ഉത്തരാഖണ്ഡ് ഫണ്ടിലേക്ക് യു. എ. ഇ. എക്‌സ്‌ചേഞ്ച് ഒരു കോടി രൂപ സംഭാവന നല്‍കി

July 25th, 2013

br-shetty-of-uae-exchange-donation-to-national-relief-fund-ePathram
ദുബായ് : പ്രമുഖ ധന വിനിമയ സ്ഥാപനമായ യു. എ. ഇ. എക്‌സ്‌ ചേഞ്ച് ഒരു കോടി രൂപ പ്രധാന മന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്ക് സംഭാവന ചെയ്തു. ദുരന്ത ഭൂമി യായ ഉത്തരാ ഖണ്ഡിലെ ദുരിതാശ്വാസ പ്രവര്‍ത്തന ങ്ങള്‍ക്കാ യിട്ടാണ് ഈ തുക സംഭാവന നല്‍കിയത്.

ഡല്‍ഹി യില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. എക്‌സ്‌ ചേഞ്ച് ഇന്ത്യ ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി, കേന്ദ്ര മന്ത്രി ശശി തരൂരിന് തുക കൈമാറി.

ദേശീയ ദുരന്ത നിവാരണ ശ്രമ ങ്ങളില്‍ പ്രവാസി സമൂഹം കാണിക്കുന്ന താത്പര്യവും അത്തരം പ്രവര്‍ത്തന ങ്ങളില്‍ യു. എ. ഇ. എക്‌സ്‌ ചേഞ്ചിന്റെ പങ്കാളിത്തവും പ്രത്യേകം സ്മരിക്ക പ്പെടുമെന്ന് തരൂര്‍ പറഞ്ഞു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ഉത്തരാഖണ്ഡ് ഫണ്ടിലേക്ക് യു. എ. ഇ. എക്‌സ്‌ചേഞ്ച് ഒരു കോടി രൂപ സംഭാവന നല്‍കി

രക്ത ദാന ക്യാമ്പ് ഐ. എസ്. സി. യില്‍

July 17th, 2013

blood-donation-save-a-life-give-blood-ePathram
അബുദാബി : യു. എ. ഇ. യുടെ രാഷ്ട്ര പിതാവായ അന്തരിച്ച ശൈഖ് സായിദ്‌ ബിൻ സുൽത്താൻ അൽ നഹ്യാന്റെ ചരമ വാർഷികത്തോട് അനുബന്ധിച്ച് ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൾ സെന്ററും സാമൂഹിക ക്ഷേമ മന്ത്രാലയവും ചേർന്ന് രക്തദാന ക്യാമ്പ്‌ നടത്തുന്നു.

ജൂലായ്‌ 18 വ്യാഴാഴ്ച്ച വൈകുന്നേരം 9 മണി മുതല്‍ ഐ. എസ്. സി. ഓഡിറ്റോറിയ ത്തിൽ വച്ചാണ് ക്യാമ്പ്‌ നടത്തുന്നത്.

വിവരങ്ങള്‍ക്ക്- 050 44 53 420.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on രക്ത ദാന ക്യാമ്പ് ഐ. എസ്. സി. യില്‍

Page 76 of 76« First...102030...7273747576

« Previous Page « അദൃശ്ശേരി ഹംസ കുട്ടി മുസ്ലിയാരും ഹാഫിസ്‌ അബൂബക്കര്‍ നിസാമിയും ഇസ്ലാമിക്‌ സെന്ററില്‍
Next » ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ റമദാന്‍ പരിപാടികള്‍ »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha