വോട്ടു ചെയ്യാന്‍ ആധാര്‍ : നിയമ ഭേദഗതി ബില്‍ രാജ്യ സഭ അംഗീകരിച്ചു

December 23rd, 2021

election-ink-mark-ePathram
ന്യൂഡൽഹി : വോട്ടർ പട്ടികയും ആധാറും തമ്മില്‍ ബന്ധിപ്പിക്കുവാനുള്ള തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ രാജ്യസഭ പസ്സാക്കി. വ്യാജ വോട്ടു തടയുവാന്‍ ഇതു വഴി സാധിക്കും എന്നാണ് വിലയിരുത്തല്‍. ആധാര്‍ കാര്‍ഡുമായി വോട്ടർ പട്ടിക ലിങ്ക് ചെയ്യുവാന്‍ കേന്ദ്ര മന്ത്രി സഭ നേരത്തേ തീരുമാനിച്ചിരുന്നു.

വോട്ടര്‍ പട്ടികയിൽ പേരു ചേർക്കാൻ വർഷത്തിൽ 4 തവണ അവസരം നൽകുന്നത് ഉൾപ്പെടെ ജന പ്രാതി നിധ്യ നിയമത്തിന് തെരഞ്ഞെടുപ്പു കമ്മീഷൻ നിർദ്ദേശിച്ച ഏതാനും ഭേദഗതികൾ കൂടി അംഗീകരിച്ചിട്ടുണ്ട്.

ജനുവരി 1, ഏപ്രിൽ 1, ജൂലായ് 1, ഒക്ടോബർ 1 എന്നിങ്ങനെ കട്ട് ഓഫ് തീയ്യതികള്‍ വോട്ടർ പട്ടികയിൽ പേര്‍ ചേര്‍ക്കുന്നതിന്ന് അനുവദിക്കും.

സർവ്വീസ് വോട്ട് ചെയ്യുവാനുള്ള സൗകര്യത്തിന് നിലവിലുള്ള ആൺ – പെൺ വേർതിരിവ് ഒഴിവാക്കും. പകരം പങ്കാളി എന്ന പദം ഉപയോഗിക്കും. സർവ്വീസ് വോട്ട് ചെയ്യുവാൻ അവകാശം ഉള്ള ആളുടെ ഭാര്യക്കും സർവ്വീസ് വോട്ട് ചെയ്യുവാന്‍ നിലവിൽ അനുമതിയുണ്ട്. എന്നാല്‍ ഈ അവകാശം ഉള്ള സ്ത്രീയുടെ ഭര്‍ത്താവിന് സര്‍വ്വീസ് വോട്ട് ചെയ്യാന്‍ നിലവില്‍ അനുമതി ഇല്ല.

പങ്കാളി എന്നു ചേര്‍ക്കുന്നതോടെ ഭാര്യാ – ഭര്‍ത്താവ് വേര്‍ തിരിവ് ഇല്ലാതെ സർവ്വീസ് വോട്ട് ചെയ്യുവാൻ അവകാശം ലഭിക്കും.

- pma

വായിക്കുക: , , , ,

Comments Off on വോട്ടു ചെയ്യാന്‍ ആധാര്‍ : നിയമ ഭേദഗതി ബില്‍ രാജ്യ സഭ അംഗീകരിച്ചു

പാന്‍ – ആധാര്‍ ബാന്ധവം : മാര്‍ച്ച് 31 നു ശേഷം പതിനായിരം രൂപ പിഴ

March 2nd, 2020

indian-identity-card-pan-card-ePathram
ന്യൂഡല്‍ഹി : പാന്‍ കാര്‍ഡ് – ആധാര്‍ കാര്‍ഡ് എന്നിവ തമ്മില്‍ ലിങ്ക് ചെയ്യു വാനുള്ള അവ സാന തിയ്യതി മാര്‍ച്ച് 31 ആയിരിക്കും. ഇവ തമ്മില്‍ ഈ തിയ്യതി ക്കുള്ളില്‍ ബന്ധി പ്പിച്ചില്ല എങ്കില്‍ പാന്‍ കാര്‍ഡ് അസാധു ആവുക യും ശേഷം പാന്‍ കാര്‍ഡിന്റെ ഓരോ ഉപയോഗ ത്തിനും 10,000 രൂപ വീതം പിഴ നല്‍ കേണ്ടി വരും എന്നും അധി കൃതർ മുന്നറി യിപ്പു നല്‍കി.

ആദായ നികുതി നിയമ ത്തിലെ വകുപ്പ് 272 ബി പ്രകാരം ആയിരിക്കും പിഴ അടക്കേണ്ടി വരിക. ബാങ്ക് അടക്കം എല്ലാ സാമ്പത്തിക ഇട പാടു കള്‍ക്കും പാന്‍ കാര്‍ഡ് – ആധാര്‍ കാര്‍ഡ് നമ്പറുകൾ നല്‍കി യിട്ടുള്ള തിനാല്‍ തുടര്‍ന്നുള്ള എല്ലാ ആധാര്‍ ഉപ യോഗ ങ്ങളിലും പാന്‍ കാര്‍ഡ് ആവശ്യ മായി വരും. നിലവില്‍ ബാങ്കില്‍ 50,000 രൂപയോ അതിന്നു മുകളി ലുള്ള സംഖ്യകളും നിക്ഷേ പിക്കു മ്പോള്‍ പാന്‍ നല്‍കേണ്ടി വരുന്നുണ്ട്.

ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാല്‍ ഉടനെ തന്നെ പാന്‍ കാര്‍ഡ് പ്രവര്‍ത്തന യോഗ്യമാകും. അതിനു ശേഷം വരുന്ന ഇട പാടു കള്‍ക്ക് പാന്‍ കാര്‍ഡ് നല്‍കി യാല്‍ പിഴ നല്‍കേണ്ടതില്ല. ആക്ടീവ് അല്ലാത്ത പാന്‍ കാര്‍ഡ് കയ്യില്‍ ഉള്ള വര്‍ വീണ്ടും പുതിയ കാര്‍ഡിന്ന് അപേക്ഷി ക്കുവാന്‍ പാടില്ല. ആധാറു മായി ലിങ്ക് ചെയ്താല്‍ പഴയ കാര്‍ഡ് ആക്ടീവ് ആവുകയും ചെയ്യും.

എന്നാല്‍ ബാങ്ക് എക്കൗണ്ട് തുടങ്ങുന്നതിന്നും ഡ്രൈവിംഗ് ലൈസന്‍സ് എടുക്കു ന്നതിന്നും മറ്റുമായി തിരിച്ചറിയല്‍ രേഖയായി പാന്‍ കാര്‍ഡ് നല്‍കിയിട്ടുള്ള വര്‍ക്ക് പിഴ ബാധകം അല്ല.

- pma

വായിക്കുക: , , , ,

Comments Off on പാന്‍ – ആധാര്‍ ബാന്ധവം : മാര്‍ച്ച് 31 നു ശേഷം പതിനായിരം രൂപ പിഴ

സോഷ്യല്‍ മീഡിയാ എക്കൗണ്ടുകള്‍ ആധാറു മായി ബന്ധിപ്പിക്കണം എന്ന പുതിയ ഹര്‍ജി തള്ളി

October 14th, 2019

logo-social-media-sites-ePathram
ന്യൂഡല്‍ഹി : സോഷ്യല്‍ മീഡിയാ എക്കൗണ്ടുകള്‍ ആധാർ കാർഡു മായി ബന്ധിപ്പിക്കണം എന്ന് ആവശ്യ പ്പെട്ട് സുപ്രീം കോടതി യിൽ സമര്‍പ്പിച്ച പുതിയ പൊതു താല്‍പര്യ ഹര്‍ജി തള്ളി. അശ്വിനി ഉപാധ്യായ എന്ന അഭി ഭാഷകന്‍ ആയിരുന്നു പുതിയ പൊതു താല്‍പര്യ ഹര്‍ജി യുമായി സുപ്രീം കോടതിയെ സമീപിച്ചത്.

ഈ വിഷയ ത്തില്‍ രണ്ട് ഹര്‍ജി കളില്‍ മദ്രാസ് ഹൈക്കോടതി വാദം കേള്‍ക്കുന്നതിനാല്‍, ഹര്‍ജി ക്കാരനോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കു വാനും സുപ്രീ കോടതി ആവശ്യ പ്പെട്ടു എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതേ ആവശ്യ വുമായി ബോംബെ, മധ്യ പ്രദേശ് ഹൈക്കോടതി കളിലും ഹര്‍ജി കള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

വിവിധ ഹൈക്കോടതി കളില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി കള്‍ എല്ലാം സുപ്രീം കോടതി യി ലേക്ക് മാറ്റണം എന്ന് ആവശ്യ പ്പെട്ട് സുപ്രീം കോടതി യില്‍ ഫേയ്സ് ബുക്ക് അധികൃതരും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

- pma

വായിക്കുക: , , ,

Comments Off on സോഷ്യല്‍ മീഡിയാ എക്കൗണ്ടുകള്‍ ആധാറു മായി ബന്ധിപ്പിക്കണം എന്ന പുതിയ ഹര്‍ജി തള്ളി

ആധാര്‍ നിയമ ങ്ങളിൽ സമഗ്ര മായ മാറ്റങ്ങള്‍

September 16th, 2019

national-id-of-india-aadhaar-card-ePathram
ന്യൂഡല്‍ഹി : ആധാര്‍ കാര്‍ഡില്‍ പുതിയ ഫോട്ടോ നല്‍കുന്ന തിനോ, രജിസ്റ്റര്‍ ചെയ്തി ട്ടുള്ള മൊബൈല്‍ നമ്പര്‍, ഇ – മെയില്‍ എന്നിവ മാറ്റു ന്നതിനോ ഇനി രേഖ കള്‍ ഒന്നും നല്‍കേ ണ്ടതില്ല.

യുണീക് ഐഡന്റിഫിക്കേ ഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കി യിട്ടുണ്ട്.

ആധാര്‍ സെന്റ റില്‍ നേരിട്ട് എത്തി വിരല്‍ അടയാളം, ഐറിസ് സ്‌കാന്‍, ജെന്‍ഡര്‍ തുടങ്ങി യവ മാറ്റു ന്നതിനും രേഖ കളുടെ ആവശ്യമില്ല.

- pma

വായിക്കുക: , , , , , ,

Comments Off on ആധാര്‍ നിയമ ങ്ങളിൽ സമഗ്ര മായ മാറ്റങ്ങള്‍

സിം കാർഡ് നല്‍കാന്‍ ആധാര്‍ വേണ്ട : കേന്ദ്ര സർ‌ക്കാർ

May 2nd, 2018

aadhaar-not-must-for-mobile-sim-card-ePathram
ന്യൂഡൽഹി : മൊബൈൽ സിം കാർഡ് ലഭി ക്കുവാന്‍ ആധാർ കാര്‍ഡ് നിർബ്ബന്ധമല്ല എന്ന് കേന്ദ്ര സർക്കാർ.

മറ്റു തിരി ച്ചറി യല്‍ രേഖ ക ളായ പാസ്സ് പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടേഴ്‌സ് ഐ. ഡി. തുടങ്ങി യവ യുടെ അടി സ്ഥാന ത്തിലും സിം കാര്‍ഡ് അനു വദി ക്കണം എന്ന് കേന്ദ്ര സർക്കാർ മൊബൈൽ കമ്പനി കൾക്ക് നിർദ്ദേശം നൽകി യിട്ടുണ്ട് എന്ന് ടെലി കോം സെക്രട്ടറി അരുണ സുന്ദര രാജന്‍ അറി യിച്ചു.

ആധാര്‍ കാര്‍ഡ് ഇല്ലാത്ത തിന്റെ പേരില്‍ ഒരാള്‍ക്കു പോലും സിം കാര്‍ഡ് നിഷേധി ക്കരുത്. സര്‍ക്കാര്‍ അംഗീ കരിച്ച എല്ലാ തിരി ച്ചറിയല്‍ രേഖ കളും സിം കാര്‍ഡി നായി സ്വീകരിക്കണം എന്നും അവര്‍ കൂട്ടി ച്ചേര്‍ത്തു.

ആധാർ കേസിൽ കോടതി യുടെ അന്തിമ വിധി വരുന്നത് വരെ സിം കാർഡിന് ആധാർ നിർബ്ബ ന്ധമല്ല എന്ന് സുപ്രീം കോടതി വ്യക്ത മാക്കി യിരുന്നു. ഇതിനു പിറകെ യാണ് ഇപ്പോള്‍ കേന്ദ്ര സർക്കാർ നിർദ്ദേശം.

ആധാര്‍ ഇല്ലാതെ സിം കാര്‍ഡ് നല്‍കില്ല എന്നുള്ള ഡീലര്‍ മാരുടെ തീരുമാനം സാധാരണ ക്കാരെ മാത്ര മല്ല, രാജ്യ ത്ത് എത്തുന്ന വിദേശി കളായ വിനോദ സഞ്ചാരി കളെ യും ബാധി ച്ചി ട്ടുണ്ട്. അതു കൊണ്ടു തന്നെ സര്‍ക്കാര്‍ ഈ വിഷയം ഗൗരവതര മായാണ് കാണുന്നത് എന്ന് ടെലി കോം മന്ത്രാലയം അറി യിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on സിം കാർഡ് നല്‍കാന്‍ ആധാര്‍ വേണ്ട : കേന്ദ്ര സർ‌ക്കാർ

Page 2 of 41234

« Previous Page« Previous « മരതകം ബ്രോഷർ പ്രകാശനം ചെയ്തു
Next »Next Page » എസ്. എസ്. എല്‍. സി. ഫലം പ്രഖ്യാ പിച്ചു : 97.84 ശതമാനം വിജയം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha