വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കുന്നു

October 30th, 2013

തിരുവനന്തപുരം : സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനി യാക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിച്ചു കൊണ്ടായിരിക്കും കമ്പനി വത്കരണം.

2003 ലെ കേന്ദ്ര വൈദ്യുതി നിയമ ത്തിന്റെ അടിസ്ഥാന ത്തില്‍ ആണ് പുതിയ തീരുമാനം. ബോര്‍ഡിനെ മൂന്നു സബ് കമ്പനി കള്‍ ആക്കി വിഭജിക്കും. ബോര്‍ഡിന്റെ ആസ്തി ബാധ്യത കള്‍ ഇപ്പോള്‍ സര്‍ക്കാരില്‍ നിക്ഷിപ്ത മാക്കിയിരിക്കുക യാണ്. ഇത് തിരികെ കമ്പനി യില്‍ നിക്ഷിപ്തമാക്കും.

ബോര്‍ഡ് കമ്പനി ആക്കാനുള്ള നടപടികള്‍ 2008 ല്‍ തുടങ്ങി എങ്കിലും പല തവണ യായി നീട്ടി വെച്ചു. നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കും എന്ന്‍ ഉറപ്പു നല്‍കുന്നുണ്ട് എങ്കിലും ജീവനക്കാര്‍ക്ക് ആശങ്കയുണ്ടാക്കുന്ന താണ് കമ്പനി വത്കരണം. കമ്പനി ആയാല്‍ ബോര്‍ഡിന് സാമൂഹ്യ ബാധ്യത കളില്‍ നിന്ന് പിന്‍വാങ്ങേണ്ടി വരും എന്നതാണ് കമ്പനി വത്കരണ ത്തെ എതിര്‍ക്കുന്ന വരുടെ വാദം.

നിലവിലുള്ള പെന്‍ഷന്‍കാര്‍ക്കും ഇനി വിരമിക്കുന്ന വര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള പ്രത്യേക ട്രസ്റ്റ് രൂപീകരിക്കും. പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നത് ഈ ട്രസ്റ്റായിരിക്കും. ഏഴായിരം കോടിയാണ് പെന്‍ഷന്‍ ഫണ്ടിനു വേണ്ടത്. ഇതില്‍ 3000 കോടി 10 വര്‍ഷം കൊണ്ട് സര്‍ക്കാര്‍ നല്‍കും.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കുന്നു

യദാര്‍ഥ സൂപ്പര്‍സ്റ്റാര്‍ ഋഷിരാജ് സിങ്ങെന്ന് നടന്‍ മോഹന്‍ ലാല്‍

October 22nd, 2013

തിരുവനന്തപുരം: ഋഷിരാജ് സിങ്ങ് ഐ.പി.എസ് മോട്ടോര്‍വാഹന വകുപ്പില്‍ നടത്തിവരുന്ന പരിഷ്കാരങ്ങളെ പ്രശംസിച്ച് നടന്‍ മോഹന്‍ ലാലിന്റെ ബ്ലോഗ് കുറിപ്പ്. ഋഷിരാജ് സിങ്ങ് താങ്കളാണ് സൂപ്പര്‍ സ്റ്റാര്‍ എന്ന തലക്കെട്ടില്‍ കം‌പ്ലീറ്റ് ആക്ടര്‍ എന്ന തന്റെ ബ്ലോഗ്ഗില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം നടത്തുന്ന നല്ല കാര്യങ്ങളെ എടുത്ത് പറയുന്നു. റോഡുകളുടെ രക്ഷകനായാണ് മോഹന്‍ ലാല്‍ വിശേഷിപ്പിക്കുന്നത്. മലയാളിയുടെ തലയില്‍ ഹെല്‍മെറ്റ് വെപ്പിച്ച അമിത വേഗതയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ സാധിച്ച അഴകുള്ള മീശയും ആരെടാ എന്ന മുഖഭാവവുമുള്ള ഒരാള്‍. കര്‍ശന നിയന്ത്രണങ്ങളും നടപടികളും തുടര്‍ന്ന പ്രധാന നഗരങ്ങളിലെ വാഹനാപകടങ്ങളില്‍ കുറവു വന്നിട്ടുണ്ട്. വാഹനാപകടങ്ങളില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞെന്നും ഇതിന്റെ ക്രെഡിറ്റ് ഋഷിരാജ് സിങ്ങിനാണെന്നും മോഹന്‍ ലാല്‍ പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on യദാര്‍ഥ സൂപ്പര്‍സ്റ്റാര്‍ ഋഷിരാജ് സിങ്ങെന്ന് നടന്‍ മോഹന്‍ ലാല്‍

ശിശു മരണത്തിനു കാരണം ഗര്‍ഭിണികളുടെ മദ്യപാനം: മന്ത്രി കെ. സി. ജോസഫ്

July 22nd, 2013

child-mortality-adivasi-kerala-epathram

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശു മരണത്തിനു കാരണം ഗര്‍ഭിണീകളുടെ മദ്യപാനമാണെന്ന് മന്ത്രി കെ. സി. ജോസഫ്. അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ക്കിടയിൽ
ചാരായം ഉപയോഗം വ്യാപകമാണെന്നും ഇത് കുറയ്ക്കാതെ ഗര്‍ഭിണീകളുടെ ആരോഗ്യ സംരക്ഷണം സാധ്യമാവില്ലെന്നും മന്ത്രി പറഞ്ഞു. ആദിവാസികളുടെ
സംരക്ഷണത്തിനായി സര്‍ക്കാര്‍ ചെയ്യാവുന്നതെന്തും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. അട്ടപ്പാടിയിലെ ശിശു മരണങ്ങള്‍ക്ക് കാരണം അവര്‍ ഭക്ഷണം കഴിക്കാത്തതാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആദിവാസി ഊരുകളില്‍ തൊഴിലില്ലായ്മയും പട്ടിണിയും പകര്‍ച്ച വ്യാധികളും പടര്‍ന്നു പിടിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ അത് കണക്കിലെടുക്കാതെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചു. മുഖ്യമന്ത്രി ആദിവാസികളെ അപമാനിച്ചു എന്ന് പ്രതിപക്ഷ
നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തിനു പുറകെയാണ് ഗര്‍ഭിണികളായ ആദിവാസി സ്ത്രീകള്‍ ചാരായം കുടിക്കുന്നത് മൂലമാണ് കുട്ടികള്‍ മരണമടയുന്നതെന്ന മന്ത്രി കെ. സി. ജോസഫിന്റെ പ്രസ്ഥാവന.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on ശിശു മരണത്തിനു കാരണം ഗര്‍ഭിണികളുടെ മദ്യപാനം: മന്ത്രി കെ. സി. ജോസഫ്

Page 18 of 18« First...10...1415161718

« Previous Page « കാതികൂടം പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍
Next » സുമനസ്സുകളുടെ കാരുണ്യം തേടി വൃക്ക രോഗി »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha