണ്ടു മുതല്‍ നീക്കം ചെയ്തു തുടങ്ങും.

എന്നാല്‍ ഇവ നിങ്ങളുടെ ഗൂഗിള്‍ പ്ലസ് പേജില്‍ നിന്നും ഡേറ്റ ഡൗണ്‍ ലോഡ് ചെയ്യുവാനുള്ള സൗകര്യ മുണ്ട്. മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ ഒന്നിനു മുന്‍പേ അവ ഡൗണ്‍ ലോഡ് ചെയ്തി രിക്കണം.

അതേ സമയം ഗൂഗിള്‍ ഫോട്ടോസ് വിഭാഗ ത്തിലേക്ക് ബാക്ക് അപ്പ് ചെയ്ത ഫോട്ടോ കളും വീഡിയോ കളും നീക്കം ചെയ്യു കയില്ല എന്നും ഗൂഗിള്‍ അറി യിച്ചു.

2019 ഫെബ്രുവരി നാലി നു ശേഷം പുതിയ ഗൂഗിള്‍ പ്ലസ് അക്കൗണ്ടു കളും പേജു കളും, കമ്മ്യൂ ണി റ്റി കളും ഇവന്റു കളും ഒരുക്കു വാനും കഴി യില്ല. എന്നാല്‍ ഗൂഗിള്‍ പ്ലസ് ഉപ യോഗി ച്ചുള്ള ജി – സ്യൂട്ട് എക്കൗ ണ്ടുകള്‍ നില നില്‍ക്കും. ഇതില്‍ പുതിയ ഫീച്ചറുകളും ഉടന്‍ ലഭ്യ മാവും എന്നും അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ഗൂഗിള്‍ പ്ലസ് ഇനി ഇല്ല – ഏപ്രില്‍ രണ്ടു വരെ നിങ്ങളുടെ ഡേറ്റ എടുക്കാം

കശ്മീര്‍ പ്രശ്നം പരി ഹരി ക്കുവാന്‍ ചര്‍ച്ച വേണം : ഇമ്രാന്‍ ഖാന്‍

December 5th, 2018

cricketer-imran-khan-as-pakistan-prime-minister-ePathram
ഇസ്ലാമാബാദ് : യുദ്ധം ചെയ്തു കൊണ്ട് കശ്മീര്‍ പ്രശ്നം പരി ഹരി ക്കുവാന്‍ സാധി ക്കുക യില്ല. പകരം സമ വായ ചര്‍ച്ച കളാണ് ആവശ്യം എന്ന് പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍. ചര്‍ച്ചക്കു തയ്യാ റായാല്‍ കശ്മീര്‍ വിഷയം പരി ഹരി ക്കുവാന്‍ സഹാ യക മായ രണ്ടോ മൂന്നോ മാര്‍ഗ്ഗ ങ്ങള്‍ മുന്നോട്ടു വെക്കു വാനാകും എന്നും ഇമ്രാന്‍ ഖാന്‍.

ഇന്ത്യയില്‍ 2004 ലെ ലോക്‌സഭാ തെര ഞ്ഞെടു പ്പില്‍ ബി. ജെ. പി. അധികാരത്തില്‍ വന്നിരുന്നു എങ്കില്‍ കശ്മീര്‍ പ്രശ്‌നം പരി ഹരിക്ക പ്പെടു മായിരുന്നു എന്ന് ഇന്ത്യ യുടെ മുന്‍ പ്രധാന മന്ത്രി അടല്‍ ബിഹാരി വാജ്‌ പേയി യും മുന്‍ വിദേശ കാര്യ മന്ത്രി നട് വര്‍ സിംഗും തന്നോടു പറ ഞ്ഞിരുന്നു എന്നും ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തി.

ആണവായുധം കൈവശമുള്ള രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഒരു യുദ്ധത്തിന് ഒരിക്കലും സാദ്ധ്യത ഇല്ലാ എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

അയല്‍ രാജ്യ ങ്ങളു മായി സൗഹൃദ പരവും സമാ ധാന പര വുമായ ബന്ധമാണ് പാകി സ്ഥാന്‍ ആഗ്ര ഹിക്കു ന്നത്. എന്നാല്‍ ഇന്ത്യയില്‍ തെര ഞ്ഞെടു പ്പിന്റെ തിരക്കു കാരണം സൗഹൃദ നീക്ക ങ്ങള്‍ക്കുള്ള സാഹചര്യം ഇതു വരെ ഉണ്ടായില്ല എന്നും അതിനായി കാത്തി രിക്കുക യാണ് എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on കശ്മീര്‍ പ്രശ്നം പരി ഹരി ക്കുവാന്‍ ചര്‍ച്ച വേണം : ഇമ്രാന്‍ ഖാന്‍

ജോര്‍ജ്ജ് ബുഷ് (സീനിയര്‍) അന്തരിച്ചു

December 1st, 2018

us-former-president-george-h-w-bush-dead-ePathram
വാഷിംഗ്ടൺ : അമേരിക്ക യുടെ മുന്‍ പ്രസി ഡണ്ട് ജോര്‍ജ്ജ് എച്ച്. ഡബ്ല്യൂ. ബുഷ് (സീനിയര്‍) അന്ത രിച്ചു.
94 വയസ്സു ണ്ടായി രുന്നു. പാര്‍ക്കിന്‍സണ്‍ രോഗ ബാധിത നായി വര്‍ഷ ങ്ങ ളോളം വീല്‍ ചെയറിൽ ആയിരുന്നു.

അമേരിക്കയുടെ നാല്പ്പത്തി ഒന്നാമത്തെ പ്രസിഡണ്ട് ആയിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി മെമ്പർ കൂടി യായ   ജോര്‍ജ്ജ് ഹെര്‍ബര്‍ട്ട് വോക്കര്‍ ബുഷ് (ജോര്‍ജ്ജ് എച്ച്. ഡബ്ല്യൂ. ബുഷ് സീനിയര്‍).

1989 മുതല്‍ 1993 വരെ യാണ് യു. എസ്. പ്രസിഡണ്ട് പദവി വഹിച്ചത്. 1981 മുതല്‍ 1989 രണ്ട് തവണ വൈസ് പ്രസി ഡണ്ട് പദവി യും അല ങ്കരി ച്ചിരുന്നു.

രണ്ടാം ലോക മഹാ യുദ്ധ ത്തില്‍ സേവനം അനുഷ്ടി ച്ചിട്ടുള്ള എച്ച്. ഡബ്ല്യൂ. ബുഷ്, കോണ്‍ ഗ്രസ്സ് അംഗം, നയ തന്ത്ര ജ്ഞന്‍, സി. ഐ. എ. ഡയറക്ടര്‍ എന്നീ സ്ഥാന ങ്ങളും വഹിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on ജോര്‍ജ്ജ് ബുഷ് (സീനിയര്‍) അന്തരിച്ചു

മെയ് മൂന്ന് : ലോക മാധ്യമ സ്വാതന്ത്ര്യ ദിനം

May 3rd, 2018

logo-world-press-freedom-day-ePathram
ലണ്ടൻ : ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. സർക്കാറു കൾ മാധ്യമ ങ്ങൾക്ക് നൽകേണ്ട സ്വാതന്ത്ര്യവും അവ കാശ ങ്ങളും ഒാർമ്മി പ്പിച്ച് 1991ൽ ആഫ്രിക്ക യിലെ മാധ്യമ പ്രവർത്തകർ വിൻഡ് ബീകിൽ നടത്തിയ പ്രഖ്യാ പന ത്തിന്റെ വാർഷികം ആയി ട്ടാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം ആചരി ക്കുന്നത്.

1993 ലാണ് മേയ് മൂന്നി ന് യു. എൻ. ആദ്യ മായി മാധ്യമ സ്വാത ന്ത്ര്യത്തിന് പ്രത്യേക ദിനം പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on മെയ് മൂന്ന് : ലോക മാധ്യമ സ്വാതന്ത്ര്യ ദിനം

റോഹിംഗ്യ : അഭയാര്‍ത്ഥി കള്‍ക്ക് നേരെ നടന്നത് നര നായാട്ട് എന്ന് ആംനെസ്റ്റി

October 19th, 2017

srilankan-war-crimes-epathram

ന്യൂയോര്‍ക്ക് : മ്യാൻമറിൽ സ്ത്രീ – പുരുഷ ഭേദമന്യേ ആയിര ക്കണ ക്കിന് റോഹിംഗ്യന്‍ അഭയാര്‍ത്ഥി കള്‍ക്ക് നേരെ ആസൂത്രി തവും ഏക പക്ഷീയവു മായ ആക്ര മണ വും നര നായാട്ടു മാണ് നടന്നത് എന്ന് മനുഷ്യാ വ കാശ സംഘടന യായ ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ ആരോ പിച്ചു.

മുഴുവന്‍ റോഹിംഗ്യ കളേയും രാജ്യത്ത് നിന്ന് ഓടി ക്കുക എന്ന ലക്ഷ്യ ത്തോടെ നടന്ന ആക്രമ ങ്ങള്‍ പ്രധാന മായും അരങ്ങേറിയത് വടക്കന്‍ റാഖീന്‍ പ്രവിശ്യ യില്‍ ആയിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.

റോഹിംഗ്യന്‍ അഭ യാര്‍ത്ഥി കളേയും ഇവരെ സഹായി ക്കുവാന്‍ എത്തിയ സാമൂഹ്യ പ്രവര്‍ ത്തകര്‍, മാധ്യമ പ്രവര്‍ ത്തകര്‍, ബാംഗ്ലാ ദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നി വരില്‍ നിന്നും ലഭിച്ച വിവര ങ്ങള്‍ ഉൾ ക്കൊള്ളി ച്ചു കൊണ്ടാണ് ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ റിപ്പോര്‍ട്ട് തയ്യാ റാക്കി യിരി ക്കുന്നത്.

ഗ്രാമങ്ങളി ലേക്ക് കടന്നു വന്ന സൈന്യം ആളു കളെ ബന്ദി കളാക്കി. പുരുഷന്‍ മാരേയും മുതി ര്‍ന്ന ആണ്‍ കുട്ടി കളേ യും വെടി വെച്ചു കൊന്നു. പിന്നീട് കൊള്ള യടി ക്കുക യും സ്ത്രീകളെ ക്രൂര മായി മര്‍ദ്ദി ക്കുകയും ബലാ ത്സംഗം ചെയ്യുകയും ചെയ്തു. സൈന്യം ഗ്രാമ ങ്ങള്‍ക്ക് കൂട്ട ത്തോടെ തീ വെച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

- pma

വായിക്കുക: , , , , , , , , ,

Comments Off on റോഹിംഗ്യ : അഭയാര്‍ത്ഥി കള്‍ക്ക് നേരെ നടന്നത് നര നായാട്ട് എന്ന് ആംനെസ്റ്റി

Page 3 of 41234

« Previous Page« Previous « രജനി ദുബായില്‍ – യന്തിരന്‍ രണ്ടാം ഭാഗം ഓഡിയോ ലോഞ്ചിംഗ് 27ന്
Next »Next Page » ഗൾഫ് സത്യധാര അഞ്ചാം വാർഷികം വെള്ളിയാഴ്ച »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha