കെ. രാഘവന്‍ മാസ്റ്റര്‍ ഓര്‍മ്മയായി

October 20th, 2013

music-director-k-raghavan-master-ePathram
തലശ്ശേരി : സംഗീത സംവിധായകനും ഗായകനുമായ കെ. രാഘവന്‍ മാസ്റ്റര്‍ ഓര്‍മ്മയായി. ഒക്ടോബര്‍ 19 ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. നാടോടി സംഗീതവും മാപ്പിളപ്പാട്ടിന്റെ ഇശലു കളും ശാസ്ത്രീയ സംഗീത ത്തിന്‍െറ ശുദ്ധിയും മലയാള സിനിമാ സംഗീത ശാഖക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കിയ സംഗീതജ്ഞന്‍ ആയിരുന്നു രാഘവന്‍ മാസ്റ്റര്‍.

99 വയസ്സായ അദ്ദേഹത്തെ ശ്വാസ തടസ്സം അനുഭവ പ്പെട്ടതിനാല്‍ തലശ്ശേരി സഹകരണ ആശുപത്രി യില്‍ പ്രവേശി പ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4. 15 ഓടെ ആയിരുന്നു മരണം.

തമിഴ്, ഹിന്ദി ചലച്ചിത്ര ഗാന ങ്ങളുടെ നിഴലില്‍ ആയിരുന്ന മലയാള സിനിമാ ഗാന ശാഖയ്ക്ക് കെ. രാഘവന്‍ മാസ്റ്റര്‍ ആണ് തന്റെ ലാളിത്യ മാര്‍ന്ന സംഗീത ശൈലി യാല്‍ പുതു ജീവന്‍ നല്‍കിയത്. ആകാശ വാണി യില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം1954 ല്‍ പുറത്തിറങ്ങിയ ‘നീല ക്കുയില്‍’ എന്ന സിനിമ യിലൂടെ യാണു ചലചിത്ര രംഗത്തേക്ക് എത്തി യത്.

ആദ്ദേഹം തന്നെ ആലപിച്ച ”കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വള കിലുക്കിയ സുന്ദരീ..” ഇന്നും മലയാളി കളുടെ ഇഷ്ട ഗാനമാണ്. ജാനമ്മ ഡേവിഡ്‌ പാടിയ എല്ലാരും ചൊല്ലണ്.. എല്ലാരും ചൊല്ലണ്.. കല്ലാണ് നെഞ്ചിലെന്ന്‍…, കുയിലിനെ ത്തേടി…കുയിലിനെ ത്തേടി കുതിച്ചു പായും മാരാ…, കോഴിക്കോട് അബ്ദുല്‍ ഖാദര്‍ ആലപിച്ച എങ്ങനെ നീ മറക്കും കുയിലേ… മെഹബൂബ്‌ പാടിയ മാനെന്നും വിളിക്കില്ല… മയിലെന്നും വിളിക്കില്ല… അടക്കം ഇതിലെ ഒമ്പത് ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളാണ്.

പാമ്പു കള്‍ക്ക് മാളമുണ്ട്… പറവകള്‍ക്കാകാശമുണ്ട്, തലയ്ക്കു മീതെ ശൂന്യാകാശം… തുടങ്ങി നിരവധി നാടക ഗാനങ്ങള്‍ രാഘവന്‍ മാസ്റ്ററു ടെ സംഗീത സംവിധാന ത്തില്‍ ഇറങ്ങി. കടമ്പ എന്ന സിനിമ യിലെ ‘അപ്പോളും പറഞ്ഞില്ലേ പോകണ്ടാ പോകണ്ടാന്ന്‍…’ രാഘവന്‍ മാസ്റ്ററുടെ ആലാപന മികവിന് മറ്റൊരു ഉദാഹരണമാണ്.

ആകാശ വാണിയുടെ മദ്രാസ്, ദല്‍ഹി, കോഴിക്കോട് നിലയ ങ്ങളില്‍ ജോലി ചെയ്തിരുന്നു. 1976ല്‍ കോഴിക്കോട് നിലയ ത്തില്‍നിന്ന് പ്രൊഡ്യൂസര്‍ തസ്തികയില്‍ വിരമിച്ചു. ആകാശ വാണി യില്‍ ജോലി ചെയ്യുമ്പോള്‍ കെ. രഘുനാഥ്, മോളി എന്നീ പേരു കളിലും ചില ഗാന ങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. നിരവധി ഗായകരെ നാടക – സിനിമാ രംഗത്തേക്ക്‌ അദ്ദേഹം കൈ പിടിച്ചുയര്‍ത്തി.

1973ല്‍ നിര്‍മ്മാല്യം എന്ന സിനിമ യിലൂടെയും 1977ല്‍ പുറത്തിറങ്ങിയ പൂജയ്‌ക്കെടുക്കാത്ത പൂക്കള്‍ എന്ന ചിത്ര ത്തിലൂടെയും മികച്ച സംഗീത സംവിധായക നുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് രണ്ടു തവണ ലഭിച്ചു. 1986ല്‍ കെ. പി. എ. സി. യുടെ ‘പാഞ്ചാലി’ എന്ന നാടക ത്തിലെ സംഗീത ത്തിന് സംസ്ഥാന അവാര്‍ഡ് നേടി യിരുന്നു. ഈ വര്‍ഷം ആഗസ്റ്റില്‍ കണ്ണൂര്‍ സര്‍വ്വ കലാ ശാല ഡി ലിറ്റ് നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്, കമുകറ അവാര്‍ഡ്, സിനി മ്യുസിഷ്യന്‍ അവാര്‍ഡ് എന്നിവയും നേടി. 1998 ല്‍ സമഗ്ര സംഭാവന യ്ക്കുള്ള ജെ. സി. ഡാനിയേല്‍ അവാര്‍ഡ് മാസ്റ്റര്‍ക്ക് ലഭിച്ചു. 2010ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

ഭാര്യ : പരേത യായ യശോദ മക്കള്‍ : വീണാധരി, മുരളീധരന്‍ , കനകാംബരന്‍, ചിത്രാംബരി, വാഗീശ്വരി. മരുമക്കള്‍ : റീന, ലിന്റ, ത്യാഗരാജന്‍, സുരേഷ് കെ. ദാസ്, മുരളീധരന്‍ എന്നിവര്‍.

- pma

വായിക്കുക: , ,

Comments Off on കെ. രാഘവന്‍ മാസ്റ്റര്‍ ഓര്‍മ്മയായി

കുവൈറ്റില്‍ ‘നോട്ടം-2013’ വെള്ളിയാഴ്ച്ച

October 17th, 2013

കുവൈറ്റ്‌ : കേരള അസോസിയേഷൻ കുവൈറ്റും യു. എഫ്. എം. കുവൈറ്റും സംയുക്ത മായി സംഘടിപ്പിക്കുന്ന ‘നോട്ടം-2013’ വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 മുതൽ അബ്ബാസിയ ‘പ്രവാസി’ ഹാളിൽ നടക്കും.

കുവൈറ്റ്‌ ഉള്‍പ്പെടെ വിവിധ ഗള്‍ഫ്‌ രാജ്യ ങ്ങളില്‍ നിന്നും നാട്ടില്‍ നിന്നുമായി ചിത്രീകരിച്ച പതിനഞ്ചോളം ചിത്ര ങ്ങള്‍ മേള യില്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന്‍ ഓപ്പണ്‍ ഫോറം നടക്കും.

- pma

വായിക്കുക: , ,

Comments Off on കുവൈറ്റില്‍ ‘നോട്ടം-2013’ വെള്ളിയാഴ്ച്ച

Page 27 of 27« First...1020...2324252627

« Previous Page « എയര്‍ കേരള വിഷുവിന്‌
Next » സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha