“ശുഭവാര്‍ത്ത“ വന്നു; സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരില്ല

July 30th, 2013

കൊച്ചി: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സരിത എസ് നാ‍യര്‍ക്ക് കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍ ഉന്നതരായ രാഷ്ടീയ നേതാക്കന്മാര്‍ തുടങ്ങിയവരുമായീ ബന്ധമുണ്ടെന്നും അത് അവര്‍ മജിസ്ട്രേറ്റിനു നല്‍കുന്ന പരാതിയില്‍ വെളിപ്പെടുത്തുമെന്നും ഉള്ള വാര്‍ത്തകള്‍ക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ വന്‍ പ്രാധാന്യമാണ് ലഭിച്ചിരുന്നത്. ഈ പരാതി പുറത്ത് വന്നാല്‍ പല ഉന്നതരുടേയും രാഷ്ടീയവും സ്വകാര്യവുമായ ജീവിതത്തെ വലിയ തോതില്‍ ബാധിക്കുമെന്നും വിലയിരുത്തപ്പെട്ടു. കേരള രാഷ്ടീയത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വെളിപ്പെറ്റുത്തല്‍ നടത്തും എന്ന വാര്‍ത്തകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ പരാതി പുറത്ത് വന്നു. ഇത് കേരളത്തിലെ പല ഉന്നത രാഷ്ടീയ നേതാക്കന്മാര്‍ക്കും ശുഭവാര്‍ത്തയാണ്. മജിസ്ട്രേറ്റിനു എഴുതി നല്‍കിയ 4 പേജുള്ള പരാതിയില്‍ വ്യക്തിപരമായ കാര്യങ്ങള്‍ മാത്രം. ഒരു ഉന്നതന്റെ പേരും അതില്‍ പരാമര്‍ശിച്ചിട്ടില്ല. നേരത്തെ സരിത എഴുതിയതെന്ന് പറയപ്പെടുന്ന 24 പേജുള്ള പരാതിയില്‍ പല ഉന്നതരുടേയും പേരുകള്‍ ഉണ്ടെന്ന് അവരുടെ അഭിഭാഷകനായ ഫെനിബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോടതി വിലക്കുള്ളതിനാലാണ് താന്‍ അതിലെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താത്തതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ എസ്.എന്‍.ഡി.പി യോഗം പ്രസിഡണ്ട് വെള്ളാപ്പള്ളി നടേശന്‍ ഫെനി ബാലകൃഷ്ണന്‍ തന്നോട് പറഞ്ഞെന്ന് പറഞ്ഞ് ആലപ്പുഴയില്‍ നിന്നും ഉള്ള ഒരു കേന്ദ്രമന്ത്രിക്കെതിരെ ഗുരുതരമായ ആ‍രോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിയോട് താന്‍ മന്ത്രിയുടെ പേരു പറഞ്ഞിട്ടില്ലെന്ന് പിന്നീട് വ്യക്തമാക്കി. സരിത നല്‍കിയ 24 പേജുള്ള പരാതി തന്റെ കക്ഷിയുടെ ആവശ്യം പരിഗണിച്ച് നശിപ്പിച്ചതായി ഇന്നലെ രാത്രി അഡ്വ. ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ശുഭവാര്‍ത്ത കേള്‍ക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ അര്‍ഥം ഉന്നതരുടെ പേരില്ലാത്ത ലിസ്റ്റിനെ പറ്റിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരില്ലാത്തത് അട്ടിമറിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സരിതയെ മാപ്പു സാക്ഷിയാക്കി കേസില്‍ നിന്നും രക്ഷപ്പെടുത്തുവാനുള്ള ഗൂഢാലോചന നടക്കുന്നതായും അവര്‍ പറഞ്ഞു. പുതിയ സംഭവ വികാസങ്ങള്‍ സര്‍ക്കാറിനു ജനങ്ങള്‍ക്കിടയില്‍ ചീത്തപ്പേരുണ്ടാക്കുമെന്ന് പറഞ്ഞ് പി.സി.ജോര്‍ജ്ജും രംഗത്തെത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

Comments Off on “ശുഭവാര്‍ത്ത“ വന്നു; സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരില്ല

കാതികൂടം പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍

July 22nd, 2013

ചാലക്കുടി: കാതികൂടത്തെ നീറ്റാ ജലാറ്റിന്‍ കമ്പനിയിലെ മലിനീകരണത്തിനെതിരെ നടക്കുന്ന സമരത്തിനു നേരെ പോലീസ് നടത്തിയ അക്രമത്തില്‍
പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. സമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഇന്നലെ നടന്ന പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ സ്തീകള്‍ ഉള്‍പ്പെടെ അറുപതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ചിലരുടെ പരിക്ക് സാരമാണ്. പരിക്കേറ്റവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും, അങ്കമാലി എല്‍.എഫ് ആശുപത്രി, ചാലക്കുടിതാലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ പ്രവേശിപ്പിച്ചു. നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും സമരാനുകൂലികളെ വീടുകളില്‍ കയറി അക്രമിക്കുകയും ചെയ്തിരുന്നു. ഒരു വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

രാവിലെ 11 മണീയോടെ ടി.എന്‍.പ്രതാപന്‍ എം.എല്‍.എ, പ്രൊഫ. സാറാജോസഫ്, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍
തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറുകണക്കിനു ആളുകള്‍ പങ്കെടുത്തുകൊണ്ട് സമര സമിതി മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് പോലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന്
കുത്തിയിരിപ്പ് സമരം നടത്തിയ സമരക്കാരില്‍ നിന്നും സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പോലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷം
ഉണ്ടായി. ഇതിനിടയില്‍ ആരോ പോലീസിനു നേരെ കല്ലെറിഞ്ഞു തുടര്‍ന്ന് പോലീസ് കനത്ത ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനമേറ്റ
പലരും സമീപത്തെ വീടുകളിലേക്ക് ഓടിക്കയറിയെങ്കിലും പിന്‍ തുടര്‍ന്നെത്തിയ പോലീസുകാര്‍ ഇവരെ വീടുകളില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on കാതികൂടം പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍

ഇന്റര്‍നെറ്റ് ലോട്ടറി തട്ടിപ്പ് : നൈജീരിയ ക്കാരി അറസ്റ്റില്‍

August 1st, 2012

fraud-epathram

ചാലക്കുടി : ഇന്റര്‍ നെറ്റിലൂടെ 200 കോടി രൂപയുടെ വിദേശ ലോട്ടറി അടിച്ചു എന്ന് തെറ്റി ദ്ധരിപ്പിച്ച് പണം തട്ടി എടുക്കു വാ നായി നേരിട്ട് എത്തിയ നൈജീരിയ ക്കാരിയെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു.

മുരിങ്ങൂര്‍ സ്വദേശി നന്ദ കിഷാറിന്റെ പരാതി പ്രകാരം നൈജീരയ ക്കാരിയായ ഹബീബ മേരി (37) യെ യാണ് ചൊവ്വാഴ്ച ചാലക്കുടി എസ്‌. ഐ. പി. ലാല്‍ കുമാര്‍ അറസ്റ്റ്‌ ചെയ്തത്.

നന്ദകിഷോറിന് ലോട്ടറി അടിച്ചെന്ന് ഇന്റര്‍ നെറ്റിലൂടെ അറി യിക്കുകയും, മുംബൈ വിമാന ത്താവള ത്തില്‍ കസ്റ്റംസ് ക്ലിയറന്‍ സി നായി 8500 അമേരിക്കന്‍ ഡോളര്‍ ആവശ്യ മാണെന്ന് പറഞ്ഞ് ഫോണ്‍ വിളി ക്കുക യുമായി രുന്നു.

ലോട്ടറി രേഖകള്‍ ഇ – മെയിലില്‍ അയച്ചു കൊടുത്തു. പണം നേരിട്ട് നല്‍കാം എന്നും ബാങ്കില്‍ നിക്ഷേപിക്കില്ല എന്നും അറി യിച്ച തിനെ ത്തുടര്‍ന്നാണ് യുവതി നേരിട്ട് എത്തിയത്.

നെടുമ്പാശ്ശേരി വിമാന ത്താവള ത്തിലെത്തിയ യുവതി ഫോണ്‍ വിളിച്ച് പണം വാങ്ങുന്ന തിനായി തിങ്കളാഴ്ച രാത്രി ചാല ക്കുടി യില്‍ എത്തി. ലോട്ടറിയെ ക്കുറിച്ച് നന്ദ കിഷോര്‍ അന്വേഷിച്ചപ്പോള്‍ പരസ്പര ബന്ധ മില്ലാത്ത മറുപടി യാണ് യുവതി യില്‍ നിന്ന് ലഭിച്ചത്.

സംശയം തോന്നിയ ഇയാള്‍ പണം എടുക്കാനെന്നു പറഞ്ഞ് ചാലക്കുടി പോലീസ് സ്‌റ്റേഷ നിലേക്ക് കൊണ്ടു വരിക യായി രുന്നു. പാസ്സ് പോര്‍ട്ട് കൈവശം ഉണ്ടാ യിരുന്നു എങ്കിലും കൃത്യമായ വിവര ങ്ങള്‍ അതില്‍ ഇല്ലെന്ന് എസ്. ഐ. പറഞ്ഞു. പ്രതിയെ കോടതി യില്‍ ഹാജരാക്കി.

- കറസ്പോണ്ടന്റ്

വായിക്കുക: , , , , ,

Comments Off on ഇന്റര്‍നെറ്റ് ലോട്ടറി തട്ടിപ്പ് : നൈജീരിയ ക്കാരി അറസ്റ്റില്‍

Page 55 of 55« First...102030...5152535455

« Previous Page « എയര്‍ കേരള എക്സ്പ്രസ് : അനുമതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കും
Next » എയര്‍ കേരള വിഷുവിന്‌ »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha