പ്രവാസ ത്തിന്റെ പച്ച ത്തുരുത്ത് : ബ്രോഷർ പ്രകാശനം ചെയ്തു

August 25th, 2020

pravasathinte-pachathuruth-kmcc-zubair-song-ePathram
അബുദാബി : കൊവിഡ് പോരാളികൾക്ക് ആദരം അർപ്പിച്ച് കൊണ്ടും കെ. എം. സി. സി. പ്രവർത്ത കരുടെ കൊവിഡ് പോരാട്ടങ്ങളെ അഭിനന്ദിച്ചു കൊണ്ടും ഗാന രചയിതാവ് സുബൈര്‍ തളിപ്പറമ്പ് രചിച്ച ‘പ്രവാസ ത്തിന്റെ പച്ച ത്തുരുത്ത്’ എന്ന സംഗീത ദൃശ്യ ആവി ഷ്കാര ത്തിന്റെ ബ്രോഷർ പ്രകാശനം അബു ദാബി കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ, അലിഫ് മീഡിയ എം. ഡി. മുഹമ്മദലി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഗാന രചയിതാവ് സുബൈർ തളിപ്പറമ്പ്, സംവിധായകൻ പി. എം. എ. റഹിമാൻ എന്നിവർ സംബന്ധിച്ചു.

kamarudheen-keechery-amal-karooth-pma-kmcc-song-ePathram

മ്യൂസിക് റിയാലിറ്റി ഷോകളിലൂടെയും നിരവധി സ്റ്റേജ് പ്രോഗ്രാമുകളി ലൂടെ യും ആസ്വാദ കര്‍ക്ക് പ്രിയങ്ക രനായ സംഗീത സംവിധായകൻ കൂടിയായ കമറുദ്ധീൻ കീച്ചേരി, ഗായകന്‍ എന്ന നിലയില്‍ അരങ്ങേറുന്ന പ്രഥമ മ്യൂസിക് ആല്‍ബം കൂടിയാണ് പ്രവാസ ത്തിന്റെ പച്ച ത്തുരുത്ത്.

യു. എ. ഇ. മലയാളികളുടെ ഇഷ്ട ഗായിക അമൽ കാരൂത്ത് ബഷീർ ഒരു ഇട വേള ക്കു ശേഷം ആലാപന രംഗത്ത് സജീവമാവുകയാണ് ഈ ആല്‍ബ ത്തിലൂടെ.

ഗായകനും സംഗീത സംവിധായകനുമായ ചാള്‍സ് സൈമണ്‍ ഈണം നല്‍കിയ ഗാനത്തിന് ലളിത സുന്ദരമായ വരികള്‍ എഴുതിയത് സുബൈർ തളിപ്പറമ്പ. പ്രവാസി കൂട്ടായ്മയായ ടീം തളിപ്പറമ്പക്കു വേണ്ടി അലിഫ് മീഡിയ അവതരി പ്പിക്കുന്ന ‘പ്രവാസ ത്തിന്റെ പച്ച ത്തുരുത്ത്’ സെപ്റ്റംബർ ആദ്യ വാരം റിലീസ് ചെയ്യും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

‘സരിഗമ രാഗം’ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു

- pma

വായിക്കുക: , , , , , , ,

Comments Off on പ്രവാസ ത്തിന്റെ പച്ച ത്തുരുത്ത് : ബ്രോഷർ പ്രകാശനം ചെയ്തു

അബുദാബിയിലേക്ക് വരാന്‍ ഐ. സി. എ. അനുമതി വേണ്ട 

August 12th, 2020

airport-passengers-epathram
അബുദാബി : യു. എ. ഇ. റസിഡൻസ് വിസ ഉള്ളവർക്ക് അബുദാബി, അൽ ഐൻ വിമാന ത്താവള ങ്ങളില്‍ ഇറങ്ങുവാന്‍ ഐ. സി. എ. യുടെ (ഫെഡറൽ അഥോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺ ഷിപ്പ്) ഓണ്‍ ലൈന്‍ റജിസ്റ്റ്രേഷനും അനുമതിയും ആവശ്യമില്ല എന്ന് അബുദാബി എയര്‍ പോര്‍ട്ട് അധികൃതര്‍.

കാലാവധി യുള്ള വിസയും അംഗീകൃത അരോഗ്യ കേന്ദ്ര ങ്ങളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് സർട്ടി ഫിക്കറ്റും ഉണ്ടെങ്കിൽ അബുദാബി, അൽഐൻ വിമാന ത്താവള ങ്ങളില്‍ ഇറങ്ങാം.

വിവിധ രാജ്യങ്ങളിലേക്ക് വിമാന സര്‍വ്വീസു കള്‍ ആരംഭി ക്കുകയും അതോടൊപ്പം കൊവിഡ് വൈറസ് വ്യാപനം തടയുന്നതി നായി യു. എ. ഇ. യി ലേക്ക് വരുന്ന യാത്ര ക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടു ത്തുന്ന തിനും കൂടി യാണ് ഐ. സി. എ. ഓണ്‍ ലൈന്‍ റജിസ്ട്രേഷ നിലൂടെ അനുമതി പത്രം നിര്‍ബ്ബന്ധം ആക്കിയത്.

- pma

വായിക്കുക: , , , , , ,

Comments Off on അബുദാബിയിലേക്ക് വരാന്‍ ഐ. സി. എ. അനുമതി വേണ്ട 

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അനുശോചനം അറിയിച്ചു

August 9th, 2020

sheikh-mohamed-bin-zayed-ePathram
അബുദാബി : ദുരിതങ്ങളില്‍ അകപ്പെട്ട ഇന്ത്യന്‍ ജനതക്ക് അനുശോചനം അറിയിച്ചു കൊണ്ട് അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഉപ സർവ്വ സൈന്യാ ധിപനു മായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സന്ദേശം അയച്ചു.

ഇന്ത്യയിലെ വിമാന അപകടത്തിലും വെള്ളപ്പൊക്ക ദുരിത ത്തിലും കഴിയുന്ന ഇന്ത്യന്‍ ജനതക്ക് ഹൃദയ ത്തില്‍ തട്ടിയ അനുശോചനം രേഖപ്പെടുത്തിയ ശൈഖ് മുഹമ്മദ്, ഈ ദുരിത കാലത്ത് ഞങ്ങളുടെ പ്രാർത്ഥനകൾ നിങ്ങള്‍ക്ക് കൂടെ ഉണ്ടാവും എന്നും അറിയിച്ചു.

ദുരിതങ്ങളില്‍ നിന്നും എത്രയും പെട്ടെന്നു തന്നെ വിടുതല്‍ കിട്ടുവാനായി ആശംസിക്കുന്നു എന്നും അറബിക്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ അദ്ദേഹം ട്വീറ്റ് ചെയ്തു.

അബുദാബി കിരീട അവകാശി ഇന്ത്യയില്‍ 

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് സ്വീകരണം

റിപ്പബ്ലിക് ദിന പരേഡില്‍ ശൈഖ് മുഹമ്മദ് മുഖ്യാതിഥി  

ഇന്ത്യയോട് ഐക്യ ദാർഢ്യം : ബുർജ് ഖലീഫ യില്‍ ത്രിവര്‍ണ്ണ പതാക

ഇന്ത്യയും യു. എ. ഇ. യും തമ്മിൽ സുപ്രധാന കരാറുകൾ ഒപ്പു വെച്ചു

- pma

വായിക്കുക: , , , ,

Comments Off on ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അനുശോചനം അറിയിച്ചു

സീറ്റ് ബെൽറ്റ് ഇടാതെ ഡ്രൈവിംഗ് : 22,162 പേർക്ക് പിഴ ചുമത്തി 

July 26th, 2020

abudhabi-police-new-logo-2017-ePathram
അബുദാബി : വാഹനം ഓടിക്കുമ്പോള്‍ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് കഴിഞ്ഞ ആറു മാസത്തിനിടെ 22,162 പേര്‍ക്ക് പിഴ ചുമത്തി എന്ന് അബുദാബി പോലീസ്. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവര്‍ക്ക് 400 ദിർഹം പിഴയാണ് ശിക്ഷ.

ഗതാഗത ബോധവത്കരണ ത്തിന്റെ ഭാഗ മായിട്ടാണ് 2020 ജനുവരി ഒന്നു മുതൽ ജൂൺ അവസാനം വരെ  ഉണ്ടായ നിയമ ലംഘന വിവരങ്ങള്‍ അബു ദാബി പോലീസ് പ്രസിദ്ധീകരിച്ചത്.

- pma

വായിക്കുക: , , ,

Comments Off on സീറ്റ് ബെൽറ്റ് ഇടാതെ ഡ്രൈവിംഗ് : 22,162 പേർക്ക് പിഴ ചുമത്തി 

ഐ. എസ്‌. സി. യിൽ നിന്നും എയർ ഇന്ത്യാ ടിക്കറ്റു ബുക്ക് ചെയ്യാം

July 10th, 2020

logo-isc-abudhabi-india-social-center-ePathram
അബുദാബി : എയർ ഇന്ത്യ എക്സ് പ്രസ്സ് ഓഫീസ് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ (ഐ. എസ്. സി.) പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ഓഫീസി ന്റെ പ്രവര്‍ത്ത നങ്ങള്‍ ഐ. എസ്. സി. മെയിന്‍ ഹാളില്‍ വെച്ച് നടക്കും.

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടും സാമൂഹിക അകലം ഉറപ്പു വരുത്തി ക്കൊണ്ടുള്ള ഇരിപ്പിട ങ്ങളും ഐ. എസ്. സി. യില്‍ ഒരുക്കിയിട്ടുണ്ട്.

ഖാലിദിയ യിലെ എക്സ് പ്രസ്സ് ഓഫീസിൽ ജനങ്ങൾ തടിച്ചു കൂടിയതി നാൽ അധികൃതർ ഇടപെട്ടു അടപ്പിക്കുക യായിരുന്നു. ഇതേ തുടർന്നാണ് പൊതു ജന സൗകര്യാർത്ഥം ടിക്കറ്റ് ബുക്കിംഗ് ഓഫീസ് ഐ. എസ്. സി. യി ലേക്ക് മാറ്റുക യായിരുന്നു.

- pma

വായിക്കുക: , , , , , , , ,

Comments Off on ഐ. എസ്‌. സി. യിൽ നിന്നും എയർ ഇന്ത്യാ ടിക്കറ്റു ബുക്ക് ചെയ്യാം

Page 34 of 115« First...1020...3233343536...405060...Last »

« Previous Page« Previous « യു. എ. ഇ. റസിഡന്‍സ് വിസ ഉള്ളവര്‍ക്ക് തിരിച്ചെത്താന്‍ അനുമതി
Next »Next Page » കൊവിഡ് വാക്സിൻ വികസിപ്പിച്ച് റഷ്യൻ സർവകലാശാല; മനുഷ്യരിൽ പരീക്ഷിച്ചത് വിജയകരം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha