ഫുഡ് കലവറ യുടെ ‘ഫുഡ് ഫെസ്റ്റ് 2017’ സഫ്രാൻ പാർക്കിൽ

April 20th, 2017

logo-food-kalavara-social-media-group-ePathram
അബുദാബി : ഭക്ഷണ പ്രേമി കളുടെ സാമൂഹ്യ കൂട്ടായ്മ ‘ഫുഡ് കലവറ’ യുടെ രണ്ടാം വാർഷിക കുടുംബ സംഗമം “ഫുഡ് ഫെസ്റ്റ് 2017 ” എന്ന പേരിൽ ഏപ്രിൽ 21 വെള്ളിയാഴ്ച രാവിലെ 9 : 30 മുതൽ അബു ദാബി മുറൂർ റോഡിലെ അൽ സഫ്രാൻ പാർ ക്കിൽ വെച്ച് നടത്തുന്നു.

വിവിധ എമിറേറ്റു കളിൽ നിന്നുള്ള ഫുഡ് കലവറ യുടെ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾ ക്കുമായി പാചക മത്സരവും കുട്ടി കൾക്കായി വിവിധ കലാ കായിക മത്സര ങ്ങളും നടക്കും. അബുദാബി യിൽ സാമൂഹ്യ സാംസ്കാരിക രംഗത്തു മികച്ച പ്രകടനം കാഴ്ച വെച്ച വ്യക്തി കളെ ചട ങ്ങിൽ വെച്ച് ആദരിക്കും.

സ്വന്ത മായി ഭക്ഷണം പാകം ചെയ്യുക, വിത്യസ്ഥത കണ്ടെത്തുക, മറ്റുള്ള വർക്ക് പകർന്നു കൊടുക്കുക എന്ന താണ് ‘ഫുഡ് കലവറ’ കൂട്ടായ്മ യുടെ ലക്‌ഷ്യം. തനതു ഭക്ഷ്യ വിഭവ ങ്ങളും പല ഹാര ങ്ങളും അവ തരി പ്പിക്കുന്ന തോടൊപ്പം പുതിയ റെസിപ്പി കളും ഫുഡ് കലവറ യിലൂടെ ലഭ്യ മാണ്‍. സോഷ്യൽ മീഡിയ യിൽ സജീവ മായ ഈ കൂട്ടായ്മ യില്‍ നൂറിലധികം അംഗ ങ്ങളുണ്ട്.

വിവരങ്ങൾക്ക് : 050 79 16 313 (ഗഫൂർ കൊടക്കാട്ട്), 050 59 12 169 (സെയ്തു. കെ. വി.)

- pma

വായിക്കുക: , , , ,

Comments Off on ഫുഡ് കലവറ യുടെ ‘ഫുഡ് ഫെസ്റ്റ് 2017’ സഫ്രാൻ പാർക്കിൽ

പാകിസ്ഥാന്‍ ഇസ്ലാമിന് ചീത്തപ്പേരുണ്ടാക്കുന്നു : മലാല

April 15th, 2017

malala-yousufzai-epathram
ന്യൂദല്‍ഹി : പാകിസ്ഥാനി കളുടെ ചില പ്രവര്‍ത്തന ങ്ങള്‍ ലോക ത്തിനു മുന്നില്‍ രാജ്യ ത്തിനും ഇസ്ലാമിനും മോശം പ്രതിച്ഛായ ഉണ്ടാക്കുന്നു എന്ന് നൊബേല്‍ ജേതാവ് മലാല യൂസഫ് സായ്. മാധ്യമ പഠന വിദ്യാര്‍ത്ഥി യെ ദൈവ നിന്ദ ആരോ പിച്ച് ജന ക്കൂട്ടം തല്ലി ക്കൊന്ന സംഭവ വുമായി ബന്ധ പ്പെട്ട് പുറത്തു വിട്ട വീഡിയോ സന്ദേശ ത്തിലാണ് മലാല ഇങ്ങിനെ പ്രതികരിച്ചത്.

മതത്തെ അവ ഹേളി ക്കുന്ന കുറിപ്പ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു എന്ന് ആരോ പിച്ചു കൊണ്ടാ യിരുന്നു ഇരുപത്തി മൂന്നു കാരനായ മാഷാല്‍ ഖാനെ ഒരു കൂട്ടം ജനങ്ങള്‍ തല്ലി ക്കൊ ന്നത്.

മാഷാല്‍ ഖാനെ കൊല പ്പെടു ത്തുന്നതും മൃത ദേഹ ത്തെ മര്‍ദ്ദി ക്കുന്നതും ഉള്‍പ്പെടെ യുള്ള ദൃശ്യ ങ്ങള്‍ സോഷ്യല്‍ മീഡിയ യില്‍ പ്രചരി ച്ചിരുന്നു. ലോകത്തിനു മുന്നില്‍ രാജ്യത്തിനും ഇസ്ലാമിനും മോശം പ്രതി ച്ഛായ സൃഷ്ടി ക്കുവാന്‍ ഇത്തരം സംഭവങ്ങള്‍ കാരണമാകുന്നു.

ഇസ്ലാ മിനെ ആക്ഷേപി ക്കുവാനുള്ള അവസരങ്ങള്‍ ഉണ്ടാക്കി കൊടുത്ത് മതത്തി നെതി രായ വിവേചന ത്തെ ക്കുറിച്ച് എങ്ങനെ നമുക്ക് സംസാരി ക്കുവാന്‍ സാധിക്കും എന്നും മലാല ചോദിക്കുന്നു. രാജ്യ ത്തിനും മത ത്തിനും എതിരായി പ്രവര്‍ത്തി ക്കുന്നത്‌ നമ്മള്‍ തന്നെ ആണെന്നും മലാല പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , ,

Comments Off on പാകിസ്ഥാന്‍ ഇസ്ലാമിന് ചീത്തപ്പേരുണ്ടാക്കുന്നു : മലാല

തൃശ്ശൂര്‍ ഫെസ്റ്റ് : വനിതകള്‍ക്കും കുട്ടികള്‍ക്കുമായി മല്‍സരങ്ങള്‍

April 3rd, 2017

dubai-kmcc-logo-big-epathram
ദുബായ് : കെ. എം. സി. സി. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സംഘ ടിപ്പി ക്കുന്ന ‘തൃശ്ശൂര്‍ ഫെസ്റ്റി’ ന്റെ ഭാഗ മായി വനിത കള്‍ക്കും കുട്ടി കള്‍ക്കു മായി വിവിധ മത്സര ങ്ങള്‍ സംഘ ടിപ്പി ക്കുന്നു.

ഏപ്രില്‍ 7 വെള്ളി യാഴ്ച വൈകു ന്നേരം മൂന്നു മണിക്ക് ഖിസൈസിലെ മദീന മാളിന്റെ സമീപ മുള്ള ഇന്ത്യന്‍ അക്കാദമി സ്‌കൂളി ലാണ് മത്സര ങ്ങള്‍. വനിത കള്‍ നേതൃത്വം നല്‍കുന്ന നാടന്‍ വിഭവ ങ്ങളുടെ തട്ടു കടയും വിവിധ സ്റ്റാളു കളും ഫെസ്റ്റി ന്റെ ഭാഗ മായി ഉണ്ടാകും. വനിത കള്‍ ക്കായി പാചക മത്സരം, മെഹന്തി, കള റിംഗ്, ചിത്ര രചന എന്നീ മത്സര ങ്ങളാണു നടക്കുക.

പരിപാടി കളുടെ വിജയ ത്തിനായി ജില്ല യിലെ വനിത കളുടെ സ്വാഗത സംഘം രൂപീകരിച്ചു.

റീനാ സലീം (ചീഫ് പേട്രണ്‍), നിഷാ സുറാബ് (പേട്രണ്‍), സൈബിയ ജമാല്‍ (ചെയര്‍ പേഴ്സണ്‍), സബീന ഷാനവാസ് (ജനറല്‍ കണ്‍വീ നര്‍), ബല്‍ക്കിസ് മുഹമ്മദ് (ട്രഷറര്‍), ജുബീന ഷമീര്‍, ആയിഷ ബിന്ദി, ഷറീറ മുസ്തഫ, ജൗറിയ അഷറഫ് (വൈസ് ചെയര്‍ പേഴ്സണ്‍), റിസ്മാ ഗഫൂര്‍, ഫാസിലാ നൗഫല്‍, ഫാസ്നാ നബീല്‍, ഷൈനാ സമദ് (കണ്‍വീ നര്‍മാര്‍), നെബു ഹംസ, ഹസീനാ റഫീഖ് (കോഡിനേറ്റേഴ്സ്) എന്നിരാണ് ഭാരവാഹികള്‍.

പങ്കെടുക്കുവാന്‍ ആഗ്രഹി ക്കുന്നവര്‍ എപ്രില്‍ നാലിന് മുന്‍പ് പേര്‍ നല്കണം. വിവരങ്ങള്‍ക്ക് – 050 – 878 4996, 055 – 851 0387

- pma

വായിക്കുക: , , , ,

Comments Off on തൃശ്ശൂര്‍ ഫെസ്റ്റ് : വനിതകള്‍ക്കും കുട്ടികള്‍ക്കുമായി മല്‍സരങ്ങള്‍

അബുദാബി മലയാളി സമാജം നഴ്സുമാരെ ആദരിച്ചു

March 27th, 2017

അബുദാബി : ഗൾഫിൽ 20 വർഷം പൂർത്തി യാക്കിയ മലയാളി നഴ്‌സു മാരെ അബു ദാബി മലയാളി സമാജം ആദരിച്ചു.

‘സാന്ത്വന വീഥി യിലെ മാലാഖ മാർക്ക് അബു ദാബി മലയാളി സമാജ ത്തിന്റെ സ്‌നേ ഹാദരം’ എന്ന പരി പാടി യിൽ 20 മുതൽ 37 വർഷം വരെ സേവനം അനുഷ്‌ഠിച്ച അബുദാബി യിലെയും മറ്റു വിവധ എമി റേറ്റു കളിൽ നിന്നുള്ള നഴ്‌സു മാരെ യാണ് ആദരിച്ചത്.

അബുദാബി യൂണി വേഴ്സൽ ഹോസ്‌പിറ്റൽ എം. ഡി. ഡോക്ടർ ഷബീർ നെല്ലി ക്കോട് ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു. സമാജം പ്രസിഡന്റ് ബി. യേശു ശീലൻ അദ്ധ്യ ക്ഷത വഹിച്ചു.

ആതുര സേവന രംഗ ത്ത് പ്രവർത്തി ക്കുന്ന വരെ ആദരി ക്കുന ഇത്തരം പരി പാടി കളിലൂടെ സമാജം മറ്റുള്ള വർക്ക് മാതൃക ആവുക യാണ് എന്നും തുടർന്നും ഇത്തരം പ്രവർത്ത നങ്ങൾ സമാജ ത്തിൽ നിന്നും പ്രതീക്ഷി ക്കുന്ന തായും ഡോക്ടർ ഷബീർ നെല്ലിക്കോട് പറഞ്ഞു.

അര നൂറ്റാണ്ടു നീണ്ട പ്രവാസ ജീവിത ത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന സമാജ ത്തിന്റെ സജീവ പ്രവർത്തകൻ ജെയിംസ് ഗോമസിനെയും ഭാര്യ പട്രിഷ്യ യെയും ചടങ്ങിൽ ആദരിച്ചു. സാംസ്കാരിക രംഗത്തെ പ്രമുഖർ സംബ ന്ധിച്ചു. സമാജം ജനറൽ സെക്രട്ടറി പി. സതിഷ് കുമാർ സ്വാഗതവും കലാ വിഭാഗം സെക്രട്ടറി അബദുൽ കാദർ തിരുവത്ര നന്ദി യും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on അബുദാബി മലയാളി സമാജം നഴ്സുമാരെ ആദരിച്ചു

അബുദാബിയില്‍ ‘മദർ ഓഫ് നേഷൻ ഫെസ്റ്റിവല്‍’

March 26th, 2017

uae-mother-of-the-nation-festival-2017-ePathram
അബുദാബി : ടൂറിസം ആൻഡ് കൾച്ചർ അഥോ റിറ്റി യുടെ ആഭി മുഖ്യ ത്തിൽ സംഘ ടിപ്പി ക്കുന്ന രണ്ടാമത് ‘മദർ ഓഫ് നേഷൻ ഫെസ്റ്റി വല്‍’ മേളക്ക് അബുദാബി കോര്‍ണീ ഷില്‍ തുടക്ക മായി. അമ്മ മാർക്കും കുട്ടി കൾക്കും വിനോദവും വിജ്ഞാനവും സമ്മാനി ക്കുന്ന പരി പാടി കളാണ് ഫെസ്റ്റി വലിന്റെ ആകര്‍ഷക ഘടകം.

അഞ്ചു വയസ്സിനു മുകളിൽ പ്രായ മുള്ള കുട്ടി കൾക്ക് അഞ്ചു ദിർഹ വും മുതിർന്ന വർക്ക് 20 ദിർഹവും പ്രവേശന ഫീസ് ഈടാക്കുന്ന ഫെസ്റ്റി വലില്‍ 50 തരം ഭക്ഷണ – പാനീയങ്ങള്‍ രുചിച്ച് അറി യുവാനും അവ സരം ഒരുക്കും.

അഞ്ചു വയസ്സിൽ താഴെ യുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യം ആയിരിക്കും. ദിവസവും വൈകുന്നേരം നാലു മണി മുതൽ അർദ്ധ രാത്രി വരെ നട ക്കുന്ന മേള ഏപ്രില്‍ നാലു വരെ നീണ്ടു നില്‍ക്കും

- pma

വായിക്കുക: , , ,

Comments Off on അബുദാബിയില്‍ ‘മദർ ഓഫ് നേഷൻ ഫെസ്റ്റിവല്‍’

Page 49 of 54« First...102030...4748495051...Last »

« Previous Page« Previous « പ്രചരണ യോഗം സംഘടിപ്പിച്ചു
Next »Next Page » കേരള ഗൾഫ് സോക്കർ ഫുട്‌ബോൾ ഏപ്രിൽ ഏഴിന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha