നരേന്ദ്ര മോഡി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

February 6th, 2013

ന്യൂഡെല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രധാ‍നമന്ത്രി മന്‍‌മോഹന്‍സിങ്ങുമായി കൂടിക്കാഴ്ചനടത്തി. ബുധനാഴ്ച രാവിലെ 10 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഗുജറാത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ സഹായം വാഗ്ദാനം ചെയ്തതായതായും സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ പ്രധനമന്ത്രി ഇടപെടമെന്ന് അഭ്യര്‍ഥിച്ചതായും മോഡി മാധ്യമങ്ങളോട് പറഞ്ഞു. സ്പില്‍‌വേ നിര്‍മ്മാണം, ഡാം സൈറ്റില്‍ പാലം കമാനം എന്നിവ സ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങളും ഉള്‍പ്പെടുത്തി ഒരു നിവേദനവും പ്രധാനമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് പ്രധാനമന്ത്രിയുമായി മോഡി കൂടിക്കാഴ്ച നടത്തിയത്. ശ്രീരാം കോളേജ് ഓഫ് കോമേഴ്സില്‍ നടക്കുന്ന ഒരു സെമിനാറില്‍ ആഗോളതലത്തില്‍ ഉയര്‍ന്നു വരുന്ന ബിസിനസ്സ് സംരംഭങ്ങള്‍ എന്ന വിഷയത്തില്‍ നരേന്ദ്ര മോഡി സംസാരിക്കും.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on നരേന്ദ്ര മോഡി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

റ്റാറ്റ അല്ലാത്ത റ്റാറ്റ

January 3rd, 2013

cyrus-mistry-epathram

മുംബൈ : രത്തൻ റ്റാറ്റ സ്ഥാനം ഒഴിഞ്ഞതോടെ റ്റാറ്റ എന്ന പേരില്ലാത്ത ഒരാൾ റ്റാറ്റ ഗ്രൂപ്പിന്റെ ചെയർമാനായി. സ്വയം അയർലാൻഡുകാരൻ എന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്ന സൈറസ് മിസ്ത്രിയാണ് ഇന്ത്യയുടെ അഭിമാന സ്തംഭമായ ഈ വ്യവസായ ഭീമന്റെ തലപ്പത്തേക്ക് അവരോധിതനായത്. ഇന്ത്യയിലെ കെട്ടിട നിർമ്മാണ രംഗത്തെ വൻകിടക്കാരായ ഷപ്പൂർജി പല്ലോൺജി ഗ്രൂപ്പിന്റെ എം. ഡി. ആണ് സൈറസ്. 1930ൽ സൈറസിന്റെ പിതാവും വ്യവസായിയുമായ പല്ലോൺജി മിസ്ത്രി റ്റാറ്റ സൺസിന്റെ ഓഹരികൾ വാങ്ങിയത് കഴിഞ്ഞ വർഷം ആയപ്പോഴേക്കും മൊത്തം കമ്പനി ഓഹരിയുടെ 18.5 ശതമാനമായി മാറി. ഇത് കൂടുതലും ട്രസ്റ്റുകൾക്ക് പങ്കാളിത്തമുള്ള കമ്പനിയുടെ ഏറ്റവും അധികം ഓഹരികളുള്ള വ്യക്തിയാക്കി സൈറസിന്റെ അച്ഛനെ മാറ്റി. 2005ൽ അച്ഛൻ കമ്പനിയുടെ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞതോടെ സൈറസ് റ്റാറ്റ സൺസിന്റെ ബോർഡിൽ അംഗമായി. 2006 മുതൽ അദ്ദേഹം റ്റാറ്റ സൺസിന്റെ ഡയറക്ടറാണ്. പിന്നീട് മറ്റ് റ്റാറ്റ കമ്പനികളുടേയും ഡയറക്ടർ പദവി വഹിച്ച അദ്ദേഹം ഇപ്പോൾ റ്റാറ്റ സൺസിന് പുറമെ റ്റാറ്റ ഇൻഡസ്ട്രീസ്, റ്റാറ്റ സ്റ്റീൽസ്, റ്റാറ്റ മോട്ടോർസ്, റ്റാറ്റ കൺസൾട്ടൻസി സർവീസസ്, റ്റാറ്റ പവർ, റ്റാറ്റ ടെലിസർവീസസ്, ഇൻഡ്യൻ ഹോട്ടൽസ്, റ്റാറ്റ ഗ്ലോബൽ ബീവറേജസ്, റ്റാറ്റ കെമിക്കൽസ് എന്നീ കമ്പനികളുടെയും ചെയർമാനാണ്.

റ്റാറ്റ എന്ന പേരില്ലാത്ത ഒരാൾ റ്റാറ്റയുടെ ചെയർമാൻ ആവുന്നത് ഇത് ആദ്യമായിട്ടൊന്നുമല്ല. റ്റാറ്റയുടെ മൂന്നാമത്തെ ചെയർമാനായത് നവ്റോജി സക്ലത്‌വാലയാണ്. ഇദ്ദേഹത്തിന്റെ അമ്മ വിർബൈജി റ്റാറ്റ റ്റാറ്റയുടെ സ്ഥാപകനായ ജംഷെഡ്ജി റ്റാറ്റയുടെ സഹോദരിയായിരുന്നു. സൈറസ് മിസ്ത്രിക്കുമുണ്ട് പേരില്ലെങ്കിലും ഒരു റ്റാറ്റ ബന്ധം. രത്തൻ റ്റാറ്റയുടെ അർദ്ധ സഹോദരനായ നോയൽ റ്റാറ്റ വിവാഹം കഴിച്ചിരിക്കുന്നത് സൈറസിന്റെ സഹോദരിയേയാണ്.

- ജെ.എസ്.

വായിക്കുക: ,

Comments Off on റ്റാറ്റ അല്ലാത്ത റ്റാറ്റ

യു. എ. ഇ. എക്‌സ്‌ചേഞ്ചിന്റെ ‘ഗോക്യാഷ്’ മള്‍ട്ടി കറന്‍സി ട്രാവല്‍ കാര്‍ഡ്

December 20th, 2012

uae-exchange-go-cash-card-launch-ePathram
ദുബായ് : ലോകത്ത് എവിടെയും യാത്ര ചെയ്യുന്ന വര്‍ക്കായി സുരക്ഷിതത്വ ത്തിന്റെയും സുഗമ സഞ്ചാര ത്തിന്റെയും ഏറ്റവും മികച്ച സൗകര്യ ഉപാധി യായി യു. എ. ഇ. എക്‌സ്‌ചേഞ്ച് അവതരി പ്പിക്കുന്ന ‘ഗോക്യാഷ്’ മള്‍ട്ടി കറന്‍സി ട്രാവല്‍ കാര്‍ഡ് പ്രകാശനം ചെയ്തു.

മാസ്റ്റര്‍ കാര്‍ഡു മായി സഹകരിച്ച് നടപ്പാക്കുന്ന ഈ ട്രാവല്‍ കാര്‍ഡ് ഉപയോഗിച്ച്, ഒരേ സമയം ആറ് വ്യത്യസ്ത കറന്‍സികള്‍ വരെ ലോഡ് ചെയ്യാവുന്ന സംവിധാനം സജ്ജമായി. മൊത്തമുള്ള പതിനഞ്ച് കറന്‍സികളില്‍ നിന്ന് ആറെണ്ണം വരെ ഉപഭോക്താവിന് സൗകര്യാനുസരണം തിരഞ്ഞെടുക്കാം.

ദുബായ് പാമിലെ അറ്റ്‌ലാന്റിസ് ഹോട്ടലില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ‘ഗോക്യാഷ്’ മള്‍ട്ടി കറന്‍സി ട്രാവല്‍ കാര്‍ഡിന്റെ ഔദ്യോഗിക പ്രകാശനം യു. എ. ഇ. എക്‌സ്‌ചേഞ്ച് ചെയര്‍മാന്‍ അബ്ദുള്ള ഹുമൈദ് അലി അല്‍ മസ്റൂയി യും മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡോ. ബി. ആര്‍. ഷെട്ടിയും ചേര്‍ന്ന് നിര്‍വഹിച്ചു.

മിഡില്‍ ഈസ്റ്റില്‍ ഇതാദ്യമായാണ് ഇത്തരം ഒരു ബഹു നാണയ സംവിധാന മുള്ള ട്രാവല്‍ കാര്‍ഡ് ഇറങ്ങുന്നത്. യു. എ. ഇ. എക്‌സ്‌ചേഞ്ച് ശാഖ കളില്‍ ലഭ്യമാകുന്ന ‘ഗോക്യാഷ്’ മള്‍ട്ടി കറന്‍സി ട്രാവല്‍ കാര്‍ഡ് ഉപഭോക്താവ് നല്‍കുന്ന അത്രയും ദിര്‍ഹം ഏറ്റവും മികച്ച നിരക്ക് നിര്‍ണയിച്ച് നിര്‍ദേശിക്കുന്ന ആറ് കറന്‍സികള്‍ വരെ ലോഡ് ചെയ്തു നല്‍കും.

ലോകത്തുട നീളമുള്ള 34 ദശ ലക്ഷത്തില്‍പ്പരം മാസ്റ്റര്‍ കാര്‍ഡ് ഏജന്റ് ലൊക്കേഷനു കളിലൂടെയും ഒന്നര ദശലക്ഷം ബാങ്ക് എ. ടി. എം. വഴിയും ഈ കാര്‍ഡ് ഉപയോഗിക്കാം. ഓണ്‍ലൈന്‍ പര്‍ച്ചേസിനും സൗകര്യമുണ്ട്.

യാത്രയില്‍ പണം കൂടെ കൊണ്ടു പോകുന്നതു കാരണം സംഭവിക്കാന്‍ ഇടയുള്ള മോഷണ സാധ്യതകളും മറ്റും ഒഴിവാക്കാന്‍ കഴിയും. ബിസിനസ് ആവശ്യ ങ്ങള്‍ക്കും വിനോദ യാത്രകള്‍ക്കും പോകുന്ന സഞ്ചാരികളെ യാണ് ‘ഗോക്യാഷ്’ മള്‍ട്ടി കറന്‍സി ട്രാവല്‍ കാര്‍ഡ് മുഖ്യമായും സഹായിക്കുക.

32 വര്‍ഷ ങ്ങളുടെ വിജയ യാത്രയില്‍ എപ്പോഴും ഉപഭോക്താക്കളുടെ ആവശ്യങ്ങളും സൗകര്യങ്ങളും പഠിച്ചു മനസ്സിലാക്കി പണ വിനിമയ മേഖല യില്‍ ഏറ്റവും നൂതനവും പ്രയോജന പ്രദവുമായ ഉത്പന്ന ങ്ങളും സേവന ങ്ങളും ആവിഷ്‌കരിക്കുന്ന യു. എ. ഇ. എക്‌സ്‌ചേഞ്ച് ‘ഗോക്യാഷ്’ മള്‍ട്ടി കറന്‍സി ട്രാവല്‍ കാര്‍ഡ് വഴി യാത്രികരായ ഉപഭോക്താക്കള്‍ ക്കിടയില്‍ വിപ്ലവ കരമായ സേവന മാണ് അവതരി പ്പിക്കുന്നത് എന്ന് യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on യു. എ. ഇ. എക്‌സ്‌ചേഞ്ചിന്റെ ‘ഗോക്യാഷ്’ മള്‍ട്ടി കറന്‍സി ട്രാവല്‍ കാര്‍ഡ്

കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വില്‍ക്കുന്നതിന് സുപ്രീം കോടതിയുടെ വിലക്ക്

December 13th, 2012

endosulfan-india-epathram

കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന കമ്പനികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. എന്‍സോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് വിദഗ്ദ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലുള്ള വാദം കേള്‍ക്കുകയായിരുന്നു കോടതി. ഇതിനിടയിലാണ് കാലാവധി കഴിഞ്ഞാല്‍ കൂടുതല്‍ ഹാനികരം ആകുമെന്നതിനാല്‍ കെട്ടിക്കിടക്കുന്ന ഉല്പന്നം വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കുവാന്‍ കോടതി കൂട്ടാക്കിയില്ല.

എൻഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് രണ്ടാമത്തെ സമിതിയുടെ പഠന റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും കോടതി പറഞ്ഞു. കേരളവും കര്‍ണ്ണാടകവും മാത്രമാണ് നിരോധനം ആവശ്യപ്പെട്ടിട്ടുള്ളതെന്നും അതിനാല്‍ മറ്റിടങ്ങളില്‍ വില്‍ക്കുവാന്‍ അനുമതി വേണമെന്നും കമ്പനിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. ജസ്റ്റിസുമാരായ മാന്‍ ലോകര്‍, സ്വതന്ത്രകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. കേസില്‍ സംസ്ഥാന സര്‍ക്കാറിനെ കൂടാതെ ഡി. വൈ. എഫ്. ഐ. യും കക്ഷിയാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വില്‍ക്കുന്നതിന് സുപ്രീം കോടതിയുടെ വിലക്ക്

Page 50 of 50« First...102030...4647484950

« Previous Page « മോഡിയുടെ നാട്ടില്‍ മത്സരിക്കുവാന്‍ അന്തിക്കാട്ടുകാരനും
Next » വിവാഹ ബന്ധം വേര്‍പെടുത്തുന്ന താരങ്ങളുടെ പട്ടികയില്‍ ഒടുവില്‍ മം‌മ്താ മോഹന്‍ ദാസും »



ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha