ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി

January 28th, 2024

janta-dal-united-jdu-leader-nitish-kumar-ePathram

പാട്ന : പ്രവചനാതീതമായ കാലു മാറ്റങ്ങളിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കുപ്രസിദ്ധി നേടിയ ജെ. ഡി. യു. (ജനാതാ ദൾ യുണൈറ്റഡ്) നേതാവ് നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു. സഖ്യ കക്ഷിയായ ലാലു പ്രസാദ് യാദവിൻ്റെ ആർ. ജെ. ഡി. യെ (രാഷ്ട്രീയ ജനതാ ദൾ) ഒഴിവാക്കി പുതിയ മന്ത്രി സഭ രൂപീകരിക്കാനുള്ള  രാഷ്ട്രീയ നാടകം, ഇന്ത്യൻ ജനാധിപത്യത്തിന് മറ്റൊരു കളങ്കം ആയി മാറി.

ആർ. ജെ. ഡി. അംഗങ്ങൾക്ക് പകരം ബി. ജെ. പി. അംഗങ്ങളെ ഉൾപ്പെടുത്തി ജെ. ഡി. യു- ബി. ജെ. പി. സഖ്യ സർക്കാർ രൂപീകരിച്ച് വീണ്ടും പുതിയ മുഖ്യ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുകയും ചെയ്തു. ഇതോടെ മുൻപ് നിതീഷ് കുമാർ തള്ളിപ്പറഞ്ഞ എൻ. ഡി. എ. യുടെ ഭാഗമായി വീണ്ടും.

പുതിയ മന്ത്രി സഭയിൽ രണ്ട് ഉപ മുഖ്യ മന്ത്രിമാരും സ്പീക്കര്‍ പദവിയും ബി. ജെ. പി. ക്ക് നല്‍കാന്‍ ധാരണയായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മന്ത്രിസഭയില്‍ ബി. ജെ. പി. ക്ക് കൂടുതല്‍ മന്ത്രി പദവികളും നല്‍കും,

ഇതോടെ പ്രതിപക്ഷ വിശാല സഖ്യം ഇന്ത്യൻ നാഷണല്‍ ഡെമോക്രാറ്റിക് ഇൻക്ലുസീവ് അലയൻസ് (I-N-D-I-A) മുന്നണിയുടെ നേതൃത്വത്തിൽ നിന്നും നിതീഷ് കുമാർ ഒഴിവായി. സഖ്യത്തിൻ്റെ നേതൃത്വം തട്ടിയെടുക്കുവാൻ കോണ്‍ഗ്രസ്സ് ശ്രമിക്കുകയും I-N-D-I-A മുന്നണിയുടെ ചെയർമാനായി കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വരികയും ചെയ്തതോടെയാണ് രാഷ്ട്രീയ സാഹചര്യങ്ങൾ മാറി മറിഞ്ഞത് എന്നും ജെ. ഡി. യു. നേതാക്കൾ പറയുന്നു. PTI – Twitter

- pma

വായിക്കുക: , , , , , , ,

Comments Off on ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി

ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

January 23rd, 2024

election-ink-mark-epathram
തിരുവനന്തപുരം : ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 2,70, 99, 326. ഇതിൽ 5,74,175 പേര്‍ പുതിയ വോട്ടര്‍മാരാണ്.

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു എങ്കിലും 18 വയസ്സു തികഞ്ഞവർക്ക് പേര് ചേര്‍ക്കാന്‍ ഇനിയും അവസരം ഉണ്ട് എന്നും അതിനായി അപേക്ഷിക്കാം എന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.

വോട്ട് ചെയ്യേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ വത്കരിക്കുന്നതിനും വോട്ടിംഗ് മെഷ്യനുകള്‍ പരിചയ പ്പെടുത്തുവാനും ‘വോട്ട് വണ്ടി’ സംസ്ഥാന പര്യടനം തുടങ്ങി.

സംസ്ഥാനത്തെ 140 നിയമ സഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ‘വോട്ട് വണ്ടി’ യുടെ യാത്ര സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ ഫ്ലാഗ് ഓഫ് ചെയ്തു. P R D , Vote Vandi (Guruvayoor)

- pma

വായിക്കുക: , , , , ,

Comments Off on ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്

January 20th, 2024

inc-indian-national-congress-election-symbol-ePathram

ന്യൂഡല്‍ഹി : നരേന്ദ്ര മോഡി സർക്കാർ നടപ്പിൽ വരുത്താൻ ശ്രമിക്കുന്ന ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ബി. ജെ. പി. അജണ്ടക്ക് എതിർപ്പ് അറിയിച്ച് കോൺഗ്രസ്സ്. ഭരണ ഘടനയെയും പാര്‍ലിമെൻ്ററി ജനാധിപത്യത്തെയും അട്ടി മറിക്കുവാൻ വേണ്ടിയാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്.

നീക്കം ഉപേക്ഷിച്ച് സമിതി പിരിച്ചു വിടണം എന്നും കോൺഗ്രസ്സ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ വ്യക്തമാക്കി പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉന്നതതല സമിതിക്ക് കത്ത് നല്‍കി.

- pma

വായിക്കുക: , , , , , , ,

Comments Off on ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്

കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

December 29th, 2023

minister-k-b-ganesh-kadannappilli-ramachandran-ePathram

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാർ മന്ത്രി സഭയിലെ പുതിയ മന്ത്രിമാരായി കടന്നപ്പള്ളി രാമചന്ദ്രൻ (കോൺഗ്രസ്സ് – എസ്), കെ. ബി. ഗണേഷ്‌ കുമാർ (കേരള കോൺഗ്രസ്സ്- ബി) എന്നിവർ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

ഇടത് മുന്നണിയിലെ മുന്‍ ധാരണ പ്രകാരം മന്ത്രി സ്ഥാനത്ത് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ച ഒഴിവിലാണ് ഇരുവരും മന്ത്രി സ്ഥാനത്ത് എത്തിയത്. അഹമ്മദ് ദേവര്‍ കോവില്‍ കൈകാര്യം ചെയ്തിരുന്ന തുറമുഖ വകുപ്പ് മന്ത്രി വി. എന്‍. വാസവന് നല്‍കി.

കടന്നപ്പള്ളിക്ക് രജിസ്‌ട്രേഷന്‍, പുരാവസ്തു, മ്യൂസിയം വകുപ്പുകളും കെ. ബി. ഗണേഷ് കുമാറിന് ഗതാഗത വകുപ്പും നല്‍കി. കേരള കോണ്‍ഗ്രസ്സ് (ബി) സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ടിരുന്നു എങ്കിലും അത് നൽകിയിട്ടില്ല.

നിലവില്‍ സിനിമാ വകുപ്പ് സി. പി. എം. മന്ത്രി സജി ചെറിയാൻ കൈകാര്യം ചെയ്യുന്നു. പാര്‍ട്ടിയുടെ മന്ത്രിയില്‍ നിന്ന് വകുപ്പ് എടുത്ത് മുന്നണിയിലെ ഒരു ചെറിയ കക്ഷിക്ക് നല്‍കേണ്ടതില്ല എന്ന് പാർട്ടി സെക്രട്ടേറിയറ്റ് നിലപാട് എടുത്തു എന്നാണു റിപ്പോർട്ടുകൾ.

- pma

വായിക്കുക: , , , , ,

Comments Off on കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു

December 24th, 2023

antoney-raju-and-ahmed-devarkovil-ePathram
തിരുവനന്തപുരം : ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലും മന്ത്രി സ്ഥാനം രാജി വെച്ചു. ഇടതു മുന്നണിയിലെ രണ്ടര വർഷം എന്ന ധാരണ പ്രകാരമാണ് ഇരുവരും രാജി വെച്ചത്. ക്ലിഫ് ഹൗസിൽ എത്തിയാണ് ഇരുവരും മുഖ്യ മന്ത്രിക്ക് രാജി നൽകിയത്.

ഞായറാഴ്ച ചേരുന്ന ഇടതു മുന്നണി യോഗം പുതിയ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. സംതൃപ്തിയോടെയാണ് സ്ഥാനം ഒഴിയുന്നത് എന്ന് ഇരു മന്ത്രിമാരും മാധ്യമങ്ങളോട് പ്രതികരിച്ചു. ഇവർക്ക് പകരം കടന്നപ്പള്ളി രാമചന്ദ്രൻ (കോൺഗ്രസ്സ് – എസ്), കെ. ബി. ഗണേഷ്‌ കുമാർ (കേ​ര​ള കോ​ൺ​ഗ്ര​സ്സ്- ​ബി) എന്നിവർ മന്ത്രിമാരാവും.

- pma

വായിക്കുക: , , ,

Comments Off on മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു

Page 1 of 2612345...1020...Last »

« Previous « മ്യൂസിക് ആൽബം ഫെസ്റ്റിവൽ : വിജയികളെ പ്രഖ്യാപിച്ചു
Next Page » തവനൂർ മണ്ഡലം കെ. എം. സി. സി. ഫുട് ബോൾ മൽസരം ജനുവരി 20 ന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha