കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം : കേന്ദ്ര ആരോഗ്യ മന്ത്രാലയം

April 22nd, 2023

covid-19-quarantine-in-india-for-passengers-from-gulf-ePathram

ന്യൂഡല്‍ഹി : കൊവിഡ് പോസിറ്റീവ് കേസുകള്‍ വീണ്ടും അധികരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തണം എന്ന് കേരളം അടക്കം എട്ട് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

കേരളത്തിന് പുറമെ തമിഴ്‌ നാട്, കര്‍ണ്ണാടക, മഹാ രാഷ്ട്ര, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.

ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആയിരത്തിന് മുകളിലും കേരളത്തില്‍ 2000 വുമാണ് പ്രതി ദിന കൊവിഡ് കണക്ക്. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 11,692 കൊവിഡ് കേസുകളും19 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ സജീവ കേസുകളുടെ എണ്ണം 66,170 ആണ്. പോസിറ്റിവിറ്റി നിരക്ക് 5.09 %

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം : കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഹിജാബ് കേസ് : സുപ്രീം കോടതിയുടെ ഭിന്ന വിധി

October 13th, 2022

supreme-court-split-verdict-in-karnnataka-hijab-case-face-veil-burqa-niqab-ePathram
ന്യൂഡല്‍ഹി : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണ്ണാടക ഹൈക്കോടതിയുടെ വിധിയില്‍ വാദം കേട്ട സുപ്രീം കോടതി ജഡ്ജിമാര്‍ ഭിന്ന വിധി പ്രസ്താവിച്ചു. ജസ്റ്റിസ്സ് ഹേമന്ത് ഗുപ്തയും ജസ്റ്റിസ്സ് സുധാന്‍ഷു ദുലിയ യുമാണ് ഭിന്ന വിധികള്‍ പ്രസ്താവിച്ചത്.

ഹിജാബ് ഇസ്ലാം മതത്തിന്‍റെ അനിവാര്യമായ ആചാരം അല്ല എന്ന ഹൈക്കോടതി വിധി, ജസ്റ്റിസ് ഹേമന്ത് ഗുപ്ത ശരി വെച്ചു. എന്നാല്‍ പെണ്‍ കുട്ടികളുടെ പഠന ത്തിനാണ് പ്രാധാന്യം എന്നും ഹിജാബ് ധരിക്കുക എന്നത് വ്യക്തിയുടെ തെരഞ്ഞെടുക്കാനുള്ള അവകാശം ആണെന്നും ജസ്റ്റിസ് ദുലിയ വിധിച്ചു.

ഹിജാബ് നിരോധനത്തിന് എതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിന് ഇനി മൂന്നംഗ ബെഞ്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രൂപവത്കരിക്കും. ഈ ഹർജികള്‍ വിശാല ബെഞ്ചിന് കൈമാറും.

- pma

വായിക്കുക: , , , , , , , ,

Comments Off on ഹിജാബ് കേസ് : സുപ്രീം കോടതിയുടെ ഭിന്ന വിധി

പോപ്പുലര്‍ ഫ്രണ്ടിന് അഞ്ച് വര്‍ഷത്തേക്ക് നിരോധനം

September 28th, 2022

central-governments-banned-popular-front-of-india-ePathram

ന്യൂഡല്‍ഹി : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കും എട്ട് അനുബന്ധ സംഘടനകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം.

പോപ്പുലര്‍ ഫ്രണ്ടിനേയും (പി. എഫ്. ഐ.) അനുബന്ധ സംഘടനകളായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍, എന്‍. സി. എച്ച്. ആര്‍. ഒ., റിഹാബ് ഫൗണ്ടേഷന്‍ കേരള, ജൂനിയര്‍ ഫ്രണ്ട്, നാഷണല്‍ വ്യുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി.

രാജ്യ സുരക്ഷ, ക്രമസമാധാനം എന്നിവ മുന്‍ നിറുത്തി യാണ് നടപടി. ഈ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും. നിയമം ലംഘിച്ച് ഇവയില്‍ പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും. രാജ്യ വ്യാപക റെയ്ഡിന് പിന്നാലെയാണ് നടപടി. കേരളം അടക്കം 15 സംസ്ഥാനങ്ങളില്‍ ആയിരുന്നു കേന്ദ്ര ഏജന്‍സികളായ എന്‍. ഐ. എ., ഇ. ഡി. എന്നിവരുടെ നേതൃത്വത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയത്.

ഇസ്‌ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള നിരോധിത ഭീകര സഘടനകളിലേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുവാക്കളെ റിക്രൂട്ട് ചെയ്തു എന്നാണ് എന്‍. ഐ. എ. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രേഖ പ്പെടുത്തി യത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഈ സംഘടനകള്‍ക്ക് നിരോധനം എര്‍പ്പെടുത്തി യിരി ക്കുന്നത്. ഉത്തര്‍ പ്രദേശ്, കര്‍ണ്ണാടക, ഗുജറാത്ത് എന്നീ സര്‍ക്കാരുകളാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നത്.

- pma

വായിക്കുക: , , , , , , , , , ,

Comments Off on പോപ്പുലര്‍ ഫ്രണ്ടിന് അഞ്ച് വര്‍ഷത്തേക്ക് നിരോധനം

വാങ്ക് വിളി മറ്റു മതസ്ഥരുടെ അവകാശങ്ങൾ ഹനിക്കുന്നില്ല: കർണ്ണാടക ഹൈക്കോടതി

August 23rd, 2022

loud-speaker-ePathram
ബംഗളൂരു : ഇസ്ലാം മത വിശ്വാസികളുടെ പ്രാര്‍ത്ഥനാ (നിസ്കാരം) സമയം അറിയിക്കുന്ന വാങ്ക് വിളിയുടെ ഉള്ളടക്കം മറ്റു മതസ്ഥരുടെ അവകാശങ്ങൾ ലംഘി ക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് സമർപ്പിച്ച ഹര്‍ജി കർണ്ണാടക ഹൈക്കോടതി തള്ളി.

മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 25, 26 എന്നിവയുടെ ലംഘനം ആവുന്നത് ഒന്നും തന്നെ വാങ്കു വിളി യില്‍ ഇല്ല. പ്രാർത്ഥനക്കായുള്ള വിളിയിൽ മറ്റ് മതസ്ഥരുടെ വികാരം വ്രണപ്പെടുത്തുന്ന ഒന്നും ഇല്ല എന്നതു കൊണ്ട് തന്നെ ഹര്‍ജിക്കാരന്‍റെ വാദം നില നിൽക്കില്ല.

ഇത്തരം ഹര്‍ജികൾ കൊണ്ട് തെറ്റിദ്ധാരണ സൃഷ്ടി ക്കുവാന്‍ മാത്രമേ സാധിക്കൂ എന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് എസ്. വിശ്വ ജിത്ത് ഷെട്ടി എന്നിവര്‍ അടങ്ങിയ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

വാങ്ക് വിളി മുസ്‌ലിം വിശ്വാസക്രമത്തിൽ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് എങ്കിലും അതിലെ ചില പ്രയോഗ ങ്ങൾ മറ്റു മതസ്ഥരുടെ വിശ്വാസത്തെ ബാധിക്കുന്നു എന്ന വാദമാണ് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്.

പള്ളികളിൽ നിന്ന് ഉച്ച ഭാഷിണി ഉപയോഗിച്ച് വാങ്ക് വിളിക്കുന്നത് പൂർണ്ണമായി നിരോധിക്കുവാൻ നിർദ്ദേശം നൽകണം എന്നും വക്കീല്‍ വാദിച്ചു. തുടര്‍ന്ന് വാങ്കു വിളിയിലെ വരികൾ വായിക്കാൻ ശ്രമിച്ച അഭിഭാഷകനെ ഡിവിഷന്‍ ബഞ്ച് തടഞ്ഞു.

ഈ വാചകങ്ങൾ കേൾക്കുമ്പോഴേ നിങ്ങളുടെ മൗലിക അവകാശം ലംഘിക്കപ്പെടുന്നു എന്നാണല്ലോ നിങ്ങൾ വാദിക്കുന്നത്. പിന്നെന്തിനാണ് അവ വായിക്കുന്നത് എന്നും കോടതി ചോദിച്ചു.

ഭരണ ഘടനയിലെ ആർട്ടിക്കിൾ 25 (1) ഇഷ്ടമുള്ള മതം വിശ്വസിക്കുവാനും ആചരിക്കു വാനും പ്രചരിപ്പിക്കു വാനും പൗരൻമാർക്ക് മൗലികമായ അവകാശം പ്രദാനം ചെയ്യുന്നു. എന്നാൽ ഇത് അനിയന്ത്രിതമായ അവകാശം അല്ല. പൊതു ക്രമം, ധാർമ്മികത, ആരോഗ്യം തുടങ്ങി യവയെ ഈ അവകാശം ഹനിക്കാൻ പാടില്ല.

ഇവിടെ ഉച്ചഭാഷിണി വഴിയോ അല്ലാതെയോ വാങ്ക് വിളിക്കു മ്പോൾ നിസ്കാരത്തിനായി വിശ്വാസികളെ ക്ഷണിക്കുന്നു എന്നതിനും അപ്പുറം മറ്റുള്ളവരുടെ അവകാശത്തെ എങ്ങനെയാണ് ലംഘിക്കുക എന്നും ഡിവിഷൻ ബഞ്ച് ചോദിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on വാങ്ക് വിളി മറ്റു മതസ്ഥരുടെ അവകാശങ്ങൾ ഹനിക്കുന്നില്ല: കർണ്ണാടക ഹൈക്കോടതി

ഹിജാബ് വിവാദം : നിരോധനം ചോദ്യം ചെയ്‌തുള്ള ഹര്‍ജി തള്ളി

March 15th, 2022

face-veil-burqa-niqab-ordinance-on-triple-talaq-ePathram

ബംഗളൂരു : ഹിജാബ് നിരോധനം ചോദ്യം ചെയ്‌തുള്ള ഹര്‍ജി കര്‍ണ്ണാടക ഹൈക്കോടതി തള്ളി. ഇസ്ലാംമത വിശ്വാസ പ്രകാരം ഹിജാബ് അവിഭാജ്യ ഘടകമല്ല എന്നും ഹൈക്കോടതി. ഹിജാബ് ധരിച്ച് സ്കൂളില്‍ എത്താം എങ്കിലും ക്ലാസ്സില്‍ അത് പറ്റില്ല എന്നും കോടതി വ്യക്തമാക്കി. അതതു വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ നിഷ്കര്‍ശിക്കുന്ന യൂണിഫോം വിദ്യാര്‍ത്ഥികള്‍ ക്ലാസ്സില്‍ ധരിക്കണം എന്നും കോടതി.

ഹിജാബ് ധരിക്കുക എന്നത് മൗലിക അവകാശ ങ്ങളുടെ ഭാഗമാണ് എന്ന് ചൂണ്ടിക്കാണിച്ചും ക്ലാസ്സ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുവാദം നല്‍കണം എന്നും ആവശ്യപ്പെട്ട് ഉഡുപ്പിയിലെ ഗവണ്മെന്‍റ് വനിതാ പ്രീ-യൂണി വേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജികള്‍ തള്ളി ക്കൊണ്ടാണ് കോടതി യുടെ ഉത്തരവ്.

ഈ വര്‍ഷം ജനുവരിയിലാണ് ഹിജാബ് വിവാദം രൂക്ഷ മായത്. ഉഡുപ്പി ഗവണ്മെന്‍റ് വനിതാ പ്രീ-യൂണി വേഴ്‌സിറ്റി കോളേജിലാണ് ഹിജാബ് വിവാദം തുടങ്ങിയത്. ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധം പിടിച്ച ആറു വിദ്യാര്‍ത്ഥിനികളെ ക്ലാസ്സില്‍ നിന്നും പുറത്താക്കി. ഇതോടെ വിഷയം ചൂടു പിടിച്ചു. വിദ്യാര്‍ത്ഥിനി കള്‍ക്ക് കൂടെ കേസില്‍ വിവിധ സംഘടനകളും കക്ഷി ചേര്‍ന്നിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on ഹിജാബ് വിവാദം : നിരോധനം ചോദ്യം ചെയ്‌തുള്ള ഹര്‍ജി തള്ളി

Page 1 of 41234

« Previous « കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജം : മന്ത്രി വീണാ ജോർജ്ജ്
Next Page » ഇൻസൈറ്റ് അവാർഡ് വി. വേണു ഗോപാലിന് സമ്മാനിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha