ക്രിക്കറ്റ് മല്‍സരം ശ്രദ്ധേയമായി

March 31st, 2014

അബുദാബി : യു.എ.ഇ.യിലെ നിയമ ങ്ങള്‍ സാധാരണ ക്കാരിലേക്ക്എത്തിക്കു വാനുള്ള ബോധ വലകരണ കാമ്പയിന്റെ ഭാഗമായി തൊഴിലാളി കള്‍ക്കായി ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റ് ശ്രദ്ദേയമായി.

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യ ങ്ങളിലെ തൊഴിലാളികള്‍ പങ്കെടുത്ത ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് അബുദാബി സായിദ് ക്രിക്കറ്റ് സ്റ്റേഡിയ ത്തില്‍ നടന്നു.

രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കേണ്ട തിന്റെ പ്രാധാന്യം വിദേശി കളിലേക്ക് എത്തിക്കു വാന്‍ ഒരു മില്ല്യണ്‍ ലഘു ലേഖകള്‍ ആറു ഭാഷ കളിലായി പ്രസിദ്ധീകരിച്ചിരുന്നു എന്നും ഇതിനു നല്ല പ്രതി കരണം ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്തരം ഒരു ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത് എന്നും പരിപാടിയെ കുറിച്ച് വിശദീകരിച്ചു കൊണ്ട് അബുദാബി കമ്മ്യൂണിറ്റി പോലീസ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ മുബാറക് അവാദ് ബിന്‍ മുഹൈറം പറഞ്ഞു.

സുരക്ഷാ ബോധ വത്കരണ ത്തിന്റെ ഭാഗ മായിട്ടാണ് അബുദാബി കമ്യൂണിറ്റി പോലീസും യു. എ. ഇ. എക്‌സ്‌ചേഞ്ചും സംയുക്ത മായി ഈ ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്.

ഈ രാജ്യത്തു ജീവിക്കുമ്പോള്‍ ഇവിടത്തെ നിയമ ങ്ങള്‍ അനുസരി ക്കേണ്ടതിന്റെ പ്രാധാന്യം വിദേശി കളിലേക്ക് എത്തിക്കുവാന്‍ വിവിധ രാജ്യ ങ്ങളിലെ ജനങ്ങള്‍ ഏറെ ബന്ധപ്പെടുന്ന പണമിടപാട് സ്ഥാപനം ആയത് കൊണ്ട് തന്നെ യു. എ. ഇ. എക്സ്ചേഞ്ചു വഴി സുരക്ഷാ സന്ദേശങ്ങള്‍ പൊതു ജനങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിക്കുവാന്‍ സഹായകര മാകുന്നുണ്ട് എന്ന് സി. ഇ. ഓ. സുധീര്‍കുമാര്‍ ഷെട്ടി പറഞ്ഞു.

മത്സര ത്തില്‍ പങ്കെടുത്ത നാല് രാജ്യ ങ്ങളുടെയും ദേശീയ ടീമിലെ ഒരോ കളിക്കാര്‍ ടീമുകളുടെ ബ്രാന്‍ഡ് അംബാസിഡര്‍ മാരായി സംബന്ധിച്ചു. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടന്ന ഫൈനല്‍ മല്‍സര ത്തില്‍ ഇന്ത്യന്‍ ടീം വിജയികളായി.

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , ,

Comments Off on ക്രിക്കറ്റ് മല്‍സരം ശ്രദ്ധേയമായി

മെഡിക്കല്‍ ക്യാമ്പും ആരോഗ്യബോധ വത്കരണ ക്ലാസും സംഘടിപ്പിച്ചു

March 31st, 2014

അബുദാബി : തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. അബുദാബി കമ്മിറ്റി എല്‍. എല്‍. എച്ച് ആശുപത്രി യുമായി സഹകരിച്ച് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യബോധ വത്കരണ ക്ലാസും സംഘടിപ്പിച്ചു.

മെഡിക്കല്‍ ക്യാമ്പില്‍ രക്ത സമ്മര്‍ദ്ദം – പ്രമേഹ രോഗ നിര്‍ണ്ണയം, കണ്ണു പരിശോധന, ഹൃദയ സംബന്ധമായ രോഗ നിര്‍ണ്ണയം എന്നിവയാണു മുഖ്യമായും നടന്നത്. സ്ത്രീകളും കുട്ടികളും അടക്കം അഞ്ഞൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

ക്യാമ്പിന് ഡോക്ടര്‍മാരായ ഇന്ദിരാ ഗൗതം, വസീം അക്രം, സാറാ ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ആരോഗ്യ ബോധ വല്‍കരണ സെമിനാറും നടന്നു. പാണക്കാട് അബ്ബാസ് അലി തങ്ങളും കെ. എം. സി. സി നേതാക്കളും പരിപാടി യില്‍ സംബന്ധിച്ചു.

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on മെഡിക്കല്‍ ക്യാമ്പും ആരോഗ്യബോധ വത്കരണ ക്ലാസും സംഘടിപ്പിച്ചു

ഭൗമ മണിക്കൂര്‍ ആചരിച്ചു

March 30th, 2014

logo-earth-hour-march-31-2012-ePathram
അബുദാബി : ഭൗമ മണിക്കൂര്‍ ആചരണത്തില്‍ യു. എ. ഇ. യും പങ്കാളിയായി. രാത്രി എട്ടരമണിക്ക് വീടുകളും തെരുവുകളും കെട്ടിടങ്ങളുമെല്ലാം വിളക്കു കളണച്ചു ഊര്‍ജ സമ്പാദനത്തില്‍ ഭാഗഭാക്കായി.

അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ്, ദുബായിലെ ബുര്‍ജ് ഖലീഫ, ബുര്‍ജുല്‍ അറബ് അടക്കമുള്ള പ്രധാന സൗധങ്ങളെല്ലാം ഒരു മണിക്കൂര്‍ നേരം ഇരുട്ടിലായി.

പരിസ്ഥിതി സ്‌നേഹികളും കുട്ടികളും സ്ത്റീകളും അടക്കം സാധാരണ ക്കാരായ ജനങ്ങളും ഒരേ മനസ്സോടെ പരിപാടികളില്‍ സംബന്ധിച്ചു.

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , , ,

Comments Off on ഭൗമ മണിക്കൂര്‍ ആചരിച്ചു

സുരക്ഷാ ബോധവത്കരണം : അബുദാബിയില്‍ ക്രിക്കറ്റ് മല്‍സരം

March 28th, 2014

അബുദാബി : സുരക്ഷാ ബോധ വത്കരണ ത്തിന്റെ ഭാഗമായി അബുദാബി കമ്യൂണിറ്റി പോലീസും യു. എ. ഇ. എക്‌സ്‌ചേഞ്ചും സംയുക്ത മായി സംഘടി പ്പിക്കുന്ന ക്രിക്കറ്റ് മത്സര ങ്ങള്‍ മാര്‍ച്ച് 28 വെള്ളിയാഴ്ച നടക്കും.

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്,പാകിസ്ഥാന്‍ എന്നീ രാജ്യ ങ്ങളാണ് മത്സര ങ്ങളില്‍ പങ്കെടുക്കുക.

അബുദാബി ശൈഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയ ത്തില്‍വെച്ച് അരങ്ങേറുന്ന മത്സര ത്തില്‍ നാല് രാജ്യ ങ്ങളുടെയും ദേശീയ ടീമിലെ ഒരോ കളി ക്കാര്‍ ടീമു കളുടെ ബ്രാന്‍ഡ് അംബാസിഡര്‍ മാരായി മത്സര ത്തിനുണ്ടാവും.

വൈകിട്ട് 8 മണിക്ക് നടക്കുന്ന സമ്മാന ദാനച്ചടങ്ങില്‍ യു. എ. ഇ. ആഭ്യന്തര മന്ത്രിയും ഉപ പ്രധാന മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാഷ്ട്ര ങ്ങളുടെ യു. എ. ഇ. യിലെ സ്ഥാനപതി മാരും സംബന്ധിക്കും.

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , , ,

Comments Off on സുരക്ഷാ ബോധവത്കരണം : അബുദാബിയില്‍ ക്രിക്കറ്റ് മല്‍സരം

ബാച്ച് ചാവക്കാട് പുനസ്സംഘടിപ്പിച്ചു

March 24th, 2014

batch-chavakkad-logo
അബുദാബി : തൃശൂര്‍ ജില്ല യിലെ ചാവക്കാട് നിവാസി കളുടെ അബുദാബി കൂട്ടായ്മ യായ ബാച്ച് ചാവക്കാട് പുനസ്സംഘടിപ്പിച്ചു.

പ്രസിഡന്റ് എം. കെ. ഷറഫുദ്ധീന്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ കുറുപ്പത്ത്, ട്രഷറര്‍ ബാബു രാജ് എന്നിവരുടെ നേതൃത്വ ത്തില്‍ ഇരുപത്തി ഒന്നംഗ എക്സിക്ക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുത്തു.

കക്ഷി രാഷ്ട്രീയവും ജാതി മത ചിന്തകള്‍ക്കും അതീത മായി, പ്രവാസ ലോകത്തെ ചാവക്കാട്ടു കാരുടെ ഉന്നമനം ലക്ഷ്യ മാക്കി രൂപീകരിച്ച ബാച്ച് ചാവക്കാട് കൂട്ടായ്മ യുടെ വാര്‍ഷിക ജനറല്‍ ബോഡി അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ വെച്ച് നടന്നു. ബഷീര്‍ കുറുപ്പത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

അബുദാബി യിലെ സാംസ്കാരിക സംഘടനകളുടെ തലപ്പത്ത് ചാവക്കാട്ടു കാരുടെ സജീവമായ സാന്നിദ്ധ്യ മുള്ളത് പ്രശംസ നീയമാണ് എന്നും ഗുരുവായൂര്‍ നിയോജക മണ്ഡല പരിധി യില്‍ ഉള്ള എല്ലാ പ്രവാസി കളും ഈ കൂട്ടായ്മ യുടെ അംഗങ്ങള്‍ ആവാന്‍ അര്‍ഹത യുള്ളവരാണ് എന്നും യോഗം വിലയിരുത്തി.

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , ,

Comments Off on ബാച്ച് ചാവക്കാട് പുനസ്സംഘടിപ്പിച്ചു

Page 61 of 73« First...102030...5960616263...70...Last »

« Previous Page« Previous « ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഭാരവാഹികള്‍
Next »Next Page » കുട്ടികള്‍ക്കുള്ള കഥാ മത്സരം : വിജയികളെ പ്രഖ്യാപിച്ചു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha