ബി. ജയചന്ദ്രന്റെ ചിത്ര പ്രദര്‍ശനം ദുബായില്‍

January 12th, 2013

അബുദാബി : ചിത്രകാരനും മനോരമ സീനിയര്‍ ഫോട്ടോ ജേര്‍ണലിസ്റ്റു മായ ബി. ജയചന്ദ്രന്റെ ചിത്ര ങ്ങളുടെ പ്രദര്‍ശനം അബുദാബി യില്‍ നടന്നു. ഇന്ത്യ സോഷ്യല്‍ സെന്ററില്‍ ഡോക്ടര്‍ ബി ആര്‍ ഷെട്ടി പരിപാടി ഉത്ഘാടനം ചെയ്തു.

ജനുവരി 15, 16 തിയതി കളില്‍ ഈ ചിത്ര പ്രദര്‍ശനം ദുബായ് ദേര ലോട്ടസ് ഡൗണ്‍ ടൌണ്‍ മെട്രോ ഹോട്ടലില്‍ വൈകിട്ട് 3 മണി മുതല്‍ രാത്രി 10 മണി വരെ ഉണ്ടായിരിക്കും.

തിരുവിതാംകൂര്‍ രാജവംശ ത്തിന്റെയും ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ത്തിന്റെയും വ്യത്യസ്ത ചിത്ര ങ്ങളും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ യുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ തിരുവിതാംകൂര്‍ രാജ കുടുംബ ത്തിന്റെ പള്ളിവേട്ട, പത്മ തീര്‍ഥം, പത്മനാഭ സ്വാമി ക്ഷേത്ര ത്തിലെ മകര ശീവേലി, ഉമയമ്മ റാണി യുടെ അപൂര്‍വ ഛായാ ചിത്രം, വേണാട് രാജ്ഞി യുടെ ചിത്രം എന്നിവ കാണികളെ ആകര്‍ഷിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ 2011 ലെ മികച്ച ഡോക്യു മെന്‍ററി ക്കുള്ള അവാര്‍ഡ് നേടിയ ‘ട്രാവന്‍കൂര്‍ – എ സാഗാ ഓഫ് ബെനവലന്‍സ്’ എന്ന ചിത്ര ത്തിലെ പ്രധാന അഭിനേതാ ക്കളായ ഡോക്ടര്‍. ബി. ആര്‍. ഷെട്ടി, വൈ. സുധീര്‍ കുമാര്‍ ഷെട്ടി എന്നിവര്‍ അഭിനയിച്ച റോളു കളുടെ വിവിധ ഫോട്ടോ കളും ഈ ചിത്ര പ്രദര്‍ശന ത്തില്‍ ഉള്‍പ്പെടുത്തി യിരിക്കുന്നു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ബി. ജയചന്ദ്രന്റെ ചിത്ര പ്രദര്‍ശനം ദുബായില്‍

പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം കഴുകിയാല്‍ 500 ദിര്‍ഹം പിഴ

January 5th, 2013

അബുദാബി : ഗതാഗത വകുപ്പിന് കീഴിലുള്ള മവാക്കിഫ് പെയ്ഡ് പാര്‍ക്കിംഗ് ഭാഗ ങ്ങളില്‍ വാഹന ങ്ങള്‍ കഴുകരുത് എന്നുള്ള നിയമം ലംഘി ക്കുന്നവ രില്‍ നിന്ന് 500 ദിര്‍ഹം പിഴ ഈടാക്കും എന്ന് മവാഖിഫ് അധികൃതര്‍ വ്യക്തമാക്കി.

പെയ്ഡ് പാര്‍ക്കിംഗ് ഏരിയയില്‍ ഹെവി ഡ്യൂട്ടി വാഹന ങ്ങള്‍ പാര്‍ക്ക് ചെയ്താലും മാലിന്യ വീപ്പക്ക് ചേര്‍ന്നും ലോഡിംഗ് ഏരിയ ക്കുള്ളിലും വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കും 500 ദിര്‍ഹം പിഴ നല്‍കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം കഴുകിയാല്‍ 500 ദിര്‍ഹം പിഴ

അബുദാബി യില്‍ പ്രസക്തി യുടെ ‘സ്ത്രീ സുരക്ഷാ സംഗമം’

December 28th, 2012

അബുദാബി : സ്ത്രീകള്‍ക്കു നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമ ങ്ങള്‍ക്ക് എതിരെ പ്രസക്തി ‘സ്ത്രീ സുരക്ഷാ സംഗമം’ സംഘടി പ്പിക്കുന്നു.

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഡിസംബര്‍ 28 വെള്ളിയാഴ്ച മൂന്നു മണി മുതല്‍ ആറു മണി വരെ നടക്കുന്ന സംഗമം പ്രമുഖ കവയത്രി ദേവസേന ഉദ്ഘാടനം ചെയ്യും. പ്രസക്തി വൈസ് പ്രസിഡണ്ട് ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിക്കും.

കെ. എസ്സ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ ശൈലജ നിയാസ്, ആയിഷ സക്കീര്‍, രമണി രാജന്‍, ഷക്കീല സുബൈര്‍, അനന്തലക്ഷ്മി ഷെരീഫ്, ജീനാ രാജീവ്, റൂഷ് മെഹര്‍, അസ്‌മോ പുത്തന്‍ചിറ, ടി. എ. ശശി, സൈനുദ്ദീന്‍ ഖുറൈഷി, രാജേഷ് ചിത്തിര ഇ. ജെ. റോയിച്ചന്‍, അഷ്‌റഫ് ചെമ്പാട് എന്നിവര്‍ പങ്കെടുക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on അബുദാബി യില്‍ പ്രസക്തി യുടെ ‘സ്ത്രീ സുരക്ഷാ സംഗമം’

ലീഡറെ അനുസ്മരിച്ചു

December 28th, 2012

അബുദാബി : കെ. കരുണാകരന്റെ രണ്ടാം ചരമ വാര്‍ഷിക ദിന ത്തില്‍ അബുദാബി ഒ. ഐ. സി. സി. യുടെ നേതൃത്വ ത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ അനുസ്മരിച്ചു. പള്ളിക്കല്‍ ഷുജാഹി അധ്യക്ഷത വഹിച്ചു.

ഇടവ സൈഫ്, കെ. എച്ച്. താഹിര്‍, സതീശന്‍ പട്ടാമ്പി, എന്‍. പി. മുഹമ്മദ് അലി, ഷുക്കൂര്‍ ചാവക്കാട്, ഇ. പി. മജീദ്, നളിനാക്ഷന്‍ ഇരട്ടപുഴ, ഹുമയൂണ്‍, കബീര്‍, എ. എം. അന്‍സാര്‍, എം. ബി. അസീസ്, ഹമീദ് എന്നിവര്‍ കരുണാകരനെ അനുസ്മരിച്ച് സംസാരിച്ചു.

ടി.എ. നാസര്‍ സ്വാഗതവും അബ്ദുല്‍ കാദര്‍ തിരുവത്ര നന്ദിയും പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on ലീഡറെ അനുസ്മരിച്ചു

‘ശൈഖ് സായിദ് – കാലത്തിന്റെ കരുത്ത്’ പ്രകാശനം ചെയ്തു

December 5th, 2012

sheikh-zayed-biography-zayed-al-khair-book-release-ePathram

അബുദാബി : യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെ കുറിച്ച് മലയാള ത്തില്‍ തയ്യാറാക്കിയ ‘ശൈഖ് സായിദ് – കാലത്തിന്റെ കരുത്ത്’ എന്ന പുസ്തകം, യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നല്‍കി പ്രകാശനം ചെയ്തു.

സിറാജ് ദിനപ്പത്രം സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ നടന്ന പരിപാടി യില്‍ സിറാജ് ചെയര്‍മാന്‍ കൂടിയായ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, പത്മശ്രീ എം. എ. യൂസുഫലി, പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി, വി. ടി. ബലറാം എം. എല്‍. എ., ഗ്രന്ഥ കര്‍ത്താവ് അബൂബക്കര്‍ സഅദി നെക്രാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

മഹാനായ ഭരണാധികാരി ശൈഖ് സായിദിനെ കുറിച്ച് പ്രാദേശിക ഭാഷയായ മലയാള ത്തില്‍ പ്രസിദ്ധീകരി ക്കുന്ന രണ്ടാമത് ഗ്രന്ഥമാണു ഇത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജലീല്‍ രാമന്തളി തയ്യാറാക്കി ലോകമെങ്ങുമുള്ള മലയാളി കളുടെ കൈക ളില്‍ സൗജന്യ മായി എത്തിച്ച ‘ശൈഖ് സായിദ്’ എന്ന പുസ്തകം വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ടതും മാധ്യമ ശ്രദ്ധ ആകര്‍ഷിച്ചതും നിരവധി പുരസ്കാരങ്ങള്‍ കരസ്ഥ മാക്കിയതു മായിരുന്നു.

-ഫോട്ടോ : ഹഫ്സല്‍ അഹ്മ്മദ് – ഇമ അബുദാബി

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , , ,

Comments Off on ‘ശൈഖ് സായിദ് – കാലത്തിന്റെ കരുത്ത്’ പ്രകാശനം ചെയ്തു

Page 119 of 123« First...102030...117118119120121...Last »

« Previous Page« Previous « അക്ഷരം സാംസ്‌കാരിക വേദി വാര്‍ഷികം ആഘോഷിച്ചു
Next »Next Page » ഭൂമിദാനക്കേസില്‍ വി.എസിനെ പ്രതിസ്ഥാനത്തു നിന്നും ഹൈക്കോടതി ഒഴിവാക്കി »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha