ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു

May 13th, 2022

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാൻ (74) അന്തരിച്ചു. 2022 മെയ് 13 വെള്ളിയാഴ്ച ഉച്ചക്കു ശേഷമാണ് പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രാലയം ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ മരണ വാർത്ത അറിയിച്ചത്.

അബുദാബി ഭരണാധികാരിയും യു. എ. ഇ. സായുധ സേന മേധാവിയുമാണ്. രാഷ്ട്ര പിതാവും പ്രഥമ പ്രസിഡണ്ടുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ മൂത്ത മകനായി 1948 ല്‍ അല്‍ ഐനിലെ മൂവൈജി യില്‍ ജനിച്ചു. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്തിന്‍റെ രണ്ടാമത്തെ പ്രസിഡണ്ടായി 2004 നവംബറിലാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അധികാരമേറ്റത്.

രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ യു. എ. ഇ. ദേശീയ പതാക താഴ്ത്തി ക്കെട്ടും. പൊതു – സ്വകാര്യ മേഖലക്ക് മൂന്നു ദിവസം ഔദ്യോഗിക അവധിയും പ്രഖ്യാപിച്ചു.

- pma

വായിക്കുക: , ,

Comments Off on ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു

അന്താരാഷ്ട്ര പുസ്തകോത്സവം മെയ് 23 മുതൽ

May 6th, 2022

logo-abu-dhabi-international-book-fair-2017-ePathram
അബുദാബി : മുപ്പത്തി ഒന്നാമത് അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം 2022 മെയ് 23 മുതൽ മെയ് 29 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്‍ററിൽ നടക്കും. എണ്‍പത് രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം പ്രസാധകർ പുസ്തകോത്സവത്തില്‍ പങ്കാളികളാവും. സംവാദങ്ങൾ, കാവ്യ സന്ധ്യ കൾ, ശില്പ ശാലകള്‍, നാനൂറോളം പ്രത്യേക പരിപാടികൾ, മറ്റു സാംസ്‌കാരിക പരിപാടികൾ എന്നിവ അരങ്ങേറും.

- pma

വായിക്കുക: , , , ,

Comments Off on അന്താരാഷ്ട്ര പുസ്തകോത്സവം മെയ് 23 മുതൽ

അല്‍ ഹൊസ്ന്‍ ഗ്രീൻ പാസ്സ് : കാലാവധി 30 ദിവസത്തേക്ക് നീട്ടി

May 1st, 2022

covid-19-al-hosn-green-app-ePathram
അബുദാബി : കൊവിഡ് പോസിറ്റീവ് കേസുകള്‍ തിരിച്ചറിയുവാന്‍ കര്‍ശ്ശനമാക്കിയിരുന്ന ഗ്രീൻ പാസ്സ് സംവിധാനത്തിന് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ഗ്രീൻ പാസ്സിന്‍റെ കാലാവധി 14 ദിവസത്തിൽ നിന്നും 30 ദിവസത്തേക്ക് നീട്ടി.

2022 ഏപ്രില്‍ 29 മുതല്‍ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശം നിലവില്‍ വന്നു. അല്‍ ഹൊസ്ന്‍ ആപ്പില്‍ ഗ്രീൻ പാസ്സ് നില നിർത്തുന്നതിനായി എല്ലാ രണ്ടാഴ്ചകളിലും പി. സി. ആർ. പരിശോധന നടത്തേണ്ടതില്ല.

എമിറേറ്റിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പൊതു പരിപാടി കളിലും 100 ശതമാനം ശേഷിയില്‍ ആളുകളെ പ്രവേശിപ്പിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, അടച്ചിട്ട സ്ഥലങ്ങളില്‍ ഫേയ്സ് മാസ്ക് ധരിക്കണം എന്ന നിബന്ധന തുടരുന്നുണ്ട്.

കൊവിഡ് ബാധിച്ച് ഏറ്റവും കുറവ് മരണ നിരക്ക് (0.2 %) രേഖപ്പെടുത്തിയ രാജ്യമാണ് യു. എ. ഇ. ഈ വര്‍ഷമാദ്യം പ്രതിദിന കൊവിഡ് കേസുകള്‍ മൂവായിരത്തിന് മുകളില്‍ എത്തിയിരുന്നു എങ്കിലും വ്യാപകമായ പരിശോധനകൾ, യാത്രാ നിബന്ധനകള്‍, ഗ്രീന്‍ പാസ്സ് അടക്കമുള്ള കര്‍ശ്ശന നിയന്ത്രണങ്ങൾ, അതിര്‍ത്തി കളിലെ പരിശോധനകള്‍ എന്നിവയിലൂടെ രോഗ വ്യാപനം വളരെ വേഗത്തില്‍ തടയിടുവാനും കൊവിഡ് ബാധിതരുടെ എണ്ണം നിയന്ത്രിക്കുവാനും സാധിച്ചു. Al Hosn App

- pma

വായിക്കുക: , , ,

Comments Off on അല്‍ ഹൊസ്ന്‍ ഗ്രീൻ പാസ്സ് : കാലാവധി 30 ദിവസത്തേക്ക് നീട്ടി

അദീബ് അഹമ്മദ് ഐ. ഐ. സി. ഡയറക്ടർ ബോർഡ് മെമ്പർ

April 17th, 2022

adeeb-ahmed-ceo-of-lulu-exchange-ePathram
അബുദാബി : യു. എ. ഇ. ഇന്‍റർനാഷനൽ ഇൻവെസ്റ്റേഴ്‌സ് കൗൺസിൽ (യു. എ. ഇ. ഐ. ഐ. സി) ഡയറക്ടർ ബോർഡ് അംഗമായി വ്യവസായ പ്രമുഖനും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് എം. ഡി. യുമായ അദീബ് അഹമ്മദിനെ തെരഞ്ഞെടുത്തു. വിദേശ നിക്ഷേപകർക്കുള്ള എമിറേറ്റ്സ് ഡയറക്ടർ ബോർഡി ലേക്കുള്ള സ്വതന്ത്ര അംഗം എന്ന നിലയിലാണ് ഇത്. നിക്ഷേപകരും സർക്കാരും തമ്മിലുള്ള കണ്ണിയായി ധന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന യു. എ. ഇ. ഐ. ഐ. സി. 2009 ലാണ് സ്ഥാപിച്ചത്.

- pma

വായിക്കുക: , , , , , ,

Comments Off on അദീബ് അഹമ്മദ് ഐ. ഐ. സി. ഡയറക്ടർ ബോർഡ് മെമ്പർ

ഫോബ്‌സ് പട്ടിക യില്‍ ഡോക്ടര്‍. ഷംഷീര്‍ വയലില്‍ ഒന്നാമത്

April 11th, 2022

doctor-shamsheer-vayalil-vps-health-care-ePathram
അബുദാബി : മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലുതും സ്വാധീനം ഉള്ളതുമായ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇന്ത്യക്കാരില്‍ ഒന്നാമതായി വി. പി. എസ്. ഹെല്‍ത്ത്‌ കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍. മേഖലയിലെ പ്രമുഖരായ 50 ആരോഗ്യ നേതാക്കളെ ഉള്‍പ്പെടുത്തി ഫോബ്സ് മിഡില്‍ ഈസ്റ്റ് പുറത്തു വിട്ട പട്ടികയിലാണ് ആദ്യ പത്ത് പേരില്‍ ഇടം നേടുന്ന ഏക ഇന്ത്യക്കാരന്‍ ആയി ഡോ. ഷംഷീര്‍ മാറിയത്.

കൊവിഡ് മഹാമാരിയില്‍ മിഡില്‍ ഈസ്റ്റിലെ ആരോഗ്യ മേഖലയില്‍ വി. പി. എസ്. ഗ്രൂപ്പ് നടത്തിയ നിര്‍ണ്ണായക ഇടപെടലുകളും ഡോ. ഷംഷീറിനെ മുന്‍ നിരയില്‍ എത്തിച്ചു. വി. പി. എസ്. ഹെല്‍ത്ത്‌ കെയര്‍ ആശുപത്രി കള്‍ 2 ദശ ലക്ഷത്തില്‍ അധികം പി. സി. ആര്‍. ടെസ്റ്റുകള്‍ നടത്തുകയും, 5 ലക്ഷത്തില്‍ അധികം പേര്‍ക്ക് വാക്‌സിനുകള്‍ നല്‍കുകയും ചെയ്തു.

2007 ല്‍ അബുദാബിയില്‍ സ്ഥാപിച്ച എല്‍. എല്‍. എച്ച്. ഹോസ്പിറ്റലാണ് ഡോ. ഷംഷീര്‍ തുടക്കമിട്ട ആദ്യ ആശുപത്രി. 2020 ല്‍ അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി യു. എ. ഇ. യിലെ ഏറ്റവും വലിയ അര്‍ബുദ ചികിത്സാ കേന്ദ്രങ്ങളില്‍ ഒന്നാണ്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മിഡില്‍ ഈസ്റ്റില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും ആരോഗ്യ സംരക്ഷണത്തിന്‍റെ ഗുണ നിലവാരം ഉയര്‍ത്തുന്നതിലും ഡോ. ഷംഷീര്‍ നിര്‍ണ്ണായ പങ്കാണ് വഹിച്ചത്.

അബുദാബി ആസ്ഥാനമായ വി. പി. എസ്. ഹെല്‍ത്ത്‌ കെയര്‍ ഗ്രൂപ്പിന് ഇപ്പോള്‍ മിഡില്‍ ഈസ്റ്റിലും ഇന്ത്യ യിലുമായി 15 ബ്രാന്‍ഡു കളും 24 പ്രവര്‍ത്തന ആശു പത്രികളും 125 ല്‍ അധികം ആരോഗ്യ കേന്ദ്രങ്ങളും ഉണ്ട്. പ്രമുഖ വിദ്യാഭ്യാസ നിക്ഷേപ സ്ഥാപനം അമാനത് ഹോള്‍ഡിംഗ്സിന്‍റെ വൈസ് ചെയര്‍മാന്‍ കൂടിയാണ് ഡോ. ഷംഷീര്‍ വയലില്‍.

- pma

വായിക്കുക: , , , , , , , ,

Comments Off on ഫോബ്‌സ് പട്ടിക യില്‍ ഡോക്ടര്‍. ഷംഷീര്‍ വയലില്‍ ഒന്നാമത്

Page 19 of 115« First...10...1718192021...304050...Last »

« Previous Page« Previous « തൃശൂർ പൂരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷിക്കും
Next »Next Page » ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴ തുടരും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha