പൊതുമാപ്പ് എല്ലാവരും പ്രയോജനപ്പെടുത്തണം : എം. എ. യൂസഫലി

November 15th, 2012

ma-yousufali-epathram
അബുദാബി : യു. എ. ഇ. പ്രഖ്യാപിച്ച രണ്ടു മാസത്തെ പൊതുമാപ്പ് ശരിയായ രേഖകളില്ലാതെ താമസിക്കുന്ന എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടറും നോര്‍ക്ക വൈസ് ചെയര്‍മാനുമായ എം. എ. യൂസഫലി അഭ്യര്‍ഥിച്ചു. യു. എ. ഇ. ഭരണാധി കാരികളുടെ വിശാല മനസ്കതയാണ് ഈ പൊതുമാപ്പ്.

രേഖകളില്ലാത്തവര്‍ രാജ്യത്തു തങ്ങുന്നതു കുറ്റകൃത്യങ്ങള്‍ക്ക് ഇടയാക്കുന്നു. ജയില്‍ ശിക്ഷയോ പിഴയോ ഇല്ലാതെയുള്ള ഈ പൊതു മാപ്പ് അവസരമായി കരുതി താമസ രേഖകള്‍ ശരിയാക്കുകയോ അല്ലാത്തവര്‍ സ്വദേശ ങ്ങളിലേയ്ക്കു മടങ്ങുകയോ വേണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on പൊതുമാപ്പ് എല്ലാവരും പ്രയോജനപ്പെടുത്തണം : എം. എ. യൂസഫലി

ആത്മഹത്യക്കെതിരെ യു. എ. ഇ. എക്സ്ചേഞ്ച് നടത്തിയ ബോധവത്കരണം സമാപിച്ചു

November 15th, 2012

ദുബായ് : പത്ത് ലക്ഷത്തില്‍ പരം ജനങ്ങളെ നേരിട്ട് അഭിസംബോധന ചെയ്തും ആത്മഹത്യക്കെതിരെ ബോധവത്കരണം നടത്തിയും യു. എ. ഇ. എക്സ്ചേഞ്ച് നടത്തിയ സാമൂഹിക ദൗത്യം വിജയകരമായി പൂര്‍ത്തിയായി എന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

തൊഴിലാളികളും ഇടത്തര ക്കാരുമായ പ്രവാസി കള്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ‘മിഷന്‍ സീറോ സൂയിസൈഡ്’ എന്ന കാമ്പയിനുമായി യു. എ. ഇ. എക്സ്ചേഞ്ച് രംഗത്തെത്തിയത്.

4800ലേറെ ലേബര്‍ ക്യാമ്പുകള്‍, 8000ത്തോളം കടകള്‍, 380 കോര്‍പ്പറേറ്റ് ഓഫിസുകള്‍, വിവിധ സാമൂഹിക-സാംസ്കാരിക സംഘടന കള്‍, ഷോപ്പിങ് സ്ഥലങ്ങള്‍ എന്നിവിട ങ്ങളിലാണ് ആറു മാസം ബോധവത്കരണ പ്രവര്‍ത്തന ങ്ങള്‍ നടന്നത്.

സാമ്പത്തിക ബുദ്ധി മുട്ടുകളാണ് ആത്മഹത്യക്ക് പ്രധാന കാരണമാകുന്നത് എന്ന വിലയിരുത്തലിന്റെ അടിസ്ഥാന ത്തില്‍ സാമ്പത്തിക അച്ചടക്കം, വരുമാന ത്തിനൊത്തുള്ള വരവ്-ചെലവ് ക്രമീകരണങ്ങള്‍ എന്നിവയെ ക്കുറിച്ചുള്ള ബോധ വത്കരണമാണ് നടത്തിയത് എന്ന് അദ്ദേഹം പറഞ്ഞു.

പ്രത്യേകമായി നിര്‍മ്മിച്ച വീഡിയോ സിനിമയും പ്രദര്‍ശിപ്പിച്ചു. ഈ ദൗത്യത്തിന്റെ പ്രചരണാര്‍ഥം നടന്ന ഒപ്പു ശേഖരണ ത്തില്‍ രണ്ടു ലക്ഷം പേര്‍ പങ്കെടുത്തു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ആത്മഹത്യക്കെതിരെ യു. എ. ഇ. എക്സ്ചേഞ്ച് നടത്തിയ ബോധവത്കരണം സമാപിച്ചു

യൂത്ത് ഇന്ത്യ ക്ലബ്ബ് ‘ലൈവ് 2012’

November 8th, 2012

ദുബായ് : യൂത്ത് ഇന്ത്യ ക്ലബ്ബ് ദുബായ് മേഖല സംഘടിപ്പിക്കുന്ന കലാ സാംസ്കാരിക മേള ‘ലൈവ് 2012’ നവംബര്‍ 09 വെള്ളിയാഴ്ച വൈകീട്ട് 3.30 ന് ദുബായ് ഖിസൈസ് ലുലു വില്ലേജിനു സമീപത്തുള്ള ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ച് നടക്കും.

വൈകുന്നേരം ആരംഭിക്കുന്ന പരിപാടി യില്‍ പ്രശസ്ത ഗായകന്‍ നാദിര്‍ അബ്ദുല്‍ സലാം നയിക്കുന്ന ഗാനമേള, ദാന്ഡിയ, ഒപ്പന, ഖവാലി, കോല്‍ക്കളി, മൈം, മിമിക്രി തുടങ്ങിയ വിവിധ ങ്ങളായ കലാ പരിപാടി കള്‍ അരങ്ങേറും.

‘ഐക്യത്തിന്റെ ആത്മാവിനെ തേടി പ്രവാസ യുവത യുടെ യാത്ര’ എന്നതാണ് പരിപാടി യുടെ മുദ്രാവാക്യം. സര്‍ഗ്ഗാത്മക കഴിവുകള്‍ക്ക് പ്രവാസ ജീവിത ത്തില്‍ ഇടം നേടി കൊടുക്കുക എന്ന ലക്ഷ്യത്തോടു കൂടി സംഘടിപ്പിക്കുന്ന പരിപാടി യില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും നടക്കും.

പ്രവേശന ത്തിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കുക : 056 21 47 417

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on യൂത്ത് ഇന്ത്യ ക്ലബ്ബ് ‘ലൈവ് 2012’

യുത്ത് ഇന്ത്യ ജോബ്‌ ഗൈഡന്‍സ്‌ ശില്പ ശാല അബുദാബി യില്‍

October 17th, 2012

അബുദാബി : തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ മാറ്റം ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥി കള്‍ക്കും യൂത്ത് ഇന്ത്യ അബുദാബി ഘടകം ഒക്ടോബര്‍ 19 വെള്ളിയാഴ്ച വൈകുന്നേരം ജോബ്‌ ഗൈഡന്‍സ്‌ ശില്‍പ്പ ശാല സംഘടിപ്പിക്കുന്നു.

പ്രൊഫഷണല്‍ CV തയ്യാറാക്കല്‍, ഇന്റര്‍വ്യൂ എന്നീ വിഷയ ങ്ങളില്‍ സെഷനുകള്‍ നടത്തുന്ന താണ്. പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ yijobs.auh at gmail dot com എന്ന ഇ മെയിലില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 38 74 562, 050 50 49 903

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on യുത്ത് ഇന്ത്യ ജോബ്‌ ഗൈഡന്‍സ്‌ ശില്പ ശാല അബുദാബി യില്‍

Page 65 of 65« First...102030...6162636465

« Previous Page « ശ്രേയ ഘോഷല്‍ ലൈവ് ഇന്‍ ഖത്തര്‍ ഒക്ടോബര്‍ 27ന്
Next » മനോജ് പുഷ്‌കറിനു സ്വീകരണം നല്‍കി »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha