എസ്​. എസ്​. എൽ. സി., പ്ലസ്​ടു പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചു

December 27th, 2021

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതു പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചു. എസ്. എസ്. എൽ. സി. പരീക്ഷ മാർച്ച് 31 മുതൽ എപ്രിൽ 29 വരെയും ഹയർ സെക്കന്‍ററി പരീക്ഷ മാർച്ച് 30 മുതൽ 22 വരെയും നടക്കും.

എസ്. എസ്. എൽ. സി. യുടെ മോഡൽ പരീക്ഷ മാർച്ച് 21 മുതൽ 25 വരെയും പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 10 മുതൽ 19 വരെയും ആയിരിക്കും നടക്കുക. ഹയർ സെക്കന്‍ററി മോഡൽ പരീക്ഷ മാർച്ച് 16 മുതൽ 21 വരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെയും നടക്കും.

- pma

വായിക്കുക: , ,

Comments Off on എസ്​. എസ്​. എൽ. സി., പ്ലസ്​ടു പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചു

വയോസേവന അവാർഡ് – 2021

December 27th, 2021

excellence-award-ePathram
തിരുവനന്തപുരം : വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി മികച്ച രീതിയിൽ വിവിധ പദ്ധതികളും ക്ഷേമ പ്രവർത്തന ങ്ങളും നടപ്പിലാക്കി വരുന്ന സർക്കാർ – ഇതര വിഭാഗ ങ്ങൾക്കും വിവിധ കലാ – കായിക – സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർ ക്കും സംസ്ഥാന തലത്തിൽ ‘വയോ സേവന അവാർഡ്’ നൽകുന്നു. ഇതേക്കുറിച്ചുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഇവിടെ വായിക്കാം.

കൃത്യമായ മാനദണ്ഡങ്ങൾ ഉൾക്കൊള്ളിച്ച അപേക്ഷാ ഫോമുകൾ 2022 ജനുവരി 10 ന് മുമ്പായി സാമൂഹ്യ നീതി ഡയറക്ട റേറ്റിലേക്ക് സമർപ്പിക്കുക. അല്ലെങ്കിൽ അതാതു ജില്ലാ സാമൂഹ്യ നീതി ഓഫീസർമാർക്ക് സമർപ്പിക്കണം. സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റിലും ഓഫീസുകളിലും ഫോമുകൾ ലഭ്യമാണ്.

- pma

വായിക്കുക: , ,

Comments Off on വയോസേവന അവാർഡ് – 2021

ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നല്‍കുന്നു

December 27th, 2021

logo-government-of-kerala-ePathram
തിരുവനന്തപുരം : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രമേഹ രോഗികളായ വയോ ജനങ്ങൾക്ക് സാമൂഹ്യ നീതി വകുപ്പ് മുഖേന ഗ്ലൂക്കോ മീറ്റർ നൽകുന്ന ‘വയോ മധുരം’ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

തിരുവനന്തപുരം ജില്ലക്കാരായ അപേക്ഷകർക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം 695021 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷകൾ നൽകാം. സാമൂഹ്യ നീതി വകുപ്പിന്‍റെ സൈറ്റിൽ അപേക്ഷകൾ  ലഭ്യമാണ്.

പ്രായം തെളിയിക്കുന്നതിനു ആധാർ കാർഡ് പകർപ്പ്, മുൻഗണനാ വിഭാഗത്തിൽ പ്പെടു ന്നതായി തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖകൾ, പ്രമേഹ രോഗി എന്നുള്ള സർക്കാർ / NRHM ഡോക്ടറുടെ സാക്ഷ്യപത്രം (എത്ര കാലമായി പ്രമേഹത്തിന് ചികിത്സയിലാണ് എന്നും വ്യക്തമാക്കണം) എന്നിവയും അപേക്ഷയോടൊപ്പം ഹാജരാക്കണം. വയോമധുരം പദ്ധതിയിയില്‍ ഗ്ലൂക്കോ മീറ്റർ ലഭിച്ചിട്ടുള്ള ഗുണഭോക്താക്കൾ വീണ്ടും അപേക്ഷിക്കരുത്. 2022 ജനുവരി 10 ന് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 0471 – 2343241 എന്ന നമ്പറിൽ ബന്ധപ്പെടാം.

- pma

വായിക്കുക: , , ,

Comments Off on ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നല്‍കുന്നു

പുതുവത്സര ദിനം : സ്വകാര്യ സ്ഥാപന ങ്ങളിലെ ജീവന ക്കാര്‍ക്ക് ശമ്പളത്തോടെ അവധി

December 26th, 2021

logo-uae-ministry-of-human-resources-emiratisation-ePathram
അബുദാബി : പുതുവത്സരം പ്രമാണിച്ച് 2022 ജനുവരി 1 ശനിയാഴ്ച, യു. എ. ഇ. യിലെ എല്ലാ മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കും അതോടൊപ്പം സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ശമ്പളത്തോടെയുള്ള അവധി ആയിരിക്കും.

സര്‍ക്കാര്‍ മേഖലയിലെ പുതിയ വാരാന്ത്യ അവധി സമ്പ്രദായത്തെ അടിസ്ഥാനമാക്കിയാണ് പുതു വത്സര അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. വാരാന്ത്യ അവധി കൂടി കഴിഞ്ഞ് മന്ത്രാലയ ങ്ങളുടെ അടുത്ത പ്രവൃത്തി ദിനം ജനുവരി 3 തിങ്കളാഴ്ച ആയിരിക്കും.

- pma

വായിക്കുക: , , ,

Comments Off on പുതുവത്സര ദിനം : സ്വകാര്യ സ്ഥാപന ങ്ങളിലെ ജീവന ക്കാര്‍ക്ക് ശമ്പളത്തോടെ അവധി

ഒരു രൂപക്ക് ഒരു ലിറ്റര്‍ വെള്ളം

December 25th, 2021

drinking-water-bottle-price-reduced-in-kerala-ePathram
ഗുരുവായൂര്‍ : കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അത്യാധുനിക സാങ്കേതിക സംവിധാനങ്ങ ളോടെ കൂനംമുച്ചിയില്‍ സജ്ജമാക്കിയ കുടിവെള്ള വിതരണ യന്ത്രം (വാട്ടര്‍ എ. ടി. എം.) പ്രവര്‍ത്തനം തുടങ്ങി. ഒരു രൂപക്ക് ഒരു ലിറ്റര്‍ ശുദ്ധീകരിച്ച കുടി വെള്ളം ലഭ്യമാകുന്ന യന്ത്രമാണ് ഇത്. അഞ്ച് രൂപ നാണയം നിക്ഷേപിച്ചാല്‍ അഞ്ച് ലിറ്റര്‍ വെള്ളവും ലഭിക്കും.

മുരളി പെരുനെല്ലി എം. എല്‍. എ. കുടിവെള്ള വിതരണ യന്ത്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എ. വി. വല്ലഭന്‍ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി. ലേഖ റിപ്പോര്‍ട്ട് അവരിപ്പിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ജി. പ്രമോദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍. എസ്. ധനന്‍, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷെക്കീല ഷെമീര്‍, എന്‍. എ. ബാല ചന്ദ്രന്‍, നിവ്യ റെനീഷ്, പഞ്ചായത്ത് അംഗം എ. എ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. (പി. ആര്‍. ഡി)

- pma

വായിക്കുക: , ,

Comments Off on ഒരു രൂപക്ക് ഒരു ലിറ്റര്‍ വെള്ളം

Page 36 of 117« First...102030...3435363738...506070...Last »

« Previous Page« Previous « വിഖ്യാത സംവിധായകന്‍ കെ. എസ്​. സേതു മാധവൻ അന്തരിച്ചു
Next »Next Page » ഒമിക്രോണ്‍ വ്യാപിക്കുന്നു : ബൂസ്റ്റര്‍ ഡോസ് നിർബ്ബന്ധം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha