വിദ്യാര്‍ഥിനിയെ പീഢിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

September 22nd, 2012

sexual-exploitation-epathram

തിരൂര്‍: വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകനും മത പണ്ഡിതനുമായ ഷംസുദ്ദീന്‍ പാലത്തിനെ തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു. മുജാഹിദീന്‍ ഔദ്യോഗിക വിഭാഗത്തിന്റെ പ്രമുഖ നേതാവും പ്രഭാഷകനുമാണ് ഇദ്ദേഹം. വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജ് അദ്ധ്യാപകനായി ജോലി നോക്കുന്ന സമയത്ത് അതേ സ്ഥാപനത്തില്‍ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയെ കോഴിക്കോട്, ഗുരുവായൂര്‍, പെരിന്തല്‍ മണ്ണ തുടങ്ങിയ സ്ഥലങ്ങളില്‍ ഹോട്ടലുകളിലും മറ്റും കൊണ്ടു പോയാണ് ഷംസുദ്ദീന്‍ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്. ഭാര്യയും അഞ്ചു കുട്ടികളും ഉള്ള ഇയാള്‍ പ്രണയം നടിച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് വിധേയയാക്കിയത്. ഇരുവര്‍ക്കും ആശയ വിനിമയം നടത്തുവാന്‍ പ്രത്യേക ഭാഷയും രൂപപ്പെടുത്തിയായി പറയുന്നു. പോലീസില്‍ പരാതി നല്‍കിയതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തിരൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എം. പി. ജയരാജ് റിമാൻഡ് ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on വിദ്യാര്‍ഥിനിയെ പീഢിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

പിണറായിയിലെ പെണ്‍‌വാണിഭം: രണ്ടു പേര്‍ അറസ്റ്റില്‍

September 20th, 2012

sex-abuse-epathram

പിണറായി: ഭര്‍തൃമതിയായ യുവതിയെ പെണ്‍‌വാണിഭത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പിണറായി വെണ്ടുട്ടായിയില്‍ അനില്‍ കുമാര്‍ (38), തൊഴിൽ കോൺട്രാക്ടർ താഴെ ചൊവ്വ കാപ്പാട് റോഡിലുള്ള നസീര്‍ (49) എന്നിവരെയാണ്  യുവതിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിടിയിലായത്. പെണ്‍‌വാണിഭ സംഘത്തിലെ പ്രധാനിയായ എടക്കാട് സ്വദേശിനി സാജിതയ്ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

19 വയസ്സുള്ള നാലു മാസം മുമ്പ് വിവാഹിതയായ യുവതിയെ പ്രണയം നടിച്ച് നസീര്‍ വശത്താക്കുകയായിരുന്നു. വിവാഹ ശേഷം ഭര്‍ത്താവ് ഗള്‍ഫില്‍ പോയി. തുടര്‍ന്ന് നസീറുമായി പ്രണയത്തിലായ യുവതി ഈ മാസം ആദ്യം സ്വര്‍ണ്ണാഭരണങ്ങളുമായി വീട്ടില്‍ നിന്നും നസീറിനൊപ്പം പോകുകയായിരുന്നു. ഇയാള്‍ യുവതിയെ പെണ്‍‌വാണിഭ സംഘത്തിനു കൈമാറി. പിണറായിയിലെ വീട് കേന്ദ്രീകരിച്ച് നടത്തിയ അനാശാസ്യ കേന്ദ്രത്തില്‍ വച്ച് നിരവധി പേര്‍ യുവതിയെ പീഢിപ്പിച്ചതായാണ് സൂചന. സാജിതയുടെ വീട്ടില്‍ വെച്ചും യുവതിയെ പലര്‍ക്കായി കാഴ്ച വെച്ചിരുന്നു. സംഘത്തില്‍ വേറേയും യുവതികള്‍ അകപ്പെട്ടതായാണ് കരുതുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on പിണറായിയിലെ പെണ്‍‌വാണിഭം: രണ്ടു പേര്‍ അറസ്റ്റില്‍

മിസ് മലേഷ്യയെ 200 ഡോളറിനു ലേലത്തിനു വെച്ചു

September 17th, 2012

nadia-heng-epathram

കോലാലമ്പൂര്‍: മുന്‍ മിസ് മലേഷ്യയ നാദിയ ഹെങ്ങ് ഉള്‍പ്പെടെ ഉള്ളവരെ ലേലത്തിനു വെച്ചു. വാശിയേറിയ ലേലത്തില്‍ ഇന്ത്യന്‍ വംശജനായ അഭിഭാഷകന്‍ ദീപേന്ദ്ര രാജ് 200 യു. എസ്. ഡോളറിനു നാദിയയെ ലേലത്തില്‍ എടുത്തു. ലേലത്തിന്റെ നിബന്ധനകള്‍ അനുസരിച്ച് ലേലം കൊണ്ട് ദീപേന്ദ്രക്ക് നാദിയക്കൊപ്പം ഒരു കാൻഡില്‍ ലൈറ്റ് ഡിന്നർ കഴിക്കുവാന്‍ മാത്രമാണ് അവകാശം. ഉന്‍ഡിംസ്യ റിസോഴ്സ് സെന്ററിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തുക കണ്ടെത്തുന്നതിനായിരുന്നു പ്രശസ്തരെ ഇപ്രകാരം ലേലത്തിനു വച്ചത്. എഫ്. എച്ച്. എം. ഗേള്‍ ഓഫ് നെക്സ്റ്റ് ഡോര്‍ 2010-ലെ വിജയി വോനെ സിം, നിര്‍മ്മാതാവ് സൈറ സച്ച, നടന്‍ ടോണി യൂസേഫ് തുടങ്ങി പല പ്രമുഖരേയും ലേലത്തില്‍ വെച്ചിരുന്നു. ഒരു നല്ല കാര്യത്തിനായി ഇപ്രകാരം ലേല വസ്തുവായതില്‍ ദുഃഖമില്ലെന്നാണ് ലേലത്തെ കുറിച്ച് മിസ് മലേഷ്യ പ്രതികരിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on മിസ് മലേഷ്യയെ 200 ഡോളറിനു ലേലത്തിനു വെച്ചു

എമേര്‍ജിങ്ങ് കേരളയിൽ എമേര്‍ജിങ്ങ് കാബറെയും?

September 8th, 2012

emerging-kerala-cabaret-epathram

തിരുവനന്തപുരം : വിവാദമായ എമേര്‍ജിങ്ങ് കേരളയില്‍ കാബറേ ഡാന്‍സ് തുടങ്ങിയ സൌകര്യങ്ങള്‍ ഉള്ള നിശാ ക്ലബ്ബിനും പദ്ധതി നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍. നൈറ്റ് ലൈഫ് സോണ്‍ എന്ന പേരിട്ടിരിക്കുന്ന പദ്ധതി തയ്യാറാക്കിയിരിക്കുന്നത് ഇന്‍‌കെല്‍ ആണ്. കാബറെ തിയറ്റേഴ്സ്, തീമാറ്റിക് റസ്റ്റോറന്റ്, ഡിസ്കോതെക്ക്, മദ്യശാ‍ലകള്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വേളിക്ക് സമീപം അഞ്ച് നിലകളിലായിട്ടാണ് ഉല്ലാസ കേന്ദ്രത്തിന്റെ കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. 20 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിനായി 40,000 ചതുരശ്രയടി സ്ഥലമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ സര്‍ക്കാരിന് 26 ശതമാനവും സ്വകാര്യ മേഖലയ്ക്ക് 74 ശതമാനവും പങ്കാളിത്തത്തോടെ ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

സ്ത്രീകള്‍ക്ക് നേരെ ലൈംഗിക പീഢനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കേരളത്തില്‍ സംസ്കാരത്തിനും സാമൂഹിക ജീവിതത്തിനും യോജിക്കാത്ത ഇത്തരം പദ്ധതികള്‍ വരുന്നതിനെതിരെ ശക്തമായ എതിര്‍പ്പ് ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ഈ പദ്ധതിയെ വിമര്‍ശിച്ചിരുന്നു. നൈറ്റ്‌ ക്ലബ്ബിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ നേരത്തെ ഐസ്ക്രീം പാര്‍ളര്‍ പെണ്‍‌വാണിഭ ക്കേസുമായി ബന്ധപ്പെട്ട് ഒരുപാട് ആരോപണങ്ങള്‍ക്ക് വിധേയനായ വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

Comments Off on എമേര്‍ജിങ്ങ് കേരളയിൽ എമേര്‍ജിങ്ങ് കാബറെയും?

നീരാ റാഡിയയുടെ സംഭാഷണങ്ങൾ പകർത്തി എഴുതണമെന്ന് കോടതി

September 8th, 2012

neera_radia-epathram

ന്യൂഡൽഹി : കോർപ്പൊറേറ്റ് ഇടനിലക്കാരി നീരാ റാഡിയയുടെ ടെലഫോൺ സന്ദേശങ്ങൾ റെക്കോർഡ് ചെയ്തത് മുഴുവൻ പകർത്തി എഴുതണം എന്ന് സുപ്രീം കോടതി ആദായ നികുതി വകുപ്പിനോട് നിർദ്ദേശിച്ചു. ദേശീയ സുരക്ഷയെ വരെ പ്രതികൂലമായി ബാധിക്കാവുന്ന തരം പ്രത്യാഘാതങ്ങൾ ഉള്ള സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിക്കുന്ന സംഭാഷണങ്ങളെ പകർത്തി എഴുതുന്ന ജോലി ഇതു വരെ ചെയ്യാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. റാഡിയയുടെ 5800 ഫോൺ സന്ദേശങ്ങളാണ് അദായ വകുപ്പിന്റെ കൈവശം ഉള്ളത്.സന്ദേശങ്ങളുടെ ഉള്ളടക്കത്തെ പറ്റി ആദായ വകുപ്പ് നൽകുന്ന വിശകലനങ്ങളെ ആധാരമാക്കിയാണ് ഇപ്പോൾ അന്വേഷണം നീങ്ങുന്നത്. ഇത് ശരിയല്ല എന്ന് കോടതി പറഞ്ഞു. സന്ദേശങ്ങളുടെ ഉള്ളടക്കം അതേ പടി പകർത്തി എഴുതി അതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം നടപടി ക്രമങ്ങൾ മുന്നോട്ട് കൊണ്ടു പോവേണ്ടത്. ഒരു സംഘം ഉദ്യോഗസ്ഥരെ ഈ ജോലിക്കായി പ്രത്യേകം ചുമതലപ്പെടുത്തണം എന്നും രണ്ടു മാസത്തിനകൽ ഇതു പൂർത്തിയാക്കി സീൽ വെച്ച കവറിൽ ഇത് സമർപ്പിക്കണം എന്നും കോടതി നിർദ്ദേശിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on നീരാ റാഡിയയുടെ സംഭാഷണങ്ങൾ പകർത്തി എഴുതണമെന്ന് കോടതി

Page 60 of 61« First...102030...5758596061

« Previous Page« Previous « സൈനികന്റെ ഭാര്യയുടെ നഗ്ന ചിത്രം മേജർ ഇന്റർനെറ്റിൽ ഇട്ടെന്ന് പരാതി
Next »Next Page » ശരീര സൌന്ദര്യം വർദ്ധിപ്പിക്കുന്ന മരുന്നുകൾ യുവാവിന്റെ മരണത്തിന് കാരണമായി »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha