മാലിയിൽ 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചു

November 4th, 2020

terrorists-killed-in-french-air-strikes-in-mali-ePathram ബമാകോ : മാലിയില്‍ ഫ്രഞ്ച് സേന നടത്തിയ വ്യോമ ആക്രമണത്തില്‍ അല്‍ ഖ്വയ്ദ ബന്ധമുള്ള 50 ഭീകരരെ വധിച്ചു എന്ന് ഫ്രാന്‍സ്. ലോകത്ത് ഭീകര പ്രവര്‍ ത്തനം അടിച്ച മര്‍ത്തുവാനുളള തീവ്ര ശ്രമത്തിന്റെ ഭാഗമായിട്ടാണ് പടിഞ്ഞാറൻ ആഫ്രിക്ക യിലെ ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തികളില്‍ വ്യോമാക്രമണം നടത്തിയത് എന്നു ഫ്രഞ്ച് പ്രതി രോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി അറിയിച്ചു.

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്‌സാണ് വ്യോമാക്രമണം നടത്തിയത്. നാലു തീവ്ര വാദി കളേയും പിടികൂടി. അവരിൽ നിന്നും ആയുധ ങ്ങളും മറ്റ് ഉപകരണ ങ്ങളും പിടിച്ചെടുത്തു. അതിര്‍ത്തി മേഖലയില്‍ ഭീകരര്‍ ആക്രമണത്തിനു സജ്ജരാകുന്നു എന്നു നിരീക്ഷണത്തില്‍ വ്യക്തമായി. തുടര്‍ന്നാണ് ആക്രമണം നടത്തിയത് എന്നും പ്രതിരോധ മന്ത്രി അറിയിച്ചു.

ഫ്രാന്‍സില്‍ ഭീകര ആക്രമണങ്ങളില്‍ നിരവധി പേര്‍ മരിച്ചതിനു തൊട്ടു പിന്നാലെ യാണു മാലി യില്‍ ഫ്രഞ്ച് സേന തീവ്രവാദി കേന്ദ്രങ്ങളില്‍ വ്യോമ ആക്രമണം നടത്തിയത്.

* Florence Parly : Twitter

- pma

വായിക്കുക: , , , ,

Comments Off on മാലിയിൽ 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചു

സമാധാനത്തിനുള്ള നോബല്‍ സമ്മാനം എത്യോപ്യന്‍ പ്രധാന മന്ത്രിക്ക്

October 13th, 2019

ethiopian-prime-minister-abiy-ahmed-ali-ePathram
സ്റ്റോക്‌ഹോം : എത്യോപ്യൻ പ്രധാന മന്ത്രി ആബി അഹമ്മദ് അലി യെ 2019 ലെ സമാധാനത്തി നുള്ള നോബല്‍ പുരസ്കാര ത്തിനു തെരഞ്ഞെടുത്തു. അയല്‍ രാജ്യമായ എറിത്രിയ യുമായി രണ്ടു പതിറ്റാണ്ടു കാലം നീണ്ടു നിന്ന അതിര്‍ത്തി തര്‍ക്ക ങ്ങള്‍ പരിഹരിക്കു വാന്‍ ആബി അഹമ്മദ് അലി സ്വീകരിച്ച നിര്‍ണ്ണായക തീരുമാന ങ്ങളാണ് അദ്ദേഹത്തെ പുരസ്കാര ത്തിന്ന് അര്‍ഹനാ ക്കി യത്.

രാജ്യത്ത് സമാധാനം നില നിറുത്തുവാനും അതോടൊപ്പം അന്താ രാഷ്ട്ര സഹ കരണവും കൈവരി ക്കാന്‍ ആബി അഹ മ്മദ് അലി നടത്തിയ പരിശ്രമങ്ങള്‍ ശ്രദ്ധേ യമാണ് എന്നു പുരസ്കാര ജൂറി വിലയിരുത്തി.

2018 ഏപ്രില്‍ മാസ ത്തിലാണ് ആബി അഹമ്മദ് അലി എത്യോപ്യന്‍ പ്രധാന മന്ത്രി യായി ചുമത ലയേ റ്റത്.  2018 ജൂലായ് മാസത്തില്‍ എറിത്രിയൻ പ്രസി ഡണ്ട് ഇസയാസ് അഫ് വെർക്കിയും ആബി അഹമ്മദ് അലിയും സമാധാന ക്കരാ റിൽ ഒപ്പു വെച്ചു.

ജയിലില്‍ കഴിയുന്ന വിമതരെ വെറുതെ വിടു കയും തീവ്രവാദി കള്‍ എന്നു മുദ്ര കുത്തി നാടു കടത്തിയവരെ തിരികെ കൊണ്ടു വന്നതും മുന്‍ കാല ങ്ങളില്‍ അധി കാരം കൈയ്യാളിയവര്‍ ഇതുവരെ ചെയ്ത തെറ്റു കള്‍ക്ക് മാപ്പ് പറഞ്ഞ തും ചിരകാല ശത്രു രാജ്യം എന്നു കണക്കാ ക്കി യിരുന്ന എറിത്രിയ യുമായി സമാധാന ചര്‍ച്ച കള്‍ നടത്തിയതും ആബി ആഹമ്മദ് അലി യുടെ നയതന്ത്ര ത്തിലെ ശ്രദ്ധേയമായ ചുവടു വെപ്പു കള്‍ ആയിരുന്നു.

- pma

വായിക്കുക: , ,

Comments Off on സമാധാനത്തിനുള്ള നോബല്‍ സമ്മാനം എത്യോപ്യന്‍ പ്രധാന മന്ത്രിക്ക്

ഐസ്‌ലൻഡ് കോട്ട തകർത്തു നൈജീരിയ ജയിച്ചു കയറി ( 2-0)

June 23rd, 2018

foot-ball-player-of-nigeria-ahmed-musa-in-world-cup-2018-ePathram
ആവേശകരമായ മത്സരത്തിൽ കരുത്തരായ അര്‍ജന്റീന സമ നില യിൽ തളച്ച ഐസ്‌ലൻഡിനെ നൈജീരിയ മറു പടി ഇല്ലാത്ത രണ്ടു ഗോളു കൾക്ക് തകർത്തു.

കളി യുടെ രണ്ടാം പകുതി യിൽ അഹ്മദ് മുസ നേടിയ രണ്ടു തകർപ്പൻ ഫീൽഡ് ഗോളു കൾ ആണ് ആഫ്രിക്കൻ ടീമിന് വിജയം സമ്മാനിച്ചത്.

ഐസ്‌ലൻഡ് സ്‌ട്രൈക്കറിനെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽട്ടി, ഗോൾ ആക്കി മാറ്റുവാൻ ഐസ്‌ലൻഡിനു കഴിഞ്ഞതുമില്ല.

നാൽപത്തി ഒൻപതാം മിനിറ്റില്‍ അഹ്മദ് മുസ നേടിയ ആദ്യ ഗോളും എഴു പത്തി അഞ്ചാം മിനിറ്റില്‍ നേടിയ രണ്ടാ മത്തേ ഗോളും നൈജീരിയ യെ ഗ്രൂപ്പിൽ രണ്ടാം സ്ഥാന ത്തേക്ക് എത്തിച്ചു.

– ഹുസ്സൈന്‍ ഞാങ്ങാട്ടിരി .

Tag :  കലാശക്കൊട്ട് ,  സ്പെയിന്‍ ജേതാക്കള്‍,  ലോക കപ്പ് 2010 ,

- pma

വായിക്കുക: , , ,

Comments Off on ഐസ്‌ലൻഡ് കോട്ട തകർത്തു നൈജീരിയ ജയിച്ചു കയറി ( 2-0)

ആഫ്രിക്കൻ കരുത്തിൽ സെനഗൽ

June 20th, 2018

logo-fifa-world-cup-russia-2018-ePathram
റഷ്യ 2018 ലോക കപ്പിലെ ഗ്രൂപ്പ്‌ H മത്സര ത്തിൽ സെനഗ ലിന്ന് അട്ടിമറി വിജയം. ലോക നില വാര ത്തിലെ ഇരു പത്തി ഏഴാം റാങ്കു കാരായ സെനഗൽ, എട്ടാം റാങ്കു കാരായ പോളിഷി നെയാണ് അട്ടി മറിച്ചത്.

ആദ്യ പകുതി യിൽ ടിയാഗോ സിയോനിക്ക് തൊടുത്ത ഗോളി ൽ 1 – 0 ന് ലീഡ് സ്വന്ത മാക്കിയ സെനഗൽ, രണ്ടാം പകുതി യിൽ ലീഡ് രണ്ടാക്കി വർദ്ധി പ്പിച്ചു.

86 -ാം മിനിറ്റിൽ ഗ്രെഗഗോറസ് ക്രിസ്റ്റോക്ക് പോളണ്ടിന്നു വേണ്ടി ഒരു തിരിച്ചു വരവ് നടത്തി എങ്കിലും സമ നില കരസ്ഥ മാക്കു വാൻ കഴിഞ്ഞില്ല.

– ഹുസ്സൈന്‍ തട്ടത്താഴത്ത് – ഞാങ്ങാട്ടിരി 

 

- pma

വായിക്കുക: , ,

Comments Off on ആഫ്രിക്കൻ കരുത്തിൽ സെനഗൽ


« ഏഷ്യൻ വൻ കരക്ക് അഭി മാനം : ജപ്പാൻ കൊളംബിയ യെ 2-1 നു തകർത്തു
നരേന്ദ്ര മോഡി അവി വാഹിതന്‍ : മധ്യ പ്രദേശ് ഗവർണ്ണർക്ക് എതിരെ യശോദ ബെന്‍ രംഗത്ത് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha