കേരളപ്പിറവി : മാധ്യമ പ്രവർത്തകർ ദീപാർച്ചന ഒരുക്കുന്നു

October 31st, 2016

indian-media-abudhabi-ima-new-logo-2014-ePathram
അബുദാബി : മാധ്യമ പ്രവർത്തക രുടെ കൂട്ടായ്മ യായ ഇന്ത്യൻ മീഡിയ അബുദാബി യുടെ നേതൃത്വ ത്തിൽ അബു ദാബി കേരളാ സോഷ്യൽ വെച്ച് കേരള പ്പിറവി ആഘോഷിക്കുന്നു .

നവംബർ 1 ചൊവ്വാഴ്ച രാത്രി 7 മണിക്ക് തുടക്ക മാവുന്ന ‘കൈരളിക്കു ദീപാ ർച്ചന’ എന്ന പരി പാടി യിൽ കേരള പ്പിറവി യുടെ അറു പതാമത്‌ വാർ ഷികം അറു പതു ദീപങ്ങൾ തെളി യിച്ച് ആഘോഷിക്കും. തുടർന്ന് തെരുവ് നാടകവും പായസ വിതരണവും നടക്കും.

മാധ്യമ പ്രവർത്ത കർക്ക് പുറമെ വിവിധ സാസ്‌കാരിക സംഘടനാ നേതാക്കളും എഴുത്തു കാരും കലാ പ്രവർത്ത കരും ചടങ്ങിൽ സംബന്ധിക്കും.

- pma

വായിക്കുക: , , , , , ,

Comments Off on കേരളപ്പിറവി : മാധ്യമ പ്രവർത്തകർ ദീപാർച്ചന ഒരുക്കുന്നു

പഞ്ച വൽസര പദ്ധതിക്കായി 24,800 കോടി ദിർഹം

October 31st, 2016

logo-uae-government-2016-ePathram
അബുദാബി : യു. എ. ഇ. മന്ത്രി സഭ അടുത്ത അഞ്ച് വര്‍ഷ ത്തേക്കുള്ള ബജറ്റിന് അംഗീകാരം നല്‍കി. രാജ്യത്തിന്റെ സമഗ്ര വികസനവും പൗര ന്മാരുടെയും താമസ ക്കാരു ടെയും സംതൃ പ്‌തി യും ലക്ഷ്യ മിട്ടുള്ള പഞ്ച വൽസര പദ്ധതി ക്കാണ് യു. എ. ഇ. ഫെഡറൽ ബജറ്റി നാണ് മന്ത്രി സഭ അംഗീകാരം നൽകിയത്.

24,800 കോടി ദിര്‍ഹമാണ് 2017 മുതല്‍ 2021 വരെയുള്ള കാല യള വിലേ ക്കുള്ള ബജറ്റില്‍ വക യിരു ത്തി യിരി ക്കുന്നത്. ഇതില്‍ 4,870 കോടി ദിര്‍ഹം, 2017ലേക്ക് മാത്ര മായി നീക്കി വെച്ചു. അഞ്ച് വര്‍ഷ ത്തേക്കുള്ള ബജറ്റ് തയ്യാറാക്കുന്ന ആദ്യ അറബ് രാജ്യ മാണ് യു. എ. ഇ.

ജനങ്ങ ളുടെ ക്ഷേമം, സമൃദ്ധി, സന്തോഷം, സുരക്ഷ എന്നിവ വര്‍ദ്ധിപ്പിക്കുക എന്നതും പഞ്ച വല്‍സര ബജറ്റ് അവതരണ ത്തിലൂടെ ലക്ഷ്യ മിടുന്നു.

uae-cabinet-approves-federal-budget-for-2017-2021-ePathram.jpg

സാമൂഹിക സേവന പരിഷ്കരണം, സര്‍ക്കാര്‍ സ്മാര്‍ട്ട് സേവനങ്ങളുടെ നവീ കരണം തുടങ്ങിയ കാര്യങ്ങള്‍ ക്കായി ഓരോ അഞ്ച് വര്‍ഷ ത്തിലും ബജറ്റ് തയ്യാറാ ക്കണം എന്ന നിര്‍ദ്ദേശം വെച്ചത് യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രി യും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആയിരുന്നു.

രാജ്യത്തെ ജനങ്ങളുടെ ക്ഷേമം മുന്‍ നിറുത്തി യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാ ന്റെ നേതൃത്വ ത്തി ലു ള്ള ഫെഡറല്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആസൂ ത്രണം ചെയ്തു നടപ്പാക്കിയ തായും സുരക്ഷയും മികച്ച ജീവിതവും അവര്‍ക്ക് ഉറപ്പാക്കുന്നു എന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം തുടങ്ങി യു. എ. ഇ. പൗര ന്മാരു ടെയും രാജ്യ ത്തെ താമസ ക്കാരു ടെയും ഉന്നത മായ സമൃദ്ധി ക്കും ക്ഷേമ ത്തിനും വേണ്ടി യായി രിക്കും സാമ്പ ത്തിക സ്രോത സ്സുകള്‍ ഉപ യോഗ പ്പെടുത്തുക. സേവന ങ്ങള്‍ വിപുല പ്പെടു ത്തി ക്കൊണ്ട് ഭാവി സര്‍ക്കാറിന്‍െറ കാഴ്ച പ്പാടുകള്‍ എല്ലാ അര്‍ത്ഥ ത്തിലും സഫലീ കരി ക്കുകയും ലോക ത്തിലെ മികച്ച സര്‍ക്കാറു കളിൽ ഒന്നായി യു. എ. ഇ. സര്‍ക്കാറിനെ വാര്‍ത്തെ ടുക്കു കയു മാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപ പ്രധാന മന്ത്രി യും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രി യുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയവരും സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on പഞ്ച വൽസര പദ്ധതിക്കായി 24,800 കോടി ദിർഹം

അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് കേരളത്തിൽ നിക്ഷേപിക്കാൻ സന്നദ്ധം

October 25th, 2016

ma-yousufali-epathram
അബുദാബി : മികച്ച പദ്ധതി കൾ ആസൂത്രണം ചെയ്‌താൽ അബു ദാബി ചേംബർ ഓഫ് കൊമേഴ്‌സ് കേരള ത്തിൽ നിക്ഷേപം നടത്താൻ തയ്യാറാണ് എന്ന് ബോർഡ് അംഗം എം. എ. യൂസഫലി.

യു. എ. ഇ. സന്ദർശന ത്തി നായി എത്തിയ തൃശൂർ ചേംബർ പ്രതി നിധി കളുമായി അബു ദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് നടത്തിയ കൂടി ക്കാഴ്ച്ച യിലാണ്എം. എ. യൂസഫലി ഇക്കാര്യം അറിയിച്ചത്.

ആയുർ വേദം, ടെക്‌സ്റ്റൈൽ, ടൂറിസം, ഐ. ടി. തുടങ്ങി കേരള ത്തിലെ വിവിധ നിക്ഷേപ സാദ്ധ്യത കളെ ക്കുറിച്ച് പ്രതിനിധി സംഘം ചർച്ച ചെയ്തു.

തൃശൂരിലെ വിവിധ വ്യവസായ മേഖല കളിൽ നിന്നുള്ള ഇരുപത്തി അഞ്ചോളം ബിസിനസ്സ് പ്രമുഖർ യോഗ ത്തിൽ സംബന്ധിച്ചു.

കേരളത്തിന്റെ വ്യവസായ മേഖല യിൽ ആകർഷക മായ പദ്ധതി കൾ വരേണ്ടതുണ്ട്. സാമ്പത്തിക മായി ഏറെ മുൻപന്തി യിൽ നിൽക്കുന്ന അബു ദാബിയും മാനവ വിഭവ ശേഷി യിൽ മുന്നിൽ നിൽക്കുന്ന നമ്മുടെ നാടും ചേർന്ന് പ്രവർത്തിച്ചാൽ ഇരു നാടു കൾക്കും ഗുണ കരമായ പദ്ധതി കൾ നടപ്പാക്കാൻ കഴിയും എന്നും തൃശൂരിലെ വ്യവസായി കൾ കേരള ത്തിലും വിദേശ ത്തും വലിയ നിക്ഷേപം നടത്തുന്ന വരാണ് എന്നും ചർച്ച കൾ ക്ക് നേതൃത്വം നൽകിയ എം. എ. യൂസഫലി പറഞ്ഞു.

കേരള ത്തിൽ നിക്ഷേപ ത്തിന് മികച്ച സന്ദർഭം ആണ് ഇപ്പോള്‍. കേരളാ ഗവണ്മെ ന്റി ന്റെ ഭാഗത്തു നിന്നും നിക്ഷേപ സൗഹാർദ്ദ പരമായ സമീപന മാണ് ഉണ്ടായി ട്ടുള്ളത്.

അതിനാൽ നമ്മുടെ നാടിന്റെ സംസ്‌കാര ത്തിനും പാരമ്പര്യ വ്യവസായ ത്തിനും അനുക്രമ മായ പദ്ധതി കൾ ആവിഷ്കരി ച്ചാൽ വിദേശ നിക്ഷേപം ലഭിക്കും എന്നും യു. എ. ഇ. യിലെ വ്യവസായ പ്രമുഖരു മായി തുറന്ന ചർച്ച കൾക്ക് അവസരം ലഭിച്ചത് പ്രതീക്ഷ കൾ നൽകുന്നു എന്നും തൃശൂർ ചേംബർ പ്രസിഡന്റ് ടി. എസ്. പട്ടാഭി രാമൻ പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് കേരളത്തിൽ നിക്ഷേപിക്കാൻ സന്നദ്ധം

ഭീകരപ്രവര്‍ത്തനം : അറബ് വംശജന് 10 വർഷം തടവു ശിക്ഷ

October 25th, 2016

jail-prisoner-epathram
അബുദാബി : ഭീകര പ്രവര്‍ത്തനം നടത്തിയ കേസില്‍ അറബ് വംശ ജന് അബു ദാബി ഫെഡ റൽ സുപ്രീം കോടതി 10 വർഷം തടവു ശിക്ഷ വിധി ച്ചു.

ജയിൽ വാസത്തിനു ശേഷം യു. എ. ഇ. യിൽ നിന്നു നാടു കടത്തും. വാർത്താ ഏജന്‍സി യായ വാം പുറത്തു വിട്ടതാണ്‍ ഇത്.

ഭീകര പ്രവർത്തനം ആസൂത്രണം ചെയ്യു കയും തീവ്രവാദ ഗ്രൂപ്പി ന് അനു കൂല മായി ഓൺ ലൈൻ പ്രചാരണം നടത്തു കയും ചെയ്തു എന്നതാണ്‍ ഇയാള്‍ക്ക് എതിരെ ചുമത്തിയ കുറ്റം.

കുറ്റ കൃത്യങ്ങൾക്ക് ഉപയോഗിച്ച വസ്തു ക്കൾകണ്ടു കെട്ടു കയും ഇയാളുടെ അക്കൗണ്ട് തടയാനും കോടതി വിധിയിൽ പറയുന്നു.

- pma

വായിക്കുക: , , ,

Comments Off on ഭീകരപ്രവര്‍ത്തനം : അറബ് വംശജന് 10 വർഷം തടവു ശിക്ഷ

ഭീകരപ്രവര്‍ത്തനം : അറബ് വംശജന് 10 വർഷം തടവു ശിക്ഷ

October 25th, 2016

jail-prisoner-epathram
അബുദാബി : ഭീകര പ്രവര്‍ത്തനം നടത്തിയ കേസില്‍ അറബ് വംശ ജന് അബു ദാബി ഫെഡ റൽ സുപ്രീം കോടതി 10 വർഷം തടവു ശിക്ഷ വിധി ച്ചു.

ജയിൽ വാസത്തിനു ശേഷം യു. എ. ഇ. യിൽ നിന്നു നാടു കടത്തും. വാർത്താ ഏജന്‍സി യായ വാം പുറത്തു വിട്ട താണ് ഇത്. ഭീകര പ്രവർത്തനം ആസൂത്രണം ചെയ്യു കയും തീവ്ര വാദ ഗ്രൂപ്പിന് അനു കൂല മായി ഓൺ ലൈൻ പ്രചാ രണം നടത്തു കയും ചെയ്തു എന്നതാണ് പ്രതിക്ക് എതിരെ ചുമത്തിയ കുറ്റം.

കുറ്റ കൃത്യങ്ങൾക്ക് ഉപയോഗിച്ച വസ്തു ക്കൾ കണ്ടു കെട്ടു കയും ഇയാളുടെ അക്കൗണ്ട് തടയാനും കോടതി വിധി യിൽ പറയുന്നു.

- pma

വായിക്കുക: , , ,

Comments Off on ഭീകരപ്രവര്‍ത്തനം : അറബ് വംശജന് 10 വർഷം തടവു ശിക്ഷ

Page 110 of 115« First...102030...108109110111112...Last »

« Previous Page« Previous « ഡൽഹിയിൽ സ്ഫോടനം : ഒരാൾ കൊല്ലപ്പെട്ടു
Next »Next Page » ആര്‍. എസ്. സി. നാഷണല്‍ സാഹിത്യോത്സവ് വെള്ളിയാഴ്ച അല്‍ ഐനില്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha