ലുലുവില്‍ പച്ചക്കറികളും പഴങ്ങളും കൊണ്ടൊരു ഓണപ്പൂക്കളം

August 29th, 2012

floral-decoration-for-onam-special-at-al-wahda-lulu-ePathram
അബുദാബി : ഓണാഘോഷ ങ്ങളുടെ ഭാഗമായി അബുദാബി അല്‍ വഹ്ദ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പഴങ്ങളും പച്ചക്കറി കളും കൊണ്ടു തീര്‍ത്ത അത്തക്കളം സന്ദര്‍ശകരുടെ മനം കവരുന്നു.

ലോക ത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും പിന്നെ പേരിനു മാത്രമായി ജമന്തിയും ചെണ്ടുമല്ലി പൂക്കളും ചേര്‍ത്ത ഈ പൂക്കള ത്തില്‍ ഓണത്തിന്റെ സ്വന്തം നാടായ കേരള ത്തില്‍ നിന്നുള്ള തെങ്ങിന്‍ പൂക്കുല മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.

al-wahda-lulu-onam-2012-pookkalam-ePathramയു. എ. ഇ. യിലെ കത്തിരിക്ക (കുക്കുംബര്‍ ) അടക്കം വിവിധ ഇനങ്ങളും ഒമാനിലെ പച്ചമുളകും പിന്നെ ജോര്‍ദാനിലെ കോളിഫ്ലവറും ഇറാഖിലെ ഈന്തപ്പഴവും തുടങ്ങീ ആസ്ത്രേലിയന്‍ കാരറ്റ്, ചൈനീസ്‌ വെളുത്തുള്ളി, ഫിലിപ്പീന്‍സില്‍ നിന്നുള്ള കൈതച്ചക്ക, ചിക്കിറ്റ വാഴപ്പഴം, ആഫ്രിക്കന്‍ ചെറുനാരങ്ങ, ഈജിപ്ഷ്യന്‍ ഓറഞ്ച്, അമേരിക്കന്‍ റെഡ്‌ ആപ്പിള്‍, ചിലിയിലെ ഗ്രീന്‍ ആപ്പിള്‍, ഹോളണ്ടിലെ കാപ്സിക്കം, സ്പെയിനിലെ പ്ലംസ്, കൂടാതെ തക്കാളി, ചെറിയ ഉള്ളി, വഴുതനങ്ങ, പിയേഴ്സ്, സബര്‍ജീല്‍ എന്നിങ്ങനെ പഴങ്ങളും പച്ചക്കറി കളുമായി 25 ഇനങ്ങള്‍ കൊണ്ടാണ് ഈ ഭീമന്‍ കളം ഒരുക്കിയത്.

ഏകദേശം മുന്നൂറോളം കിലോ പഴം – പച്ചക്കറികള്‍ ഇതിനായി ഉപയോഗിച്ചു എന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌ മാനേജര്‍ മുഹമ്മദ്‌ ശാജിത്‌, ബയിംഗ് മാനേജര്‍ റിയാദ്‌ ജബ്ബാര്‍ എന്നിവര്‍ അറിയിച്ചു.

onam-decoration-with-fruits-and-vegetable-ePathram

ഓണാഘോഷ ത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനായി ഈ പൂക്കള ത്തിനു പശ്ചാത്തല ത്തില്‍ ചെണ്ടമേളംവും നെറ്റിപ്പട്ടം കെട്ടിയ ആന കളുടെ കട്ടൗട്ടുകളും ഉണ്ട്.

ലുലു ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ മാനേജര്‍ വി.നന്ദകുമാറിന്റെ നേതൃത്വ ത്തില്‍ എം. കെ. ഗ്രൂപ്പിന്റെ പരസ്യ വിഭാഗ ത്തിലെ പതിനാറോളം ജീവനക്കാര്‍ നാലുമണിക്കൂര്‍ കൊണ്ടു തീര്‍ത്ത ഈ വര്‍ണ്ണ ക്കാഴ്ച കാണാന്‍ വിദേശികള്‍ അടക്കമുള്ള സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

(ഫോട്ടോ : അഫ്സല്‍ അഹമദ്‌ – ഇമ )

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ലുലുവില്‍ പച്ചക്കറികളും പഴങ്ങളും കൊണ്ടൊരു ഓണപ്പൂക്കളം

Page 124 of 124« First...102030...120121122123124

« Previous Page « ഐസ്ക്രീം പെണ്‍‌വാണിഭ കേസ്: മന്ത്രി കുഞ്ഞാലിക്കുട്ടി വഞ്ചിച്ചെന്ന് ഇരകള്‍
Next » ദുബായിലെ ഓണം »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha