റമദാനില്‍ ഗ്രാന്‍ഡ് മസ്ജിദ് സന്ദര്‍ശന ത്തിന് സമയ ക്രമം

June 29th, 2013

shaikh-zayed-masjid-ePathram
അബുദാബി : ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ പരിശുദ്ധ റമദാന്‍ മാസ ത്തിലെ സന്ദര്‍ശന സമയം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ എല്ലാ സന്ദര്‍ശക ര്‍ക്കുമായി മസ്ജിദ്‌ തുറന്നിരിക്കും.

ടൂറിസ്റ്റുകള്‍ക്ക് ഔദ്യോഗിക ഗൈഡു കളുടെ സഹായ ത്തോടെ പള്ളിയെ ക്കുറിച്ച് എല്ലാ വിവരങ്ങളും ചോദിച്ചു മനസ്സിലാക്കാം.

ആരാധനാ കേന്ദ്രം എന്നതിനാല്‍ സന്ദര്‍ശകര്‍ അനുയോജ്യ മായ വസ്ത്ര വിധാനത്തില്‍ വരാന്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും പരിശുദ്ധ റമദാനിന്റെ പ്രത്യേകത കളും അതില്‍ പള്ളികള്‍ വഹിക്കുന്ന പങ്കും മനസ്സിലാക്കാന്‍ സന്ദര്‍ശനം സഹായകരമാകും എന്നും അധികൃതര്‍ വ്യക്തമാക്കി. പള്ളിയെ കുറിച്ചുള്ള വിശദമായ മാര്‍ഗ നിര്‍ദേശ ങ്ങള്‍ക്കായി മസ്ജിദ് വെബ്‌ സൈറ്റ് സന്ദര്‍ശി ക്കാവുന്നതാണ്.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on റമദാനില്‍ ഗ്രാന്‍ഡ് മസ്ജിദ് സന്ദര്‍ശന ത്തിന് സമയ ക്രമം

അബുദാബിയില്‍ ‘ലുലു കോട്ടണ്‍ കൌച്ചര്‍’

June 28th, 2013

അബുദാബി :സമ്മര്‍ സീസണിലേക്കുള്ള വസ്ത്ര ശേഖരവുമായി ‘ലുലു കോട്ടണ്‍ കൌച്ചര്‍’ അല്‍ വഹ്ദ മാളില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.

ഗള്‍ഫ്‌ രാജ്യ ങ്ങളിലെ കാലാവസ്ഥക്ക് അനുസൃതമായി തയ്യാറാക്കിയതും സമ്മറില്‍ ഏറ്റവും അനുയോജ്യവു മായ കോട്ടണ്‍ വസ്ത്രങ്ങളുടെ ഷോറൂ മാണ് ‘ലുലു കോട്ടണ്‍ കൌച്ചര്‍’ കോട്ടണ്‍ സാരി കളും ചുരിദാറു കളുമാണ് സമ്മര്‍ സീസണ് വേണ്ടി ഇവിടെ ഒരുക്കിയത്.

അല്‍ വഹ്ദ മാളിലെ ചടങ്ങില്‍ ലുലു റീജ്യണല്‍ മാനേജര്‍ അബൂബക്കര്‍, അജയകുമാര്‍, ഹസീബ്, സിറാജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് കോട്ടണ്‍ വസ്ത്രങ്ങളണിഞ്ഞ മോഡലുകളുടെ ഫാഷന്‍ ഷോയും നടന്നു. സമ്മര്‍ കളക്ഷനു കളില്‍ ഇന്ത്യയില്‍ നിന്നുള്ള ചുരിദാറുകളും സാരികളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on അബുദാബിയില്‍ ‘ലുലു കോട്ടണ്‍ കൌച്ചര്‍’

Page 135 of 135« First...102030...131132133134135

« Previous Page « എം. എ. യൂസഫലിക്ക് ഫോബ്സ് പുരസ്കാരം സമ്മാനിച്ചു
Next » പ്രവാസ ലോകത്തെ ആത്മ ബന്ധങ്ങളെ കുറിച്ചുള്ള സിനിമ യുമായി സലാം ബാപ്പു »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha