കുഞ്ഞാലി മരയ്ക്കാര്‍ ചരിത്രം പാഠ്യ വിഷയം ആക്കണം

December 31st, 2013

ഷാര്‍ജ : കുഞ്ഞാലി മരയ്ക്കാരുടെ ജീവചരിത്രം പാഠ്യ വിഷയം ആക്കണം എന്ന് ആവശ്യപ്പെട്ട് കുഞ്ഞാലി മരയ്ക്കാര്‍ ഗ്ലോബല്‍ ഫൗണ്ടേഷന്‍, വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്ര ത്തിലെ പ്രഥമ രക്ത സാക്ഷിയും ആദ്യ നാവിക പടത്തലവനു മായിരുന്ന കുഞ്ഞാലി മരയ്ക്കാരുടെ ചരിത്രം ഭാവി തല മുറയ്ക്ക് പകര്‍ന്നു നല്‍കേണ്ടതു ണ്ടെന്ന് നിവേദനം ചൂണ്ടിക്കാട്ടി.

പ്രസിഡന്‍റ് രാജന്‍ കൊളാവിപ്പാലം, ജനറല്‍ സെക്രട്ടറി അഡ്വ. പി. മുഹമ്മദ് സാജിദ്, മോഹന്‍ എ. വെങ്കിട്ട്, പി. വി. ഹനീഫ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on കുഞ്ഞാലി മരയ്ക്കാര്‍ ചരിത്രം പാഠ്യ വിഷയം ആക്കണം

തൊട്ടാവാടി : പ്രകൃതിയെ തൊട്ടറിഞ്ഞ കുട്ടികളുടെ പരിസ്ഥിതി ക്യാമ്പ്

December 22nd, 2013

അബുദാബി : ഖലീഫാ പാര്‍ക്കില്‍ പ്രസക്തി സംഘടി പ്പിച്ച കുട്ടികളുടെ പരിസ്ഥിതി ക്യാമ്പ് വിനോദ ത്തോടോപ്പം വിജ്ഞാനവും പകരുന്ന തായിരുന്നു. നേഴ്സറി മുതൽ പ്ലസ്‌ ടു വരെ യുള്ള 40 കുട്ടികൾ പങ്കെടുത്ത പരിസ്ഥിതി ക്യാമ്പ്, പ്രമുഖ സാമൂഹിക പ്രവർത്ത കനായ വി. ടി. വി. ദാമോദരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദേവിക രമേശ്‌ എൻഡോസൾഫാന് എതിരായ കവിത ആലപിച്ചു.

പരിസ്ഥിതി പ്രവർത്ത കനായ സുജിത്ത് നമ്പ്യാരുടെ ‘കേരള ത്തിലെ ചെടികൾ’ എന്ന വിഷയ ത്തിൽ നടന്ന ക്ലാസ് കുട്ടി കളില്‍ പരിസ്ഥിതി ആഭിമുഖ്യം വളര്‍ത്താന്‍ പര്യാപ്ത മായിരുന്നു. തുടര്‍ന്നു കുട്ടികളെ മൂന്നു വിഭാഗ ങ്ങളായി തിരിച്ച് ‘പ്രകൃതി യിലൂടെ – സസ്യ ങ്ങളുടെ പേരുകൾ ചേർത്തു വച്ച കളി’, ”ഔഷധ സസ്യ ങ്ങളെക്കുറിച്ചുള്ള പഴംചൊല്ലുകള്‍’, സസ്യങ്ങളെ തിരിച്ചറിയല്‍’, എന്നിവ സംഘടിപ്പിച്ചു.

പരിസ്ഥിതി പ്രവർത്ത കരായ പ്രസന്ന വേണു, ഫൈസൽ ബാവ, മുഹമ്മദ്‌ അലി, ജാസ്സിർ എരമംഗലം, കെ. ജി. അഭിലാഷ് എന്നിവർ വിവിധ പഠന പ്രവർത്തന ങ്ങൾക്ക് നേതൃത്വം നല്കി.

ക്യാമ്പിൽ പങ്കെടുത്ത കുട്ടി കളുടെ രക്ഷ കർത്താക്കൾക്കായി സംഘടിപ്പിച്ച ‘പ്രകൃതി സൌഹൃദ ഭക്ഷണ രീതികളെ’ക്കുറിച്ചു ചർച്ച വേറിട്ട അനുഭവ മായിരുന്നു. ചർച്ച യിൽ കെ. വി. ചന്ദ്രന്‍, അഡ്വ. മുഹമ്മദ്‌ റഫീക്ക്‌, റഫീക്ക്‌ എടപ്പാള്‍, മുഹമ്മദ്‌ അസ്ലാം, ഗീത സുബ്രഹ്മണ്യന്‍, രാജേഷ് കോടോത്ത്, ഡോ. രാഖി രമേഷ്, മുഹമ്മദ്‌ ഇക്ബാൽ എന്നിവർ പങ്കെടുത്തു.

പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും ക്യാമ്പ് ഡയറക്ടർ രമേശ്‌ നായർ, കവി അസ്മോ പുത്തൻചിറ, ടി. എ. ശശി, ഷീജ ഇക്ബാൽ, അഷ്റഫ്‌ ചമ്പാട്, ശശിൻ സാ, സുബ്രഹ്മണ്യന്‍ കാഞ്ഞിരമുക്ക്, അജി രാധാകൃഷ്ണൻ എന്നിവർ വിതരണം ചെയ്തു.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on തൊട്ടാവാടി : പ്രകൃതിയെ തൊട്ടറിഞ്ഞ കുട്ടികളുടെ പരിസ്ഥിതി ക്യാമ്പ്

അയിരൂര്‍ പ്രവാസി കൂട്ടായ്മ ജനറല്‍ ബോഡി യോഗം

December 17th, 2013

അബുദാബി : മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പഞ്ചായ ത്തിലെ യു. എ. ഇ. നിവാസി കളായ പ്രവാസി കളുടെ കൂട്ടായ്മയായ ‘അയിരൂര്‍ പ്രവാസി’ യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും കുടുംബ സംഗമവും ഡിസംബര്‍ 20 വെള്ളിയാഴ്ച രാവിലെ 11 30 മുതല്‍ അജ്മാന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ വെച്ച് നടക്കും.

ഉച്ചക്കു ശേഷം അംഗ ങ്ങളുടേയും കുട്ടികളുടേയും കലാ പരിപാടികള്‍ അവതരി ​ ​പ്പിക്കും. യു. എ. ഇ. യിലെ അയിരൂര്‍ നിവാസികളെ എല്ലാവരേയും പരിപാടി യിലേക്ക് ക്ഷണിക്കുന്ന തായി സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് : 050 49 15 241, 050 73 10 830

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on അയിരൂര്‍ പ്രവാസി കൂട്ടായ്മ ജനറല്‍ ബോഡി യോഗം

കുട്ടികൾക്കായി പരിസ്ഥിതി ക്യാമ്പ് : തൊട്ടാവാടി

December 16th, 2013

thottavadi-prasakthi-environmental-camp-ePathram
അബുദാബി : യു. എ. ഇ. യിലെ സാംസ്കാരിക സംഘടന യായ പ്രസക്തി, കുട്ടികളുടെ പരിസ്ഥിതി ആഭിമുഖ്യം വളർത്താൻ “തൊട്ടാവാടി” എന്ന പേരിൽ ഒരു പരിസ്ഥിതി ക്യാമ്പ് സംഘടി പ്പിക്കുന്നു. ഡിസംബർ 20, വെള്ളിയാഴ്ച 3 മണിക്ക് അബുദാബി ഖലീഫാ പാർക്കിലാണ് പരിസ്ഥിതി ക്യാമ്പ്.

പ്രമുഖ പരിസ്ഥിതി പ്രവർത്തക രായ  ഫൈസൽ ബാവ, പ്രസന്ന വേണു എന്നിവർ നേതൃത്വം നല്കുന്ന ക്യാമ്പിൽ പ്രവേശനം സൗജന്യ മായിരിക്കും.

കൂടുതൽ വിവര ങ്ങൾക്കും പങ്കെടുക്കുവാനും വിളിക്കുക : രമേശ്‌ നായർ : 050 – 799 67 59

- കറസ്പോണ്ടന്റ്

വായിക്കുക: , , , , , ,

Comments Off on കുട്ടികൾക്കായി പരിസ്ഥിതി ക്യാമ്പ് : തൊട്ടാവാടി

മലയാളി യുവാവിന് ദുബായ് പോലീസിന്റെ ആദരം

December 15th, 2013

ദുബായ് : പോലീസിന് നൽകിയ സേവന ത്തെ അംഗീ കരിച്ച് മലയാളി യുവാവിന് ദുബായ് പോലീസിന്റെ ആദരവ്.

ദുബായ് ഇന്റർനെറ്റ് സിറ്റി യിൽ ജോലി ചെയ്യുന്ന തൃശൂർ ജില്ലയിലെ ചാവക്കാട് പുന്ന അമ്പലത്ത് വീട്ടിൽ ഉമ്മർഹാജി യുടേയും ലൈല യുടെയും മകനായ ഫാറൂഖ് ആണ് ദുബായ് ഗവണ്മെന്റിന്റെ അവാർഡിന് അർഹ നായത്.

ദുബായ് പോലീസിന്റെ സൈബർ സെല്ലിന് നൽകിയ സേവന പ്രവർത്തനം അംഗീകരിച്ച് നൽകിയ സർട്ടി ഫിക്കറ്റും,ഗിഫ്റ്റു കളുമാണ് ദുബായ് ജുമേര യിൽ നടന്ന ചടങ്ങിൽ ദുബായ് പോലീസ് ജനറലിൽ നിന്ന് ഫാറൂഖ് ഏറ്റ് വാങ്ങിയത്.

യു. എ. ഇ. യിലെ ചാവക്കാട് പ്രവാസി ഫോറം എന്ന സംഘടന യുടെ ചാരിറ്റി വിഭാഗം കൺ വീനറായ ഇദ്ദേഹം ആറ് വർഷ മായി ദുബായിൽ ജോലി ചെയ്യുന്നു. ഹിൽഫത്ത് ആണ് ഭാര്യ. സൈറ മകളാണ്.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on മലയാളി യുവാവിന് ദുബായ് പോലീസിന്റെ ആദരം

Page 73 of 76« First...102030...7172737475...Last »

« Previous Page« Previous « ഏകാങ്ക നാടകരചനാ മത്സരം
Next »Next Page » തുടര്‍ച്ചയായി സമരങ്ങള്‍ പരാജയപ്പെട്ടിട്ടും സി.പി.എം പാഠം പഠിക്കാത്തതെന്തുകൊണ്ട്? എം.മുകുന്ദന്‍ »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha