അഞ്ചു പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

July 15th, 2021

zika_virus-spreading-mosquito-ePathram സിക്ക വൈറസ് വ്യാപനത്തില്‍ ആശങ്കയുമായി ആരോഗ്യ പ്രവര്‍ത്തകര്‍. ആലപ്പുഴ എന്‍. ഐ. വി. (നാഷണല്‍ ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് വൈറോളജി) യില്‍ നടത്തിയ പരിശോധന യില്‍ അഞ്ചു പേര്‍ക്ക് കൂടി ഇന്നലെ സിക്ക വൈറസ് സ്ഥിരീകരിച്ചു.

ആനയറ സ്വദേശികളായ 2 പേര്‍, കുന്നുകുഴി, പട്ടം, കിഴക്കേക്കോട്ട എന്നീ സ്ഥലങ്ങളിലെ ഒരാള്‍ വീതവു മാണ് സിക്ക വൈറസ് ബാധി തര്‍. ഇതില്‍ നാലു പേരുടെ സാമ്പിളുകള്‍ 2 സ്വകാര്യ ആശുപത്രി കളില്‍ നിന്നും ഒരെണ്ണം സര്‍വയലന്‍സിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് ശേഖരിച്ച സാമ്പിളും ആയിരുന്നു.

ഇതോടെ സംസ്ഥാനത്ത് ഇന്നു വരെ ആകെ 28 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

- pma

വായിക്കുക: , , ,

Comments Off on അഞ്ചു പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

എസ്. എസ്. എൽ. സി. 99.47 ശതമാനം വിജയം

July 15th, 2021

sslc-plus-two-students-ePathram
തിരുവനന്തപുരം : 2021 മാർച്ചിലെ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി പ്രഖ്യാപിച്ചു. ഇത്തവണ എസ്. എസ്. എൽ. സി. വിജയ ശതമാനം 99.47.

4,21,887 പേർ പരീക്ഷ എഴുതിയതിൽ 4,19,651 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഈ വര്‍ഷം എല്ലാ വിഷയത്തിലും എ. പ്ലസ് നേടിയത് 1,21,318 പേര്‍.

കഴിഞ്ഞവർഷം ഇത് 41,906 പേര്‍ ആയിരുന്നു. ഈ വര്‍ഷം 79,412 പേരുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

* പബ്ലിക്ക് റിലേഷന്‍ വകുപ്പ് 

- pma

വായിക്കുക: , ,

Comments Off on എസ്. എസ്. എൽ. സി. 99.47 ശതമാനം വിജയം

മാതൃ കവചം : ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ പദ്ധതി യുമായി ആരോഗ്യ വകുപ്പ്

July 13th, 2021

തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണി കള്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുവാന്‍ ‘മാതൃ കവചം’ എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നു. വാക്സിനേഷന്‍ ചെയ്യാ നുള്ള മുഴുവന്‍ ഗര്‍ഭിണി കളേ യും ആശാ പ്രവര്‍ത്ത കരുടെ നേതൃത്വ ത്തില്‍ രജിസ്റ്റര്‍ ചെയ്യിക്കും. വാക്സിനേഷന്‍ ക്യാമ്പുകള്‍ ജില്ലാ തല ത്തില്‍ തീരുമാനിച്ച് നടത്തും.

ആളുകള്‍ തമ്മില്‍ സമ്പര്‍ക്കം ഒഴിവാക്കുന്ന വിധത്തില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ക്രമീകരണങ്ങള്‍ നടത്തും. വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞാലും കൊവിഡ് മാന ദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം എന്നും മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. 

- pma

വായിക്കുക: , , , , ,

Comments Off on മാതൃ കവചം : ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ പദ്ധതി യുമായി ആരോഗ്യ വകുപ്പ്

ഒന്നിടവിട്ട ദിവസ ങ്ങളിൽ രാത്രി 8 മണി വരെ കടകൾ തുറക്കാം

July 13th, 2021

hartal-idukki-epathram
തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവുകള്‍ പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ പ്രദേശങ്ങളിൽ എല്ലാ കടകളും ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി എട്ടു മണി വരെ തുറന്നു പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ എല്ലാ ദിവസവും തുറക്കും. ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യലോക്ക് ഡൗണ്‍ തുടരും.

- pma

വായിക്കുക: , , , , ,

Comments Off on ഒന്നിടവിട്ട ദിവസ ങ്ങളിൽ രാത്രി 8 മണി വരെ കടകൾ തുറക്കാം

വിവാദ ഉത്തരവു കൾക്ക് ഹൈക്കോടതി യുടെ ഇടക്കാല സ്റ്റേ

June 22nd, 2021

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : ലക്ഷ ദ്വീപിലെ വിവാദ ഉത്ത രവു കൾക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ലക്ഷദ്വീപ് ഭരണ കൂട ത്തിന് എതിരേ അജ്മൽ അഹമ്മദ് എന്ന ലക്ഷ ദ്വീപ് സ്വദേശി നൽകിയ പൊതു താത്‌പര്യ ഹർജിയിലാണ് ഉത്തരവ്.

ദ്വീപിലെ ഡയറി ഫാമുകൾ അടച്ചു പൂട്ടുക, സ്കൂളു കളിലെ ഉച്ച ഭക്ഷണ ത്തിൽ നിന്നും ബീഫ് അടക്കമുള്ള മാംസ ആഹാരങ്ങൾ ഒഴിവാക്കുക തുടങ്ങിയ ഉത്തര വുക ളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

കേന്ദ്ര സർക്കാരിന് എതിർ സത്യവാങ്മൂലം സമർപ്പിക്കു ന്നതി നുള്ള സാവകാശം കോടതി നൽകിയിട്ടുണ്ട്. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. അതു വരെ ഈ രണ്ട് വിവാദ ഉത്തര വുക ളിലും തുടർ നട പടി കൾ ഉണ്ടാകരുത് എന്നും ഹൈക്കോടതി ഇട ക്കാല ഉത്തരവിൽ വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on വിവാദ ഉത്തരവു കൾക്ക് ഹൈക്കോടതി യുടെ ഇടക്കാല സ്റ്റേ

Page 45 of 117« First...102030...4344454647...506070...Last »

« Previous Page« Previous « കൊവിഡ് പരിശോധനക്ക് അമിത നിരക്ക് ഈടാക്കരുത്  
Next »Next Page » എം. എ. യൂസഫലി ഐ. ബി. പി. ജി. ചെയർമാൻ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha