കൃഷ്ണ : ശോഭനയുടെ നൃത്ത ശില്പം അബുദാബിയില്‍

November 12th, 2012

krishna-dance-by-shobhana-ePathram
അബുദാബി : പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ ശോഭനയും സംഘവും ലോകത്തിന്റെ വിവിധ വേദി കളില്‍ അവതരിപ്പിച്ചു വരുന്ന ‘കൃഷ്ണ’ എന്ന നൃത്ത ശില്പ ത്തിന്റെ രംഗാവിഷ്‌കാരം നവംബര്‍ 22 വ്യാഴാഴ്ച രാത്രി അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ ‘കലാഞ്ജലി 2012′ ന്റെ ഭാഗമായി അരങ്ങേറും.

‘കൃഷ്ണ’യില്‍ ശ്രീകൃഷ്ണ ചരിതത്തെ ആസ്പദമാക്കി വൃന്ദാവനം, മധുര, കുരുക്ഷേത്ര തുടങ്ങിയ സ്ഥലങ്ങള്‍ മായക്കാഴ്ചകളായി അരങ്ങില്‍ നിറയും. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് കൃഷ്ണ യുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

തമിഴ് നടന്മാരായ സൂര്യ, പ്രഭു, രാധിക തുടങ്ങിയവരും ഹിന്ദി ചലച്ചിത്ര പ്രവര്‍ത്തകരായ ശബാനാ ആസ്മി, നന്ദിതാ ദാസ്, കൊങ്കണാ സെന്‍, മിലിന്ദ് സോമന്‍ തുടങ്ങിയവരാണ് കൃഷ്ണയില്‍ വിവിധ കഥാപാത്ര ങ്ങള്‍ക്ക് ശബ്ദം നല്‍കുന്നത്. കലാ സംവിധാനം രാജീവ്.

നവംബര്‍ 23 വെള്ളിയാഴ്ച എം. പി. വീരന്ദ്രേകുമാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുന്ന മാധ്യമ ചര്‍ച്ചയും ‘കലാഞ്ജലി’ യുടെ ഭാഗമായി നടക്കും.

കേരള ത്തിലെയും യു. എ. ഇ. യിലെയും പ്രമുഖരായ മാധ്യമ പ്രവര്‍ത്തകര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. മാധ്യമ രാഷ്ട്രീയം എന്ന വിഷയ മാണ് ചര്‍ച്ച ചെയ്യുക. കല അബുദാബിയുടെ ആറാം വാര്‍ഷികാ ഘോഷ ത്തിന്റെ ഭാഗമായി അമേച്വര്‍ നാടകം ഇന്റര്‍ യു. എ. ഇ. കബഡി ടൂര്‍ണ്ണമെന്റ് തുടങ്ങിയ പരിപാടികളും അരങ്ങേറും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on കൃഷ്ണ : ശോഭനയുടെ നൃത്ത ശില്പം അബുദാബിയില്‍

അബുദാബി ദുബായ്‌ ബസ്സുകളില്‍ ബലി പെരുന്നാള്‍ ദിവസം യാത്ര ചെയ്തത് 14 000 പേര്‍

November 9th, 2012

abu-dhabi-bus-station-eid-day-ePathram
അബുദാബി : ബലി പെരുന്നാള്‍ ദിവസം അബുദാബി ദുബായ്‌ ബസ്സു കളില്‍ 14,000 യാത്രക്കാര്‍ യാത്ര ചെയ്തതായി ഗതാഗത വകുപ്പ് അറിയിച്ചു.

247 ട്രിപ്പുകളില്‍ ആയിട്ടാണ് ഇത്രയും യാത്രക്കാര്‍ സഞ്ചരിച്ചത്. പെരുന്നാള്‍ ദിവസ ങ്ങളിലെ തിരക്കുകള്‍ പരിഗണിച്ചു ഗതാഗത വകുപ്പ്‌ അധിക ബസ്സ് സര്‍വീസുകളും ഏര്‍പ്പെടുത്തിയിരുന്നു. അവധി ദിവസങ്ങളില്‍ അബുദാബി ബസ്സ് സ്റ്റാന്‍ഡുകളില്‍ ക്യൂവില്‍ നിരവധി മണിക്കൂറുകള്‍ ആണ് യാത്രക്കാര്‍ ബസ്സുകള്‍ക്ക്‌ കാത്തു നിന്നത്.

അബുദാബി യില്‍ നിന്നും ദുബായ്‌, ഷാര്‍ജ എമിറേറ്റു കളിലേക്ക് പോകുന്ന ബസ്സു കളിലാണ് 60 ശതമാനം വരെ നിരക്ക് വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്. അബുദാബി യില്‍ നിന്നും ദുബായിലേക്ക് 15 ദിര്‍ഹം ടിക്കറ്റ് ചാര്‍ജ്ജ്‌ ഉണ്ടായിരുന്നത് 25 ദിര്‍ഹം ആയി ഉയര്‍ന്നു.

അബുദാബി യില്‍ നിന്നും ഷാര്‍ജ യിലേക്ക് 25 ദിര്‍ഹം ഉണ്ടായിരുന്നത് 35 ദിര്‍ഹം ആയി മാറി. നവംബര്‍ ആദ്യം മുതലാണ്‌ നിരക്കില്‍ വര്‍ദ്ധനവ്‌ ഉണ്ടായിട്ടുള്ളത്. നേരത്തെ തന്നെ ദുബായില്‍ നിന്നും അബുദാബി യിലേക്ക് വരുന്ന ആര്‍. ടി. എ. യുടെ ബസ്സുകളില്‍ 25 ദിര്‍ഹം ആയിരുന്നു.

നവംബര്‍ രണ്ടു മുതല്‍ സിറ്റിക്കുള്ളിലും മൂന്നക്ക നമ്പറുകളിലും നിരക്കില്‍ 100 ശതമാനം വര്‍ദ്ധനവ്‌ ഉണ്ടായി. അബുദാബി വിമാന ത്താവള ത്തിലേക്ക് പോകുന്ന നമ്പര്‍ A1 ബസ്സുകളില്‍ മൂന്നു ദിര്‍ഹം ചാര്‍ജ്ജ്‌ ഉണ്ടായിരുന്നത് ഒരു ദിര്‍ഹം വര്‍ദ്ധിപ്പിച്ചു നാല് ദിര്‍ഹം ആയി മാറി.

അവധി ദിവസ ങ്ങളിലെ കാത്തിരിപ്പിന് വിരാമമിടാന്‍ കൂടുതല്‍ ബസ്സുകള്‍ സര്‍വീസ്‌ നടത്തും. റോഡുകളില്‍ ചെറു വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ സര്‍വീസ്‌ നടത്താനും ഗതാഗത വകുപ്പിന് പദ്ധതിയുമുണ്ട്. ടാക്സി കളില്‍ രാത്രി പത്തു മണിക്ക് ശേഷം മിനിമം ചാര്‍ജ്ജ്‌ പത്തു ദിര്‍ഹം എന്നതിനാല്‍ ബസ്സുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവും വന്നിട്ടുണ്ട്.


-തയ്യാറാക്കിയത് : അബൂബക്കര്‍ പുറത്തീല്‍, ഫോട്ടോ : ഹഫ്സല്‍ ഇമ – അബുദാബി.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on അബുദാബി ദുബായ്‌ ബസ്സുകളില്‍ ബലി പെരുന്നാള്‍ ദിവസം യാത്ര ചെയ്തത് 14 000 പേര്‍

സെന്റ് സ്റ്റീഫന്‍സ് യാക്കോബായ പള്ളി കൊയ്ത്തുത്സവം സമാജ ത്തില്‍

November 7th, 2012

അബുദാബി : സെന്റ് സ്റ്റീഫന്‍സ് സിറിയന്‍ യാക്കോബായ പള്ളി യുടെ ഈ വര്‍ഷത്തെ കൊയ്ത്തുത്സവം മുസഫ യിലെ അബുദാബി മലയാളി സമാജം അങ്കണ ത്തില്‍ നവംബര്‍ 9 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ നടക്കും.

ഭക്ഷണ വിഭവങ്ങളും കേരളത്തനിമ യാര്‍ന്ന നാടന്‍ തട്ടുകടകളും ഉത്സവ പ്രതീതി ജനിപ്പിക്കുന്ന കുട്ടികളുടെ ഗെയിം സോണും ഗാനമേളയും മിമിക്‌സും നാട്ടിന്‍ പുറത്തിന്റെ മേള താളങ്ങളോടെ അമേരിക്കന്‍ ലേലവും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നു.

വികാരി ഫാ. വര്‍ഗീസ് അറയ്ക്കല്‍, ഇടവക സെക്രട്ടറി ബെന്നി കെ. പൗലോസ്, ട്രസ്റ്റി റെജി മാത്യു, ജനറല്‍ കണ്‍വീനര്‍ സാജന്‍ കോശി, തോമസ് സി. തോമസ്, അനില്‍ ജോര്‍ജ്, വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on സെന്റ് സ്റ്റീഫന്‍സ് യാക്കോബായ പള്ളി കൊയ്ത്തുത്സവം സമാജ ത്തില്‍

വ്യാഴാഴ്ച യു. എ. ഇ. യില്‍ പൊതു അവധി

November 6th, 2012

അബുദാബി: ഇസ്ലാമിക പുതു വര്‍ഷ പിറവി (മുഹര്‍റം) പ്രമാണിച്ചു നവംബര്‍ 15 വ്യാഴാഴ്‌ച രാജ്യത്തെ മന്ത്രാലയ ങ്ങള്‍ക്കും സര്‍ക്കാര്‍ മേഖല സ്ഥാപന ങ്ങള്‍ക്കും അവധി ആയിരിക്കും എന്ന് ഫെഡറല്‍ അതോറിറ്റി പ്രഖ്യാപിച്ചു. സ്വകാര്യ മേഖല കള്‍ക്കും ഇതേ ദിവസം അവധി ആയിരിക്കും എന്ന് തൊഴില്‍ മന്ത്രി സഖര്‍അല്‍ ഖോബാഷ്‌ അറിയിച്ചു.

ഭരണാധി കാരികളായ ശൈഖ് ഖലീഫ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍, ശൈഖ് മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം മറ്റു വകുപ്പു മന്ത്രിമാരും ഇസ്ലാമിക വര്‍ഷ പിറവി ആശംസ അറിയിച്ചു.

-അബൂബക്കര്‍ പുറത്തീല്‍ – അബുദാബി

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on വ്യാഴാഴ്ച യു. എ. ഇ. യില്‍ പൊതു അവധി

അബുദാബി വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ നിരക്കില്‍ വര്‍ദ്ധന

November 2nd, 2012

abudhabi-airport-terminal-ePathram
അബുദാബി : 2012 ജനുവരി മുതല്‍ സെപ്തംബര്‍ അവസാനം വരെയുള്ള ഒന്‍പതു മാസത്തിനുള്ളില്‍ അബുദാബി വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തില്‍ 20.7 ശതമാനം വര്‍ദ്ധനവ്‌. ഈ ഒന്‍പതു മാസത്തിനിടെ 10.9 മില്യന്‍ യാത്രക്കാരാണ് വിമാനത്താവളം വഴി യാത്ര ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ യാത്രചെയ്തത് 9 മില്യന്‍ യാത്രക്കാരായിരുന്നു എന്നും അബുദാബി എയര്‍പോര്‍ട്ട് കമ്പനി(അഡാക്) വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

1.2 മില്യന്‍ യാത്രക്കാര്‍ സെപ്റ്റംബര്‍ മാസ ത്തില്‍ മാത്രമായി യാത്ര ചെയ്തു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 14.5 ശതമാനം വളര്‍ച്ച കൈവരിച്ചു. ഈ വര്‍ഷം 413,000 ടണ്‍ കാര്‍ഗോയും അബുദാബി വിമാന ത്താവളംവഴി കൊണ്ടു പോയിരുന്നു. കഴിഞ്ഞ വര്‍ഷത്തേ ക്കാള്‍ 18.2 ശതമാനം വളര്‍ച്ചയും കൈവരിച്ചിട്ടുണ്ട്. 10057 വിമാനങ്ങള്‍ യാത്രക്കാരെ കൊണ്ടു പോകുകയും വരികയും ചെയ്തു. അതും കഴിഞ്ഞ വര്‍ഷ ത്തേക്കാള്‍ 8.4 ശതമാനമാണ് വളര്‍ച്ച. കാര്‍ഗോ കഴിഞ്ഞ വര്‍ഷത്തെ ക്കാള്‍ 25 ശതമാനം വളര്‍ച്ചയുമുണ്ട്.

അബുദാബി യുടെ വളര്‍ച്ച യുടെ ഭാഗമായാണ് വിമാന ത്താവളത്തിലൂടെയുള്ള യാത്ര ക്കാരുടെ വര്‍ദ്ധനവിന് കാരണം.

-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തീല്‍ – അബുദാബി

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on അബുദാബി വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ നിരക്കില്‍ വര്‍ദ്ധന

Page 129 of 129« First...102030...125126127128129

« Previous Page « ഗുജറാത്ത് കലാപം : രേഖകൾ നശിപ്പിച്ചെന്ന് സർക്കാർ സമ്മതിച്ചു
Next » ഇന്ദിരാ ഗാന്ധിയുടെ ഓര്‍മ്മ യില്‍ ഒ. ഐ. സി. സി. »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha