സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു

March 2nd, 2024

burjeel-with-zayed-airport-dr-shamsheer-and-elena-sorlini-ePathram
അബുദാബി : ലോകത്തിലെ ഏറ്റവും വലിയ എയർ പോർട്ട് ടെർമിനലുകളിൽ ഒന്നായ സായിദ് അന്താ രാഷ്‌ട്ര വിമാന ത്താവളത്തിൽ എത്തുന്ന യാത്ര ക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി കൈ കോർത്ത് അബുദാബി എയർ പോർട്സ് കമ്പനിയും ബുർജീൽ ഹോൾഡിംഗ്‌സും.

പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്യാനുള്ള ശേഷിയും ഏറ്റവും പുതിയ ബയോ മെട്രിക്, സ്ക്രീനിംഗ് സാങ്കേതിക വിദ്യയുമുള്ള വിമാന ത്താവളത്തിൽ മുഴുവൻ സമയ ആരോഗ്യ സേവനങ്ങളിലൂടെ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രമുഖ കമ്പനികളുടെ പങ്കാളിത്തം.

എയർ പോർട്ടിലെ പുതിയ ടെർമിനലിൽ 24 മണിക്കൂറും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന ബുർജീൽ ഹോൾഡിംഗ്‌സിൻ്റെ ബുർജീൽ മെഡിക്കൽ സിറ്റി (ബി. എം. സി.) ഉടൻ തുറക്കും. ഇതിനായുള്ള കരാറിൽ ഇരു സ്ഥാപനങ്ങളും ഒപ്പുവെച്ചു.

വിമാനത്താവളത്തിൽ നിന്ന് പുറത്തു പോകാതെ തന്നെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും യാത്രാ തടസ്സങ്ങൾ കുറക്കാനുമാണ് ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രി യിലേക്ക് മാറ്റുന്നതിന് മുമ്പ് യാത്രക്കാരുടെ ആരോഗ്യ നില മെച്ചപ്പെടുത്തുന്നതിനുള്ള സൗജന്യ ചികിത്സ ഇവിടെ ലഭ്യമാക്കും. ആശുപത്രി പ്രവേശനം ആവശ്യമുള്ളവരെ എയർ പോർട്ടിന് അടുത്തുള്ള ബി. എം. സി. യിലേക്ക് മാറ്റും.

അബുദാബി സായിദ് ഇൻ്റർ നാഷണൽ എയർ പോർട്ടിലെ ആരോഗ്യ സേവനങ്ങൾക്കായി ബുർജീൽ ഹോൾഡിംഗ്‌സു മായും ബി. എം. സി. യുമായും പങ്കാളി ആവുന്നതിൽ ഏറെ സന്തോഷം ഉണ്ട് എന്നും അബു ദാബി എയർ പോർട്ട്‌സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എലീന സോർലിനി പറഞ്ഞു.

വിമാനത്താളവത്തിൽ എത്തുന്ന യാത്രക്കാർക്ക് മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കും എന്ന് ബുർജീൽ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ വ്യക്തമാക്കി. എലീന സോർലിനിയും ഡോ. ഷംഷീറുമാണ് ധാരണാ പത്രത്തിൽ ഒപ്പു വെച്ചത്.

ചടങ്ങിൽ ബുർജീൽ ഹോൾഡിംഗ്‌സ് സി. ഇ. ഒ. ജോൺ സുനിൽ, ഗ്രൂപ്പ് സി. ഒ. ഒ. സഫീർ അഹമ്മദ്, ബുർജീൽ ഹോൾഡിംഗ്‌സ് ഡയറക്ടർ ബോർഡ് അംഗം ഒമ്രാൻ അൽ ഖൂരി, ചീഫ് കോർപ്പറേറ്റ് ഓഫീസർ ഹമദ് അൽ ഹൊസാനി, ബി. എം. സി. ഡെപ്യൂട്ടി സി. ഇ. ഒ. ആയിഷ അൽ മഹ്‌രി എന്നിവർ പങ്കെടുത്തു.

സഹകരണത്തിന്റെ ഭാഗമായി അബുദാബി എയർ പോർട്ട് സ്റ്റാഫ് അംഗങ്ങൾക്കും അവരുടെ കുടുംബ ങ്ങൾക്കും ബുർജീലിൻ്റെ യു. എ. ഇ. യിലെ ആശു പത്രികളിൽ മികച്ച ആരോഗ്യ സേവനങ്ങളും പരിശോധനകളും ലഭ്യമാക്കാനും ധാരണയായി.  Twitter -X

- pma

വായിക്കുക: , , , , , ,

Comments Off on സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു

റോഡ് ചാടിക്കടക്കുന്നവർക്ക് മുന്നറിയിപ്പ്

February 19th, 2024

jay-walking-in-main-reoad-abudhabi-police-warning-ePathram

അബുദാബി : നിയമ വിരുദ്ധമായി റോഡു മുറിച്ചു കടക്കുന്ന കാൽ നടക്കാർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. തിരക്കുള്ള പ്രധാന റോഡിൽ ഫോൺ ചെയ്തു കൊണ്ട് റോഡ് ക്രോസ് ചെയ്യുന്ന ആൾ അടക്കം ഒരു കൂട്ടം ആളുകൾ അപകടകരമായ രീതിയിൽ റോഡിനു കുറുകെ ചാടിക്കടക്കുന്ന ദൃശ്യം പങ്കു വെച്ച് കൊണ്ടാണ് ഇത് ജീവന് ഭീഷണിയാണ് എന്ന അടിക്കുറിപ്പോടെ അബു ദാബി പോലീസ് നിയമ ലംഘനത്തെ കുറിച്ച് വീണ്ടും ഓർമ്മിപ്പിച്ചിരിക്കുന്നത്.

കാൽ നടക്കാർക്കായി അനുവദിച്ച പെഡസ്ട്രിയൻ – സീബ്രാ ക്രോസിംഗുകളിൽ പോലും മൊബൈൽ ഫോൺ ഉപയോഗം പാടില്ല. ഇത്തരക്കാർക്കും പിഴ നൽകി വരുന്നു. മാത്രമല്ല സീബ്രാ ക്രോസിംഗുകളിൽ കാൽ നടക്കാരെ പരിഗണിക്കാത്ത ഡ്രൈവർ മാർക്കും പിഴ നൽകി വരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on റോഡ് ചാടിക്കടക്കുന്നവർക്ക് മുന്നറിയിപ്പ്

വാഹനത്തിൻ്റെ സൺ റൂഫിൽ തല പുറത്തിട്ടാൽ 2000 ദിർഹം പിഴ

February 10th, 2024

police-warn-drivers-of-the-dangers-of-letting-their-escorts-out-of-vehicle-sun-roof-and-windows-ePathram

അബുദാബി : ഓടുന്ന വാഹനത്തിൻ്റെ സൺ റൂഫ്, വിൻഡോകൾ എന്നിവയിലൂടെ തല പുറത്തിട്ടാൽ 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തും എന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റ കൃത്യം ചെയ്യുന്ന വാഹനം 60 ദിവസത്തേക്ക് കണ്ടു കെട്ടുകയും ചെയ്യും. വാഹനം വിട്ടു കിട്ടുവാൻ 50,000 ദിർഹം പിഴ അടക്കേണ്ടി വരും എന്നും പോലീസ് അറിയിച്ചു.

സൺറൂഫ്, വിൻഡോ എന്നിവകളിലൂടെ യാത്രക്കാർ തല പുറത്തിടുന്നില്ല എന്ന് വാഹനം ഓടിക്കുന്നവർ ഉറപ്പു വരുത്തണം. നിരുത്തരവാദപരമായ പെരു മാറ്റങ്ങൾ ഒഴിവാക്കണം. ഇത്തരം അപകടകരമായ പ്രവൃത്തികൾ മറ്റു യാത്രക്കാരുടെ ജീവനു ഭീഷണിയാകും എന്നും അധികൃതർ ഓർമ്മപ്പെടുത്തി.

സൺ റൂഫുകളിലൂടെ തല പുറത്തേക്ക് ഇട്ട് യാത്ര ചെയ്യുമ്പോൾ അപ്രതീക്ഷിതമായി വാഹനം നിർത്തുകയോ മറ്റു വാഹനങ്ങളുമായി കൂട്ടി ഇടിക്കുകയോ ചെയ്താൽ ഗുരുതര പരിക്കുകൾ ഉണ്ടാവും.

ഗതാഗത സുരക്ഷ വർദ്ധിപ്പിക്കു വാനും അപകടങ്ങൾ ഇല്ലാതാക്കുവാനും പോലീസും സമൂഹവും ഒന്നിച്ച് പരിശ്രമിക്കണം എന്നും അധികൃതർ പറഞ്ഞു.

* Image Credit: Twitter : AD PoliceDubai Police

- pma

വായിക്കുക: , , , , , ,

Comments Off on വാഹനത്തിൻ്റെ സൺ റൂഫിൽ തല പുറത്തിട്ടാൽ 2000 ദിർഹം പിഴ

നോൽ കാർഡുകൾ​ ഡിജിറ്റൽ വാലറ്റ് ആക്കുന്നു

February 2nd, 2024

dubai-road-transport-nol-card-ePathram

ദുബായ് : മെട്രോ, ബസ്സ്, ടാക്സി, ട്രാം തുടങ്ങിയ ദുബായ് എമിറേറ്റിലെ പൊതു ഗതാഗതങ്ങളിലെ പേയ്‌മെന്റ് സംവിധാനമായ നോൽ കാർഡുകൾ ഡിജിറ്റൽ വാലറ്റ് ആക്കുന്നു. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി, തങ്ങളുടെ ഇടപാടുകൾ എല്ലാം ഡിജിറ്റൽ വൽക്കരിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് നോൽ കാർഡുകൾ ഡിജിറ്റൽ വാലറ്റ് ആക്കുന്നത്.

ഈ സംവിധാനത്തിലൂടെ സ്മാർട്ട് ചാനലുകളിലൂടെ ടിക്കറ്റു ബുക്കിംഗ്, പ്രീ-പേയ്‌മെന്റ്, ഗ്രൂപ്പ് ടിക്കറ്റിങ്, ടിക്കറ്റ് തുടങ്ങി ഒട്ടേറെ സവിശേഷതകൾ ഉണ്ടാവും.

ക്യാഷ് – കാർഡ് രഹിത സ്മാർട്ട് യാത്ര സാദ്ധ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

* Press Release R T A Twitter X

- pma

വായിക്കുക: , ,

Comments Off on നോൽ കാർഡുകൾ​ ഡിജിറ്റൽ വാലറ്റ് ആക്കുന്നു

വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്

January 23rd, 2024

fraud-epathram

തിരുവനന്തപുരം : ട്രാഫിക് നിയമ ലംഘനങ്ങളുടെ പിഴത്തുക ഓണ്‍ ലൈനിൽ അടക്കുമ്പോള്‍ ജാഗ്രത പാലിക്കണം എന്ന് മോട്ടോര്‍ വാഹന വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകി. ഇ- ചലാനുകളുടെ (E chellan) പിഴ അടക്കുവാന്‍ ഉപയോഗിക്കുന്ന ഔദ്യോഗിക വെബ് സൈറ്റുകൾ ക്ക്‌ സമാനമായി നിരവധി വ്യാജ വെബ് സൈറ്റുകൾ ലഭ്യമാകുന്നു എന്നും വ്യാപകമായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വ്യാജ വെബ് സൈറ്റു കളുടെ കെണി യില്‍ വീഴരുത് എന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.

പരിവാഹന്‍ സേവ (PARIVAHAN SEWA) എന്ന സൈറ്റ് വഴിയോ ഇ- ചലാൻ (E chellan) ലിങ്ക് വഴിയോ അതല്ലെങ്കിൽ ഇ -ചലാന്‍ നോട്ടീസില്‍ ലഭ്യമായിട്ടുള്ള QR കോഡ് സ്‌കാന്‍ ചെയ്തോ മാത്രം പിഴ അടക്കണം.

സമാനമായ പേരുകളിലുള്ള മറ്റ് വ്യാജ സൈറ്റുകള്‍ വഴി കബളിക്കപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ പാലിക്കുക എന്നും മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്കി.

- pma

വായിക്കുക: , , , , , , , , ,

Comments Off on വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്

Page 1 of 5612345...102030...Last »

« Previous « നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
Next Page » ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha