സുനിത വീണ്ടും ബഹിരാകാശത്തിലേക്ക്

June 23rd, 2012

sunita-williams-epathram

വാഷിംഗ്ടൺ : ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിതാ വില്ല്യംസ് വീണ്ടും ബഹിരാകാശ സഞ്ചാരത്തിന് ഒരുങ്ങുന്നു. 2006ൽ ആറു മാസം തുടർച്ചയായി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ കഴിഞ്ഞ് റെക്കോർഡ് ഭേദിച്ച സുനിത വീണ്ടും അവിടേക്ക് തന്നെയാണ് മടങ്ങുന്നത്. ഖസാക്കിസ്ഥാനിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും ജൂലൈ 14ന് സുനിത ബഹിരാകാശത്തേക്ക് തിരിക്കും. കൂടെ റഷ്യാക്കാരൻ യൂറി മലെൻഷെൻകോയും ജപ്പാൻകാരൻ അകിഹികോ ഹൊഷീദെയും ഉണ്ടാകും. ബഹിരാകാശ കേന്ദ്രത്തിൽ എത്തിയ ശേഷം സുനിത എക്സ്പെഡിഷൻ 33 ന്റെ കമാൻഡർ ആയി ചുമതലയേൽക്കും.

- ജെ.എസ്.

വായിക്കുക: ,

Comments Off on സുനിത വീണ്ടും ബഹിരാകാശത്തിലേക്ക്

പിങ്കിയുടെ ലിംഗം നിർണ്ണയിക്കാൻ കഴിഞ്ഞില്ല

June 19th, 2012

pinki-pramanik-epathram

കൊൽക്കത്ത : കൂടെ താമസിച്ച സ്ത്രീയെ ബലാൽസംഗം ചെയ്ത കുറ്റത്തിന് അറസ്റ്റിലായ ഇന്ത്യയുടെ സുവർണ്ണ വനിതാ കായിക താരം പിങ്കി പ്രമാണിക്കിന്റെ ലിംഗ നിർണ്ണയം പരാജയപ്പെട്ടു. കോടതി നിർദ്ദേശ പ്രകാരം പിങ്കിയുടെ ലിംഗം നിശ്ചയിക്കാനായി ബരാസത് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ലിംഗ നിർണ്ണയ പരിശോധനകളുടെ ഭാഗമായി അൾട്രാ സോണിൿ പരിശോധന നടത്തിയെങ്കിലും ഹോർമോൺ, ക്രോമൊസോം പരിശോധനകൾ നടത്താൻ കഴിഞ്ഞില്ല. എക്സ് റേ, സ്കാൻ എന്നിവ നടത്താനും രക്തത്തിന്റെ സാമ്പിൾ എടുക്കുവാനും ഉള്ള സൌകര്യം ഈ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. മൂന്നു മണിക്കൂർ നീണ്ടു നിന്ന വൈദ്യ പരിശോധനകൾക്ക് ശേഷം പിങ്കിയെ കൂടുതൽ വിപുലമായ സൌകര്യങ്ങൾ ഉള്ള മറ്റൊരു ആശുപത്രിയിലേക്ക് അയക്കാനാണ് ആശുപത്രി അധികൃതർ ശുപാർശ ചെയ്തത്.

2005 2006 കാലഘട്ടത്തിൽ പിങ്കി പ്രമാണിൿ ഇന്ത്യയ്ക്ക് വേണ്ടി മദ്ധ്യ ദൂര ഓട്ടത്തിൽ 5 സ്വർണ്ണ മെഡലും 1 വെള്ളിയും നേടിയിടുണ്ട്. എന്നാൽ മധുരയിൽ നടന്ന ദേശീയ മൽസരങ്ങളിൽ പിങ്കിയുടെ ശരീരത്തിൽ പുരുഷ ഹോർമോണുകളുടെ ആധിക്യം കണ്ടെത്തിയതിനെ തുടർന്ന് മൽസരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും മാറ്റി നിർത്തിയതായി റിപ്പോർട്ടുകളുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on പിങ്കിയുടെ ലിംഗം നിർണ്ണയിക്കാൻ കഴിഞ്ഞില്ല

ചൈനീസ് വനിത ബഹിരാകാശത്തിൽ

June 17th, 2012

liu-yang-epathram

ബെയ്ജിംഗ് : ചൈനയുടെ ചരിത്രത്തിലെ ആദ്യ വനിതാ ബഹിരാകാശ യാത്രിക ലിയു യാങ് ബഹിരാകാശത്തിൽ എത്തി. ഇന്നലെ വൈകീട്ട് 6:37ന് ഗോബി മരുഭൂമിയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഷെൻഷൌ-9 എന്ന ചൈനയുടെ നാലാം ബഹിരാകാശ യാത്രായാനം ശൂന്യാകാശത്തിലേക്ക് കുതിച്ചത്. മൂന്ന് പേരടങ്ങുന്ന യാത്രാ സംഘത്തിൽ ലിയു യാങിനെ കൂടാതെ ഇതിനു മുൻപ് രണ്ടു തവണ ബഹിരാകാശ യാത്ര നടത്തി പരിചയ സമ്പന്നനായ ജിങ് ഹായ്പെങ്, ലിയു വാങ് എന്നിവരുമുണ്ട്. ബഹിരാകശ യാത്ര നടത്തുന്ന ആദ്യ ചൈനീസ് വനിതയായ 33 കാരി ലിയു വെങിന് മാദ്ധ്യമങ്ങളിലും ഇന്റർനെറ്റിലും വൻ പിന്തുണയാണ് ലഭിച്ചത്. ബഹിരാകശത്തിൽ ഇവർ വൈദ്യശാസ്ത്ര പരീക്ഷണങ്ങൾ നടത്തും.

- ജെ.എസ്.

വായിക്കുക: , ,

Comments Off on ചൈനീസ് വനിത ബഹിരാകാശത്തിൽ

സൂ ചി നൊബേൽ പുരസ്കാരം ഏറ്റുവാങ്ങി

June 17th, 2012

suu-kyi-nobel-prize-epathram

ഓസ്ലോ : 12 വർഷം മുൻപ് തനിക്ക് ലഭിച്ച നൊബേൽ പുരസ്കാരം മ്യാന്മാർ പ്രതിപക്ഷ നേതാവ് ഓങ് സാൻ സൂ ചി ഒടുവിൽ കൈപ്പറ്റി. 1991 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനമാണ് ഓസ്ലോയിൽ നടന്ന ചടങ്ങിൽ വെച്ച് ഇന്ന് സൂ ചി ഏറ്റുവാങ്ങിയത്. 15 വർഷത്തെ വീട്ടു തടങ്കലിൽ നിന്നും താൻ മോചിതയായെങ്കിലും തന്റെ രാജ്യത്തിന് ഇനിയും രാഷ്ട്രീയമായ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്ന് സൂ ചി പുരസ്കാരം ഏറ്റുവാങ്ങി കൊണ്ട് വ്യക്തമാക്കി. സമ്പൂർണ്ണമായ സമാധാനം എന്നത് ലോകത്തിന് അപ്രാപ്യമായ ലക്ഷ്യം തന്നെയാണ്. ഈ സമ്മാനം വാങ്ങാനായി താൻ യൂറോപ്പിലേക്ക് പുറപ്പെടുമ്പോഴും അക്രമവും വർഗ്ഗീയ സ്പർദ്ധയും, കൊലപാതകങ്ങളും കൊള്ളിവെപ്പും അനുസ്യൂതം തുടരുകയാണ്. വെടിനിർത്തൽ കരാറുകൾ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കാണാൻ വഴി തെളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്നും സൂ ചി വെളിപ്പെടുത്തി. മ്യാന്മാറിലെ മുസ്ലിം ബുദ്ധമത വിഭാഗങ്ങൾ തമ്മിലുള്ള വർഗ്ഗീയ ലഹളയിൽ 29 പേർ കൊല്ലപ്പെടുകയും 30,000 ത്തിലേറെ പേർക്ക് കിടപ്പാടം നഷ്ട്ടപ്പെടുകയും ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on സൂ ചി നൊബേൽ പുരസ്കാരം ഏറ്റുവാങ്ങി

നടാഷ ട്രെത്വി ഇനി അമേരിക്കയുടെ ആസ്ഥാന കവയത്രി

June 12th, 2012

natasha-trethewey-epathram
വാഷിങ്ടണ്‍: അമേരിക്കയുടെ ആസ്ഥാന കവി പട്ടത്തിലേക്ക് നടാഷ ട്രെത്വി നിയമിതയായി. അമേരിക്കയുടെ 19ാമത്തെ ആസ്ഥാന കവയത്രിയായി ചുമതല ഏല്‍ക്കുന്ന   46കാരിയായ ഇവര്‍ ഈ പദവിയില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.  നടാഷ ട്രെത്വി ഇപ്പോള്‍ അറ്റ്ലാന്റയിലെ എമോറി സര്‍വകലാശാലയില്‍ പ്രഫസറായി സേവനം ചെയ്തുവരുകയാണ്.  അടുത്ത സെപ്റ്റംബരില്‍ ഇവര്‍ ഈ പദവിയില്‍  ചുമതലയേല്‍ക്കും. അടുത്തവര്‍ഷം പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുമ്പോള്‍ പ്രത്യേക ആലാപനവും നടത്തും. കൂടാതെ രാജ്യമെങ്ങും കവിയരങ്ങുകള്‍ സംഘടിപ്പിക്കേണ്ട ചുമതലയും ആസ്ഥാനകവിയുടേതായിരിക്കും. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തമായ ആഭ്യന്തരയുദ്ധം പ്രമേയമാക്കി നിരവധി കവിതകള്‍ രചിച്ച നടാഷയുടെ ‘ദ നാറ്റീവ് ഗാര്‍ഡ്’ എന്ന കാവ്യസമാഹാരം 2007ല്‍ പുലിറ്റ്സര്‍ അവാര്‍ഡ് നേടിയിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on നടാഷ ട്രെത്വി ഇനി അമേരിക്കയുടെ ആസ്ഥാന കവയത്രി

Page 56 of 57« First...102030...5354555657

« Previous Page« Previous « സ്പെയിനിലെ ബാങ്കുകള്‍ നഷ്ടത്തില്‍; രക്ഷാപദ്ധതിയുമായി യൂറോ രാജ്യങ്ങള്‍
Next »Next Page » ടട്ര: ബി. ഇ. എം. എല്‍ മേധാവി വി.ആര്‍.എസ്. നടരാജനു സസ്പെന്‍ഷന്‍ »ശാസ്ത്രജ്ഞർ കൃത്രിമ നേത്ര...
കേരളത്തില്‍ ജനിതകമാറ്റം വ...
ന്യൂട്ടന് വെല്ലുവിളിയുമായ...
ജപ്പാൻ ആണവ നിലയങ്ങൾ വീണ്ട...
ഇന്ത്യ പ്രവര്‍ത്തിക്കുന്ന...
സ്പെയിനിലെ ബാങ്കുകള്‍ നഷ്...
അതിരപ്പിള്ളി പദ്ധതിക്കായി...
യു. എസ്. സൈനികരിലെ ആത്മഹത...
നാപാം പെൺകുട്ടിയുടെ ഫോട്ട...
ഫേസ്‌ബുക്കിന് അധികം ആയുസി...
ഉള്ളൂര്‍. എസ്. പരമേശ്വരയ്...
പ്രകൃതിസംരക്ഷണം ജീവന്‍ സം...
റഷ്യ സിറിയയെ പിന്തുണക്കുന...
ഇസ്രായേല്‍ അന്തര്‍വാഹിനിക...
വിവാഹച്ചടങ്ങില്‍ നൃത്തമാട...
ഹൃദയത്തില്‍ പച്ചപ്പ്‌ സൂഷ...
പരിസ്ഥിതി: മനുഷ്യന്‍ പഠിക...
അണ്ണാ ഹസാരെ – ബാബാ രാംദേവ...
വ്യോമ സേനയ്ക്കായുള്ള അകാശ...
അസാന്‍ജിനെ സ്വീഡനിലേക്ക്‌...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha