വാഹന നിയമം : കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹം എന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍

September 12th, 2019

transport-minister-of-kerala-ak-saseendran-ePathram
കണ്ണൂര്‍ : പരിഷ്കരിച്ച മോട്ടോര്‍ വാഹന നിയമ ത്തില്‍ ഗതാഗത പ്പിഴ സംസ്ഥാന ങ്ങള്‍ക്ക് നിശ്ചയിക്കാം എന്നുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം എന്ന് ഗതാ ഗത വകുപ്പു മന്ത്രി എ. കെ. ശശീന്ദ്രന്‍.

നിയമ ഭേദഗതിയില്‍ പിഴത്തുക ഉയര്‍ത്തിയ നടപടിക്ക് എതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യ ത്തില്‍ പിഴ ത്തുക നിശ്ചയി ക്കുന്നതില്‍ സംസ്ഥാനങ്ങള്‍ ക്ക് തീരുമാനം എടുക്കാം എന്നും ഇതു സംബന്ധി ച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും എന്നും കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി വ്യക്ത മാക്കി യിരുന്നു.

പിഴയുടെ തുക നിശ്ചയിക്കുന്നതില്‍ സംസ്ഥാന ങ്ങള്‍ക്ക് അധികാരം നല്‍കുന്ന തിനെ കുറിച്ച് മുന്‍പേ തന്നെ കേന്ദ്ര ത്തോട് ആവശ്യ പ്പെട്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.

ഗതാഗത പിഴയുടെ തുക തീരുമാനം സംബ ന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്നത് വരെ സംസ്ഥാനത്ത് കര്‍ശ്ശന നടപടി കള്‍ ഉണ്ടാവില്ല എന്നും മന്ത്രി എ. കെ. ശശീന്ദ്രന്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on വാഹന നിയമം : കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹം എന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍

ബസ്സ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ല എങ്കില്‍ 1000 രൂപ പിഴ

September 4th, 2019

bus_epathram

മോട്ടോര്‍ വാഹന നിയമ ഭേദ ഗതി യിലെ 194 A എന്ന വകുപ്പ് അനുസരിച്ച് യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ല എങ്കില്‍ ആയിരം രൂപ പിഴ അടക്കണം. ബസ്സു കള്‍ക്ക് സീറ്റ് ബെല്‍റ്റ് ഇല്ല എങ്കില്‍ ആര്‍. സി. ബുക്കിന്റെ ഉടമ ആയിരം രൂപ പിഴ നല്‍കണം.

14 വയസ്സില്‍ താഴെ യുള്ള കുട്ടി കളെ കൊണ്ടു പോകുന്ന യാത്രാ വാഹന ങ്ങ ളിലും സ്കൂള്‍ ബസ്സു കളി ലും സീറ്റ് ബെല്‍റ്റ്, കുട്ടികള്‍ക്കു വേണ്ടി യുള്ള മറ്റു സുരക്ഷാ സംവിധാന ങ്ങളും ഇല്ല എങ്കിലും പിഴ അടക്കണം.

ബസ്സുകളില്‍ സീറ്റ് ബെല്‍റ്റ് വേണം എന്ന നിയമം, പുതുക്കിയ മോട്ടോര്‍ വാഹന നിയമ ത്തില്‍ കര്‍ശ്ശന മാക്കി യതോടെ ബസ്സ് യാത്ര ക്കാരും സീറ്റ് ബെല്‍റ്റ് ധരി ക്കാന്‍ നിര്‍ബ്ബന്ധിതര്‍ ആയിരി ക്കുന്നു.

എന്നാല്‍, സീറ്റ് ബെല്‍റ്റ് ഇല്ലാത്ത തിനാല്‍ പിഴ കര്‍ശ്ശനം ആക്കുക യാണെ ങ്കില്‍ സ്‌കൂള്‍ ബസ്സു കള്‍ അടക്കം സംസ്ഥാന ത്തെ എല്ലാ ബസ്സു കളും വലിയ പിഴ യാണ് അടക്കേണ്ടി വരിക.

കടപ്പാട് : രാജീവ് പുത്തലത്ത്, ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

- pma

വായിക്കുക: , , ,

Comments Off on ബസ്സ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ല എങ്കില്‍ 1000 രൂപ പിഴ

പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍

August 31st, 2019

motor vehicle act_epathram

പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍. നിയമം ലംഘിച്ചാല്‍ പത്തിരട്ടി തുകയാണ് പിഴയായി ഒടുക്കേണ്ടി വരുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാവിനു 25,000 രൂപ പിഴയും 3 വര്‍ഷം തടവുമാണ് ശിക്ഷ. കൂടാതെ വാഹനത്തിന്റ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് റദ്ദക്കും. വാഹനം ഓടിച്ചവ്യക്തിക്ക് 18 വയസിനുപകരം 25 വയസില്‍ മാത്രമേ ലൈസന്‍സിന് അപേക്ഷിക്കാനും അനുമതി ഉള്ളു. പിഴ ഒടുക്കിയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കും. ലൈസന്‍സ് റദ്ദാക്കിയാല്‍ കമ്മ്യുണിറ്റി റിഫ്രഷ് കോഴ്‌സിന് വിധേയമാകണം.

സെപ്റ്റംബര്‍ മൂന്നാം തീയതി മുതല്‍ കര്‍ശന പരിശോധന ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. തെറ്റായ വിവരങ്ങള്‍ കാണിച്ചു വാഹനം രജിസ്റ്റര്‍ ചെയ്താല്‍ വാഹന ഡീലര്‍ക്ക് ഒരു വര്‍ഷം തടവോ വാര്‍ഷിക നികുതിയുടെ 10 ഇരട്ടിയോ ആണ്. ഹെല്‍മെറ്റോ സീറ്റ് ബെല്‍റ്റോ ധരിക്കാതെ വാഹനം ഓടിച്ചാല്‍1000 രൂപയാണ് പിഴ. അമിതവേഗതയില്‍ വാഹനം ഓടിച്ചാല്‍ 2000 മുതല്‍ 4000 രൂപ പിഴ ഒടുക്കണം. മദ്യപിച്ചു വാഹനം ഓടിച്ചാല്‍ 10,000 രൂപ പിഴയും കുറ്റം ആവര്‍ത്തിച്ചാല്‍ 15,000 രൂപയും 2 വര്‍ഷം തടവും അനുഭവിക്കണം.സെപ്റ്റംബര്‍ മൂന്ന് മുതല്‍ കര്‍ശന പരിശോധന ആരംഭിക്കാനാണ് തീരുമാനം.

- അവ്നി

വായിക്കുക: , , ,

Comments Off on പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍

പിൻ സീറ്റിലെ യാത്രക്കാര്‍ക്ക് ഹെൽമറ്റ് നിബ്ബന്ധം ആക്കും

July 10th, 2019

helmet-and-seat-belts-compulsory-for-back-seat-ePathram
തിരുവനന്തപുരം : വാഹനങ്ങളിലെ പിന്‍ സീറ്റ് യാത്ര ക്കാര്‍ക്ക് ബാധകമാവുന്ന പുതിയ നിയമ ങ്ങള്‍ പ്രാബല്ല്യ ത്തില്‍ വരുന്നു. ഇതു പ്രകാരം ഇരു ചക്ര വാഹനങ്ങ ളിലെ പിന്‍ സീറ്റ് യാത്ര ക്കാര്‍ക്ക് ഹെല്‍മറ്റും കാറു കളിലെ പിന്‍ സീറ്റ് യാത്ര ക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബ്ബന്ധം ആക്കുവാന്‍ ഗതാഗത വകുപ്പ് ഒരുങ്ങുന്നു.

ഇതു രണ്ടും ഉപയോഗി ക്കാത്തതു റോഡ് നിയമത്തി ന്റെ ലംഘനം എന്ന് സുപ്രീം കോടതി അഭി പ്രായം പറഞ്ഞി ട്ടുള്ള തിന്റെ പശ്ചാ ത്തല ത്തിലാണ് പുതിയ നടപടി.

ഈ രണ്ടു കാര്യങ്ങളിലും കര്‍ശന നട പടി എടുക്കണം എന്ന് ആവശ്യ പ്പെട്ട് കേരള മോട്ടോര്‍ വാഹന വകുപ്പി ന്റെയും പൊലീസി ന്റെയും എൻ ഫോഴ്സ മെന്റ് വിഭാഗ ങ്ങൾക്കു നിർദ്ദേശം നൽകണം എന്ന് ആവശ്യ പ്പെട്ട്  ഗതാ ഗത വകുപ്പ് കമ്മീ ഷണർ ക്കും ഡി. ജി. പി. ക്കും ഗതാഗത പ്രിൻസി പ്പൽ സെക്രട്ടറി കെ. ആർ. ജ്യോതി ലാൽ രേഖാമൂലം കത്തു നല്‍കി യിട്ടുണ്ട്.

കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കേരള പൊലീസും നടത്തുന്ന വാഹന പരി ശോധ ന കളില്‍ കാറി ലേയും ബൈക്കി ലേയും എല്ലാ യാത്ര ക്കാരും സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിച്ചി ട്ടുണ്ട് എന്ന് ഉറപ്പു വരു ത്തണം എന്നും കത്തില്‍ നിര്‍ദ്ദേശി ക്കുന്നു. ഗതാ ഗത വകുപ്പ് സെക്രട്ടറി യുടെ കത്തി ന്‍റെ അടിസ്ഥാന ത്തില്‍ ഗതാ ഗത വകുപ്പ് കമ്മീഷണര്‍ ഉടനെ ഉത്തരവ് പുറ പ്പെടു വിച്ചേക്കും.

സുപ്രീം കോടതി വിധിയുടെ അടി സ്ഥാന ത്തില്‍ മറ്റു സംസ്ഥാന ങ്ങളില്‍ ഈ നിയമം നടപ്പില്‍ വരുത്തി എങ്കിലും കേരള ത്തില്‍ ഈ നിയമം കാര്യ ക്ഷമ മായി നടപ്പാക്കുന്നില്ല എന്നും ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്ര ട്ടറി യുടെ കത്തില്‍ ചൂണ്ടി ക്കാട്ടുന്നു.

- pma

വായിക്കുക: , , , , , , , , ,

Comments Off on പിൻ സീറ്റിലെ യാത്രക്കാര്‍ക്ക് ഹെൽമറ്റ് നിബ്ബന്ധം ആക്കും

Page 3 of 3123

« Previous Page « വീണ്ടും ഷോക്ക് : വൈദ്യുതി നിരക്ക് വര്‍ദ്ധി പ്പിച്ചു
Next » ദേശീയ ചിഹ്നം : വിജ്ഞാപനം ഇറക്കി യിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha