ഈവൻ ദി റെയിൻ പ്രദർശിപ്പിക്കും

September 16th, 2012

even-the-rain-epathram

അബുദാബി : ഇസിയാർ ബൊല്ലെയിൻ സംവിധാനം ചെയ്ത “ഈവന്‍ ദി റെയിൻ” എന്ന ചലച്ചിത്രം സെപ്റ്റംബര്‍ 16, ഞായറാഴ്ച്ച വൈകീട്ട് 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്‍റെറില്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് ഓപ്പണ്‍ ഫോറവും ഉണ്ടായിരിക്കും. കേരള സോഷ്യല്‍ സെന്‍റെര്‍, പ്രസക്തി, നാടക സൗഹൃദം, കോലായ, ആര്‍ട്ടിസ്റ്റ ആര്‍ട്ട്‌ ഗ്രൂപ്പ്‌ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സിനിമാ പ്രദര്‍ശനം. പ്രവേശനം സൗജന്യമായിരിക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on ഈവൻ ദി റെയിൻ പ്രദർശിപ്പിക്കും

ശരീര സൌന്ദര്യം വർദ്ധിപ്പിക്കുന്ന മരുന്നുകൾ യുവാവിന്റെ മരണത്തിന് കാരണമായി

September 8th, 2012

hrithik-roshan-epathram

കൊച്ചി : ശരീര സൌന്ദര്യം വർദ്ധിപ്പിക്കുവാനും മസിൽ വളർച്ചയ്ക്കും ജിമ്മിലെ പരിശീലകന്റെ നിർദ്ദേശ പ്രകാരം മരുന്ന് വാങ്ങിക്കഴിച്ച യുവാവ് മരണത്തിന് കീഴടങ്ങി. 29 കാരനായ കൊച്ചി സ്വദേശി റിജോ ജോർജ്ജാണ് തന്റെ വീടിനടുത്തുള്ള ജിമ്മിൽ ശരീര സൌന്ദര്യം വർദ്ധിപ്പിക്കാനായി പരിശീലനം നടത്തി സ്വയം മരണം ഏറ്റുവാങ്ങിയത്.

തന്റെ മകൻ ജിമ്മിലെ പരിശീലകന്റെ നിർദ്ദേശ പ്രകാരമാണ് മരുന്നുകൾ വാങ്ങി കഴിച്ചത് എന്ന് റിജോയുടെ അച്ഛൻ ജോർജ്ജ് പറയുന്നു. ആറു മാസം മുൻപാണ് റിജോ വീടിനടുത്തുള്ള ജിമ്മിൽ ചേർന്നത്. കഴിഞ്ഞ ദിവസം കുഴഞ്ഞു വീണ റിജോയെ വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അശുപത്രിയിൽ എത്തിയപ്പോഴേക്കും റിജോ മരിച്ചിരുന്നു. കൊറോണറി ആർട്ടറി രോഗം മൂലമാണ് റിജോ മരിച്ചത് എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. റിജോയുടെ ഹൃദയത്തിന്റെ വാൽവുകളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടിയിരുന്നതായി ഡോക്ടർമാർ കണ്ടെത്തി. മസിൽ വർദ്ധിപ്പിക്കാനായി റിജോ കഴിച്ച പൊടികളാണ് ഇതിനു കാരണം എന്നാണ് അനുമാനം.

ആറ് ആഴ്ച്ചകൾ കൊണ്ട് സിക്സ് പാക്ക് വയർ ഉണ്ടാക്കണം എന്ന ആവശ്യവുമായി ജിമ്മിൽ എത്തുന്ന യുവാക്കൾക്ക് ആനബോളിൿ സ്റ്റിറോയ്ഡ് കഴിക്കുവാനുള്ള ഉപദേശം കൊടുക്കുന്ന ജിം പരിശീലകരാണ് ഈ ദുർവിധിക്ക് ഉത്തരവാദികൾ എന്ന് പറയുമ്പോഴും ഇത്തരത്തിൽ ആഴ്ച്ചകൾ കൊണ്ട് മസിൽ വർദ്ധിപ്പിക്കുന്ന ബോളിവുഡ് താരങ്ങളുടെ നിറം പിടിപ്പിച്ച കഥകളാണ് ഇതിന് യഥാർത്ഥ കാരണം എന്നൊരു മറുവാദവുമുണ്ട്. ഹൃതിൿ റോഷന്റെ ശരീര വടിവുകൾ വേണമെന്ന് പറഞ്ഞ് ജിമ്മിൽ എത്തുന്ന യുവാക്കൾ പക്ഷെ ഇതിനായി ഹൃതിൿ റോഷനെ പോലെ കഠിനാദ്ധ്വാനം ചെയ്യാൻ തയ്യാറാവുന്നില്ല. മാസങ്ങൾ കഠിനാദ്ധ്വാനം ചെയ്താൽ ആർക്കും തങ്ങളുടെ ശരീരം ഹൃതിൿ റോഷനേയോ സൽമാൻ ഖാനെയോ പോലെ തീർത്തും സുരക്ഷിതമായി തന്നെ ആക്കാം എന്ന് വിദഗ്ദ്ധർ പറയുന്നു. ദിവസേന മണിക്കൂറുകൾ ജിമ്മിൽ കഠിനമായ പരിശീലനത്തിൽ ചിലവഴിച്ചാണ് അമീർ ഖാൻ തന്റെ ശരീരം വികസിപ്പിച്ചത്. എന്നാൽ എല്ലാം വേഗത്തിൽ ലഭിക്കണം എന്ന ചിന്തയുള്ള പുതിയ തലമുറ ആരോഗ്യം നശിച്ചാലും ശരി, തങ്ങൾക്ക് സൌന്ദര്യം മതി എന്ന് ചിന്തിക്കുന്നിടത്താണ് അപകടം പതിയിരിക്കുന്നത് എന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. ആരോഗ്യം നശിപ്പിക്കുകയും പലപ്പോഴും മരണത്തിന് തന്നെ കാരണമാവുകയും ചെയ്യുന്ന ഇത്തരം മരുന്നുകൾ ഉപയോഗിക്കരുത് എന്ന് ഇവർ ഉപദേശിക്കുന്നു. ആനബോളിൿ സ്റ്റിറോയ്ഡുകൾ ചില ഘട്ടങ്ങളിൽ ചില രോഗങ്ങൾക്ക് ഏറെ ഫലപ്രദമായ മരുന്നാണ്. എന്നാൽ ഇത് അനവസരത്തിൽ അനുചിതമായി ഉപയോഗിക്കുമ്പോൾ മാരകവുമാണ്. ചിലർ ഇൻസുലിൻ പോലും വിശപ്പ് വർദ്ധിപ്പിക്കുവാനായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ വിശപ്പ് വർദ്ധിപ്പിച്ച് കൂടുതൽ ഭക്ഷണം കഴിച്ച് ശരീരഭാരം വർദ്ധിപ്പിക്കുവാനാണ് ഇവർ ശ്രമിക്കുന്നത്. എന്നാൽ ഇത്തരം മാരകമായ കുറുക്കു വഴികൾ ആശ്രയിക്കാതെ ആരോഗ്യകരമായ മാർഗ്ഗത്തിലൂടെ ദിവസേന മതിയായ അളവിൽ വ്യായാമം ചെയ്തും ശരീരം ഹൃതിൿ റോഷനെ പോലെയാക്കാം എന്ന് ഡോക്ടർമാരും ജിം പരിശീലകരും ഉറപ്പ് തരുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

Comments Off on ശരീര സൌന്ദര്യം വർദ്ധിപ്പിക്കുന്ന മരുന്നുകൾ യുവാവിന്റെ മരണത്തിന് കാരണമായി

ക്യാമ്പസ് ഓക്സിന്റെ ‘ദ ബാക്ക് ഓഫ് ബിയോണ്ട്” ഷാർജയിൽ

September 7th, 2012

the-back-of-beyond-epathram

ഷാർജ : ക്യാമ്പസ് ഓക്സിന്റെ അദ്യ ഹ്രസ്വ സിനിമയായ ‘ദ ബാക്ക് ഓഫ് ബിയോണ്ട്’ ഷാർജ നാഷണൽ തിയേറ്റർ മിനി ഹാളിൽ പ്രിവ്യു പ്രദർശനം നടത്തുന്നു. സെപ്റ്റംബർ 7 വൈകീട്ട് 7 മണിക്ക് ക്ഷണിക്കപ്പെട്ട സദസിനു മുൻപിൽ നടക്കുന്ന പ്രദർശനത്തിന് ശേഷം സിനിമയെ കുറിച്ച് നടക്കുന്ന പൊതു ചർച്ചയിൽ പ്രമുഖ സാഹിത്യ സാംസ്കാരിക കലാ നിരൂപകർ പങ്കെടുക്കും എന്ന് സംഘാടകർ അറിയിച്ചു.

സുനിൽ കുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയും തിരക്കഥയും സജിത് കുമാറിന്റേതാണ്. സംഗീതം റോയ്, ക്യാമറ സുമേഷ് കുമാർ, എഡിറ്റിംഗ് ഒമർ ഷെറീഫ്.

ശ്രീനിവാസൻ, നിതിൻ പോളി, കെ. പി. എ. സി. ലളിത, ഹേമന്ത്, ഗൌതമി നായർ എന്നിവർ അണി നിരക്കുന്ന ക്യാമ്പസ് ഓക്സിന്റെ പ്രഥമ ചലചിത്രമായ ചാപ്റ്റേഴ്സ് ഒക്ടോബറിൽ പുറത്തിറങ്ങും.

- ജെ.എസ്.

വായിക്കുക: , ,

Comments Off on ക്യാമ്പസ് ഓക്സിന്റെ ‘ദ ബാക്ക് ഓഫ് ബിയോണ്ട്” ഷാർജയിൽ

Page 25 of 25« First...10...2122232425

« Previous Page « സാഹിത്യ അക്കാദമി പ്രസിഡന്‍റ് ലൈംഗിക ആഭാസങ്ങള്‍ കാണിച്ചെന്നു തസ്ലീമ നസ്‌റിന്‍
Next » ചാപ്റ്റേഴ്സ് ഒക്ടോബറിൽ വരുന്നു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha