അബുദാബി യിലെ റോഡു കളില്‍ പുതിയ റഡാറുകള്‍

November 24th, 2013

traffic-police-installed-infra-red-camera-ePathram
അബുദാബി : അതി വേഗക്കാരായ ഡ്രൈവര്‍മാരെ കുടുക്കാനായി തലസ്ഥാന നഗരി യിലെ നിരത്തു കളില്‍ പുതിയ റഡാറുകള്‍ സ്ഥാപിച്ചു. മുസഫ ട്രക്ക് റോഡ്, അല്‍ മഖ്ത പാല ത്തില്‍ നിന്നുള്ള അബുദാബി-അല്‍ഐന്‍ റോഡ്, ഉമ്മുന്നാര്‍ റോഡ്, അല്‍ റഹ ബീച്ച്, അബുദാബി-ശഹാമ എക്‌സ്പ്രസ് പാത യിലെ ശൈഖ് മക്തൂം ബിന്‍ റാഷിദ് സ്ട്രീറ്റ്, വിമാന ത്താവള റോഡ്, സുവെയ്ഹാന്‍ റോഡ് എന്നിവിട ങ്ങളില്‍ പുതുതായി സ്ഥാപിച്ച റഡാറു കളാണ് പ്രവര്‍ത്തന സജ്ജമായത് എന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

റഡാറു കള്‍ സ്ഥാപിച്ചി രിക്കുന്നത് വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധയും ഉത്തര വാദിത്വവും പുലര്‍ത്തുന്ന തിനാ യിട്ടാണ്. വാഹനം ഓടിക്കുന്നവരില്‍ നിന്ന് കൂടുതല്‍ പിഴ ഈടാക്കുക എന്ന ഉദ്ദേശ്യം പോലീസിനില്ല. വാഹനം ഓടിക്കുന്ന വര്‍ പിഴയില്‍ നിന്ന് രക്ഷ നേടാന്‍ മാത്രമല്ല ശ്രമിക്കേണ്ടത്. നിശ്ചിത വേഗ പരിധിക്കുള്ളില്‍ വാഹനം ഓടിച്ചു കൊണ്ട് അവനവന്റെയും മറ്റുള്ള വരുടെയും സുരക്ഷ ഉറപ്പാക്കുക യാണ് വേണ്ടത് എന്നും അധികാരികള്‍ പറഞ്ഞു.

– Photo Courtesy : Abu dhabi Police

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , , ,

Comments Off on അബുദാബി യിലെ റോഡു കളില്‍ പുതിയ റഡാറുകള്‍

കേരള പ്പിറവി ദിനത്തില്‍ മെഡിക്കല്‍ ക്യാമ്പ്

October 31st, 2013

blood-donation-epathram
അബുദാബി : മുസഫ യിലെ നാഷണല്‍ പെട്രോളിയം കണ്‍സ്ട്രക്ഷന്‍ കമ്പനി യിലെ തൊഴിലാളികളുടെ കൂട്ടായ്മയായ കൈരളി കള്‍ച്ചറല്‍ ഫോറ ത്തിന്റെ ആഭിമുഖ്യ ത്തില്‍ യൂണിവേഴ്‌സല്‍ ഹോസ്പിറ്റ ലുമായി സഹകരിച്ചു കൊണ്ട് നവംബര്‍ ഒന്നിന് മെഡിക്കല്‍ ക്യാമ്പ് നടക്കും.

വിശദ വിവരങ്ങള്‍ക്ക് : 055 44 35 697, 050 66 40 724.

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , ,

Comments Off on കേരള പ്പിറവി ദിനത്തില്‍ മെഡിക്കല്‍ ക്യാമ്പ്

സാധാരണ തൊഴിലാളികള്‍ക്കായി പ്രവാസി സുരക്ഷാ യോജന

October 30th, 2013

vayalar-ravi-ma-yusuf-ali-with-ambassador-ePathram
ദുബായ് : കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി പെന്‍ഷന്‍ പദ്ധതിയായ മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജന യില്‍ ചേരാനുള്ള കേന്ദ്രം ദുബായില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തു. പ്രവാസി പെന്‍ഷന്‍ പദ്ധതി ലഭ്യമാക്കുന്ന ആദ്യത്തെ വിദേശ രാജ്യമാണ് യു. എ. ഇ.

എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമുള്ള താഴ്ന്ന വരുമാന ക്കാരായ പ്രവാസി കള്‍ക്കാണ് പെന്‍ഷന്‍ പദ്ധതി ഉപകാരപ്പെടുക. എസ്. ബി. ടി., ബാങ്ക് ഓഫ് ബറോഡ എന്നിവ വഴി യാണ് പദ്ധതി നടപ്പാക്കുന്നത്. 18-നും 50നും ഇടയ്ക്കു പ്രായമുള്ള വര്‍ക്കു പദ്ധതി യില്‍ ചേരാനാകും എന്ന് പ്രവാസി കാര്യ മന്ത്രാ ലയം അറിയിച്ചു.

യു. എ. ഇ. യിലെ 20 ലക്ഷത്തോളം ഇന്ത്യ ക്കാരില്‍ 65 ശതമാന ത്തിനും പദ്ധതി ഉപകാര പ്പെടുമെന്നാണ് കണക്കുകൂട്ടല്‍. പ്രവാസി പെന്‍ഷന്‍ പദ്ധതി യില്‍ ചേരുന്ന വര്‍ക്ക് രണ്ടു വ്യത്യസ്ത ആനുകൂല്യ ങ്ങളുള്ള പദ്ധതി കളാണു ലഭിക്കുക. പ്രവാസം അവസാനിച്ചു മടങ്ങുമ്പോള്‍ പുനരധി വാസ ത്തിന് ഒരു തുക, 60 വയസു കഴിഞ്ഞാല്‍ പ്രതിമാസം പെന്‍ഷന്‍ എന്നിവ. ഇതിനു പുറമേ പ്രവാസി യായിരിക്കുന്ന കാലത്ത് ഒരു ലക്ഷം രൂപ യുടെ സൌജന്യ ലൈഫ് ഇന്‍ഷുറന്‍സും ലഭിക്കും.

ഇ. സി. എന്‍. ആര്‍.(എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമുണ്ട് ) എന്ന വിഭാഗ ത്തില്‍പ്പെടുന്നവര്‍ക്കു മാത്രമാണ് പെന്‍ഷന്‍ പദ്ധതി യില്‍ ചേരാന്‍ അര്‍ഹത. ഇതിനായി ബാങ്ക് അക്കൌണ്ട് തുറക്കണം. പ്രതിവര്‍ഷം കുറഞ്ഞത് 4000 രൂപ യെങ്കിലും ഈ പദ്ധതി യിലേക്ക് അയക്കണം. കേന്ദ്ര സര്‍ക്കാര്‍ പ്രതിവര്‍ഷം 2000 രൂപ സര്‍ക്കാര്‍ വിഹിതമായി അടയ്ക്കും. വനിതാ പ്രവാസി കള്‍ക്ക് ഇതു പ്രതി വര്‍ഷം 3000 രൂപയായിരിക്കും. അഞ്ചു വര്‍ഷ ത്തേയ്ക്ക് അല്ലെങ്കില്‍ പ്രവാസികള്‍ മടങ്ങുന്നതു വരെ (ഏതാണോ ആദ്യം) ആയിരിക്കും ഇത്.

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , , ,

Comments Off on സാധാരണ തൊഴിലാളികള്‍ക്കായി പ്രവാസി സുരക്ഷാ യോജന

സ്തനാര്‍ബുദ ബോധ വല്‍ക്കരണ ക്യാമ്പ്‌

October 27th, 2013

ഷാര്‍ജ : സ്തനാര്‍ബുദ ബോധ വല്‍ക്കരണ മാസ ത്തിന്റെ ഭാഗമായി യുവ കലാ സാഹിതി ഷാര്‍ജ യൂണിറ്റ് വനിതാ വിഭാഗ ത്തിന്റെ ആഭിമുഖ്യ ത്തില്‍ അല്‍ ഷംസ് മെഡിക്കല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് സംഘടിപ്പിച്ച സ്തനാര്‍ബുദ ബോധ വല്ക്കരണ ക്യാമ്പില്‍ സൗജന്യ പരിശോധനയും നടന്നു.

വനിതാ വിഭാഗം കണ്‍വീനര്‍ ശ്രീലത അജിത്, ഡോ. ഹലിം, ഡോ. ആന്‍ മേരി, ഡോ. ഷീന എന്നിവര്‍ നേതൃത്വം നല്കി.

അല്‍ ഷംസ് മെഡിക്കല്‍ ഗ്രൂപ്പില്‍ നിന്നും കെ. സി. ഉണ്ണി, രമ ഉണ്ണി, അഷ്‌റഫ്, ആസിഫ് സിസ്റ്റര്‍ ഡാലി, സിസ്റ്റര്‍ ജഫീന എന്നിവരും യുവ കലാ സാഹിതി പ്രവര്‍ത്തകരായ വിനയ ചന്ദ്രന്‍, സുനില്‍രാജ്, അജിത് വര്‍മ്മ, പി. എം. പ്രകാശന്‍, ബിജു ശങ്കര്‍, സുനില്‍കുമാര്‍ എന്നിവരും സംബന്ധിച്ചു.

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: ,

Comments Off on സ്തനാര്‍ബുദ ബോധ വല്‍ക്കരണ ക്യാമ്പ്‌

മാര്‍ത്തോമാ യുവ ജന സഖ്യം എഡ്യുഫെസ്റ്റ് : ബി. എസ്. വാരിയര്‍ നേതൃത്വം നല്‍കും

September 22nd, 2013

educational-personality-development-class-ePathram
അബുദാബി : വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി മാര്‍ത്തോമാ യുവ ജന സഖ്യം സംഘടിപ്പിക്കുന്ന എഡ്യുഫെസ്റ്റ്, സെപ്തംബര്‍ 27, 28 തിയ്യതി കളില്‍ മുസ്സഫ യിലെ മാര്‍ത്തോമാ ദേവാലയ ത്തില്‍ നടക്കും.

കരിയര്‍ ഗൈഡന്‍സ് രംഗത്തെ പ്രമുഖനായ ബി.എസ്. വാരിയര്‍ നേതൃത്വം നല്‍കും.

സപ്തംബര്‍ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ന് ഉദ്ഘാടന സമ്മേളനം നടക്കും. രണ്ടു മണി മുതല്‍ അഞ്ചു മണി വരെ പേരന്റിംഗ് ആന്‍ഡ് ലേണിംഗ് സ്ട്രാറ്റജീസ് എന്ന വിഷയ ത്തില്‍ ക്ലാസുകള്‍ നടക്കും.

പഠന ത്തില്‍ സ്വീകരിക്കാവുന്ന വിജയ കരമായ രീതികള്‍, പരീക്ഷകളെ അഭിമുഖീകരി ക്കുമ്പോള്‍ എങ്ങനെ തയ്യാറെടുപ്പുകള്‍ നടത്തണം, ടെന്‍ഷന്‍ ഒഴിവാക്കേണ്ട രീതികള്‍, ടൈംടേബിള്‍ തയ്യാറാക്കുക തുടങ്ങിയ വിഷയ ങ്ങളെ അധികരിച്ചാണ് ക്ലാസ്സുകള്‍.

സപ്തംബര്‍ 28 ശനിയാഴ്ച ന് രാവിലെ 9.30 മുതല്‍ വിവിധ കോഴ്‌സുകള്‍ പരിചയ പ്പെടുത്തുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍ നടക്കും. എങ്ങനെ ഉപരി പഠന വിഷയ ങ്ങള്‍ തെരഞ്ഞെടുക്കണം, ജോലി രംഗത്തെ സാധ്യത കള്‍, വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ തുടങ്ങിയ വിഷയ ങ്ങള്‍ പ്രതിപാദിക്കും.

രണ്ടു മണി മുതല്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബി. എസ്. വാരിയരുമായി നേരില്‍ സംസാരിക്കാനുള്ള അവസരമൊരുക്കും.

വിവര ങ്ങള്‍ക്ക് ഫോണ്‍: 055 32 18 246, 050 81 87 861.

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , ,

Comments Off on മാര്‍ത്തോമാ യുവ ജന സഖ്യം എഡ്യുഫെസ്റ്റ് : ബി. എസ്. വാരിയര്‍ നേതൃത്വം നല്‍കും

Page 66 of 73« First...102030...6465666768...Last »

« Previous Page« Previous « ജവഹര്‍ ബാലജന വേദി ഉദ്ഘാടനം ചെയ്തു
Next »Next Page » എം. കെ. സലാമിന് സ്വീകരണം നല്‍കി »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha