ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ റമദാന്‍ പരിപാടികള്‍

July 17th, 2013

indian-islamic-centre-40th-anniversary-logo-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ രണ്ടാഴ്ച നീളുന്ന വിശുദ്ധ റമദാന്‍ പ്രത്യേക പരിപാടി കള്‍ക്ക് ജൂലായ് 18 വ്യാഴാഴ്ച തുടക്കമാവും. ആദൃശ്ശേരി ഹംസക്കുട്ടി മുസ്ല്യാര്‍ മുഖ്യ പ്രഭാഷണം നടത്തും.

‘ഖുര്‍ആന്‍ ആത്മ നിര്‍വൃതി യുടെ സാഫല്യം’ എന്ന വിഷയ ത്തില്‍ ജൂലായ് 26, 27 തിയ്യതി കളില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രസംഗിക്കും. യു. എ. ഇ. രാഷ്ട്ര പിതാവിന്റെ ഓര്‍മ്മ ദിനമായ റമദാന്‍ 19 ന് പ്രത്യേക പ്രാര്‍ഥനാ സദസും സംഘടിപ്പിക്കും.

‘വിശ്വ വിമോചകനാം വിശുദ്ധ പ്രവാചകന്‍’ എന്ന വിഷയ ത്തില്‍ ആഗസ്റ്റ്‌ 1 വ്യാഴാഴ്ച അബുദാബി നാഷണല്‍ തിയ്യേററ റില്‍ അബ്ദു സമദ്‌ സമദാനി പ്രഭാഷണം നടത്തും.

തുടര്‍ന്നു ഇസ്ലാമിക്‌ സെന്റര്‍ നാല്പതാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി നാല്പതു കുടുംബ ങ്ങള്‍ക്കുള്ള സഹായ വിതരണം കോഴിക്കോട് വെച്ച് നടക്കും എന്നും പ്രസിഡന്റ് പി. ബാവാ ഹാജി, ജനറല്‍ സെക്രട്ടറി എം. പി. എം. അബ്ദുല്‍ റഷീദ്‌ എന്നിവര്‍ അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ റമദാന്‍ പരിപാടികള്‍

ലുലു ഇഫ്താര്‍ കിറ്റ്‌ 20 ശതമാനം വില ക്കുറവില്‍

July 15th, 2013

lulu-ifthar-kit-2013-ePathram
അബുദാബി : ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്‌ വിതരണം ചെയ്യുന്ന ‘ലുലു ഇഫ്താര്‍ കിറ്റ്‌’ ഉല്‍ഘാടനം അബുദാബി അല്‍വഹ്ദ മാളില്‍ നടന്നു. അരി, പരിപ്പ്, പഞ്ചസാര, പച്ചക്കറികള്‍ തുടങ്ങി ഇഫ്താറിനു ആവശ്യമായ ഭക്ഷണ സാധന ങ്ങളായ ഈത്തപ്പഴം, റവ, ഓട്സ് തുടങ്ങി കുടി വെള്ളം അടക്കം 25 ഉത്പന്നങ്ങളാണ് 20 ശതമാനം വില ക്കുറവില്‍ ഒരു കിറ്റില്‍ ലഭ്യമാവുക. വലിയ കിറ്റിന് 190 ദിര്‍ഹവും ചെറിയ കിറ്റിന് 90 ദിര്‍ഹവുമാണ് വില നിശ്ചയിച്ചിട്ടുള്ളത്.

ലുലു ഗ്രൂപ്പിന്റെ എല്ലാ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഈ പദ്ധതി യിലൂടെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വില യില്‍ അവശ്യ സാധന ങ്ങള്‍ ലഭ്യമാവും.

അബുദാബി മിനിസ്റ്ററി ഓഫ് ഇക്കോണമി യിലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ഹാഷിം അൽ നുഐമി, എം കെ ഗ്രൂപ്പ്‌ എക്സിക്യുട്ടിവ് ഡയറക്ടർ അഷറഫലി, ലുലു റീജ്യണല്‍ ഡയറക്ടര്‍ ടി.പി. അബൂബക്കര്‍, കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ മാനേജര്‍ മാനേജര്‍ വി. നന്ദകുമാര്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on ലുലു ഇഫ്താര്‍ കിറ്റ്‌ 20 ശതമാനം വില ക്കുറവില്‍

Page 134 of 134« First...102030...130131132133134

« Previous Page « അന്താരാഷ്ട്ര ഹോളി ഖുര്‍ ആന്‍ മത്സരങ്ങള്‍ ചൊവ്വാഴ്ച മുതല്‍
Next » കാന്തപുരത്തിന്റെ റമദാന്‍ പ്രഭാഷണം വെള്ളിയാഴ്ച അബുദാബിയില്‍ »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha